മു​ഖ​ത്ത് മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്തു യു​വ​തി​യെ തട്ടിക്കൊണ്ടുപോയി; ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു; പ്രതിയെ പിൻതുടർന്ന് പിടികൂടി നാട്ടുകാർ

മാ​ന​ന്ത​വാ​ടി: വെ​ണ്‍​മ​ണി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മു​ഖ​ത്തു മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്തു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ത​യ്യി​ൽ മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ്(44)​ത​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ത​ല​പ്പു​ഴ 43ലാ​ണ് സം​ഭ​വം. ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ശ വ​ർ​ക്ക​റാ​യ യു​വ​തി​ക്കു കാ​റി​ൽ എ​ത്തി​യ മു​ജീ​ബ് റ​ഹ്മാ​ൻ ലി​ഫ്റ്റ് ന​ൽ​കി. കാ​റി​ൽ ക​യ​റി​യ ഉ​ട​ൻ യു​വ​തി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്തു. കാ​ർ ത​ല​പ്പു​ഴ 42ൽ ​എ​ത്തി​യ​പ്പോ​ൾ യു​വ​തി ഡോ​ർ തു​റ​ന്നു പു​റ​ത്തു​ചാ​ടി. റോ​ഡ​രി​കി​ൽ വീ​ണു​കി​ട​ന്ന യു​വ​തി​യെ അ​തു​വ​ഴി വ​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ്ര​തി​യെ നാ​ട്ടു​കാ​ർ പേ​ര്യ​യി​ൽ കാ​ർ ത​ട​ഞ്ഞു പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ നിന്ന് മൂ​ന്നു പൊ​തി ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

Read More

ഭൂ​രി​പ​ക്ഷത്തിന്‍റെ പേരിലുള്ള ഏ​കാ​ധി​പ​ത്യം ജനവിരുദ്ധമെന്ന്  അടൂർ ഗോപാലകൃഷ്ണൻ

ക​​​ണ്ണൂ​​​ർ: ഭൂ​​​രി​​​പ​​​ക്ഷം ല​​ഭി​​ച്ചു എ​​ന്ന​​തി​​​ന്‍റെ പേ​​​രി​​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന ഏ​​​കാ​​​ധി​​​പ​​​ത്യം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​ന്ന് പ്ര​​​ശ​​​സ്ത സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ. പു​​​രോ​​​ഗ​​​മ​​​ന ക​​​ലാ​​​സാ​​​ഹി​​​ത്യ സം​​​ഘം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​മെ​​​ന്ന വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ഭാ​​​ഷ​​​ണ​​​പ​​​ര​​​മ്പ​​​ര ക​​​ണ്ണൂ​​​ർ ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കൂ​​​ടു​​​ത​​​ൽ വോ​​​ട്ട് ല​​​ഭി​​​ച്ച​​​തു​​​കൊ​​​ണ്ടോ കൂ​​​ടു​​​ത​​​ലാ​​​ളു​​​ക​​​ളെ ജ​​​യി​​​പ്പി​​​ച്ച​​​തു​​​കൊ​​​ണ്ടോ ഏ​​​കാ​​​ധി​​​പ​​​ത്യം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കി​​​ല്ല. ജ​​​ന​​​ങ്ങ​​​ളാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​ ത​​​ന്നെ​​​യാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​രു​​​മെ​​​ന്ന ബോ​​​ധ​​​മു​​​ണ്ടാ​​​ക​​​ണം. വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് രാ​​​ജ്യം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യ പ്ര​​​തി​​​രോ​​​ധം ഉ​​​യ​​​ർ​​​ന്നു​​​വ​​​ര​​​ണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേ​​​ര​​​ള​​​ത്തി​​​ലെ ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​തി​​​ൽ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഡ​​​ൽ​​​ഹി​​​യി​​​ലും മ​​​റ്റു ചി​​ല​​യി​​ട​​ങ്ങ​​ളി​​ലും ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​ർ പു​​​ന​​​ർ​​​വി​​​ചി​​​ന്ത​​​നം ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. ഭ​​​ര​​​ണ​​​ത്തെ വി​​​മ​​​ർ​​​ശി​​​ക്കാ​​​നും തെ​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​ട്ടാ​​​നും ഏ​​​തു പൗ​​​ര​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, ഗാ​​​ന്ധി​​​ജി​​​യെ നി​​​ന്ദി​​​ച്ച​​​വ​​​രെ തു​​​റു​​​ങ്കി​​​ല​​​ട​​യ്​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​തി​​​രി​​​ക്കു​​​ക​​​യും രാ​​​ജ്യ​​​ത്തെ ആ​​​ൾ​​​ക്കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കെ​​​തി​​​രേ ക​​​ത്തെ​​​ഴു​​​തി​​​യ​​​വ​​​രെ രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ്…

