പ​റ​ശി​നി​ക്ക​ട​വ്- മാ​ട്ടൂ​ൽ റൂ​ട്ടി​ലെ യാ​ത്രാ​ബോ​ട്ട് നി​ല​ച്ചി​ട്ട് ഒ​രു മാ​സം; യാ​ത്രാ ദു​രി​തം പേറി നാട്ടുകാർ

പാ​പ്പി​നി​ശേ​രി: പ​റ​ശി​നി​ക്ക​ട​വ്- മാ​ട്ടൂ​ൽ റൂ​ട്ടി​ലെ യാ​ത്രാ​ബോ​ട്ട് നി​ല​ച്ചി​ട്ട് ഒ​രു മാ​സ​മാ​വു​ന്നു. ബോ​ട്ട് സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്.​അ​ഴീ​ക്ക​ൽ-​മാ​ട്ടൂ​ൽ റൂ​ട്ടി​ലെ ബോ​ട്ടാ​ണ് ഒ​രു​മാ​സം മു​ന്പാ​ണ് കേ​ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് പ​റ​ശി​നി​ക്ക​ട​വ് റൂ​ട്ടി​ലോ​ടു​ന്ന ബോ​ട്ട് അ​ഴീ​ക്ക​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ മാ​ട്ടൂ​ൽ-​അ​ഴീ​ക്ക​ൽ റൂ​ട്ട‌് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ‌് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന‌് അ​റു​തി​യാ​യ​ത്. ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ‌് നേ​രി​ട്ടാ​ണ‌് ഈ ​റൂ​ട്ടി​ൽ​ബോ​ട്ട‌് സ​ർ​വീ​സ‌് ന​ട​ത്തു​ന്ന​ത്. ടി.​വി.​രാ​ജേ​ഷ‌് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ‌് നാ​ട്ടു​കാ​രു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​ത്തി​ന‌് അ​ന്ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത‌്. ദി​വ​സ​വും 20 മി​നു​ട്ട‌് ഇ​ട​വേ​ള​ക​ളി​ൽ രാ​വി​ലെ 5.45ന് ​അ​ഴീ​ക്ക​ലി​ൽ​നി​ന്നാ​രം​ഭി​ച്ച് ഇ​രു​ക​ര​ക​ളി​ലേ​ക്കു​മാ​യി 45 സ​ർ​വീ​സ‌് ന​ട​ത്തി​യി​രു​ന്ന ബോ​ട്ടി​ന് ന​ല്ല വ​രു​മാ​ന​വു​മു​ണ്ട്. മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന ക​ട​ത്ത് സ​ർ​വീ​സ് നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട്ട് സ​ർ​ക്കാ​ർ ബോ​ട്ട് ഓ​ടി​ക്കാ​ൻ ത​യ്യാ​റാ​കാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​ട​ത്ത് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത‌് അ​ധി​കൃ​ത​ർ. പ്ര​തി​മാ​സം ല​ക്ഷ​ങ്ങ​ൾ ലാ​ഭം കി​ട്ടു​ന്ന…

Read More

​പ​യ്യ​ന്നൂ​രി​ൽ പു​തി​യ​ൻ​ങ്കാ​വി​ല്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ന​വ​വ​ര​ൻ മ​രി​ച്ചു; മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം

പ​യ്യ​ന്നൂ​ര്‍: പു​തി​യ​ൻ​ങ്കാ​വ് ദേ​ശീ​യ പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.30തോ​ടെ പു​തി​യ​ങ്കാ​വ് അ​ലു​മി​നി​യം ക​മ്പ​നി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. കാ​റ​മേ​ല്‍ മു​ച്ചി​ലോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വി​വേ​ക് (29) ആ​ണ് മ​രി​ച്ച​ത്. പ​യ്യ​ന്നൂ​രി​ൽ നി​ന്നും ചീ​മേ​നി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. മു​ന്നി​ല്‍ പോ​യി​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്ക് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്ന വി​വേ​കി​ന്‍റെ വി​വാ​ഹം. ദ​ര്‍​ശ​ന​യാ​ണ് വ​ധു. വി​വാ​ഹ​ത്തി​ന് ശേ​ഷം വി​രു​ന്നു​പോ​ക​ലി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​വ​ദ​മ്പ​തി​ക​ള്‍. അ​തി​നി​ട​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ അ​പ​ക​ടം വി​വേ​കി​ന്‍റെ ജീ​വ​ന്‍ ത​ട്ടി​യെ​ടു​ത്ത​ത്.​പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ല്‍​നി​ന്നും റി​ട്ട​യ​ര്‍​ചെ​യ്ത കാ​റ​മേ​ല്‍ മു​ച്ചി​ലോ​ട്ടെ ടി.​വി.​വേ​ണു​വി​ന്‍റെ​യും ല​ളി​ത​യു​ടേ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍ വൈ​ശാ​ഖ്. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍.

