പഴയങ്ങാടി: അജ്ഞാതൻ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ഇന്നു രാവിലെ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിലാണ് വെങ്ങര ചെന്പല്ലിക്കുണ്ട് പാലത്തിനു സമീപം വച്ച് അജ്ഞാതൻ ചങ്ങല വലിച്ചത്. തുടർന്ന് പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മണിക്കൂറുകളോളം നിർത്തിയിട്ടു. റെയിൽവേ പോലീസ് പരിശോധന നടത്തിയെങ്കിലും ചങ്ങല വലിച്ചയാളെ കണ്ടെത്താനായില്ല. തുടർന്ന് നേത്രാവതി എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയാണ് കണ്ണൂരിലെത്തിയത്. ഇതിനു പിന്നാലെയുണ്ടായിരുന്ന ചെന്നൈ എഗ്മോർ എക്സ്പ്രസ് ഒരുമണിക്കൂറും കോയന്പത്തൂർ പാസഞ്ചർ അരമണിക്കൂറും വൈകി.
Read MoreCategory: Kannur
വാറ്റ് നോട്ടീസ് പിൻവലിക്കൽ; സർക്കാരിന് വ്യാപാരി വ്യവസായി സമിതിയുടെ അഭിനന്ദനം
കണ്ണൂർ: വ്യാപാരികൾക്ക് വാറ്റിന്റെ പേരിൽ അനധികൃതമായി നൽകിയിരിക്കുന്ന നോട്ടീസ് പിൻവലിക്കാമെന്ന് പ്രഖ്യാപിച്ച സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യാപാരി വ്യവസായി സമിതി നേതാക്കൾ അഭിനന്ദിച്ചു. വിഷയത്തിൽ യഥാസമയം ഇടപെടുകയും സർക്കാരുമായി ചർച്ച നടത്തുകയും ചെയ്ത സംസ്ഥാന സമിതി നേതൃത്വത്തെ വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ, മേഖല ഈസ്റ്റ്, വെസ്റ്റ് നേതാക്കളായ പി.എം. സുഗുണൻ, കെ.വി. സലീം, മനോഹരൻ, പി. പ്രമോദ്കുമാർ, സി.എച്ച്. പ്രദീപൻ, കുഞ്ഞുകുഞ്ഞൻ, അബ്ദുറഹ്മാൻ, ഉമേശൻ തുടങ്ങിയവരാണ് അഭിനന്ദിച്ചത്. മൂല്യവർധിത നികുതിയുടെ പേരിൽ പുതിയതായി നോട്ടീസുകൾ അയക്കാതിരിക്കാനും ഇതുവരെ അയച്ച നോട്ടീസുകൾ പിൻവലിക്കാനുമാണ് തീരുമാനമായത്. സോഫ്റ്റ് വെയറിലെ അപാകതകളാണ് തെറ്റായ നോട്ടീസ് അയക്കാൻ കാരണമെന്നു വ്യക്തമാക്കിയ വകുപ്പുതല ഉദ്യോഗസ്ഥരെയും നേതാക്കൾ അഭിനന്ദിച്ചു.