Read More

 വട്ടമിട്ട് പറക്കുന്നതിനിടെ  നാ​ടി​ന്‍റെ കൃ​ഷ്ണ​പ​രു​ന്തി​ന്  അ​പ​ക​ടം; നാട്ടുകാർ ഒന്നിച്ചു പ്രാഥമിക ചിക്തസ നൽകി; സാവകാശം വീണ്ടും വാനിലേക്ക് പറ‍ന്നുയർന്നു

എം.​ രാ​ജീ​വ​ൻ കൂ​ത്തു​പ​റ​മ്പ്: പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലും മ​റ്റും നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന കൃ​ഷ്ണ​പ്പ​രു​ന്തി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ അ​പ​ക​ടം നാ​ടി​ന്‍റെ​യാ​കെ നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി പാ​ച്ച​പൊ​യ്ക​ക്ക​ടു​ത്ത് ചാ​ത്ത​ൻ​മു​ക്കി​ലെ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു കൃ​ഷ്ണ പ​രു​ന്ത്.​ പ​തി​വു പോ​ലെ വ​ട്ട​മി​ട്ട് പ​റ​ന്നെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നും പ​രു​ന്തി​ന് ഷോ​ക്കേ​റ്റ​ത്. പു​ല​ർ​ച്ചെ പാ​ൽ വാ​ങ്ങാ​നും മ​റ്റും എ​ത്തി​യ​വ​രാ​ണ് റോ​ഡ​രി​കി​ൽ പ​രു​ന്ത് അ​വ​ശ​നി​ല​യി​ൽ കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. വാ​ർ​ത്ത പ​ല​രേ​യും നൊ​മ്പ​ര​പ്പെ​ടു​ത്തു​ക ത​ന്നെ ചെ​യ്തു. എ​ന്നും രാ​വി​ലെ ഏ​ഴ​ര​യോ​ടെ പ​രു​ന്ത് ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ട് വീ​ട്ടു​കാ​രെ തേ​ടി പ​റ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു പ​തി​വ്. പ​തി​വാ​യി എ​ത്തു​ന്ന മ​ത്സ്യ വി​ൽ​പ​ന​ക്കാ​ര​ൻ നീ​ട്ടി ന​ൽ​കു​ന്ന മ​ത്സ്യം കൈ​യ്യി​ൽ നി​ന്നും കൊ​ത്തി​യെ​ടു​ത്ത് ഭ​ക്ഷി​ക്കും.​വീ​ടു​ക​ളി​ലും വി​രു​ന്നെ​ത്തു​ന്ന പ​രു​ന്ത് വീ​ട്ടി​ലെ ഒ​രം​ഗ​ത്തെ പോ​ലെ ഇ​ട​പെ​ഴ​കു​മാ​യി​രു​ന്നു. അ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് പോ​ലും ഇ​വ​നെ പേ​ടി​യി​ല്ലാ​താ​യി.​ഇ​തി​നി​ടെ​യാ​ണ് പ​തി​വു​പോ​ലെ പ​റ​ന്നി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ച്ച് പ​രു​ന്തി​ന് ഷോ​ക്കേ​റ്റ​ത്. പ​രു​ന്തി​ന്‍റെ ദ​യ​നീ​യ അ​വ​സ്ഥ…

Read More

മാ​ങ്ങാ​ട്ടി​ട​ത്തെ പോ​ലീ​സു​കാ​ര​ന്‍റെ വീ​ടി​നു ബോം​ബേ​റ്; അ​ന്വേ​ഷ​ണം വീ​ണ്ടും ഊ​ർ​ജി​ത​മാ​ക്കു​ന്നു