Read More

പണത്തെചൊല്ലിയുള്ള  വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ബ്ലേ​ഡ് കൊ​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ ക​ഴു​ത്ത് മു​റി​ച്ചു; പയ്യന്നൂർ സ്വദേശി പോലീസ് പിടിയിൽ

പ​യ്യ​ന്നൂ​ര്‍: വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ബ്ലേ​ഡു​കൊ​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ ക​ഴു​ത്ത് മു​റി​ച്ചു. ത​മി​ഴ്‌​നാ​ട് മാ​രി​യ​മ്മ​ന്‍ കോ​വി​ലി​ലെ ഗോ​വി​ന്ദ​രാ​ജി​ന്‍റെ മ​ക​ന്‍ സെ​ല്‍​വ​ന്‍റെ (47) ക​ഴു​ത്തി​ലാ​ണ് മു​റി​വേ​റ്റ​ത്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ ര​വീ​ന്ദ്ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം സെ​ല്‍​വ​നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ക​ടം കൊ​ടു​ത്ത പ​ണം തി​രി​ച്ച് ചോ​ദി​ച്ച​തി​ലെ വി​രോ​ധ​മാ​ണ് വാ​ക്കേ​റ്റ​ത്തി​നും അ​ക്ര​മ​ത്തി​ലും ക​ലാ​ശി​ച്ച​ത്. ക​ഴു​ത്തി​ന് മു​റി​വേ​റ്റ് ചോ​ര വാ​ര്‍​ന്ന് അ​വ​ശ​നാ​യ സെ​ല്‍​വ​നെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​ണ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​യാ​ളെ പ​രി​യാ​ര​ത്തെ​ത്തി​ച്ച​ത്.

Read More

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ൽ​ കാ​മ​റ: യു​വാ​വി​നെ​തി​രേ പോ​ക്‌​സോ

കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ ഓ​ൺ ചെ​യ്തു​വെ​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​ന്‍റെ പേ​രി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ലം​പാ​ടി​യി​ലെ ടി.​എ. സ​മീ​റി​ന്‍റെ (30) പേ​രി​ല്‍ പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​വും ഐ​ടി ആ​ക്ട് അ​നു​സ​രി​ച്ചു​മാ​ണ് കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​മാ​ണ് ശു​ചി​മു​റി​യി​ല്‍ കാ​മ​റ വ​ച്ചി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. ശു​ചി​മു​റി​യി​ലെ​ത്തി​യ സ്ത്രീ​ക​ള്‍ കാ​മ​റ ഓ​ണ്‍​ചെ​യ്തു​വ​ച്ച മൊ​ബൈ​ല്‍ ക​ണ്ടെ​ത്തി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ടൗ​ണ്‍ സി​ഐ അ​ബ്ദു​ള്‍ റ​ഹീം, എ​സ്‌​ഐ മെ​ല്‍​വി​ന്‍ എ​ന്നി​വ​ര്‍ ഇ​ന്ന​ലെ രാ​ത്രി യു​വാ​വി​ല്‍ നി​ന്ന് മൊ​ഴി​യെ​ടു​ത്തു. അ​ശ്ലീ​ലദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ൺ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും.

