ചെറുപുഴ: മരിച്ച കെട്ടിട നിർമാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ വീട് രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന് സംശയമുള്ളതിനാൽ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു. മരിച്ച ജോസഫിന്റെ കുടുംബത്തിനോടൊപ്പമാണ് കോൺഗ്രസ്. ട്രസ്റ്റിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ നൽകാനുള്ള പണം പാർട്ടി തിരിച്ചുനൽകുകതന്നെ ചെയ്യും. ട്രസ്റ്റിന്റെ പേരിൽ ഉയർന്ന ആരോപണം അന്വേഷിക്കാൻ കെപിസിസി പ്രസിഡന്റ് കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ എത്ര ഉന്നതനായാലും കർശന നടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
Read MoreCategory: Kannur
പന്ത്രണ്ട് ഇനം വിഭവങ്ങള്‍! ഓണസദ്യയുണ്ട് ഇടയിലെക്കാട് കാവിലെ വാനരപ്പട; ഓണമൂട്ടുന്നത് മുടങ്ങാതെ പന്ത്രണ്ടാം വര്‍ഷത്തിലേക്ക്
വലിയപറമ്പ്: ഇടയിലെക്കാട് കാവിലെ വാനരപ്പടയ്ക്ക് പന്ത്രണ്ട് ഇനം വിഭവങ്ങളോടെ ഓണസദ്യ. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഓണമൂട്ടുന്നത് മുടങ്ങാതെ പന്ത്രണ്ടാം വർഷത്തിലേക്ക് കടന്നു. ഇടയിലെക്കാട് കാവിനോടു ചേർന്ന് ഡെസ്കും കസേരയും നിരത്തിവച്ച് പഴങ്ങളും പച്ചക്കറികളുമടങ്ങിയ സദ്യയിൽ ഇത്തവണ അവിട്ടം നാളിൽ വിഭവങ്ങളായി പഴുത്തചക്ക, പപ്പായ, സപ്പോട്ട, പേരയ്ക്ക, തക്കാളി, പൈനാപ്പിൾ, വത്തക്ക, വാഴപ്പഴം, കക്കിരി, ക്യാരറ്റ്, ബീറ്റ്റൂട്ട്, പാഷൻഫ്രൂട്ട് എന്നിവ വാഴയിലയിൽ നിറയെ വിഭവങ്ങൾ വിളമ്പി. കാവിലെ വാനരപ്പടയ്ക്ക് നിത്യവും ചോറൂട്ടുന്ന ചാലിൽ മാണിക്കമ്മയുടെ നേതൃത്വത്തിലാണ് കുരുന്നുകൾ വിഭവങ്ങൾ വിളമ്പിയത്. പത്തരയ്ക്ക് നിശ്ചയിച്ച സദ്യ പതിനൊന്നായതോടെ വാനരപ്പട പ്രധാന പാതയിലേക്കിറങ്ങി. പന്ത്രണ്ടാം വർഷത്തിൽ പന്ത്രണ്ട് വിഭവങ്ങളോടെയായിരുന്നു സദ്യവിളമ്പിയത്. ജൈവവൈവിധ്യ സമ്പന്നമായ ഇടയിലെക്കാട് കാവിലെ വാനരപ്പടയുടെ എണ്ണം നേരത്തെ അഞ്ചായി ചുരുങ്ങിയപ്പോൾ തൃശൂർ മൃഗശാലയുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ കുരങ്ങുകളുടെ പ്രജനനശേഷിയെ നശിപ്പിക്കുന്നത് ഉപ്പുചേർത്ത ഭക്ഷണമാണെന്ന് കണ്ടെത്തി.…
Read Moreതലശേരിയിൽ ഇങ്ങനെയാണ്! നടപ്പാത നിർമിച്ചത് കാൽനട യാത്രികർക്ക്; ഉപയോഗിക്കുന്നത് ഇരുചക്ര വാഹനങ്ങളും
തലശേരി നഗരത്തിലെ തിരക്കേറിയ മത്സ്യ മാർക്കറ്റിലേക്കുള്ള നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. കാൽനട യാത്രക്കാർ റോഡിലൂടെ നടന്ന് പോകുന്നതും ചിത്രത്തിൽ കാണാം. തലശേരി ട്രാഫിക് പോലീസ് സ്റ്റേഷന്റെ മൂക്കിന് താഴെയാണ് ഈ നിയമ ലംഘനം. ഏറെ മുറവിളികൾക്കൊടുവിൽ അൽപം വീതി കൂട്ടിയ റോഡിൽ ഇന്റർലോക്ക് പാകി ഭംഗിയാക്കിയിട്ടുണ്ട്. കാൽനടയാത്രികർക്കായി ഒരു വശം ഉയർത്തി നടപ്പാത നിർമ്മിച്ചു. എന്നാൽ നടപ്പാത ഇരുചക്ര വാഹനക്കാർ കയ്യടക്കിയതോടെ നാട്ടുകാർ നടുറോഡിലായി. ഇക്കാര്യം പോലീസും കാണുന്നുണ്ട് എന്നതാണ് ഇതിലെ കൗതുകം.