കൂ​ത്തു​പ​റ​മ്പ്: വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞെ​ന്ന കേ​സി​ൽ അ​ഞ്ചു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ അ​ന്വേ​ഷ​ണം വീ​ണ്ടും ഊ​ർ​ജി​ത​മാ​കു​ന്നു. കേ​സി​ൽ നു​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി അ​നു​വ​ദി​ച്ചു.​കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഡ്രൈ​വ​റാ​യി​രു​ന്ന മാ​ങ്ങാ​ട്ടി​ത്തെ കെ.​പി.​സു​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രാ​ളെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അ​നു​മ​തി തേ​ടി ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ബ്ദു​ൾ റ​ഹീം കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റു കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. കേ​സി​ൽ നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത സാ​ക്ഷി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ക്രൈം​ബ്രാ​ഞ്ച് സ്വീ​ക​രി​ച്ച​ത് .ഈ ​കാ​ര്യം കാ​ണി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നു​ണ​പ​രി​ശോ​ധ​ന​ക്ക് ത​യാ​റാ​ണെ​ന്ന് കാ​ണി​ച്ച് മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നു. തൃ​ശൂ​ർ രാ​മ​പു​ര​ത്തെ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ലാ​ണ് നു​ണ പ​രി​ശോ​ധ​ന…

Read More

ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി വ​ധം: അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ല്‍ “മു​ങ്ങി​യ’ ദൃ​ശ്യ​ങ്ങ​ള്‍ സി​ബി​ഐ ക​ണ്ടെ​ടു​ത്തു

പ​യ്യ​ന്നൂ​ര്‍:​ചെ​റു​പു​ഴ കാ​ക്കേ​ഞ്ചാ​ല്‍ പ​ട​ത്ത​ട​ത്തെ കു​ട്ട​മാ​ക്ക​ല്‍ മ​റി​യ​ക്കു​ട്ടി വ​ധ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ല്‍. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ‘മു​ങ്ങി​യ’ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു​കൊ​ണ്ടു​ള്ള സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വി​ലാ​യ​ത്.പെ​രി​ങ്ങോം പോ​ലീ​സ് 188/2012 ക്രൈം ​ന​മ്പ​റാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ കേ​സ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നും തി​രി​മ​റി ന​ട​ത്താ​നും ചി​ല ഉ​ന്ന​ത​രു​ള്‍​പ്പെ​ടെ ശ്ര​മി​ച്ച​തെ​ന്തി​നെ​ന്ന് നാ​ട്ടു​കാ​രി​ലു​യ​ര്‍​ന്നി​രു​ന്ന ചോ​ദ്യം ബ​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും മ​ദ്യ​വും ഭ​ക്ഷ​ണ​വും സോ​ക്‌​സും വാ​ങ്ങാ​നെ​ത്തി​യ ആ​ളു​ടെ ചി​ത്രം പ​തി​ഞ്ഞി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ​യ്യ​ന്നൂ​രി​ലെ ജ്വ​ല്ല​റി​യു​ടെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.2012 മാ​ര്‍​ച്ച് നാ​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കാ​യി ലാ​ബി​ല​യ​ച്ച​പ്പോ​ള്‍ കേ​സ​ന്വേ​ഷ​ണ പു​രോ​ഗ​തി​ക്കു​ള്ള ദൃ​ശ്യ​ങ്ങ​ളൊ​ന്നും അ​തി​ല്‍ നി​ന്ന് കി​ട്ടി​യി​ല്ല.​ഇ​തോ​ടെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു.​പ​രി​ശോ​ധ​ന​ക്ക​യ​ച്ച ദൃ​ശ്യ​ങ്ങ​ളി​ല്‍ തി​രി​മ​റി ന​ട​ത്തി​യ​താ​യി​രു​ന്നു ഇ​തി​ന് കാ​ര​ണം. 2012 മാ​ര്‍​ച്ച് നാ​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ​ക​രം അ​ന്ന​ത്തെ അ​ന്വേ​ഷ​ണ…