Read More

ഉള്ളി മോഷണം കേരളത്തിലും! മേശയില്‍ നിന്ന് പണം ലഭിച്ചില്ല; നാദാപുരത്ത് ഹോട്ടലില്‍ 10 കിലോ ഉള്ളിയുമായി കള്ളന്‍ മുങ്ങി

നാ​ദാ​പു​രം: നാ​ദാ​പു​രം ടൗ​ണി​ല്‍ ഹോ​ട്ട​ലി​ല്‍ സൂ​ക്ഷി​ച്ച പ​ത്ത് കി​ലോ ഉ​ള്ളി മോ​ഷ​ണം പോ​യി. നാ​ദാ​പു​രം വ​ട​ക​ര റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് ഉ​ള്ളി മോ​ഷ​ണം പോ​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ക​ട​യു​ടെ പി​ന്‍ഭാ​ഗ​ത്തെ ഗ്രി​ല്‍​സ് തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​യി​ല്‍ നി​ന്ന് പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഉ​ള്ളി​യു​മാ​യി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച്ച​യാ​ണ് ഇ​വി​ടെ ഉ​ള്ളി വാ​ങ്ങി​യ​തെ​ന്നും മാ​ര്‍​ക്ക​റ്റി​ല്‍ ഉ​ള്ളി​ക്ക് ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​ന്നെ​ന്നും ക​ട​യു​ട​മ പ​റ​ഞ്ഞു.

Read More

അ​വ​ശ​നി​ല​യി​ൽ ക​ട​വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ന് സാ​ന്ത്വ​ന​മാ​യി സ്നേ​ഹ​ഭ​വ​ൻ

 മ​ട്ട​ന്നൂ​ർ: അ​വ​ശ​നി​ല​യി​ൽ ക​ട​വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നു സ്നേ​ഹ​ഭ​വ​നി​ലേ​ക്ക് മാ​റ്റി. മ​ട്ട​ന്നൂ​ർ വാ​യാ​ന്തോ​ട് ക​ട​വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ 80കാ​ര​നാ​യ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പെ​രു​വ​ണ്ണ അ​ൽ​മ​ക്ക​ർ സ്നേ​ഹ​ഭ​വ​നി​ലേ​ക്ക് മാ​റ്റി​യ​ത്. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി വാ​യാ​ന്തോ​ട് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന അ​ബൂ​ബ​ക്ക​ർ ക​ട​വ​രാ​ന്ത​ക​ളി​ലാ​യി​രു​ന്നു ഉ​റ​ങ്ങി​യി​രു​ന്ന​ത്. വാ​യാ​ന്തോ​ട് മു​സ്‌​ലിം പ​ള്ളി ജോ. ​സെ​ക്ര​ട്ട​റി പി.​പി.​ഹ​മീ​ദി​ന്‍റെ​യും കെ.​പി.​ഷാ​നി​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വ​യോ​ധി​ക​നാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യം ചെ​യ്തു വ​ന്നി​രു​ന്ന​ത്. താ​മ​സ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ട​വ​രാ​ന്ത​യി​ൽ കി​ട​ക്കു​ന്ന വ​യോ​ജ​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ത​ളി​പ്പ​റ​മ്പ് പെ​രു​വ​ണ്ണ അ​ൽ​മ​ക്ക​ർ സ്നേ​ഹ​ഭ​വ​നി​ലെ വോ​ള​ണ്ടി​യ​ർ അ​ഫ്സ​ൽ അ​മാ​നി പ​ഴ​ശി അ​ബൂ​ബ​ക്ക​റി​നെ സ​ന്ദ​ർ​ശി​ക്കു​ക​യും സ്നേ​ഹ​ഭ​വ​നി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ട്ട​ന്നൂ​ർ മി​നി ക്ല​ബി​ന്‍റെ കീ​ഴി​ലു​ള്ള അ​മ്മ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ബൂ​ബ​ക്ക​റി​നെ ക​ട​വ​രാ​ന്ത​യി​ൽ നി​ന്ന് മാ​റ്റി മു​ടി​യും താ​ടി​യും വൃ​ത്തി​യാ​ക്കി കു​ളി​പ്പി​ച്ച് പു​തു​വ​സ്ത്ര​വും ധ​രി​പ്പി​ച്ചാ​ണ് സ്നേ​ഹ​ഭ​വ​നി​ലേ​ക്ക് മാ​റ്റി​യ​ത്. ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് അ​ഫ്സ​ൽ…

