സ്വന്തം ലേഖകൻ തൃശൂർ: നഗരത്തിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്പോൾ രോഗത്തിനു കാരണമാകുന്നതിൽ പ്രധാനം അറ്റകുറ്റപ്പണികൾ നടത്താത്ത സെപ്റ്റിക് ടാങ്കുകളും ശുചിത്വമില്ലാത്ത വെൽക്കം ഡ്രിങ്കുകളും ഐസുകളും. ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയോടെ ബോധവത്കരണവുമായി ജനങ്ങൾക്കിടയിലേക്ക്. തൃശൂർ നഗരത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ടു ചെയ്ത പ്രദേശങ്ങളിലടക്കം പലയിടത്തും സെപ്റ്റിക് ടാങ്കുകൾ കാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ടാങ്ക് പൊളിഞ്ഞും മറ്റും മനുഷ്യവിസർജ്യങ്ങൾ കുടിവെള്ളത്തിൽ കലർന്നതു മഞ്ഞപ്പിത്തത്തിനു കാരണമായെന്നാണ് വിലയിരുത്തിയിട്ടുള്ളത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്ന നിർദേശം പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും, പുറത്തുനിന്നും ശീതളപാനീയങ്ങളും മറ്റും കഴിക്കുന്പോൾ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഉപയോഗ യോഗ്യമല്ലാത്ത ഐസ് പലയിടത്തുനിന്നും അടുത്തിടെ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്തിരുന്നു. വിവാഹസൽക്കാരങ്ങൾക്കും മറ്റും നൽകുന്ന വെൽക്കം ഡ്രിങ്കുകളുടെ ശുചിത്വമില്ലായ്മ മഞ്ഞപ്പിത്തം പടരാൻ കാരണമായിട്ടുണ്ടെന്നും കുറച്ചുകാലത്തേക്കെങ്കിലും വെൽക്കം ഡ്രിങ്കുകൾ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ട്. മഞ്ഞപ്പിത്ത ബാധിതരുടെ…
Read MoreCategory: Kannur
ഇവിടം സ്വർഗമാണ്… ഞങ്ങൾ സന്തുഷ്ടരാണ്…! എൻജിനീയറിംഗ് കോളജിലെ കൗണ്ടിംഗ് സ്റ്റേഷനിൽ നിന്നും സിആർപിഎഫ് സേനാംഗങ്ങൾ പറയുന്നു
കെ.കെ.അർജുനൻ തൃശൂർ: ഇവിടം സ്വർഗമാണ്…ഞങ്ങളെല്ലാം സന്തുഷ്ടരാണ്… ജനവിധി കാത്തുസൂക്ഷിച്ചിരിക്കുന്ന തൃശൂർ എൻജിനീയറിംഗ് കോളജിലെ സ്ട്രോംഗ് റൂമുകൾക്കു കഴിഞ്ഞ ഒരുമാസമായി കാവൽ നിൽക്കുന്ന സിആർപിഎഫ് സേനാംഗങ്ങൾ നിറഞ്ഞ ചിരിയോടെ പറയുന്നു. വോട്ടുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിലായ അന്നുമുതൽ ഇവർ എൻജിനീയറിംഗ് കോളജിൽ കാവലുണ്ട്. സ്ട്രോംഗ് റൂമിനു മുന്നിൽ നിതാന്തജാഗ്രതയോടെ തോക്കുമേന്തി കാവൽ നിൽക്കുന്പോൾ അവർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് കേരള പോലീസും കൈയടി നേടുന്നു. നൂറിനടുത്ത് സിആർപിഎഫ് സേനാംഗങ്ങളും ഉയർന്ന ഉദ്യോഗസ്ഥരും എൻജിനീയറിംഗ് കോളജിൽ കാവലിനും സുരക്ഷാ മേൽനോട്ടത്തിനുമായുണ്ട്. സ്ട്രോംഗ് റൂമുകൾക്കുപുറത്ത് സിആർപിഎഫും കെട്ടിടത്തിനു ചുറ്റും കേരള പോലീസും കാവൽ നിൽക്കുന്നു. കേരള പോലീസിനുള്ള ഭക്ഷണം പോലീസ് ക്യാന്പിൽനിന്നാണ് എത്തിക്കുന്നത്. സിആർപിഎഫുകാർക്കുള്ള ഭക്ഷണം എൻജിനീയറിംഗ് കോളജിൽ പ്രത്യേക മെസ് ഒരുക്കിയാണ് തയാറാക്കുന്നത്. ഇതിനായി നാലു പാചകവിദഗ്ധർ ഉത്തരേന്ത്യയിൽനിന്നെത്തിയിട്ടുണ്ട്. മെസിലേക്കാവശ്യമായ പച്ചക്കറികളും ഗോതന്പടക്കമുള്ള പലവ്യഞ്ജനങ്ങളും പാചകവാതകവുമെല്ലാം കേരള പോലീസാണ് വിതരണം…
Read Moreയാക്കൂബ് വധം: 5 പ്രതികൾ കുറ്റക്കാർ; വത്സൻ തില്ലങ്കേരി ഉൾപ്പെടെ 11 പേരെ വെറുതെവിട്ടു
തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍. ബൈജു കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഇന്നു തന്നെ വിധിക്കും. ആർഎസ്എസ് നേതാവ് പടയങ്കണ്ടി വൽസൻ എന്ന വത്സൻ തില്ലങ്കേരി ഉൾപ്പെടെ 11 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ മീത്തലെ പുന്നാട് കീഴൂർ ദീപം ഹൗസിൽ വി. ശങ്കരന് (49), കീഴൂരിലെ വിലങ്ങേരി മനോഹരന് (42), തില്ലങ്കേരി തെക്കൻ വീട്ടിൽ വിജേഷ് എന്ന പുതിയവീട്ടിൽ വിജേഷ് (38), കീഴൂരിലെ കൊടേരി പ്രകാശന് എന്ന ജോക്കർ പ്രകാശൻ (42), കീഴൂരിലെ കാരാട്ട് ഹൗസിൽ പി. കാവ്യേഷ് (42) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രാവിലെ 11ന് ആദ്യ കേസായി പരിഗണിച്ച കോടതി കുറ്റക്കാരായി കണ്ടെത്തിയവർക്കുള്ള ശിക്ഷ പ്രഖ്യാപിക്കാൻ…
