കണ്ണൂരിൽ വീണ്ടും വേട്ട; വിമാനത്താവളത്തിൽ നിന്നു പിടികൂടിയത് 30 ലക്ഷത്തിന്‍റെ സ്വർണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ദ​മാ​മി​ൽ​നി​ന്നു​ള്ള ആ​ദ്യ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 30 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദ​മാ​മി​ൽ​നി​ന്നെ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​യാ​ത്ര​ക്കാ​ര​നാ​യ താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ലി​ഹി​ൽ നി​ന്നാ​ണ് 800 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. എ​ൽ​ഇ​ഡി ടോ​ർ​ച്ചി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന ബാ​റ്റ​റി മാ​തൃ​ക​യി​ലു​ള്ള സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ദ​മാ​മി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ദ​മാ​മി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി ആ​ദ്യം പ​റ​ന്നി​റ​ങ്ങി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ രാ​ജു നി​ക്കു​ന്ന​ത്ത്, വി.​പി. ബേ​ബി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഹ​ബീ​ബ്, പ്രി​യ​ങ്ക, ഗു​ർ​മീ​ത്, മ​നീ​ഷ്, ഹ​വി​ൽ​ദാ​ർ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 45 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. വി​മാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച 45 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു രാ​വി​ലെ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ ടോ​യ് ലെ​റ്റി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച 1168 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ടോ​യ് ലെ​റ്റി​ൽ ബേ​സ്റ്റ് വി​ൻ ബോ​ക്സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. വി​മാ​ന​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ ശേ​ഷം ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണം അ​ട​ങ്ങി​യ ക​വ​ർ ക​ണ്ടെ​ത്തി​യ​ത്. ക​വ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​മാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ര​ണ്ടു ത​വ​ണ യാ​ത്ര​ക്കാ​രു​ടെ സീ​റ്റി​ന​ടി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഒ​രു ത​വ​ണ സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ളാ​യും ര​ണ്ടു ത​വ​ണ പേ​സ്റ്റ് രൂ​പ​ത്തി​ലു​മാ​യി​രു​ന്നു സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. സ്വ​ർ​ണം ക​ട​ത്തി​യ​വ​രെ​ക്കു​റി​ച്ച് ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ന​ട​ത്തി…

Read More

ഒ​റ്റ രാ​ത്രി കൊ​ണ്ട് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ട​ച്ചി​ട്ട ചാ​യ​ക്ക​ട നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ; അ​ന​ധി​കൃ​ത മെഡിക്ക​ൽ സ്റ്റോ​റി​നെ​തി​രേ ന​ട​പ​ടി​യെ​ന്ന് പ്രി​ൻ​സി​പ്പ​ൽ

പ​രി​യാ​രം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​ര​ക്ട​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ന​ക​ത്ത് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​ട​ന്ന​പ്പ​ള്ളി – പാ​ണ​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. മു​ൻ സി ​പി എം ​ഭ​ര​ണ സ​മി​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​വെ​ന്നും അ​തു പ്ര​കാ​ര​മാ​ണ് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് എ​സ് നേ​താ​വു​മാ​യ ടി.​രാ​ജ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ ഫ​ല​ത്തി​ൽ മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​നം മ​ര​വി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജും കാ​മ്പ​സും പൂ​ർ​ണ​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​ര​ക്ട​റു​ടെ അ​ധീ​ന​ത​യി​ലാ​ണ്. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ക​ട്ടെ ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മി​ല്ല. നാ​ല് ത​വ​ണ ക​ട​ന്ന​പ്പ​ള്ളി – പാ​ണ​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നീ​തി മെ​ഡി​ക്ക​ൽ…

Read More

ഈ ​സ്കൂ​ളി​ലേ​ക്ക് വ​ണ്ടി​ക​ൾ ചീ​റി പാ​ഞ്ഞു​വ​രാം! അ​പ​ക​ട ഭീ​തി​യി​ൽ ചാ​ന്പാ​ട് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

