മാനന്തവാടി: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ കർശനമായ തോടെ കർണ്ണാടകയിൽ നിന്നും എളുപ്പത്തിൽ ലൈസൻസ് തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനം നൽകി എജന്റുമാർ ജില്ലയിൽ സജീവമാകുന്നു. ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുന്ന ജില്ലയിലെ ഗ്രൗണ്ടുകളിൽ നിരന്തരമായി എത്തുന്ന എജന്റുമാർ വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ലൈസൻസ് ആവശ്യമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്. രണ്ടും മൂന്നും ടെസ്റ്റുകളിൽ പരാജയപ്പെട്ടവരും അവരുടെ രക്ഷിതാക്കളുമാണ് ഇവരുടെ പ്രധാന ഇരകൾ. ഇരുചക്ര വാഹന ലൈസൻസിന് 8500 രൂപയും നാല് ചക്ര വാഹന മുൾപ്പെടെയുള്ള ലൈസൻസിന് 13500 രൂപയുമാണ് ആവശ്യപ്പെടുന്നത്. കർണ്ണാടകയിലെ ട്രാൻസ്പോർട്ട് ഓഫീസിൽ ഉദ്യോഗാർത്ഥി ഒരു തവണ മാത്രം എത്തിയാൽ ലേണേഴ്സ് ടെസ്റ്റോ ഡ്രൈവിംഗ് ടെസ്റ്റോ ഇല്ലാതെ ലൈസൻസ് തരപ്പെടുത്തി കൊടുക്കും. ഇന്നലെ സംശയാസ്പദമായ രീതിയിൽ മാനന്തവാടി തോണിച്ചാലിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം കണ്ട വടകര സ്വദേശികളായ രണ്ട് പേരെ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ്…
Read MoreCategory: Kannur
മാവോയിസ്റ്റ് ഡാനിഷിനെ കണ്ണൂരിൽനിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി
മഞ്ചേരി: മാവോയിസ്റ്റ് നേതാവും തമിഴ്നാട് കോയന്പത്തൂർ രാമനാഥപുരം പുലിയകുളം സദ്യപ്പ തേവർ സ്ട്രീറ്റ് ആർ. സെൽവകുമാറിന്റെ മകനുമായ കൃഷ്ണ എന്ന ഡാനിഷിനെ (30) കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇന്നലെ മഞ്ചേരി യുഎപിഎ സ്പെഷൽ കോടതിയിൽ ഹാജരാക്കിയ ഡാനിഷിനെ ജഡ്ജി സുരേഷ്കുമാർ പോൾ ആഗസ്റ്റ് ഒന്‍പതു വരെ റിമാന്റ് ചെയ്യുകയായിരുന്നു. കനത്ത പോലീസ് സാന്നിധ്യത്തിൽ തണ്ടർബോൾട്ടിന്റെ സഹായത്തോടെയായിരുന്നു മാവോയിസ്റ്റ് നേതാവിനെ കോടതിയിലെത്തിച്ചത്. എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്നലെ ഡാനിഷിനെ കോടതിയിൽ ഹാജരാക്കിയത്. 2016 സെപ്തംബർ അവസാന വാരത്തിൽ നിലന്പൂർ മുണ്ടക്കടവ് കോളനിക്കടുത്ത് വനത്തിലാണ് കേസിനാസ്പദമായ സംഭവം. നിരോധിത തീവ്രവാദ സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ഫോർമേഷൻ ദിനത്തോടനുബന്ധിച്ച് വനത്തിൽ ഭവാനി, ശിരുവാണി, നാടുകാണി ദളങ്ങളിൽപെട്ട പതിനെട്ടു പ്രതികൾ പരിശീലന ക്യാന്പ് നടത്തിയിരുന്നു. ഇതോടനുബന്ധിച്ച് ലൈസൻസില്ലാതെ ആയുധ പരിശീലനം, പരേഡ്, പതാക…
Read Moreതലശേരിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണക്കട്ടി കവർന്ന സംഭവം; രണ്ടു പ്രതികൾ അറസ്റ്റിൽ