Read Moreസി.ഒ.ടി നസീറിന് നേരെ അക്രമം: പ്രതികൾ വലയിൽ; അക്രമത്തിന് നിർദ്ദേശം നൽകിയതാര് ?
തലശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവും നഗരസഭ കൗൺസിലറുമായിരുന്ന സി.ഒ.ടി.നസീറിനെ (40) വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ വലയിൽ. പാലക്കാട് നഗരത്തിലെ വിവിധ പ്രദേശങ്ങളിലും തലശേരിയിലെ കൊളശേരി മേഖലയിലും ഇന്നലെ പകലും രാത്രിയിലും പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിലാണ് പ്രതികളെന്ന് സംശയിക്കുന്നവർ വലയിലായിട്ടുള്ളത്. തലശേരി സിഐ വിശ്വംഭരൻ നായർ, എസ്ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെന്ന് സംശയിക്കുന്നവർ വലയിലായിട്ടുള്ളത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കേസിൽ അപ്രതീക്ഷിത വഴിത്തിരിവിന് സാധ്യത ഉണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. എഎസ്പി ഡോ.അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യാഗസ്ഥരുമായി ഇന്ന് രാവിലെ ചർച്ച നടത്തി. കേസിൽ ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോകുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും എ എസ് പി…
Read Moreവിവിപാറ്റ് എണ്ണുന്നത് ഏതൊക്കെ സാഹചര്യത്തില്‍ ? വോട്ടെണ്ണല്‍ ഇങ്ങനെ..
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ചുവീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഇതുള്‍പ്പെടെ നാലു സാഹചര്യത്തിലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക. 1. ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍. 2. ഇവിഎം ഡിസ്പ്ലേ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. 3. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ചെയ്യുന്ന മോക് പോള്‍ നീക്കം ചെയ്യാത്ത ഇവിഎമ്മിന്റെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും. 4. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി ഇവിഎം ക്ലോസ് ബട്ടന് ഉപയോഗിക്കാതെ സീല്‍ ചെയ്ത ഇവിഎമ്മിന്റെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും. വോട്ടെണ്ണല്‍ ഇങ്ങനെ.. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ ഒരു റൗണ്ടില്‍ 89 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 15 റൗണ്ടുകളിലായിട്ടാകും വോട്ടുകള്‍ എണ്ണുക. മണ്ഡലത്തില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍,…
Read Moreമുറിക്കുന്നതിന് മുന്നേ വലിയ ശബ്ദം! തണ്ണിമത്തനിൽ നുരയും പതയും…
ശ്രീകണ്ഠപുരം(കണ്ണൂർ): തണ്ണിമത്തനിൽ നിന്ന് നുരയും പതയും. മലപ്പട്ടം മുനമ്പ്കടവ് പാലത്തിന് സമീപത്തെ എം.വി. നൗഷാദ് വാങ്ങിയ തണ്ണിമത്തനിൽ നിന്നാണ് മുറിക്കുന്നതിന് മുന്നേ വലിയ ശബ്ദത്തോടെ നുരയും പതയും ഒഴുകിയത്. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് തണ്ണിമത്തൻ വാങ്ങിയതെന്ന് നൗഷാദ് പറയുന്നു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തണ്ണിമത്തനിൽ നിന്ന് നുരയും പതയും ഒലിച്ചിറങ്ങുന്നതായി കണ്ടത്. തണ്ണിമത്തനിൽ നിറമുണ്ടാക്കുന്നതിന് ചുവന്ന കളർ കുത്തിവയ്ക്കുന്നതായി ഭക്ഷ്യ സുരക്ഷാ അധികൃതർക്ക് ജില്ലയിൽ നിന്ന് നേരത്തെ പരാതി ലഭിച്ചിരുന്നു.