കൂ​ത്തു​പ​റ​മ്പ്: സ്കൂ​ളി​നു സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​ഞ്ഞു പോ​കു​ന്ന​തു കാ​ണു​മ്പോ​ൾ ഇ​വി​ടു​ത്തെ കു​ട്ടി​ക​ളു​ടെ മ​ന​സ് നി​റ​യെ ഭീ​തി​യാ​ണ്. എ​പ്പോ​ഴാ​ണ് വീ​ണ്ടു​മൊ​രു അ​പ​ക​ടം ഉ​ണ്ടാ​വു​ക എ​ന്ന പേ​ടി. അ​ഞ്ച​ര​ക്ക​ണ്ടി​ക്ക​ടു​ത്ത് ചാ​മ്പാ​ട് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാ​ഹ​നാ​പ​ക​ട ഭീ​തി​യി​ൽ അ​ധ്യ​യ​നം ന​ട​ത്തു​ന്ന​ത്.​ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​ർ സ്കൂ​ൾ മു​റ്റ​ത്തേ​ക്ക് കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ആ​രും ഇ​ല്ലാ​ത്ത സ​മ​യ​മാ​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യെ​ങ്കി​ലും സ്കൂ​ളി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​റോ​ഡ​രി​കി​ലെ സു​ര​ക്ഷാ ഭി​ത്തി​യാ​യി നി​ല​കൊ​ണ്ട കോ​ൺ​ക്രീ​റ്റ് തൂ​ൺ ത​ക​ർ​ത്തു കൊ​ണ്ടാ​യി​രു​ന്നു കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ൾ മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള അ​നു​ബ​ന്ധ റോ​ഡാ​യ​തോ​ടെ​യാ​ണ് ഈ ​റോ​ഡി​ൽ സ​ദാ​സ​മ​യ​വും വാ​ഹ​ന തി​ര​ക്കാ​യ​ത്.​ഇ​തി​നു മു​മ്പും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ഒ​രു അ​പ​ക​ടം ഉ​ണ്ടാ​കാ​തെ സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം കൂടുന്നു! പയ്യന്നൂരില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് കുടുസുമുറികളില്‍ നരകയാതന

പ​യ്യ​ന്നൂ​ര്‍: വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലു​ക​ള്‍​ക്കാ​യി കൊ​ണ്ടു​വ​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ താ​മ​സ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ബം​ഗാ​ള്‍,കൊ​ല്‍​ക്ക​ത്ത, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, ബീ​ഹാ​ര്‍, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര പ്ര​ദേ​ശ്, ഒ​ഡീ​ഷ, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​യ്യാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​യ്യ​ന്നൂ​രി​ലെ വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. ചെ​ങ്ക​ൽ മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ഇ​തി​ലൂ​ടെ പ​തി​മൂ​ന്ന് കോ​ടി​രു​പ​യോ​ളം ഓ​രോ​മാ​സ​വും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​യ്യ​ന്നൂ​രി​ല്‍​നി​ന്നു​മാ​ത്ര​മാ​യി പോ​കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ക്കാ​ര്യം നേ​ര​ത്തെ രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​താ​ണ്. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം പെ​രു​കു​മ്പോ​ഴും ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ താ​മ​സ സൗ​ക​ര്യ​ങ്ങ​ളി​ല്ല എ​ന്ന​ത് നാ​ട്ടു​കാ​രെ​യും പ​ല വി​ധ​ത്തി​ലാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ ഇ​വ​ര്‍​ക്കാ​യി വാ​ട​ക കു​റ​വാ​യ കു​ടു​സു​മു​റി​ക​ളാ​ണ് ത​ര​പ്പെ​ടു​ത്തി താ​മ​സി​പ്പി​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും ശ്വാ​സം​പോ​ലും ക​ഴി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി രാ​മ​ന്ത​ളി ക​ല്ലേ​റ്റും ക​ട​വ് വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​മു​ള്ള ഒ​രു വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ നാ​ട്ടു​കാ​രെ​ത്തി…

Read More

ഞ​ങ്ങ​ൾ​ക്ക് അ​വ​ർ സ​ഹോ​ദ​രീ സ​ഹോ​ദ​രന്‍​മാ​രാ​ണ്; പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ വി​നീ​ത്