തലശേരി: തലശേരി നഗരമധ്യത്തിൽ പട്ടാപ്പകൽ സ്വർണവ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി 76 പവൻ സ്വർണ്ണക്കട്ടി കൊള്ളയടിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. സ്വർണക്കട്ടിയും പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. എ.വി.കെ.നായർ റോഡിലെ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമിനെ അക്രമിച്ച് സ്വർണക്കട്ടി കവർന്ന കേസിലെ പ്രതികളായ കൂത്തുപറമ്പ് നിർമലഗിരി സ്വദേശികളായ കല്ലുള്ളക്കണ്ടി വീട്ടിൽ രഞ്ജിത്ത് (25), തയ്യിൽ വീട്ടിൽ സുരലാൽ (31) എന്നിവരെയാണ് തലശേരി ഡിവൈഎസ്പി കെ.വി വേണുഗോപാൽ, എസ്ഐമാരായ പി.എസ്.ഹരീഷ്, ബിനു മോഹൻ, ബിജു, അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കവർന്നെടുത്ത സ്വർണക്കട്ടി സുരലാലിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. രഞ്ജിത്തിനെ കോഴിക്കോട് നിന്നും സുരലാലിലെ കൂത്തുപറമ്പിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. കവർച്ചയ്ക്ക്…
Read Moreആ രക്തം ആരുടെ? പയ്യന്നൂരിലെ കുട്ടികളുടെ പാര്‍ക്കിലും വാടകവീട്ടിലും രക്തം; സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ഊര്‍ജിതം
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കിലും 200 മീറ്ററകലെയുള്ള വാടകവീട്ടിലും രക്തം കണ്ടെത്തിയ സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ഊര്‍ജിതം. സംഭവസ്ഥലത്തുനിന്നും ശേഖരിച്ച രക്തസാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇന്നലെ രാവിലെ ഏഴോടെയാണു സ്റ്റേഡിയത്തിനു സമീപത്തെ കുട്ടികളുടെ പാര്‍ക്കിന്റെ വരാന്തയിലും അവിടെമുതൽ സഹകരണ ആശുപത്രി റോഡിലുള്ള തൃക്കരിപ്പുര്‍ സ്വദേശിയുടെ വാടക വീട്ടില്‍വരെ രക്തം തളം കെട്ടിക്കിടക്കുന്നതു കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഈ വാടക വീടിന്റെ മുറ്റത്തും പോര്‍ച്ചിലും കിണറിന്റെ സമീപത്തും രക്തം കണ്ടതോടെപോലീസ് വിവിധ ആശുപത്രികളില്‍ അന്വേഷണം നടത്തിയിരുന്നു. ഇന്നുവരെ ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാലാണു രക്തസാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതെന്നു പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രിജിത്ത് കൊടേരി പറഞ്ഞു.
Read Moreഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും…! അമിത വേഗത ചോദ്യം ചെയ്തു; ടൂറിസ്റ്റ് വാന്‍ ഡ്രൈവറും സംഘവും ക്രൂരമായി മര്‍ദിച്ച 47 കാരന്‍മരിച്ചു
വടകര: അമിത വേഗത ചോദ്യം ചെയ്തതിനു ടൂറിസ്റ്റ് വാൻ ഡ്രൈവറും സംഘവും ക്രൂരമായി മർദിച്ച് അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോറോട് പെരുമന ക്ഷേത്രത്തിനു സമീപം കൂടത്തിൽ സി.കെ.വിനോദ് (47) മരിച്ചു. വെന്റിലേറ്ററിലായിരുന്ന വിനോദൻ ഇന്നു രാവിലെ ആറേകാലിനാണ് അന്ത്യശ്വാസം വലിച്ചത്. വർഷങ്ങളായി ചോറോട് താമസിക്കുന്ന മടപ്പള്ളി ആശാരിക്കോട്ട ചാത്തങ്കണ്ടി വിനോദൻ മാഹിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അക്രമത്തിന് ഇരയായത്. സുഹൃത്തിനോടൊപ്പം മാഹി ഗവ. ആശുപത്രിക്ക് സമീപം ദേശീയപാതയിലൂടെ നടന്നുപോകുന്പോൾ ടൂറിസ്റ്റ് വാൻ ഡ്രൈവറും സംഘവും ആക്രമിക്കുകയായിരുന്നു. വാൻ അമിത വേഗതയിലായിരുന്നതിനാൽ ഇതേചൊല്ലി വാക്ക് തർക്കമുണ്ടായി. ഇതിന്റെ പേരിൽ ഡ്രൈവർ ഉൾപ്പെടെയുള്ളവർ വിനോദനെയും സുഹൃത്തിനെയും സാരമായി മർദിക്കുകയായിരുന്നു. വിനോദ് റോഡിൽ തലയിടിച്ച് വീണു. സാരമായി പരിക്കേറ്റ വിനോദിനെ മാഹി ആശുപത്രിയിലും പിന്നീട് തലശേരി ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ്…