Read More

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ വിശ്രമകേന്ദ്രം അഥവാ ടിക്കറ്റ് കൗണ്ടർ; തു​റ​ക്കാ​ത്ത ഭി​ന്ന​ശേ​ഷി കൗ​ണ്ട​റി​നാ​യി തു​ല​ച്ച​തു ല​ക്ഷ​ങ്ങ​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നാ​യി ഒ​രേ​യൊ​രു കൗ​ണ്ട​ർ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക കൗ​ണ്ട​ർ നി​ർ​മി​ക്കാ​ൻ തു​ല​ച്ച​ത് ല​ക്ഷ​ങ്ങ​ൾ. പ​ണി​യെ​ല്ലാം പൂ​ർ​ത്തി​യാ​യി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രി​ക്ക​ൽ​പ്പോലും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന ഈ ​കൗ​ണ്ട​ർ ഇ​പ്പോ​ൾ തെ​രു​വു​നാ​യ​ക​ൾ​ക്കു വി​ശ്ര​മ​കേ​ന്ദ്ര​മാ​യിമാ​റി. സ്റ്റേ​ഷ​നി​ൽ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റ് കൗ​ണ്ട​റി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗം സ്റ്റീ​ൽ പൈ​പ്പു​ക​ൾ കൊ​ണ്ടു കൈ​വ​രി നി​ർ​മി​ച്ചു വ​ള​ച്ചു​കെ​ട്ടി​യെ​ടു​ത്താ​ണ് അ​ഞ്ചു​വ​ർ​ഷം മു​ന്പ് പു​തി​യ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കൗ​ണ്ട​ർ പ​ണി​ത​ത്. പു​റ​ത്തു​നി​ന്ന് ഈ ​കൗ​ണ്ട​റി​ലേ​ക്ക് നേ​രി​ട്ടു പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി റാം​പും നി​ർ​മി​ച്ചു. റാം​പ് മു​ത​ൽ കൗ​ണ്ട​റി​ന​കം വ​രെ സി​മ​ന്‍റ് ടൈ​ലു​ക​ളും പാ​കി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ അ​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന​തി​നും കൈ​വ​രി പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. ആ​ളു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന ഭാ​ഗം ഇ​ങ്ങ​നെ മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യ​തോ​ടെ ത​ത്കാ​ലം പ​ണി​നി​ർ​ത്താ​നാ​യി​രു​ന്നു റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്ത് ചെ​റി​യൊ​രു ജാ​ല​കം കൂ​ടി വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ണി മാ​ത്ര​മേ യ​ഥാ​ർ​ഥ​ത്തി​ൽ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.…

Read More

എ​ൺ​പ​ത്തി​യേ​ഴാം വ​യ​സി​ൽ  പു​സ്ത​കം ര​ചി​ച്ച് ഗോ​പാ​ല​ൻ മാ​സ്റ്റ​ർ

കൂ​ത്തു​പ​റ​മ്പ്: പി​ന്നി​ട്ട വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള എ​ൺ​പ​ത്തി​യേ​ഴ് വ​ർ​ഷ​ത്തെ സ​ഞ്ചാ​ര​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ഞാ​ൻ പി​ന്നി​ട്ട വ​ഴി​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ കോ​ട്ട​യം ത​ള്ളോ​ട്ടെ ഇ.​ഗോ​പാ​ല​ൻ മാ​സ്റ്റ​ർ. നാ​ദാ​പു​ര​ത്തി​ന​ടു​ത്ത് പാ​തി​രി​പ്പ​റ്റ​യി​ലെ ചീ​ക്കോ​ത്ത് എം​എ​ൽ​പി സ്കൂ​ളി​ൽ 34 വ​ർ​ഷം മു​ഖ്യാ​ധ്യാ​പ​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​ധ്യാ​പ​ക​ന്‍റെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തോ​ടൊ​പ്പം നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​തൃ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി വി​ജ​യം കൈ​വ​രി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നാ​യി.1997 വ​രെ​യു​ള്ള മീ​ത്ത​ൽ വ​യ​ൽ ഗ്രാ​മ​ത്തി​ന്റെ വി​ക​സ​ന പു​രോ​ഗ​തി​യി​ലെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യൊ​പ്പ് പ​തി​ഞ്ഞു. ജീ​വി​ത​യാ​ത്ര​യെ കു​റി​ച്ച് എ​ഴു​തു​ക ഗോ​പാ​ല​ൻ മാ​സ്റ്റ​ർ​ക്ക് പ്ര​യാ​സ​മാ​യി​രു​ന്നു. ഓ​ർ​മ​ക​ൾ മ​ന​സി​ൽ മാ​യാ​തെ കി​ട​ക്കു​ന്ന​തു കൊ​ണ്ടും പി​ന്നി​ട്ട പാ​ത​ക​ൾ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തു കൊ​ണ്ടു​മാ​ണ് എ​ൺ​പ​ത്തി​യേ​ഴാം വ​യ​സി​ൽ പു​സ്ത​കം എ​ഴു​താ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് ഇ​ദ്ദേ​ഹം പു​സ്ത​ക​ത്തി​ന്‍റെ ആ​മു​ഖ​ത്തി​ൽ ത​ന്നെ പ​റ​യു​ന്ന​ത്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 34 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക ജീ​വി​ത അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശം. റി​ട്ട​യ​ർ ചെ​യ്യു​ന്ന കാ​ല​യ​ള​വി​നു​ള്ളി​ൽ പാ​തി​രി​പ്പ​റ്റ​യി​ൽ വൈ​ദ്യു​തി എ​ത്തി​ച്ച​തു മു​ത​ൽ മീ​ത്ത​ൽ…