Read Moreകണ്ണീര് കുതിര്‍ന്ന യാത്രാമൊഴി! ബംഗളൂരുവിലെ അപകടം; യുവാവിന്റെ മരണം വിദേശത്തേക്ക് പോകാനിരിക്കെ
മട്ടന്നൂർ: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിന് കണ്ണീർ കുതിർന്ന യാത്രാമൊഴി. മണക്കായിലെ പ്രമീളാലയത്തിൽ പരേതനായ ഞാലി നാണു-ജാനകി ദന്പതികളുടെ മകൻ മള്ളേരി പ്രമോദാണ് (38) ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബംഗളൂരു നഗരത്തിനടുത്തുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം മണക്കായിലെ നിർമാണത്തിലിരിക്കുന്ന വീട്ടിലും തറവാട് വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം വലിയവെളിച്ചം ശ്മശാനത്തിൽ സംസ്കരിച്ചു. വീട് നിർമാണത്തിനായി മാർബിൾ എടുക്കാൻ പോകവെ ഇവർ സഞ്ചരിച്ച സ്കോർപ്പിയോ കാറിൽ ലോറി ഇടിച്ചായിരുന്നു അപകടം. ബംഗളൂരുവിന്റെയും തമിഴ്നാടിന്റെയും അതിർത്തി സ്ഥലത്തെ സിഗ്നലിൽ കാർ നിർത്തിയപ്പോൾ പിന്നാലെയെത്തിയ ലോറി സ്കോർപ്പിയോ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. പ്രമോദ് കാറിന്റെ പിറകിലായിരുന്നു ഇരുന്നിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്രമോദിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. ബഹറിനിലായിരുന്ന പ്രമോദ് വീടുപണി പൂർത്തീകരിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ഇന്ന്…
Read Moreദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യത! കണ്ണൂരിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ
കണ്ണൂർ: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്കും കനത്ത സുരക്ഷ. കണ്ണൂരിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ചേംബർ അവാർഡ് നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ ചേംബർ ഹാളിൽ എത്തിയവരെ മെറ്റൽ ഡിറ്റക്ടർ വഴിയാണ് അകത്ത് കടത്തിയത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, തളിപ്പറന്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാർ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, വളപട്ടണം സിഐമാരുടെ നേതൃത്വത്തിൽ 200 ഓളം പോലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അവാർഡ് ദാനം നടക്കുന്ന ചേംബർ ഹാളിന്റെ പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലീസ് അനുവദിച്ചില്ല.