Read Moreഇന്ത്യയിലെ മികച്ച ഫുട്ബോളറായി സഹല്‍; നാടിനും നാട്ടുകാര്‍ക്കും ആഹ്ലാദം
പയ്യന്നൂര്‍: ഇന്ത്യയിലെ മികച്ച ഫുട്ബോളറായി സഹല്‍ അബ്ദുള്‍ സമദ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതു പയ്യന്നൂരിന്റെ കായികപ്രേമികള്‍ക്കുള്ള പ്രോത്സാഹനവും അംഗീകാരവുമായി. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് സഹലിനെ എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. ജനനം മുതല്‍ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിയുന്നതുവരെ സഹല്‍ ഗള്‍ഫിലായിരുന്നു. എയര്‍പോര്‍ട്ടിലും എയര്‍ഫോഴ്സിലും ഉദ്യോഗസ്ഥനായിരുന്ന പിതാവ് പയ്യന്നൂര്‍ കവ്വായിയിലെ പടിഞ്ഞാറെപുരയില് അബ്ദുള്‍ സമദ് ഫുട്ബോള്‍ കമ്പക്കാരനായിരുന്നു. കൂട്ടത്തില്‍ വോളിബോളും ടേബിള്‍ ടെന്നിസും. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണു സഹലിനു ഫുട്ബോളിനോടു പ്രണയം തോന്നിത്തുടങ്ങിയതെന്നു പിതാവ് പറയുന്നു.ഗള്‍ഫിലെ ഇത്തിഹാദ് ഫുട്ബോള്‍ അക്കാഡമി, ജി സെവന് എന്നീ പ്രമുഖ ക്ലബുകളുടെ കളിക്കാരനായിരുന്നു സഹല്‍. നാട്ടിലെത്തിയ ശേഷം ഒരുവര്‍ഷം പിലാത്തറ സെന്റ് ജോസഫ് കോളജില്‍ പഠനം.പിന്നീട് തുടര്‍ വിദ്യാഭ്യാസം കണ്ണൂര്‍ എസ്എന്‍ കോളജില്‍. ഇക്കാലയളവിലാണു സന്തോഷ് ട്രോഫിയില്‍ സഹല്‍ തന്റെ കഴിവ് തെളിയിച്ചത്.കഴിഞ്ഞവര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ വിമാന യാത്രികരെ കുരുക്കി തേനീച്ചക്കൂട്ടം; പറന്നിറങ്ങിയ വിമാനത്തിനു ചുറ്റും തേനീച്ച വട്ടമിട്ടു; പുറത്തിറങ്ങാനാകാതെ യാത്രക്കാരും; ഒടുവിൽ രക്ഷക്കെത്തിയത്….
മട്ടന്നൂർ: തേനീച്ച കാരണം വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിമാനത്തിന് ചുറ്റും തേനീച്ച വലയം വച്ചതാണ് കാരണം. ഏറെ നേരം കാത്തു നിന്നിട്ടും തേനീച്ച കൂട്ടം വിട്ടു പോയില്ല. ഒടുവിൽ മഴ വന്നതോടെ തേനീച്ച അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ മഴ നിലച്ചതും വീണ്ടും തേനീച്ച എത്തി. തുടർന്ന് വിമാനത്തിന്റെ വലത് വശം ഡോർ വഴിയാത്രക്കാർ ഇറങ്ങി. തേനീച്ച കാരണം ഏറെ വൈകിയാണ് യാത്രക്കാർ പുറത്ത് ഇറങ്ങിയതെന്നാണ് യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്
Read Moreപയ്യന്നൂരിൽ കുട്ടികളുടെ പാര്‍ക്കിലും സമീപത്തെ വാടക വീട്ടിലും രക്തം; പോലീസ് അന്വേഷണം തുടങ്ങി
പയ്യന്നൂര്‍:പയ്യന്നൂര്‍ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കിലും ഇരുന്നൂറ് മീറ്ററകലെയുള്ള വാടക വീട്ടിലും രക്തം കണ്ട സംഭവത്തെപറ്റി പോലീസ് അന്വേഷിക്കുന്നു. ഇന്നു രാവിലെ ഏഴോടെയാണ് സ്റ്റേഡിയത്തിന് സമീപത്തെ കുട്ടികളുടെ പാര്‍ക്കിന്റെ വരാന്തയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടെത്തിയത്. കൂടുതലായി നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ പാര്‍ക്ക് മുതല്‍ സഹകരണ ആശുപത്രി റോഡിലുള്ള തൃക്കരിപ്പൂര്‍ സ്വദേശിയുടെ വാടക വീട്ടില്‍വരെ രക്തംമുള്ളതായി കണ്ടെത്തുകയായിരുന്നു.