Read Moreമമ്പറത്തെ നിഷാദിന്റെ തിരോധാനം; പറമ്പായി സ്വദേശി സലീമിനെ നുണ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്
കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ പ്രതിചേർക്കപ്പെട്ട പറമ്പായിയിലെ സലീമിനെ (38) നുണപരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ ഹർജി നല്കി. ഏഴു വർഷത്തോളം നീണ്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസിൽ പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് സിഐ ബി.സുനുകുമാർ ആണ് ഇതിനായി അപേക്ഷ നൽകിയത്. 2012 ഒക്ടോബർ 21 മുതലാണ് നിഷാദിനെ കാണാതായത്. ഒരു ഫോൺ വന്നതിനെ തുടർന്ന് രാത്രി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ നിഷാദിനെ പിന്നീട് കാണാതാവുകയായിരുന്നു. ലോക്കൽ പോലീസ് അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേസിൽ വഴിത്തിരിവായി ബംഗളൂരു സ്ഫോടന കേസിൽ കർണാടക പോലീസിന്റെ അറസ്റ്റിലായ പറമ്പായിയിലെ സലീമിന്റെ നിർണായക വെളിപ്പെടുത്തലുണ്ടായത്. നിഷാദിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു…
Read Moreമത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേരെ കാണാതായി; 11 പേരെ രക്ഷപ്പെടുത്തി
കണ്ണൂർ: കണ്ണൂരിൽ നിന്നും തൃശൂരിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടും വള്ളവും അപകടത്തിൽപെട്ടു. രണ്ടുപേരെ കാണാതായി. 11 പേരെ അവശനിലയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് നിന്ന് തിങ്കളാഴ്ച രാവിലെ കടലിൽ പോയ തന്പുരാൻ ബോട്ടാണ് അപകടത്തിൽപെട്ടത്. കേടുപാടുകൾ സംഭവിച്ച ബോട്ട് ഇന്നു പുലർച്ചെ ആയിക്കര ഹാർബറിലാണ് എത്തിയത്. ബോട്ടിലെ സ്രാങ്കായ ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകൻ രാജീവനെ (43) ആണ് കാണാതായത്. ബുധനാഴ്ചയോടെയാണ് ഇവരുടെ ബോട്ട് കനത്ത തിരമാലകളിൽപെട്ടത്. ഇതിനിടയിൽ ആടിയുലഞ്ഞ ബോട്ടിൽ നിന്ന് രാജീവൻ കടലിലേക്കു തെറിച്ചുവീഴുകയായിരുന്നു. വയർലസ് സെറ്റടക്കം നഷ്ടപ്പെട്ടതിനാൽ അപകടത്തിൽപ്പെട്ട വിവരം പുറംലോകത്തെ അറിയിക്കുവാൻ ഇവർക്ക് കഴിഞ്ഞില്ല. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്നു പുലർച്ചെയോടെ ആയിക്കര തീരത്തെത്തിയ ബോട്ടിൽ നിന്നും അവശനിലയിലായ മത്സ്യതൊഴിലാളികളായ തോട്ടപ്പള്ളിയിലെ കമലാസൻ (67), കുഞ്ഞുമോൻ (58), ചാവക്കാട്ട് സ്വദേശികളാ ബിജു (40), രൂപേഷ് (28), അജേഷ്…
Read Moreദുരന്തത്തിന് കാതോര്‍ത്ത് തലശേരി കടല്‍പ്പാലം; അപായ മുന്നറിയിപ്പ് ബോര്‍ഡു പോലും സ്ഥാപിക്കാതെ അധികൃതര്‍
തലശേരി: അപകടാവസ്ഥയിലായ തലശേരി കടല്‍പ്പാലത്തിലേക്ക് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന കടല്‍പ്പാലത്തില്‍ അപായ സൂചന നല്കുന്ന ബോര്‍ഡ് പോലും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. ഏത് സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ് കടല്പ്പാലമുള്ളത്. പാലത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകളില്‍ പലതും ഇതിനകം അടര്‍ന്ന് കടലില്‍ പതിച്ചു കഴിഞ്ഞു. ചരിത്രമുറങ്ങുന്ന പൈതൃക നഗരിയുടെ ഗതകാല വാണിജ്യ പ്രതാപത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ച തലശേരി കടല്‍പ്പാലം നവീകരിക്കുമെന്ന മാറി മാറി വന്ന സര്‍ക്കാറുകളുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകളായി വാഗ്ദാനം മാത്രം കേട്ടു മടുത്ത തലശേരിയിലെ ജനങ്ങള്‍ക്ക് ഇനി ഇക്കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരപേക്ഷ മാത്രമേയുള്ളൂ. “അപകടമൊഴിവാക്കാനുള്ള മുന്‍ കരുതലെങ്കിലും അധികൃതര്‍ സ്വീകരിക്കണം’.