Read Moreതളിപ്പറന്പിൽ കാർ തകർത്ത് കവർച്ച തുടരുന്നു; രണ്ട് കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ച്ച ചെയ്തു; കള്ളന്മാര് വിലസുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുന്നു
തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാര്‍ തകര്‍ത്ത് പതിനാറാമത്തെ കവര്‍ച്ച, ഇന്നലെ മാത്രം രണ്ട് കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ച്ച ചെയ്തു. കാര്‍ തകര്‍ക്കല്‍ കള്ളന്മാര് വിലസുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുന്നു, ജനങ്ങള്‍ പരിഭ്രാന്തിയില്‍. ഇന്നലെ പറശിനിക്കടവിലും സ്നേക്ക് പാര്ക്കിന് സമീപവും രണ്ട് കാറുകളാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. സ്നേക്ക് പാര്ക്കിന് സമീപത്ത് നിര്‍ത്തിയിട്ട ചുഴലി പയറ്റുചാല്‍ ചാലുവയല്‍ സ്വദേശി കുറ്റിയത്ത് ഹൗസില്‍ കെ.തോമസിന്റെ കെഎല്‍ 11 എഎല്‍ 5855 മാരുതി ആള്‍ട്ടോ കാറിലാണ് ആദ്യം കവര്‍ച്ചക്ക് ശ്രമം നടന്നത്. പിറകിലെ ഡോര്‍ തകര്‍ത്തുവെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല. ഉച്ചക്ക് ശേഷം രണ്ടരയോടെ നീല ജീന്സു ചെക്ക് ഷര്‍ട്ടും ധരിച്ച രണ്ട് യുവാക്കള്‍ കാറിന് സമീപം നില്‍ക്കുന്നത് കണ്ടതായി ദൃക്സാക്ഷിള്‍ പറഞ്ഞു. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ തൊട്ടടുത്ത എംവിആര്‍ ആയുര്‍വേദ കോളജിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പോലീസ് ഇന്ന് പരിശോധിക്കും. ഈ…
Read Moreതലശേരി ഹോളേ വേ റോഡിൽ ആട് മോഷണം; ആടുമായി ഹോളേ വേ റോഡിലൂടെ ബൈക്കിൽ കടന്നു പോകുന്ന മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍
തലശേരി: ജില്ലാ ജഡ്ജ് ഉൾപ്പെടെയുള്ള ന്യായാധിപന്മാർ താമസിക്കുന്ന ഹോളേ വേ റോഡിൽ നട്ടുച്ചക്ക് നടുറോഡിൽ ആട് മോഷണം. ആട് മോഷ്ടാക്കൾ സിസിടിവി യിൽ കുടുങ്ങി.പോലീസ് അന്വേഷണം ഊർജിതമാക്കി. ഹോളേ വേ റോഡിൽ റസ്റ്റ് ഹൗസിന് സമീപം സി.സി.അർഷാദിന്റെ ഒരു വയസ് പ്രായമുള്ള ആടിനെയാണ് റോഡരികിൽ പുല്ലു തിന്നുന്നതിനിടയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. ആടിനെയും മടിയിലിരുത്തി മോഷ്ടാക്കൾ കടന്നു പോകുന്ന ചിത്രം തൊട്ടടുത്ത വീട്ടിലെ സിസിടിവിയിലാണ് പതിഞ്ഞത്. എസ്ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreഅമേരിക്കയിൽ താരമായി പാപ്പിനിശേരിയിലെ ഒമ്പതുകാരൻ
പാപ്പിനിശേരി: അന്തർദേശീയ തലത്തില്‍ ഇന്ത്യൻ ഐക്കൺ സംഘടിപ്പിച്ച അമേരിക്കന്‍ കാലിഫോർണിയ ഐക്കൺ ആയി കണ്ണൂർ പാപ്പിനിശേരി കോലത്തുവയൽ സ്വദേശി അദ്വൈത് സുജയ് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് അമേരിക്കയിൽ ഒരു മലയാളി ബാലന് ഇത്തരം അംഗീകാരം ലഭിച്ചത്. കാലിഫോർണിയയിൽ കഴിഞ്ഞ ദിവസം ഒഡീഷൻ ടെസ്റ്റിനു ശേഷം നടന്ന മത്സരത്തിലാണ് ഈ ഒൻപതുകാരന് വിശിഷ്ടാംഗീകാരം ലഭിച്ചത്. നൃത്തയിനത്തിൽ 16 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരം നടന്നത്.ലോകോത്തര നിലവാരത്തിൽ അമേരിക്കയിൽ നടന്ന മത്സരമാണിത്. അവസാനഘട്ട മത്സരം ഡിസംബർ 26, 27 തീയതികളിൽ ചിക്കാഗോയിൽ അരങ്ങേറും. നൃത്തം, പാട്ട്, അഭിനയം, ഉപകരണ സംഗീതം, തുടങ്ങി വേറിട്ട് നിൽക്കുന്ന കഴിവുകളിലാണ്മൽസരം.ഹോളിവുഡ് സംവിധായകരും നടന്മാരും ചേർന്നതാണ് വിധികർത്താക്കൾ . അദ്വൈത് സുജയിന് ഫോഗ് 2017, ഡാൻസ് ഹങ്കാമ 2018, മൈത്രി ടാലന്റ് 2019 അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോലത്തുവയൽ…
