തളിപ്പറമ്പ്: ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി ജവഹര്‍ ബാലജനവേദി തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ഓര്‍മപോലുമില്ലാത്ത ഇന്ത്യയെ സ്വപ്നം കാണുന്ന അവര്‍ കുട്ടികള്‍ ഇന്ത്യയുടെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ പോലും പാടില്ലെന്നും ആഗ്രഹിക്കുന്നു. ആധുനിക ഭാരതം കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്കിയ നെഹ്റു സ്വാതന്ത്ര്യ സമര രംഗത്ത് വഹിച്ച പങ്കിനെ ആര്‍ക്കും കുറച്ചുകാണാനാവില്ലെന്നും എംപി പറഞ്ഞു. ബ്ലോക്ക് ചെയര്മാന് പി.വി.നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചെറുപുഴ ബ്ലോക്ക് ചെയര്മാന് ട്രീസ ചെറുപുഴ മുഖ്യപ്രഭാഷണം നടത്തി. എം.പി.ഉണ്ണികൃഷ്ണന്, സി.വി.ജലീല്‍, ലിഷ ദീപക്, ടി.ജനാര്ദ്ദനന്, പി.കെ.സരസ്വതി, മനോജ് കൂവേരി, ഇ.ടി.രാജീവന്, രജനി രമാനന്ദ്, രാജീവന് കപ്പച്ചേരി, ബാലജനവേദി അംഗങ്ങളായ ആദിത്യന് കൃഷ്ണന്, അനഘ, ജയരാജന് പയ്യന്നൂര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.മഹേഷ്, ഐ.വി.കുഞ്ഞിരാമന്…
Read MoreCategory: Kannur
ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഡയറക്ടർമാരെ വീണ്ടും ചോദ്യം ചെയ്യും; നൽകാനുള്ളത് 65 ലക്ഷം രൂപയെന്ന് കണ്ടെത്തൽ
ചെറുപുഴ(കണ്ണൂർ): ചെറുപുഴയിലെ കരാറുകാരന് മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കെ. കരുണാകരന് സ്മാരക ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡവലപ്പേഴ്സ് ഡയറക്ടര്‍മാരുമായ എട്ടു പേരെ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിൽ ജോസഫിന് 65 ലക്ഷം രൂപ മാത്രമേ ഇവര്‍ നല്കാനുള്ളൂ എന്ന് ബോധ്യപ്പെട്ടതായി പോലീസ് വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 20ന് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് പോലിസിന്റെ നീക്കം. ട്രസ്റ്റ് ചെയര്‍മാനും കെപിസിസി മുന്‍നിര്‍വാഹക സമിതി അംഗവുമായ കെ. കുഞ്ഞിക്കൃഷ്ണന് നായര്‍, സെക്രട്ടറിയും മുന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്, മുസ്ലിം ലീഗ് നേതാവ് ടി.വി. അബ്ദുള്‍ സലീം, കെ.കെ. സുരേഷ് കുമാര്‍, പി.എസ്. സോമന്, സി.ഡി. സ്കറിയ, ജെ. സെബാസ്റ്റ്യന്‍ എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥരായ പെരിങ്ങോം സിഐ വി.…
Read Moreഅമിത വേഗം! മൊബൈലില്‍ സംസാരിച്ച് ഒരു കൈ കൊണ്ട് ഡ്രൈവ്; സ്വകാര്യ ബസില്‍ നിന്ന് യുവതിയും കുഞ്ഞും തെറിച്ചുവീണു
നാദാപുരം: അമിത വേഗത്തിൽ മത്സരിച്ചോടിയ സ്വകാര്യ ബസിൽ നിന്ന് യുവതിയും കുഞ്ഞും പുറത്തേക്ക് തെറിച്ചുവീണു. പുറമേരി സ്വദേശിനി കൂവ്വേരി കുന്നുമ്മൽ പി.പി. ജസ്ന (34), മകൾ അഞ്ച് വയസുകാരി തനുശ്രീ എന്നിവർക്കാണ് പരിക്കേറ്റത്. വടകരയിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെസിആർ ബസിൽ പുറമേരിയിൽ നിന്ന് കയറിയതായിരുന്നു ഇവർ. ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മൊബൈലിൽ സംസാരിച്ച് ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്ത് വരുന്നതിനിടെ കക്കം വെള്ളി വളവിലാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷിയായ യാത്രക്കാരി പറഞ്ഞു. ബസിന്റെ മുൻ ഡോറിന് മുകളിലേക്ക് കുട്ടിയുമായി വീണ തോടെ ഡോർ തുറന്നാണ് അപകടം. തലശേരിയിലെ സ്വകാര്യ ആശുപത്രി സ്റ്റാഫ് നേഴ്സായ ജസ്നയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്. തനുശ്രീയുടെ മുഖത്തും കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം –…
Read Moreനോ പാർക്കിംഗ് ഏരിയയിൽ വാഹനം വയ്ക്കുന്നവർ ജാഗ്രതൈ!! തിരിച്ചുവരുന്പോൾ വാഹനം കണ്ടേക്കില്ല
കാഞ്ഞങ്ങാട്:ഫുട്പാത്തുകളിലും നോ പാര്‍ക്കിംഗ് ഏരിയകളിലും വാഹനം പാര്‍ക്ക് ചെയ്തു പോകുന്നവരും ദൂരയാത്ര പോകുന്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ വാഹനം അലക്ഷ്യമായിടുന്നവരും ശ്രദ്ധിക്കുക. തിരികെയെത്തുമ്പോള്‍ അവിടെ വാഹനം ഉണ്ടാവണമെന്നില്ല. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാലേ അനധികൃത പാർക്കിംഗിന് പിടിക്കപ്പെട്ട വാഹനം ഉടമസ്ഥന് തിരികെ ലഭിക്കുകയുള്ളൂ. കാഞ്ഞങ്ങാട് നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി നഗരസഭയും പോലീസും അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങളെ പൂട്ടാൻ ലോക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു ഓഫീസറുടെ നേതൃത്വത്തിലുള്ള ട്രാഫിക് പോലീസ് സംഘം റിക്കവറി വാനുമായി നഗരത്തില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അനധികൃത പാര്‍ക്കിംഗ് എവിടെ ശ്രദ്ധയില്‍പ്പെട്ടാലും വാഹനം കൊളുത്തിവലിച്ചു നീക്കുകയാണ് ചെയ്യുക. നിയമലംഘനത്തിന് ഈ സംഘം പിഴ സ്വീകരിക്കില്ല. നഗരത്തില്‍ അനവധി പാര്‍ക്കിംഗ് മേഖലകള്‍ ഉണ്ടായിട്ടും തോന്നുന്നിടത്ത് വാഹനം പാര്‍ക്ക് ചെയ്ത് ഗതാഗതം തടസപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതിനാലാണ് “നോ പാര്‍ക്കിംഗ് ഓപ്പറേഷന്’ ആരംഭിക്കുന്നതെന്ന് നഗരസഭ ചെയർമാൻ വി.വി. രമേശനും…
Read Moreഅല്പംകൂടി മാറിയിരുന്നുവെങ്കിൽ…! ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവർ ഭാഗ്യംകൊണ്ട് ചിറയിൽ വീഴാതെ രക്ഷപ്പെട്ടു
തളിപ്പറമ്പ്: ഗൂഗിൾ മാപ്പ് നോക്കി തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് കാറോടിച്ചു വന്നവർ ക്ഷേത്രച്ചിറയിൽ വീഴാതെ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ചിറവക്ക് ജംഗ്ഷനിൽനിന്ന് രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡ് ചിറയ്ക്കുമുന്നിലാണ് അവസാനിക്കുന്നത്. ഇവിടെ ചിറയിലേക്ക് ഇറങ്ങാൻ ഏഴു പടവുകൾ മാത്രമാണുള്ളത്. ഇതുവഴി കാൽനടയാത്രക്കാർ മാത്രമേ പോകാറുള്ളൂ. കാഞ്ഞങ്ങാടുനിന്ന് വന്ന യാത്രക്കാർ ഗൂഗിൾ മാപ്പിലെ വഴിയിലൂടെ വരികയും ചിറയ്ക്ക് സമീപത്തേക്ക് കാർ വീഴുകയുമായിരുന്നു. അല്പംകൂടി മാറിയിരുന്നുവെങ്കിൽ കാർ ചിറയിലേക്കു പതിച്ചേനെ. ഏറെസമയമെടുത്താണ് കാർ ഇവിടെനിന്ന് നീക്കംചെയ്തത്.
