പയ്യന്നൂര്‍: 21 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതിയുയര്‍ന്ന കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനി വീണ്ടും നിക്ഷേപകരെ വട്ടം കറക്കി മുങ്ങി. ഇന്ന് നടക്കുന്ന അനുരഞ്ജന യോഗത്തില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുമെന്ന് പറഞ്ഞിരുന്ന വ്യവസ്ഥയനുസരിച്ച് എത്തിയ നിക്ഷേപകര്‍ ആരേയും കാണാതെ മടങ്ങേണ്ടിവന്നു. രാമന്തളി പുന്നക്കടവില്‍ സിഗ്സ് ചിറ്റ്സ് എന്ന പേരില്‍ സ്ഥാപനം തുറന്ന് നാട്ടുകാരായ വനിതകളെ എജന്റുമാരാക്കിയായിരുന്നു തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. തളിപ്പറമ്പ്,പയ്യന്നൂര്‍,രാമന്തളി,കുന്നരു,എട്ടിക്കുളം,മാതമംഗലം,എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ കാഞ്ഞങ്ങാടും കാസര്ഗോഡുമുള്ളവരും തട്ടിപ്പിനിരയായി. കോട്ടയം നാഗമ്പടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം ഒമ്പതിന് നിക്ഷേപകരെത്തിയിരുന്നു. പെരുമ്പയില്‍ നടന്ന യോഗം അലങ്കോലമായതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.ഇവിടെ വെച്ചാണ് ഇന്ന് രാവിലെ പത്തിന് കണ്ടോത്ത് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നിക്ഷേപകരുടെ യോഗം ചേരാമെന്നും തുടര്‍ന്നുള്ള ഒരുമാസത്തിനുള്ളില്‍ നിക്ഷേപകര്‍ അടച്ച സംഖ്യ തിരിച്ച് നല്‍കുമെന്നുമുള്ള തീരുമാനം…
Read MoreCategory: Kannur
മൺസൂർ ബന്പർ തട്ടിയെടുത്തെന്ന കേസ്; ലോട്ടറി ടിക്കറ്റ് പരിശോധനയ്ക്ക് ലഭ്യമാക്കാൻ പോലീസ് നടപടി തുടങ്ങി
തളിപ്പറമ്പ്: മൺസൂൺ ബമ്പര്‍ ലോട്ടറി തട്ടിയെടുത്തുവെന്ന കേസിൽ സമ്മാനാർഹമായ ലോട്ടറി പോലീസ് പരിശോധയ്ക്ക് വേണ്ടി വകുപ്പ് മേധാവികളുമായി ബന്ധപ്പെട്ട് വാങ്ങാൻ നടപടിക്രമങ്ങൾ തുടങ്ങി. ഒന്നാം സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞ ടിക്കറ്റ് ബാങ്കിന് കൈമാറിയ പറശിനിക്കടവിലെ അജിതനെ സംശയിക്കുന്നതായാണ് പരാതിയുള്ളത്. കഴിഞ്ഞ ദിവസം പോലീസ് അജിതനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. തമിഴ്നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയന്റെ (49) പരാതിയിലാണ് കേസ്. അഞ്ച് കോടി രൂപയാണ് കഴിഞ്ഞ ജൂലായ് 18 ന് നറുക്കെടുത്ത എംഇ 174253 നമ്പര്‍ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് അടങ്ങിയ പേഴ്സ് പറശിനിക്കടവ് ക്ഷേത്രപരിസരത്തു വച്ച് തട്ടിയെടുത്തതായാണ് മുനിയന്‍ നല്കിയ പരാതി. 30 വര്‍ഷമായി കോഴിക്കോട് താമസിക്കുന്ന മുനിയന്‍ ടാക്സി ഡ്രൈവറാണ്. എല്ലാ മാസവും പറശിനിക്കടവില്‍ വരുന്ന ഇദ്ദേഹം ജൂണ്‍ 16 നാണ്…
Read Moreഅട്ടപ്പാടിയിലെ മാവോയിസ്റ്റ് ഓപ്പറേഷനിൽ തകർത്തത് രണ്ട് ദളങ്ങൾ; കൊല്ലപ്പെട്ട മണിവാസകം ദക്ഷിണേന്ത്യയിലെ ഗറില്ലാ കമാൻഡർ