Read More

സോ​ണി​യാ ഗാ​ന്ധി​യെ അ​വ​ഹേ​ളി​ച്ച  അ​ബ്‌​ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യെ ഫെ​യ്സ്ബു​ക്കി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്‌​ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രേ കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. പൗ​ര​ത്വ​ബി​ൽ പാ​സാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എം​പി​യാ​യ അ​സ​റു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ ചി​ത്ര​വു​മാ​യി ചേ​ർ​ത്താ​ണ് സോ​ണി​യാ​ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ചി​ത്രം അ​ബ്‌​ദു​ള്ള​ക്കു​ട്ടി പോ​സ്റ്റ് ചെ​യ്ത​ത്. ഇ​ത് അ​പ​കീ​ർ​ത്തി​പ​ര​വും ഐ​ടി നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​വു​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ കോ-​ക​ൺ​വീ​ന​ർ രാ​ജു പി. ​നാ​യ​രാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ത​ല​ശേ​രി ബാ​റി​ലെ യു​വ അ​ഭി​ഭാ​ഷ​ക​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി; സംഘത്തലവൻ അറസ്റ്റിൽ

ക​ണ്ണൂ​ർ: ത​ല​ശേ​രി ബാ​റി​ലെ യു​വ അ​ഭി​ഭാ​ഷ​ക​യു​ടെ മ​ര​ണം ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി മൂ​ല​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​രി​ലെ ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്ത​ല​വ​നാ​യ മ​മ്മാ​ക്കു​ന്ന് സ്വ​ദേ​ശി ച​ക്കി ഷ​നോ​ജി​നെ (30) ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശേ​രി ബാ​റി​ലെ യു​വ അ​ഭി​ഭാ​ഷ​ക​യാ​യ എ​ട​ക്കാ​ട് ക​ട​ന്പൂ​ർ നി​വേ​ദ്യ​ത്തി​ൽ പ്രി​യ രാ​ജീ​വ​ൻ (38) തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്ത​ല​വ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ഷ​നോ​ജി​ൽ നി​ന്നും ആ​റു​ല​ക്ഷം രൂ​പ​യോ​ളം സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ വ​ച്ച് പ്രി​യ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ല​പ്പോ​ഴാ​യി പ​ണം തി​രി​കെ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും മു​ത​ലും പ​ലി​ശ​യു​മ​ട​ക്കം വ​ൻ തു​ക ന​ല്ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫോ​ണി​ലൂ​ടെ​യും വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​യും ഷ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് പ്രി​യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ഷ​നോ​ജി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ലേ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ​തെ​രു​വി​ലെ വീ​ട്ടി​ലും പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​പ്പോ​ൾ…

Read More

ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് കി​ലോ ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് കി​ലോ ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. പെ​രു​വ​ള​ത്ത്പ​റ​മ്പി​ലെ മു​ക്രീ​ര​ക​ത്ത് മാ​യി​ൻ (63), മ​ട്ട​ന്നൂ​ർ ശി​വ​പു​ര​ത്തെ പു​ള്ളു​വ​ൻ ഷൈ​ജു (38) എ​ന്നി​വ​രെ​യാ​ണ് ഇ​രി​ക്കൂ​ർ എ​സ്ഐ നൗ​ഷാ​ദും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ശി​വ​പു​രം സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഊ​ര​ത്തൂ​ർ ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​ത്ത‌ു​വ​ച്ചു പോ​ലീ​സ് സം​ഘം ബൈ​ക്ക് ത​ട​യു​ക​യാ​യി​രു​ന്നു. ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി ചാ​ക്കി​ൽ കെ​ട്ടി ബൈ​ക്കി​ന്‍റെ സീ​റ്റ് ക​വ​റി​നു​ള​ളി​ലാ​ണ് ച​ന്ദ​ന​മു​ട്ടി​ക​ൾ സൂ​ക്ഷി​ച്ചി​രുന്നത്. ഊ​ര​ത്തൂ​രി​ലെ റ​വ​ന്യൂ ഭൂ​മി​യി​ൽ​നി​ന്നാ​ണ് ച​ന്ദ​ന​മ​രം മു​റി​ച്ച​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഏ​ജ​ന്‍റി​ന് കൈ​മാ​റു​ന്ന​തി​നാ​യി ക​ണ്ണൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണു പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്ഐ കെ. ​സി​ദ്ദീ​ഖ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ജീ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More