കഴിഞ്ഞ ഇടതുഭരണ കാലത്ത് കടല്‍പ്പാലത്തിന്റെ നവീകരണത്തിനായി ഏഴര കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. പൈതൃക നഗര വികസ പദ്ധതിയില്‍പെടുത്തി ഹാര്‍ബര്‍ എൻജിനീയറിംഗ് വകുപ്പാണ്…
Read Moreപേരുപോലെ തന്നെ നേരം പോക്ക് റോഡിലൂടെ സഞ്ചരിച്ചാൽ ശരിക്കും “നേരംപോക്ക്’ തന്നെയെന്ന് യാത്രക്കാർ
ഇരിട്ടി: പേരുപോലെ തന്നെ ജനങ്ങളുടെ നേരം പോക്കുകയാണ് ഇരിട്ടിയിലെ ഏറ്റവും പ്രധാന റോഡായ നേരംപോക്ക് റോഡ്. എപ്പോഴും തിരക്കേറിയതും ഗതാഗതക്കുരുക്ക് തീര്‍ക്കുന്നതുമായ വീതികുറഞ്ഞ ഈ റോഡിലൂടെ കാല്‍നട യാത്രപോലും പലപ്പോഴും സാധ്യമല്ല. അഗ്നിരക്ഷാ നിലയം, സ്റ്റേറ്റ് വെയര്‍ഹൌസ്, സബ് ട്രഷറി, താലൂക്ക് സപ്ലൈ ഓഫീസ്, ജോയിന്റ് ആര്‍ടി ഓഫീസ്, ലേബര്‍ ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ റോഡിലാണ് സ്ഥിതിചെയ്യുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് കടന്നു പോകേണ്ട പ്രധാന റോഡും ഇത് തന്നെ. കൂടാതെ മലബാര്‍ ഹോസ്പിറ്റല്‍, മൂന്ന് സഹകരണ സംഘങ്ങള്‍ എന്നിവയും ഈ റോഡില്‍ പ്രവര്‍ത്തിക്കുന്നു.ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ചേരേണ്ട പ്രധാന പാതയും ഇതുതന്നെ. രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്‍ , പ്രഗതി കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനുള്ള വഴിയും നേരംപോക്കുവഴി ത്ന്നെ.പ്രവൃത്തി ദിനങ്ങളില്‍ രാവിലെ…
Read Moreരണ്ടു വർഷം മുമ്പ് പയ്യന്നൂർ ഏച്ചിലാംവയലിൽ നിന്നും കാണാതായ യുവതി കായംകുളത്ത്; പോലീസ് കണ്ടെത്തുമ്പോൾ യുവതി ഗർഭിണി
പയ്യന്നൂർ: രണ്ട് വർഷം മുമ്പ് പയ്യന്നൂർ ഏച്ചിലാംവയലിൽ നിന്നും കാണാതായ ഭർതൃമതിയായ 28 കാരിയെ രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി.കായംകുളത്ത് നിന്നും കണ്ടെത്തിയ യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പയ്യന്നൂർ എസ് ഐ ശ്രീജിത് കൊടേരി പറഞ്ഞു. പയ്യന്നൂരിലെ ഒരു വ്യാപാര സ്ഥാപനത്തിലെ കായംകുളം സ്വദേശിയുമായി അടുപ്പത്തിലായ യുവതി ഇയാളോടൊപ്പം നാടുവിടുകയായിരുന്നു. സ്ഥലം വിട്ടതു മുതൽ യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഓഫായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കായംകുളത്തെത്തിയ പയ്യന്നൂർ പോലിസ് ഗർഭിണിയായ യുവതിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