റെനീഷ് മാത്യു കണ്ണൂർ: തണ്ടർബോൾട്ട് നടത്തിയ ഓപ്പറേഷനിൽ തകർത്തത് രണ്ട് മാവോയിസ്റ്റ് ദളങ്ങൾ. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭവാനി, ശിരുവാണി ദളങ്ങളാണ് തണ്ടർബോൾട്ട് തകർത്തത്. വെടിവയ്പിൽ കൊല്ലപ്പെട്ട മണിവാസകത്തിന്റെ ചുമതലയിലുള്ളതാണ് ഭവാനി, ശിരുവാണി ദളങ്ങൾ. ഈ ദളങ്ങളിൽ തമിഴ്നാട്, കർണാടക സ്വദേശികളാണ് പ്രവർത്തിക്കുന്നത്. കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശികളായ കാർത്തിക്, അരവിന്ദ്, രമ എന്നിവർ ഈ ദളത്തിലെ അംഗങ്ങളാണ്. വയനാട്, മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദളം, നാടുകാണി ദളം, വരാഹിണി ദളം എന്നിവ മാത്രമാണ് ഇനിയും ഉള്ളത്. ഈ ദളങ്ങളുടെ ചുമതല മലയാളികൾക്കാണ്. നിലന്പൂരിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിനു ശേഷമുള്ള ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട നേതാവാണ് തമിഴ്നാട് സേലം സ്വദേശിയായ മണിവാസകം.ദക്ഷിണേന്ത്യയിലെ ഗറില്ലാ കമാൻഡറായ മണിവാസകം കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലയും വഹിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ്…
Read Moreലീഗ് പ്രവർത്തകന്റെ കൊലപാതകം: ആരോപണങ്ങൾ ആർഎസ്എസ് വേട്ടയാടലിന്റെ തുടർച്ചയെന്ന് ജയരാജൻ
താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാക്ക് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് ജയരാജന്റെ വിശദീകരണം. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള തന്റെ എല്ലാ യാത്രകളും സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവർത്തകർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരിൽ ഞാൻ ഇല്ല. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കിൽ അതിന്റെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല- ജയരാജൻ കുറിച്ചു. നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് താനെന്നും തന്റെ അസാന്നിധ്യത്തിൽ തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ…
Read Moreആകെ അറിയാവുന്നത് പേര് മാത്രം! കണ്ണൂർ ടൗൺ പോലീസിന് അഭിനന്ദനവുമായി കാണാതായ ഭർത്താവിനെ കണ്ണൂരിൽ തേടിയെത്തിയ അമേരിക്കൻ യുവതിയുടെ കുറിപ്പ്
കണ്ണൂർ: കാണാതായ ഭർത്താവിനെ കണ്ണൂരിൽ തേടിയെത്തിയ വിദേശത്ത് ജോലിയുള്ള യുവതിക്ക് പോലീസുകാർ നല്കിയ സഹായത്തെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാർക്കാണ് യുവതിയുടെ അഭിനന്ദന പ്രവാഹം. അമേരിക്കയിൽ ജോലിയുള്ള യുവതിയാണ് കണ്ണൂർ സ്വദേശിയായ തന്റെ ഭർത്താവിനെ കാണുന്നില്ലെന്ന് കാണിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. യുവതിയുടെ പരാതി സ്വീകരിച്ച് സിഐ പ്രദീപൻ കണ്ണിപ്പൊയിൽ അന്വേഷിക്കുവാൻ സീനിയർ സിവിൽ പോലീസ് ഓഫീസർ സഞ്ജയ് കണ്ണാടിപ്പറന്പിനെ ഏല്പിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ലഭിച്ച പരാതിയിൽ ആറുമണിയോടെ ഭർത്താവിനെ കണ്ടുപിടിച്ചു കൊടുക്കുകയും ചെയ്തു. തുടർന്നാണ് പോലീസിനെ അഭിനന്ദിച്ച് കൊണ്ട് യുവതി പോസ്റ്റ് ഇട്ടത്. യുവതിയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ… “അമേരിക്കയിൽ ജോലി ചെയ്യുന്പോൾ കാണാതായ എന്റെ ഭർത്താവിനെ അന്വേഷിക്കാനാണ് ഞാൻ കണ്ണൂരിൽ എത്തിയത്. ആദ്യമായാണ് ഞാൻ കണ്ണൂരിൽ എത്തുന്നത്. ഭർത്താവിന്റെ ഫോൺ നന്പർ ഒന്നും…
