ചെറുപുഴ: ചെറുപുഴയിലെ കെട്ടിട നിർമ്മാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണത്തിൽ കോൺഗ്രസ് പാർട്ടി ജോസഫിന്റെ കുടുംബത്തോടൊപ്പമാണെന്നും കുടുംബത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. ചെറുപുഴയിൽ നടന്ന യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ടു കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കും. റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ ഇതുസംബന്ധിച്ച് ഉടൻതന്നെ നപടികൾ സ്വീകരിക്കുക തന്നെ ചെയ്യും. എത്ര ഉന്നതനാണെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അംഗങ്ങളായ ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും നിരീക്ഷിക്കാനും സംവിധാനമുണ്ടാക്കും.ജോസഫിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന സിപിഎം ആന്തൂരിലെ സാജന്റെ മരണത്തിൽ സ്വീകരിച്ച നിലപാടുകൾ കേരളത്തിലെ ജനങ്ങൾ കണ്ടതാണെന്നും പാച്ചേനി ഓർമിപ്പിച്ചു. ജോസഫിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കേണ്ടതു പോലീസാണ്. സമഗ്രമായ അന്വേഷണം നടത്തേണ്ടതും പോലീസാണ്. അന്വേഷണത്തോട് കോൺഗ്രസ്…
Read MoreCategory: Kannur
മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച; പ്രതിയെ കണ്ണൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങും
കണ്ണൂർ: വീട്ടിൽ അതിക്രമിച്ചുകയറി മാധ്യമപ്രവർത്തകൻ വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവുമുൾപ്പെടെ 20 ലക്ഷം രൂപയുടെ മുതലുകൾ കവർന്ന കേസിലെ മുഖ്യപ്രതികളിൽ ഒരാളെ കണ്ണൂർ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കർണാടകയിൽ കവർച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഹുബ്ലി ജയിലിൽ റിമാൻഡിലായിരുന്ന ബംഗ്ലാദേശ് പ്രിഷ്കൂർ ജില്ലയിലെ മുത്തലിബിന്റെ മകൻ മാണിക് സർക്കാരിനെ (35) യാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. 2018 സെപ്റ്റംബർ ആറിനായിരുന്നു വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം ഇരുവരെയും ക്രൂരമായി അക്രമിച്ച് സ്വർണാഭരണവും പണവുമുൾപ്പെടെ കവർന്നത്. ഈ കേസിൽ നേരത്തെ ഒരാളെ പിടികൂടിയിരുന്നു. മൊത്തം ആറുപ്രതികളാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
Read Moreനാട്ടിലേക്ക് പണമയക്കാന്‍ ബാങ്കിലെത്തിയ ബീഹാറുകാരന്റെ പണവും മൊബൈലും അപഹരിച്ചു; പരാതിയില്‍ വട്ടം കറങ്ങിയത് പോലീസ്
പയ്യന്നൂര്‍: നാട്ടിലേക്ക് പണമയക്കാന്‍ ബാങ്കിലെത്തിയ ബീഹാര്‍ സ്വദേശിയായ യുവാവിന്റെ നാലായിരം രൂപയും മൊബൈല്‍ ഫോണും ഇയാളെ സഹായിക്കാന്‍ കൂടിയ അപരിചിതരായ യുപി സ്വദേശികളായ രണ്ടുപേര്‍ അപഹരിച്ചതായി പരാതി. ഇതേപറ്റി അന്വേഷിച്ച പോലീസിന് പരാതി ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനുമായില്ല.കേളോത്ത് നോട്ട് ബുക്ക് റസ്റ്റോറന്റിലെ ജീവനക്കാരനായ ബീഹാര്‍ ആസ്റ്റര്‍ പാറ്റ്നയിലെ പപ്പുകുമാറാണ് തട്ടിപ്പിനിരയായതായി പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖക്ക് പുറത്ത്വെച്ചാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്നായിരുന്നു ഇയാളുടെ പരാതി.വീട്ടിലേക്ക് അയക്കാനായി കൊണ്ടുവന്ന പണമാണ് നഷ്ടമായതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.