Read Moreഅന്തിമ തീരുമാനം വരുന്നതുവരെ പുതുക്കിയ പിഴ ഈടാക്കില്ലെന്നു ഗതാഗതമന്ത്രി
കണ്ണൂർ: കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നതുവരെ ഗതാഗത നിയമലംഘനത്തിനു പുതുക്കിയ പിഴനിരക്ക് ഈടാക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പുതിയ പിഴനിരക്ക് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്നും മന്ത്രി പറഞ്ഞു. ഉയർന്ന പിഴയുമായി ബന്ധപ്പെട്ടു രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിഴത്തുക സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വാക്കാൽ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയില്ല. ഉത്തരവു ലഭിക്കും വരെ ഉയർന്ന പിഴ ഈടാക്കാതെ ബോധവത്കരണം മാത്രം നടത്താനാണു സർക്കാരിന്റെ തീരുമാനം. കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ചു പഠിക്കാൻ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൂടി പരിഗണിച്ചാകും അന്തിമ നടപടി. കേന്ദ്രത്തിൽനിന്ന് അനുകൂല ഉത്തരവു ലഭിച്ചാൽ പിഴത്തുക 40 മുതൽ 60 ശതമാനം വരെ കുറയ്ക്കാനാണു സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. അതേസമയം, മദ്യപിച്ചു വാഹനമോടിക്കൽ, അപകടകരമായ തരത്തിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴ…
Read Moreപുല്ലൂപ്പിക്കടവ്പാലം ടൂറിസം പദ്ധതി എന്തായോ ആവോ..? പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ നടപ്പിലാക്കണമെന്ന് വ്യാപാരികൾ
കണ്ണാടിപ്പറമ്പ്:പുല്ലൂപ്പിക്കടവ് പാലവും പരിസരവും പ്രകൃതി സൗന്ദര്യാസ്വാദകരുടെ ഇഷ്ടകേന്ദ്രമാവുമ്പോഴും ടൂറിസംപദ്ധതി അവഗണനയിൽ തന്നെ. വൈകുന്നേരങ്ങളിൽ ഈ പുഴയോരത്തേക്ക് വരുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. കാട്ടാമ്പള്ളി തണ്ണീർത്തടത്തിന്റെ ഭാഗമായ ഈ പ്രദേശത്ത് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾക്കുള്ള സാധ്യതകൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. നാറാത്ത് പഞ്ചായത്തിലുള്ള പുല്ലൂപ്പി പാലത്തിൽ സൗരോർജ റാന്തലുകൾ സ്ഥാപിക്കാൻ ഭരണസമിതി തീരുമാനിച്ചതിന് ശേഷം തുടർനടപടികൾ കടലാസിൽ മാത്രമായി. എന്നാൽ സഞ്ചാരികളെ ആകർഷിക്കാനായി ഇത് കൂടാതെ മറ്റ് നിരവധി ഭൗതിക വികസന പ്രവർത്തനങ്ങളും ഇവിടെ ആവശ്യമാണ്. സൂര്യാസ്തമയം കാണാനെത്തുന്നവർക്കായി പാലത്തിനിരുവശവുമുള്ള സമീപറോഡുകളിൽ കൈവരി, ഇരിപ്പിടങ്ങൾ, പൂന്തോട്ടങ്ങൾ, ശൗചാലയങ്ങൾ എന്നിവ ഉണ്ടാകണം. ഇതിനായി ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലങ്ങൾ ഇവിടെയുണ്ട്. കാട്ടാമ്പള്ളി, വള്ളുവൻകടവ്, പറശിനിക്കടവ്, വളപട്ടണം എന്നീ സ്ഥലങ്ങളിലേക്ക് ബോട്ട് സർവീസ് നടത്തുന്നതിന് ഇവിടെ സാധ്യതാപഠനം നടത്തി അനുകൂലമായ റിപ്പേർട്ട് സമർപ്പിച്ചതാണ്. ഇതിനായി ബോട്ട് ജെട്ടി, നടപ്പാതകൾ എന്നിവ പരിസ്ഥിതി സൗഹൃദമായി നിർമിക്കണം.…
Read Moreകക്കമ്പാറയിൽ ഭൂമിയിലെ വിള്ളൽ കൂടുന്നു, വലുതാവുന്നു; മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ നിസഹായ അവസ്ഥയില്‍