Read More

ഓ​ട്ടോ തൊ​ഴി​ലാ​ളി നേ​താ​വി​ന്‍റെ ലൈ​സ​ൻ​സ് തി​രി​ച്ചു ന​ൽ​കി​യി​ല്ലെ​ന്ന കേ​സി​ൽ എ​സ്ഐ​ക്ക് ജാ​മ്യം

ക​ണ്ണൂ​ർ: സ്വ​ത​ന്ത്ര ഓ​ട്ടോ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ച്ച​എം​എ​സ്) ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ല​ക്ഷ്മ​ണ​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ട്ടോ​യും അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ലൈ​സ​ൻ​സ് പി​ടി​ച്ചെ​ടു​ത്ത ശേ​ഷം തി​രി​ച്ചു ന​ൽ​കി​യി​ല്ലെ​ന്ന കേ​സി​ൽ എ​സ്ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തു. 2001ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന​ത്തെ ടൗ​ൺ എ​സ്ഐ ആ​യി​രു​ന്ന പി.​ആ​ർ. മ​നോ​ജാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി -ഒ​ന്നി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്ത​ത്. 2011ൽ ​ടൗ​ൺ എ​സ്ഐ ആ​യി​രു​ന്ന മ​നോ​ജ് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി അ​ന്യാ​യ​മാ​യി ത​ന്നെ​യും ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം 24 മ​ണി​ക്കൂ​ർ ലോ​ക്ക​പ്പി​ലി​ടു​ക​യും ലൈ​സ​ൻ​സ് ചോ​ദി​ച്ചു വാ​ങ്ങി​യ​ശേ​ഷം തി​രി​ച്ചു ത​രാ​തെ വ​ഞ്ചി​ച്ചു​വെ​ന്നും കാ​ണി​ച്ചാ​ണ് ല​ക്ഷ്മ​ണ​ൻ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്കോ​ട​തി​യി​ൽ അ​ന്യാ​യം ഫ​യ​ൽ ചെ​യ​ത​ത്. കേ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ഐ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ…

Read More

ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ഭീ​ഷ​ണി​യി​ൽ ച​ക്ക​ര​ക്ക​ൽ ചൂ​ള പ്ര​ദേ​ശ​വാ​സി​ക​ൾ; 30 ല​ധി​കം വീ​ട്ടു​കാ​ർ ദുരിതത്തില്‍

ച​ക്ക​ര​ക്ക​ൽ: ച​ക്ക​ര​ക്ക​ല്ലി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ശ​ല്യം രൂ​ക്ഷ​മാ​വു​ക​യാ​ണ്. ച​ക്ക​ര​ക്ക​ൽ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ 3 വ​ർ​ഷ​മാ​യി ഒ​ച്ചി​ന്‍റെ ശ​ല്യം​കാ​ര​ണം വാ​ഴ​കൃ​ഷി ന​ട​ത്താ​ൻ പോ​ലും ക​ഴി​യാ​തെ ന​ട്ടം തി​രി​യു​ക​യാ​ണ് ഒ​രു കൂ​ട്ടം ക​ർ​ഷ​ക​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ചേ​ലോ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു.​എ​ന്നാ​ൽ ഇ​ത്ത​വ​ണ ച​ക്ക​ര​ക്ക​ൽ മേ​ഖ​ല​യി​ൽ ആ​ണ് ശ​ല്യം രൂ​ക്ഷം. അ​ഞ്ച​ര​ക്ക​ണ്ടി, ചെ​മ്പി​ലോ​ട്, മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​ച്ചി​ന്‍റെ ദു​രി​ത​മു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ പ​രാ​തി​ക​ൾ കു​റ​വാ​ണ്.​ആ​ഫ്രി​ക്ക​ൻ ഒ​ച്ച് കാ​ര​ണം ച​ക്ക​ര​ക്ക​ൽ ചൂ​ള പ്ര​ദേ​ശ​ത്തെ 30 ല​ധി​കം വീ​ട്ടു​കാ​ർ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി ദു​രി​തം പേ​റു​ക​യാ​ണ് .ഈ ​വ​ർ​ഷ​മാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. സ​ന്ധ്യ ക​ഴി​യു​ന്ന​തോ​ടെ ഒ​ച്ചു​ക​ൾ കൂ​ട്ട​ത്തോ​ടെ വീ​ടി​ന്‍റെ മ​തി​ലു​ക​ളി​ലും ചു​വ​രു​ക​ളി​ലും സ്ഥാ​നം പി​ടി​ക്കും. ഒ​ച്ചി​ന്‍റെ ശ​ല്യം കാ​ര​ണം കു​ല​ച്ച വാ​ഴ​ക​ള​ട​ക്കം നൂ​റ് ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് വീ​ട്ടു​കാ​ർ​ക്ക് ന​ശി​പ്പി​ക്കേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. ഉ​പ്പി​ട്ടും തീ​യി​ട്ടും…