Read Moreപയ്യന്നൂരിലെ ഹോട്ടല്‍ തൊഴിലാളിയുടെ മരണം: സിഐ എം.പി.ആസാദിന്റെ അന്വേഷണ മികവ് പ്രതിയുടെ കൈയിൽ വിലങ്ങണിയിച്ചു; വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പയ്യന്നൂർ: പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം പിഴയും വിധിച്ച പയ്യന്നൂരിലെ ഹോട്ടൽ തൊഴിലാളിയുടെ കൊലപാതകക്കേസിൽ വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഗോപാലകൃഷ്ണപ്പിള്ളയുടെ കൃത്യതയോടെയുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസന്വേഷണത്തിലെ പ്രധാന ഘടകമായത്.2017 ഓഗസ്റ്റ് 25 ന് രാവിലെയാണ് ഹോട്ടല്‍ തൊഴിലാളി മാതമംഗലം കോയിപ്രയിലെ കെ.സി.ശ്രീധരന്റെ (53) മൃതദേഹം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ ട്രാക്കിൽ കാണപ്പെട്ടത്. വീണു മരിച്ചതെന്ന് ആദ്യനിഗമനം മൃതദേഹത്തിൽ പരിക്കുകളൊന്നും കാണാതിരുന്നതിനാൽ അബദ്ധത്തിൽ പ്ലാറ്റ്ഫോമിൽ നിന്നും പാളത്തിലേക്ക് വീണതിനെ തുടർന്നായിരിക്കാം മരണമെന്ന നിഗമനമാണ് മൃതദേഹം കണ്ടവർക്കെല്ലാമുണ്ടായത്.പതിവായി ഇയാളുടെ കയ്യിൽ കാണാറുള്ള ബാഗ് കാണാനില്ല എന്നതാണ് സംശയമായി അവശേഷിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയാറാക്കിയത്. അതിൽ തലയിലേറ്റ അടിയാണ് ശ്രീധരന്റെ മരണത്തിനിടയാക്കിയതെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിവരമാണ് കൊലപാതകിയെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനുമിടയാക്കിയത്.…
Read More21 കോടി തട്ടിയെടുത്തെന്ന പരാതി: നിക്ഷേപകരെ വീണ്ടും വട്ടംകറക്കി ചിട്ടിക്കന്പനി
പയ്യന്നൂര്‍: 21 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതിയുയര്‍ന്ന കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനി വീണ്ടും നിക്ഷേപകരെ വട്ടം കറക്കി മുങ്ങി. ഇന്നലെ നടന്ന അനുരഞ്ജന യോഗത്തില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുമെന്ന് പറഞ്ഞിരുന്ന വ്യവസ്ഥയനുസരിച്ച് എത്തിയ നിക്ഷേപകര്‍ ആരേയും കാണാതെ മടങ്ങേണ്ടിവന്നു. രാമന്തളി പുന്നക്കടവില്‍ സിഗ്സ് ചിറ്റ്സ് എന്ന പേരില്‍ സ്ഥാപനം തുറന്ന് നാട്ടുകാരായ വനിതകളെ ഏജന്റുമാരാക്കിയായിരുന്നു തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍, രാമന്തളി, കുന്നരു, എട്ടിക്കുളം, മാതമംഗലം എന്നിവിടങ്ങൾക്കു പുറമേ കാഞ്ഞങ്ങാട്ടും കാസര്‍ഗോട്ടും തട്ടിപ്പു നടന്നു. കോട്ടയം നാഗമ്പടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനിക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം ഒമ്പതിന് നിക്ഷേപകരെത്തിയിരുന്നു. പെരുമ്പയില്‍ നടന്ന യോഗം അലങ്കോലമായതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ വച്ചാണ് ഇന്നലെ രാവിലെ പത്തിന് കണ്ടോത്ത് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നിക്ഷേപകരുടെ യോഗം ചേരാമെന്നും തുടര്‍ന്നുള്ള…
Read Moreചാനല്‍ അവതാരകയെ തടഞ്ഞ് നിർത്തി അപമാനിക്കാൻ സദാചാര സംഘങ്ങളുടെ ശ്രമം; യുവതിയുടെ പരാതിൽ പോലീസ് കേസെടുത്തു
പയ്യന്നൂര്‍: ഭര്‍ത്താവിനോടൊപ്പമുണ്ടായിരുന്ന ചാനല്‍ അവതാരകയെ സദാചാര സംഘം അപമാനിച്ചുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.തൃശൂര്‍ സ്വദേശിനിയായ നാല്പ്പത്തൊന്നുകാരിയുടെ പരാതിയിലാണ് കേസ്. ഇന്നലെ രാത്രി ഒമ്പതോടെ പാലത്തര പാലത്തിന് സമീപം ചേടിക്കുന്നിലാണ് സംഭവം. ഉദിനൂരില് നിന്ന് വരുന്ന വഴി തട്ടുകടയില്‍ നിന്ന് ദമ്പതികള്‍ ഭക്ഷണം കഴിച്ചിരുന്നു. ഇവരെ പിന്തുടര്ന്നെത്തിയ സംഘമാണ് ദമ്പതികളെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയും യുവതിയുടെ കൈയില്‍ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Read More