ക​ണ്ണൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ന​ത്തി​നു പി​ന്തു​ണ​യു​മാ​യി ന​ട​നും ഗാ​യ​ക​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റ​ട​ക്ക​മു​ള്ള​വ എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ങ്ങ​ൾ​ക്ക് അ​വ​ർ ന്യൂ​ന​പ​ക്ഷ​മാ​യി​രി​ക്കും. ഞ​ങ്ങ​ൾ​ക്ക് അ​വ​ർ സ​ഹോ​ദ​രീ സ​ഹോ​ദ​രന്മാ​രാ​ണ്. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ കാ​ബി​ൽ ക​യ​റി ഞ​ങ്ങ​ളി​ൽ നി​ന്ന് ഏ​റെ ദൂ​രെ​യു​ള്ള നാ​ട്ടി​ലേ​ക്കു പോ​കു​ക. പോ​കു​ന്പോ​ൾ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റ​ട​ക്ക​മു​ള്ള ബി​ല്ലു​ക​ളും ദ​യ​വാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക- വി​നീ​ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സി​നി​മാ​രം​ഗം ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, പാ​ർ​വ​തി, ഗീ​തു മോ​ഹ​ൻ​ദാ​സ്, ആ​ഷി​ഖ് അ​ബു, അ​മ​ല പോ​ൾ, ത​ൻ​വി റാം, ​അ​നാ​ർ​ക്ക​ലി, ര​ജി​ഷ വി​ജ​യ​ൻ, സ​ർ​ജാ​നോ ഖാ​ലി​ദ്, ദി​വ്യ പ്ര​ഭ, മു​ഹ്സി​ൻ പ​രാ​രി, പൃ​ഥ്വി​രാ​ജ്, ഇ​ന്ദ്ര​ജി​ത്ത്, ടൊ​വി​നോ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, അ​ന​ശ്വ​ര രാ​ജ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പി​ന്തു​ണ അ​റി​യി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Read More

ക​ക്ക​മ്പാ​റ​യി​ലെ ഭൂ​മി പി​ള​ര​ല്‍: ഭീ​തി​യ​ക​ലാ​ന്‍ ഇ​നി​യും ക​ട​മ്പ​ക​ളേ​റെ; പ​രി​സ​ര​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രും; ശാ​സ്ത്രീ​യ പ​ഠ​ന​സം​ഘ​മെ​ത്തി

പ​യ്യ​ന്നൂ​ര്‍:​ക​ക്ക​മ്പാ​റ​യി​ലെ ഭൂ​മി പി​ള​ര​ല്‍ സം​ഭ​വ​ത്തെ​പ​റ്റി ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കു​ന്ന​തി​നും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തി​നു​മാ​യി ഉ​ന്ന​ത​ത​ല പ​ഠ​ന​സം​ഘ​മെ​ത്തി.​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മ​ത്തി​യ പ​ഠ​ന​സം​ഘം പ്ര​ദേ​ശ​ത്തെ ഭൂ​മി​യു​ടെ ഘ​ട​ന പ​ഠ​ന വി​ധേ​യ​മാ​ക്കി. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഭൂ​മി​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ന്‍ ജി.​ശ​ങ്ക​ര്‍,സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​റ്റി പ​രി​ശോ​ധ​ക​ന്‍ ജി.​എ​സ്.​പ്ര​ദീ​പ്, ദു​ര​ന്ത നി​വാ​ര​ണ മാ​നേ​ജ്മെ​ന്റ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി.​വി​ശാ​ലാ​ക്ഷി, സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ന​ലെ ക​ക്ക​മ്പാ​റ​യി​ലെ​ത്തി​യ​ത്. പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ബാ​ല​ഗോ​പാ​ല​ന്‍,രാ​മ​ന്ത​ളി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി.​സു​ധീ​ര്‍​കു​മാ​ര്‍ എ​ന്നി​വ​രും ക​ക്ക​മ്പാ​റി​യി​ലെ​ത്തി​യി​രു​ന്നു. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി പ​രി​സ​ര​വാ​സി​ക​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന​താ​ണ് പൊ​തു​വെ​യു​യ​ര്‍​ന്ന ച​ര്‍​ച്ച.​എ​ന്നാ​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പ​വ​രെ മാ​ത്ര​മേ ല​ഭി​ക്കൂ​വെ​ന്ന​തി​നാ​ല്‍ പു​ന​ര​ധി​വാ​സം എ​ളു​പ്പ​മാ​കി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.​ക​ക്ക​മ്പാ​റ​യി​ലെ ഭൂ​മി​യു​ടെ ഘ​ട​ന പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നും വി​ണ്ട​ക​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ പൊ​ളി​ച്ച് നീ​ക്കി ബാ​ക്കി ഭാ​ഗം ബ​ല​പ്പെ​ടു​ത്തി​യാ​ല്‍ പ്ര​ശ്‌​ന പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നാ​ണ് ച​ര്‍​ച്ച​യി​ലു​യ​ര്‍​ന്ന ഒ​ര​ഭി​പ്രാ​യം.​ തു​ട​ര്‍​ന്നും വി​ള്ള​ലു​ക​ളു​ണ്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ബ​ല​പ്പെ​ടു​ത്ത​ല്‍ ഉ​പ​കാ​ര​പ്ര​ദ​മാ​കു​മോ​യെ​ന്ന…