Read More

പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി; കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് സ​മാ​ത​ക​ളി​ല്ലാ​ത്ത സ്ത്രീ ​പീ​ഡ​ന​ങ്ങ​ൾ; എം.​കെ മു​നീ​ർ

ക​ണ്ണൂ​ർ: ഇ​ത്ര​യും അ​ധി​കം സ്ത്രീ ​പീ​ഡ​നം ന​ട​ന്ന ഒ​രു കാ​ല​ഘ​ട്ടം സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലി​ന്നു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ.​മു​നീ​ർ. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ പൗ​ര​ത്വ​ബി​ല്ലി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും യു​ഡി​എ​ഫ് ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു ശേ​ഷം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പീ​ഡ​ന പ​ര​ന്പ​ര​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യ സാ​ഹ​ച​ര്യം കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഭ​യാ​നാ​ക​മാ​യ സാ​ഹ​ച​ര്യം ത​ന്നെ​യാ​ണ്. വാ​ള​യാ​റി​ലെ കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ ഒ​രു പോ​റ​ലു​മേ​ൽ​ക്കാ​തെ ത​ല ഉ​യ​ർ​ത്തി സ​മൂ​ഹ​ത്തി​ൽ നി​വ​ർ​ന്നു ന​ട​ക്കു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ര​ക​ൾ​ക്കൊ​പ്പ​മ​ല്ല, വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ന്ന് അ​വ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​വും ചെ​യ്യു​ക​യാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. ഈ ​സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ലേ​റി​യ​തു മു​ത​ൽ കേ​ര​ള​ത്തി​ൽ പീ​ഡ​ന പ​ര​ന്പ​ര​ക​ളും ആ​രം​ഭി​ച്ചു. നി​ര​ന്ത​രം പോ​ക്‌​സോ കേ​സു​ക​ളി​ൽ ഇ​ട​പെ​ട്ട് പ്ര​തി​ക​ൾ​ക്കാ​യി…

Read More

യുഡിഎഫ് നേതൃത്വത്തിലുള്ള  മേ​യ​ർ​ക്ക് പി​എ​യെ അ​നു​വ​ദി​ച്ചില്ല; മ​ന്ത്രി​ക്കു മു​ന്നി​ൽ ഉ​ന്ന​യി​ച്ച് കോ​ർ​പ​റേ​ഷ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ പു​തി​യ മേ​യ​ർ ചു​മ​ത​ല​യേ​റ്റ് മൂ​ന്നു​മാ​സ​മാ​യി​ട്ടും പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റി​നെ അ​നു​വ​ദി​ക്കാ​ത്ത​ത് വാ​ർ​ഷി​ക പ​ദ്ധ​തി അ​വ​ലോ​ക​ന​ത്തി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​നു മു​ന്നി​ൽ ഉ​ന്ന​യി​ച്ച് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ. മൂ​ന്നു​മാ​സം മു​ന്പാ​ണ് സു​മ ബാ​ല​കൃ​ഷ്ണ​ൻ മേ​യ​റാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ത്. ഇ​തേ​തു​ട​ർ​ന്ന് ര​ണ്ട​ര മാ​സം മു​ന്പ് മേ​യ​ർ​ക്ക് പു​തി​യ പി​എ​യെ നി​യ​മി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ച് കി​ട്ടി​യി​രു​ന്നി​ല്ല. ഇ​താ​ണ് ജി​ല്ലാ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019 – 20 വാ​ര്‍​ഷി​ക പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്. ട്ര​ഷ​റി നി​യ​ന്ത്ര​ണം പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ലൈ​ഫ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്പോ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ട യോ​ഗ്യ​രാ​യ​വ​രെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന…

Read More