Read Moreപയ്യന്നൂരില്‍നിന്നു കാണാതായ വയോധികന് മംഗളൂരുവിൽ മരിച്ചു; അജ്ഞാത മൃതദേഹമെന്ന് കരുതി സംസ്കരിച്ചു
പയ്യന്നൂര്‍: രണ്ടാഴ്ച മുമ്പ് പയ്യന്നൂരില്‍നിന്നു കാണാതായ വയോധികന് മംഗളൂരുവിൽ മരിച്ചു. ആളെ തിരിച്ചറിയാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്ന് പോലീസ് മംഗളൂരുവിൽ സംസ്കരിച്ചു.12 മുതൽ കാണാതായ പാണപ്പുഴ പറവൂര്‍ മണികണ്ഠപുരം സ്വദേശി പി.ആര്. സുകുമാരന്‍ നായർ (84) ആണ് മരിച്ചത്. സൂചന ലഭിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെത്തിയ ബന്ധുക്കളാണ് മരിച്ചത് പി.ആര്. സുകുമാരന്‍ നായരാണെന്ന് സ്ഥിരീകരിച്ചത്. പയ്യന്നൂരിലെ ജുജു ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിനു പങ്കെടുക്കാനെത്തിയിതിനു പിന്നാലെയാണ് സുകുമാരൻ നായരെ കാണാതായത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പതിനൊന്നേകാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചെങ്കിലും മറ്റു വിവരങ്ങളൊന്നും കിട്ടിയില്ല. മംഗളൂരു പനമ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വയോധികന് മരിച്ചതായുള്ള സന്ദേശം കഴിഞ്ഞ ദിവസം നാട്ടിലെ പോലീസുകാരുടെ വാട്ട്സ്ആപ്പില്‍ കിട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ ശനിയാഴ്ച പനമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. കാണാതായ അന്ന് വൈകുന്നേരം സ്റ്റേഷന്…
Read Moreന്യൂ മാഹി ടൗണിൽ ഗതാഗത കുരുക്ക് തുടർക്കഥ , ട്രാഫിക് പോലീസില്ല, നിയന്ത്രണം ഡ്രൈവർമാർക്ക്
മാഹി: ഗതാഗത കുരുക്ക് തുടർക്കഥയായ ന്യൂമാഹി ടൗണിൽ ട്രാഫിക്ക് പോലീസിന്റെ അഭാവത്തിൽ ഗതാഗത നിയന്ത്രണം നടത്തുന്നതു മാഹിപ്പാലത്തെ ഡ്രൈവർമാരും നാട്ടുകാരും. മാഹി പാലത്തിന്റെ ഉപരിതലം പൊട്ടിപ്പൊളിഞ്ഞതാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുമാൻ കാരണം. മാഹി പള്ളി പെരുന്നാൾ നാളുകളിൽ മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു. ന്യുമാഹി പോലീസിന്റെ ഒരു ഔട്ട് പോസ്റ്റ് മാഹി പാലത്തു പ്രവൃത്തിക്കുന്നുണ്ടെങ്കിലും പാറാലിൽ സ്ഥിതി ചെയ്യുന്ന ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ അഭാവമുള്ളതിനാൽ ഔട്ട് പോസ്റ്റിലേക്ക് പോലിസിനെ അയക്കുന്ന പതിവ് താളം തെറ്റിയിരിക്കുകയാണ്. ഇതോടെയാണു ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോൾ ഡ്രൈവർമാർ നിരത്തിലിറങ്ങുന്നത്. പോലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിക്കു വേണ്ടത്ര പോലീസുകാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയും രാഷ്ടീയ പാർട്ടികളും ജില്ലാ പോലിസ് സൂപ്രണ്ടിനും ആഭ്യന്തര വകുപ്പിനും പരാതി നൽകിയിരിക്കുകയാണ്.