പയ്യന്നൂര്‍: ഭൂമി വിണ്ടുകീറിയ രാമന്തളിയിലെ കക്കമ്പാറയില് പാറക്കെട്ടുകളിലെ വിള്ളലുകള്‍ കൂടുന്നു. തുടര്‍നടപടികളില്ലാത്തതും മറ്റു നിര്‍ദേശങ്ങൾ ലഭിക്കാത്തതും കാരണം മലയിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ നിസഹായ അവസ്ഥയിലാണ്. മറ്റു വഴികളില്ലാത്തതിനാൽ പലരും ഇവിടേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ മാസം 28നാണ് രാമന്തളി കക്കമ്പാറ ജംഗ്ഷന് കിഴക്ക് ഭാഗത്തായി ഓലക്കാല് മഖാമിന് സമീപം ഭൂമി പിളര്‍ന്നത്. നൂറ്റമ്പതോളം മീറ്റര്‍ നീളത്തില്‍ വിണ്ടുകീറിയ പിളര്‍പ്പിന്റെ വടക്കേ അറ്റത്ത് ഏഴ് മീറ്ററോളം വീതിയിലും നാലാൾ താഴ്ചയിലുമാണ് ഭൂമി അകന്ന് മാറിയത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് വി.ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഭുമി വിണ്ടുകീറിയ ഭാഗത്തെ ആളുകളുടെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവരെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് പരിസരവാസികളെ മാറ്റിത്താമസിപ്പിച്ചിരുന്നു.ഏഴ് വീട്ടുകാരെയാണ് മാറ്റിത്താമസിപ്പിച്ചത്.…
Read Moreചെറുപുഴയിലെ കരാറുകാരന്റെ മരണം: ജോസഫിന് പണം കടം കൊടുത്തവരേക്കുറിച്ചും അന്വേഷണം
ചെറുപുഴ: ചെറുപുഴയിലെ കെട്ടിട നിർമാണകരാറുകാരൻ ചൂരപ്പടവിലെ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊർജിതമാക്കി. ജോസഫിന് പണം കടംകൊടുത്തുവെന്ന് പറയപ്പെടുന്നവരിൽ ചിലരെ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ഇവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയുന്നത്. മരണവുമായി ഈ ഇടപാടുകൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ചെറുപുഴ ഡെവലപ്പേഴ്സ് ഭാരവാഹികളെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഇവർക്ക് ഇന്നലെ നോട്ടീസ് നൽകി. ഭാരവാഹികളായ കെ. കുഞ്ഞികൃഷ്ണൻ നായർ, റോഷി ജോസ്, കെ.കെ. സുരേഷ് കുമാർ, ടോമി പ്ലാച്ചേരി, ടി.വി. അബ്ദുൾ സലീം, പി.എസ്. സോമൻ, സി.ഡി. സ്കറിയ, ജെ. സെബാസ്റ്റ്യൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നാളെ രാവിലെ 10 ന് ചെറുപുഴ പോലീസ് സ്റ്റേഷനിൽ എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
Read Moreഗതാഗത നിയമലംഘനം: അന്തിമ തീരുമാനം വരുന്നതുവരെ ഉയർന്ന തുക ഈടാക്കില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ
കണ്ണൂർ: ഗതാഗതനിയമം ലംഘിക്കുന്നവരിൽ നിന്ന് കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നത് വരെ ഉയർന്ന പിഴസംഖ്യ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം മറ്റു നടപടികൾ സ്വീകരിക്കും.കേന്ദ്രത്തിന്റെ പുതിയ നിലപാട്, മുഖ്യമന്ത്രിമാരുടെ യോഗം എന്നിവ സംബന്ധിച്ചു ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പിഴ സംഖ്യ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുമോയെന്നും പരിശോധിക്കും.എല്ലാ സംസ്ഥാനങ്ങൾക്കും യോജിക്കാൻ കഴിയുന്ന ഒരു തീരുമാനമുണ്ടായാൽ അതനുസരിച്ച് തീരുമാനിക്കും. പുതിയ ബില്ല് സംസ്ഥാന സർക്കാരിന്റെ അധികാരത്തിലേക്ക് കടന്നുകയറ്റമെന്നും മോട്ടോർ വാഹന മേഖല കുത്തകവത്ക്കരിക്കപ്പെടുമെന്നും പൊതു ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.
Read More