Read More

ഹ​ർ​ത്താ​ൽ; ത​ളി​പ്പ​റ​മ്പിൽ ക​ട​ക​ള​ട​പ്പി​ക്കാ​ൻ എ​ത്തി​യ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ൾ  പോലീസ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: പോ​ലീ​സി​ന്‍റെ സ​മ​ര്‍​ത്ഥ​മാ​യ നീ​ക്ക​ത്തി​ല്‍ ഇ​ന്ന​ലെ ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ സ​മ്പൂ​ര്‍​ണ സ​മാ​ധാ​നം. ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​വ​ര്‍ ന​ഗ​ര​ത്തി​ല്‍ ഒ​രു പ്ര​ക​ട​നം പോ​ലും ന​ട​ത്തി​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ക​ട​ക​ള​ട​പ്പി​ക്കാ​ന്‍ ഒ​രു സം​ഘം ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ക​ഴി​ഞ്ഞ 10 ന് ​എ​സ്ഡി​പി​ഐ പ്ര​ക​ട​ന​ത്തി​നി​ട​യി​ല്‍ മാ​ധ​വി ബ​സ് ക​ണ്ട​ക്ട​റെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ധ​ശ്ര​മ​ക്കേ​സെ​ടു​ത്ത വ​ട​ക്കാ​ഞ്ചേ​രി​യി​ലെ പാ​റ​ക്ക​ല്‍ അ​ബൂ​ബ​ക്ക​ര്‍(26), ക​രി​മ്പം പാ​ല​ത്തി​ന് സ​മീ​പ​ത്തെ ഫി​ദാ മ​ന്‍​സി​ലി​ല്‍ എം.​എ​സ്.​ഷെ​റി​ഫ്(37) എ​ന്നി​വ​രെ പോ​ലീ​സ് ക​യ്യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ളെ ഞെ​ട്ടി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രി​ല്‍ നേ​ര​ത്തെ ഐ​പി​സി 308 പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍ ഇ​ന്ന​ലെ ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രേ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; 2 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പി​ലാ​ത്ത​റ: അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തെ​ല​ങ്കാ​ന സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഗൗ​തം യാ​ദ​വ് (30), ഭാ​ര​തീ​യ യാ​ദ​വ് (26) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ പി​ലാ​ത്ത​റ പ​ഴ​യ​ങ്ങാ​ടി റോ​ഡി​ല്‍ ചു​മ​ടു​താ​ങ്ങി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​റു​പേ​രാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി ചു​മ​ടു​താ​ങ്ങി​യി​ല്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി ജീ​വ​ന​ക്കാ​ര്‍ അ​ക​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​രി​യാ​രം എ​എ​സ്‌​ഐ സി.​ജി.​സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. കെ​എ​സ്ടി​പി റോ​ഡി​ല്‍ പ​യ്യ​ന്നൂ​രി​ലേ​ക്കും പി​ലാ​ത്ത​റ​യി​ലേ​ക്കു​മു​ള്ള ജം​ഗ്ഷ​നി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി നാ​ഷ​ണ​ല്‍​പെ​ര്‍​മി​റ്റ് ലോ​റി​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്;ക​ണ്ണൂ​രി​ൽ ര​ണ്ടി​ട​ത്ത് എ​ൽ​ഡി​എ​ഫ്; ത​ല​ശേ​രി​യി​ൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റ് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ര​ണ്ടി​ട​ത്തും യു​ഡി​എ​ഫ് ഒ​രി​ട​ത്തും വി​ജ​യി​ച്ചു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ എ​ട​ക്കാ​ട് ഡി​വി​ഷ​നി​ലും രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴി​മ​ല വാ​ർ​ഡി​ലു​മാ​ണ് എ​ൽ​ഡി​എ​ഫി​ന് വി​ജ​യം. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ടെ​ന്പി​ൾ ഗേ​റ്റ് വാ​ർ​ഡി​ൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റ് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സീ​റ്റ് നി​ല​നി​ർ​ത്തി. കോ​ർ​പ​റേ​ഷ​നി​ലെ 33ാം വാ​ർ​ഡാ​യ എ​ട​ക്കാ​ട് ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യ ടി. ​പ്ര​ശാ​ന്ത് 256 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​പ്ര​ശാ​ന്തി​ന് 1276 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കോ​ൺ​ഗ്ര​സി​ലെ ഷി​ജു സ​തീ​ശ​ന് 1020 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​രു​ൺ ശ്രീ​ധ​ര​ന് 145 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കു​ട്ടി​കൃ​ഷ്ണ​ന് 93 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം വ​ർ​ധി​ച്ചു. ബി​ജെ​പി​ക്ക്…

Read More