Read More20 രൂപയ്ക്ക് ലോട്ടറി, സമ്മാനത്തുക 5000; ഒറ്റ നമ്പര്‍ ലോട്ടറി വില്പന: തളിപ്പറന്പിൽ രണ്ടുപേർ അറസ്റ്റിൽ
തളിപ്പറമ്പ്: ഒറ്റ നമ്പര്‍ ലോട്ടറി വില്പന നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. കുപ്പം മുക്കുന്നിലെ പി.എ മൊയ്തു (48), പുളിമ്പറമ്പിലെ കരിപ്പൂലിലെ പി.വി.ഷാജി (36) എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് ബസ്സ്റ്റാൻഡിനു മുന്നിലെ ദേശീയ പാതയോരത്തെ ഷാജിയുടെ ഉടമസ്ഥതയിലുള്ള ഹരിവിനായക ലോട്ടറി സ്റ്റാളിന് സമീപത്ത് നിന്നാണ് രണ്ട് പേരെയും തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈന്‍ പിടികൂടിയത്. ഇവരില്‍ നിന്നായി 27,800 രൂപയും പിടിച്ചെടുത്തു. ഒറ്റ നമ്പര്‍ ലോട്ടറി വില്പനയില് തളിപ്പറമ്പിലും മറ്റു പ്രദേശങ്ങളിലുമായി 50 ഓളം പേര് പോലീസ് നിരീക്ഷണത്തിലാണ്. സീനിയര്‍ സിപിഒ എ.ജി. അബ്ദുള്‍റൗഫ്, സിപിഒ മാരായ സ്നേഹേഷ്, ബിനേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പിലെയും കാഞ്ഞങ്ങാട്ടെയും രണ്ടുപേരുടെ നേതൃത്വത്തിലാണ് ഇവര്‍ ഉള്‍പ്പെടെ 50 ലേറെ ഏജന്റുമാര്‍ ഒറ്റനമ്പര്‍ ലോട്ടറി വില്പന നടത്തുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. 20 രൂപക്ക് വില്‍ക്കുന്ന ഒരു ലോട്ടറിക്ക്…
Read Moreലോട്ടറി ടിക്കറ്റ് തിരുത്തി സമ്മാനത്തുക തട്ടിയെടുത്ത സംഭവം; ചീമേനി സ്വദേശി പോലീസ് പിടിയിൽ
പയ്യന്നൂര്‍:ലോട്ടറി ടിക്കറ്റ് നമ്പറില്‍ തിരുത്തല്‍ വരുത്തി സമ്മാനത്തുക വാങ്ങിയ വിരുതന് അറസ്റ്റില്‍. ചീമേനി ചെമ്പ്രകാനത്തെ പ്രവാസിയായ എം.ബഷീറാണ് (47) അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.രണ്ട് ദിവസം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂര്‍ ടൗണില്‍ നടന്ന് ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന കരിവെള്ളൂര്‍ കുണിയനിലെ കുഞ്ഞമ്പുവിനേയാണ് ഇയാള്‍ കബളിപ്പിച്ചത്. ബഷീര്‍ ഓണക്കുന്നില്‍ നിന്നെടുത്ത എട്ട് ടിക്കറ്റില്‍ നിന്ന് 489ല്‍ അവസാനിക്കുന്ന ടിക്കറ്റിനെ 499 ആക്കി തിരുത്തല്‍ വരുത്തിയാണ് കുഞ്ഞമ്പുവിനെ സമീപിച്ചത്. ഇതിന്റെ സമ്മാനത്തുകയായ 5000 രൂപയില്‍ 4000 രൂപ പണമായും ബാക്കി തുകയ്ക്ക് ലോട്ടറി ടിക്കറ്റും വാങ്ങുകയായിരുന്നു. ഏജന്‍സി ഓഫിസില്‍ കൊടുത്ത ടിക്കറ്റിന്റെ ബാര്‍കോഡ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.ഇതേ തുടര്‍ന്ന് ലോട്ടറി വില്പ്പനക്കാരന് പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.പയ്യന്നൂര്‍ സിഐ എ.വി.ദിനേശന്, എസ്ഐ ശ്രീജിത്ത് കൊടേരി, സിപിഒ രാജേഷ് എന്നിവരടങ്ങുന്ന സംഘത്തിന്റെ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. വഞ്ചന, വ്യാജരേഖയുണ്ടാക്കി യഥാര്‍ഥമാണെന്ന്…
Read Moreകടയിൽ സാധനം വാങ്ങാനെത്തിയ ഒമ്പത്വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സെയില്സ്മാന് അറസ്റ്റില്‍
പയ്യന്നൂര്‍: സാധനങ്ങള്‍ വാങ്ങാനെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെയില്‍സ്മാനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എട്ടിക്കുളത്ത് വിവാഹം കഴിച്ച പെരിങ്ങോം സ്വദേശി റഷീദിനെ (44) യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഷോപ്പിലാണ് പരാതിക്കാസ്പദമായ സംഭവം.ലൈംഗിക ഉദ്യേശത്തോടെ ഇയാള്‍ കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ കൂട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് പോലീസ് സെയില്‍സ്മാനെതിരെ കേസെടുത്തത്.പയ്യന്നൂര്‍ സിഐ എ.വി.ദിനേശിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More