ഇതേ തുടര്‍ന്ന് ബാങ്കിലെത്തിയ പോലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. കൗണ്ടറില്‍ കൊടുക്കേണ്ട സ്ലിപ്പ് പൂരിപ്പിക്കാന്‍ നീലഷര്‍ട്ടും ചുവന്ന ഷര്‍ട്ടും ധരിച്ച രണ്ടുപേര്‍ സഹായിക്കുന്നതും പൂരിപ്പിച്ച സ്ലിപ്പുമായി മൂവരും ബാങ്കിന് പുറത്തേക്കിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ബാങ്കിന് പുറത്തെത്തിയപ്പോള്‍ സഹായികളായി കൂടെക്കൂടിയവര്‍ കയ്യിലെ നാലായിരം രൂപയും സാംസങ്ങിന്റെ…
Read Moreകണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സി.എ.ജി ഓഡിറ്റ് നടത്താത്തത് അഴിമതി പുറത്തു വരുമെന്ന ഭയം മൂലമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ നടക്കുന്ന അഴിമതിയും, അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന ഭയം കൊണ്ടാണ് അവിടെ സി എ ജിയുടെ ഓഡിറ്റ് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് കൊണ്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്കി.സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തിലേറെ ഓഹരിയുള്ള, മുഖ്യമന്ത്രി അധ്യക്ഷനായ കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന വാദം വിചിത്രമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധവുമാണ്. 1956 ലെ കമ്പനി നിയമത്തില്‍ സര്‍ക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 51 ശതമാനത്തില്‍ കൂടുതല്‍ ഓഹരികളുള്ള കമ്പനികളെ ‘ഡീംഡ് ഗവണ്മെന്റ് കമ്പനികള്‍ എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ഈ കമ്പനികള്‍ക്ക് സി എ ജി ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. 2013 ലെ കമ്പനി…
Read Moreപുരുഷന്റെ കൈകള്‍! പയ്യന്നൂരിൽ വീട്ടില്‍ കയറി വയോധികയുടെ മാല പറിച്ചു; പര്ദധാരിയെത്തിയത് സ്വിഫ്റ്റ് കാറിൽ
പയ്യന്നൂര്‍: പട്ടാപ്പകല്‍ പര്‍ദ ധരിച്ചെത്തിയ ആള് വീട്ടില്‍ കയറി വയോധികയുടെ അഞ്ച് പവന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ പര്‍ദധാരി എത്തിയത് സ്വിഫ്റ്റ് കാറിലെന്ന് സൂചന. ഇടുങ്ങിയ റോഡിലൂടെ ഉച്ചകഴിഞ്ഞ് 1.35ന് വേഗത്തില്‍ കടന്നുപോയ സ്വിഫ്റ്റ് ഡിസൈര്‍ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് പര്‍ദ ധരിച്ചെത്തിയ ആള് കൃത്യ നിര്‍വഹണത്തിന് ശേഷം രക്ഷപ്പെട്ട രീതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നോടെ പയ്യന്നൂര്‍ പെരുമ്പ തായത്തുവയലിലെ റിട്ട. അധ്യാപകന് പി.എം.അബ്ബാസും (70), ഭാര്യ എസ്.പി. കുഞ്ഞാസ്യയും (60) മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. ഇവരുടെ വീട്ടിലെത്തിയ പര്‍ദധാരി ആംഗ്യത്തിലൂടെ കുടിക്കാന്‍ വെള്ളമാവശ്യപ്പെടുകയായിരുന്നു.ഭക്ഷണം വേണോയെന്ന് ചോദിച്ചെങ്കിലും വേണ്ട എന്നായിരുന്നു ആംഗ്യത്തിലുള്ള മറുപടി. വെള്ളം എടുക്കുന്നതിനായി അടുക്കളയിലേക്ക് പോകവെ പര്‍ദധാരി കുഞ്ഞാസ്യയുടെ പിറകിലെത്തി മാല പൊട്ടിച്ച് പുറത്തേക്ക് കടക്കുകയായിരുന്നു. സുരക്ഷിതത്വത്തിനായി മാലയോടൊപ്പം ചരടും കെട്ടിയിരുന്നതിനാല്‍ ഇരുകൈകളും ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ്…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്ക്; മട്ടന്നൂരിൽ 23ന് ഓട്ടോ പണിമുടക്ക്