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഈ വാടക വീടിന്റെ മുറ്റത്തും പോര്‍ച്ചിലും കിണറിന്റെ സമീപത്തും രക്തം കണ്ടതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. കുട്ടികളുടെ പാര്‍ക്ക് മുതല്‍ വാടക വീടുവരെയുള്ള റോഡിലും പലയിടങ്ങളിലായി രക്തമുണ്ടായിരുന്നു. ഇവിടെനിന്ന് കിട്ടിയ രക്തസാമ്പിളുകള്‍ പരിശോധനക്കായി നല്‍കിയിരിക്കുകയാണ് പോലീസ്. പയ്യന്നൂരിലെ എല്ലാ ആശുപത്രികളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും പരിക്കേറ്റ നിലയില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. എതെങ്കിലും തരത്തിലുള്ള അക്രമവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.വാടക വീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍…
Read Moreവിവാഹ വാഗ്ദാനം നൽകി മലപ്പുറം സ്വദേശിനിയെ പീഡിപ്പിച്ചു; മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനിലെ പോലീസുകാരനെതിരേ കേസ്
കണ്ണൂർ: മലപ്പുറം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസ്. കണ്ണൂർ മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനും തളിപ്പറന്പ് ചെങ്ങളായി സ്വദേശിയുമായ ബഷീറിനെതിരേയാണ് കണ്ണൂർ വനിതാ പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹ വാഗ്ദാനം നൽകിയ ശേഷം കണ്ണൂരിലും തലശേരിയിലുമുള്ള വിവിധ ഹോട്ടലുകളിൽ ബഷീർ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. കൂടാതെ ബഷീറിന്റെ സുഹൃത്തുക്കളായ രണ്ടുപേർ ഫോണിലൂടെ വിളിച്ച് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വധഭീഷണി മുഴക്കിയവരിൽ ഒരാൾ പോലീസുകാരനാണ്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടാണ് യുവതിയുമായി പോലീസുകാരൻ ചങ്ങാത്തത്തിലായത്. കണ്ണൂർ എസ്പിക്ക് നൽകിയ പരാതി വനിതാ പോലീസിനു കൈമാറുകയായിരുന്നു. സിഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
Read Moreതളിപ്പറമ്പ് നഗരമോ അതോ കാലിത്തൊഴുത്തോ..! നാൽക്കാലികളെ കൊണ്ട് പൊറുതി മുട്ടി നഗരം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ റോഡുകള്‍ വീണ്ടും കാലിത്തൊഴുത്തായി മാറി. സംസ്ഥാനപാതയിലും ദേശീയപാതയിലും മറ്റ് ചെറു റോഡുകളിലുമെല്ലാം പശുക്കള്‍ പൊറുതി തുടങ്ങിയതോടെ വാഹനയാത്രികരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി. മഴക്കാലമായതോടെ ചാണകത്തില്‍ തെന്നി വീഴുന്നതും പതിവു സംഭവമായിരിക്കയാണ്. നേരത്തെ കന്നുകാലി ശല്യം രൂക്ഷമായതോടെ നഗരസഭ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി കാര്യമായ നടപടികളൊന്നും ഇല്ലാതായതോടെ വീണ്ടും നഗരം കാലികളുടെ പിടിയിലായിരിക്കയാണ്. ഇവയില്‍ മിക്കതിനും ഉടമസ്ഥര്‍ ഉണ്ടെങ്കിലും അഴിച്ചുവിടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തെരുവില്‍ പ്രസവിക്കുന്ന പശുക്കളെ ഉടമസ്ഥര്‍ ഉടന്‍ തന്നെ കൊണ്ടുപോകുന്നതും പതിവാണ്. റോഡില്‍ തമ്പടിക്കുന്ന കന്നുകാലികള്‍ പുലര്‍ച്ചെ പത്രങ്ങലെടുക്കാന് പോകുന്ന ഏജന്റുമാര്‍ക്കും പത്രവിതരണക്കാര്ക്കുമാണ് കൂടുതല്‍ ദുരിതം വിതക്കുന്നത്. നഗരസഭ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More