Read Moreതളിപ്പറന്പിൽ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം; ആരെങ്കിലും തീവെച്ചിരിക്കാനുള്ള സാധ്യത ഏറെ; സംഭവത്തില്‍ ദുരൂഹത
തളിപ്പറമ്പ്: തളിപ്പറമ്പ് ഷാലിമാര്‍ ടെക്സ്റ്റൈല്‍സിലെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം, പകല്‍ സമയത്തായതിനാല്‍ നഗരം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് കോര്‍ട്ട് റോഡിലെ ബിഫാ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ടെക്സ്റ്റൈല്‍സിന്റെ രണ്ടാം നിലയിലെ ഗോഡൗണിന് പുറത്ത് തീപിടിച്ചത്. തിരുവോണമായതിനാല്‍ കട അവധിയായിരുന്നു. പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ അഗ്നിശമനസേനയേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കുതിച്ചെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. ഗോഡൗണിന് പുറത്ത് വെച്ച തുണിസഞ്ചികളും മറ്റുമാണ് തീപിടിത്തത്തില്‍ നശിച്ചത്. രാത്രിയിലോ മറ്റോ ആയിരുന്നുവെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിച്ചേനെ. ആരെങ്കിലും തീവെച്ചിരിക്കാനുള്ള സാധ്യത ഏറെയാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അഗ്നിശമനസേനയും പോലീസും പറയുന്നു. ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നും ഇവര്‍ പറയുന്നു. ചപ്പാരപ്പടവ് സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാലിമാര്‍ ടെക്സ്റ്റൈല്‍സ്. വിവരമമറിഞ്ഞ് തളിപ്പറമ്പ് വ്യാപാരി വ്യവസായി…
Read Moreഅവർ ഇനി എന്തുചെയ്യും? പഞ്ചായത്ത് കടമുറികളുടെ വാടക ഭീമമായി വര്‍ധിപ്പിച്ചു; ഈ വ്യാപാരികൾക്ക് ജീവിതം വഴിമുട്ടി
ഭീമനടി(കാസർഗോഡ്): ഒടുവിൽ അവർ കണ്ണീരോടെ കടമുറികൾ ഒഴിഞ്ഞു. ഇന്നു രാവിലെ കടകളുടെ താക്കോൽ അധികൃതർക്ക് കൈമാറിയതോടെ അവർക്കെല്ലാം ജീവിതം വഴിമുട്ടി. ഹൈക്കോടതി വിധിയെ തുടർന്ന് കാസർഗോഡ് ഭീമനടി ടൗണിൽ വെസ്റ്റ്എളേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിലെ കടമുറികൾ വർഷങ്ങളായി ഇവിടെ കച്ചവടംചെയ്തുവന്ന ചെറുകിട വ്യാപാരികൾക്ക് ഓണത്തലേന്ന് ഒഴിയേണ്ടി വന്നത്. 25 വർഷം പഴക്കമുള്ള കെട്ടിടമാണ് ഭീമനടിയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സ് .യാതൊരു സൗകര്യങ്ങളുമില്ല. പൊതുമരാമത്ത് റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന കെട്ടിടം, ഒരടി മാത്രം വീതയുള്ള ചെറിയ വരാന്ത.25 വർഷം മുൻപ് ലേലത്തിൽ പിടിച്ച് സെക്യൂരിറ്റിയും കെട്ടി ഇടയ്ക്കിടെ ഉണ്ടാകുന്ന വാടക വർദ്ധനയും നല്കി ഇവിടെ കച്ചവടം നടത്തി വരികയായിരുന്നു അവർ. 4 വർഷം മുൻപ് 5 % സെക്യൂരിറ്റി വർദ്ധിച്ചപ്പോഴും മടി കൂടാതെ അതും നൽകി. 2016-ൽ മുറികൾ പുനർ ലേലം ചെയ്യാൻ നോട്ടീസ്…
Read More