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്കേർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 23ന് മട്ടന്നൂരിലും പരിസരത്തുമുള്ള ഓട്ടോ ഡ്രൈവർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. വിമാനത്താവളത്തിൽ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും തടസം നേരിടുന്നതായി യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതു മൂലം യാത്രക്കാർക്ക് ചെലവു കുറഞ്ഞ യാത്രാസൗകര്യം നിഷേധിക്കപ്പെടുകയാണ്. മറ്റെല്ലാ വാഹനങ്ങളും വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുപോകുകയും അവിടെ നിന്ന് കയറ്റുകയും ചെയ്യുമ്പോൾ ഓട്ടോറിക്ഷക്കാരെ തടഞ്ഞ് യാത്രക്കാർ ടാക്സിയിൽ സഞ്ചരിച്ചാൽ മതിയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് പലപ്പോഴും സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് നടത്തുന്ന ടാക്സികൾ പുറത്ത് നിന്ന് ആളുകളെ കയറ്റുകയും ചെയ്യുന്നുണ്ട്. ഓട്ടോ ഡ്രൈവർമാർക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണ്.പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, കിയാൽ എംഡി, പോലീസ്, ജനപ്രതിനിധികൾ എന്നിവർക്ക് യൂണിയൻ നിവേദനം നൽകിയിരുന്നു. എന്നാൽ മാസങ്ങൾ…
Read Moreപയ്യന്നൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ വയോധികന്റെ മൃതദേഹം; ഒരാൾ അബോധാവസ്ഥയിലും; സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ…
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുന്നംകുളം സ്വദേശിയായ വയോധികന്റെ മൃതദേഹം. കുന്നംകുളം ചൊവ്വന്നൂരിലെ പൊറത്തൂര്‍ ഹൗസില്‍ ജയ്സന്റെ (65)മൃതദേഹമാണ് ഇന്ന് രാവിലെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിയത്. അതേ സമയം സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം മറ്റൊരു വയോധികനെ അബോധാവസ്ഥയിലും കണ്ടെത്തി. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിൽ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ വടക്ക് ഭാഗത്തായാണ് അര്‍ദ്ധ നഗ്നനായ വിധത്തില്‍ മൃതദേഹം കണ്ടെത്തിയത്.രാവിലെ മൃതദേഹം കണ്ട യാത്രക്കാര്‍ സ്റ്റേഷന് മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ചെറിയ ബാഗില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ചികിത്സ തേടിയതിന്റെ തെളിവുകള്‍ കണ്ടെത്തി. ചികിത്സാ രേഖകളില്‍ നിന്നും കിട്ടിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇയാള്‍ അവിവാഹിതനാണ്. അതേസമയം റെയില്‍വേ സ്റ്റേഷന്റെ…
Read Moreമണൽ മാഫിയയിൽനിന്നു കൈക്കൂലി വാങ്ങിയ സംഭവം; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
മലപ്പുറം: മണൽ മാഫിയയിൽ നിന്നു കൈക്കൂലി വാങ്ങിയെന്ന സംഭവവുമായി ബന്ധപ്പെട്ടു മണൽ സ്ക്വാഡിലെ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം അറിയിച്ചു. സംഭവത്തെക്കുറിച്ചു ഇന്നു രാവിലെയാണ് വിവരം ലഭ്യമായത്. വിഷയം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പെരിന്തൽമണ്ണ ഡിവൈഎസ്പി സുരേഷ് ബാബുവിനോടു ആവശ്യപ്പെട്ടതായി എസ്പി അറിയിച്ചു. നിലന്പൂരിനടുത്തു മന്പാട് ഇന്നലെ വൈകുന്നേരമാണ് സംഭവം. പോലീസ് വാഹനത്തെ ഇടിച്ചിട്ടും കേസെടുത്തിട്ടില്ല. പകരമായി ലോറി ഉടമയിൽ നിന്നു കേസൊതുക്കിയതിനു അരലക്ഷം രൂപ കൈക്കൂലി വാങ്ങിയാണെന്നും വ്യക്തമായിട്ടുണ്ട്. സംഭവവവുമായി ബന്ധപ്പെട്ടു ജില്ലാ പോലീസ് മേധാവിയുടെ മണൽ സ്ക്വാഡിലെ മുഴുവൻ പേരെയും പിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreപാഴ്സൽ ബിരിയാണിയില്‍ പാറ്റ; ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം; അവശനിലയിലായ ജിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പയ്യന്നൂര്‍: വീട്ടിലേക്ക് പാഴ്സലായി വാങ്ങിക്കൊണ്ടുപോയ ബിരിയാണിയില്‍ പാറ്റയെ കണ്ടെത്തിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ കൊക്കാനിശേരി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കൂത്തൂര്‍ ഹൗസില്‍ ജിഷ്ണു (32)വിനാണ് മര്‍ദനമേറ്റത്. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. ജോലികഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ തെക്കേ ബസാറിലെ ഒരു ഹോട്ടലില്‍നിന്നു ബിരിയാണി വാങ്ങിയിരുന്നു. വീട്ടിലെത്തി കഴിക്കാനൊരുങ്ങവേയാണ് പാഴ്സലിനകത്തെ ബിരിയാണിയില്‍ പാറ്റയെ കണ്ടതെന്ന് പറയുന്നു. തുടര്‍ന്ന് ഈ വിവരം പറയാന്‍ ഹോട്ടലിൽ എത്തിയ ജിഷ്ണുവും ഹോട്ടലുടമയുമായി വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്നാണ് പുറമെ നിന്നെത്തിയവര്‍ കസേരകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചത്. മര്‍ദനം നടന്നയുടന്‍ ഹോട്ടലുടമ ഹോട്ടല്‍ പൂട്ടി പോയതായും വിവരമുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂര്‍ സിഐ ധനഞ്ജയ ബാബുവും സംഘവും സ്ഥലത്തെത്തിയിരുന്നു. ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവില്നിന്ന് ഇന്നലെ പോലീസ് മൊഴി രേഖപ്പെടുത്തി. തന്നെ മര്‍ദിച്ച…
Read Moreവാഗ്ദാനങ്ങളെല്ലാം കള്ളവാഗ്ദാനങ്ങളായി മാറുന്നു! ജനാധിപത്യം അന്ത്യശ്വാസം വലിക്കുന്നു: ദയാബായി
കണ്ണൂർ: ജനാധിപത്യം അന്ത്യശ്വാസം വലിക്കുകയാണെന്നും ഈ സാഹചര്യത്തിൽ മനുഷ്യാവകാശ പ്രവർത്തകരും മനുഷ്യരും ഒന്നിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും മനുഷ്യാവകാശ പ്രവർത്തക ദയാബായി. ദുരന്തമേഖലയിലെ എല്ലാ ഖനനപ്രവർത്തനങ്ങളും അവസാനിപ്പിക്കുക, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്ത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സേവ് കേരള കാന്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. വാഗ്ദാനങ്ങളെല്ലാം കള്ളവാഗ്ദാനങ്ങളായി മാറുകയാണ്. കാസർഗോഡ് എൻഡോസൾഫാൻ പ്രശ്നത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് നിരാഹാരസമരത്തെ തുടർന്ന് തനിക്കും സമരം നടത്തിയവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ഒരു വാഗ്ദാനവും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കള്ളവാഗ്ദാനങ്ങൾ വിഴുങ്ങി നിരന്തരം കബളിപ്പിക്കുകയാണ്. 30 ഉം 40 ഉം വർഷമായി തല വളർന്നും ശരീരം ചുരുങ്ങിയും ജീവിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടില്ലെന്നു നടിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും ദയാബായ് പറഞ്ഞു. കോർപറേറ്റുകൾക്കൊപ്പം ചേരുന്നതാണ് ഇവിടുത്തെ നയം. ഈ നയം തുടർന്നുകൊണ്ടിരിക്കുകയാണ്. കോർപറേറ്റുകൾക്കൊപ്പം കൂടി…
Read More