Read Moreഷാലറ്റിന് സന്തോഷം, സ്വന്തം വോട്ട് ചെയ്യാനായല്ലോ! കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് മോഷ്ടിച്ചവര്‍ക്ക് റീപോളിംഗില്‍ മറുപടി കൊടുത്ത് കെ.ജെ. ഷാലറ്റ്
പരിയാരം: കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മോഷ്ടിച്ചവർക്ക് റീപോളിംഗിൽ മറുപടി കൊടുക്കാനായതിന്റെ സന്തോഷത്തിലാണ് കെ.ജെ. ഷാലറ്റ്. പിലാത്തറ സി.എം. നഗർ സ്വദേശിനിയായ ഷാലറ്റ് ഭർത്താവ് വിനു സെബാസ്റ്റ്യനോടൊപ്പമാണ് ഇന്നലെ രാവിലെ എട്ടോടെ പിലാത്തറ എയുപി സ്കൂളിലെ ബൂത്തിലെത്തി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഷാലറ്റ് പറഞ്ഞു. കഴിഞ്ഞ മാസം 23 ന് നടന്ന വോട്ടെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ ചെയ്തതിനാൽ ഷാലറ്റിന് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അന്നു വൈകുന്നേരം ബൂത്തിലെത്തിയ ഷാലറ്റ് അരമണിക്കൂർ നേരം ക്യൂവിൽ നിന്ന് തന്റെ തിരിച്ചറിയൽ രേഖയും സ്ലിപ്പും നൽകിയപ്പോഴാണ് വോട്ട് മറ്റാരോ ചെയ്തുപോയെന്നു മനസിലായത്. താനറിയാതെ തന്റെ വോട്ടവകാശം മറ്റൊരാൾ വിനിയോഗിച്ചതിനെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ചോദ്യംചെയ്യുകയും ചെറിയതോതിൽ തർക്കമുണ്ടാകുകയും ചെയ്തെങ്കിലും ഉദ്യോഗസ്ഥർ നിസഹായരായി കൈമലർത്തി. ഇതോടെ വോട്ട് ചെയ്യാനാവാതെ…
Read Moreമകന് തെറ്റ് ചെയ്യാൻ കൂട്ടുന്ന അമ്മയ് എട്ടിന്റെ പണി; കടം വാങ്ങിയ പണത്തിന് അമ്മയുടെ ചെക്ക് ഒപ്പിട്ടു നൽകി പറ്റിച്ചു; കേസ് കോടതിയിൽ എത്തിയപ്പോൾ പണി പാളിയതിങ്ങനെ…
പയ്യന്നൂര്‍: വായ്പ വാങ്ങിയ പണത്തിന് പകരം അമ്മയുടെ പേരിലുള്ള ചെക്കില്‍ മകന് ഒപ്പിട്ടു നല്കി വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു.കരിവെള്ളൂര്‍ സ്വദേശി രാജേഷിന്റെ പരാതിയിലാണ് പിലാത്തറ യുപി സ്കൂളിന് സമീപത്തെ പി.സുരേശന്, മാതാവ് പി.ജാനകി എന്നിവര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തത്. 2014 ജൂലൈ 12ന് തിരിച്ചുതരാമെന്ന ഉറപ്പില്‍ ഒരുമാസം മുമ്പ് പരാതിക്കാരനില്‍നിന്ന് സുരേശന് 60,000 രൂപ വായ്പ വാങ്ങിയിരുന്നു. പകരമായി നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ചെറുതാഴം ശാഖയിലെ ചെക്ക് നല്കി. എന്നാല്‍ മതിയായ തുക അക്കൗണ്ടിലില്ലെന്ന കാരണത്താല്‍ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് പയ്യന്നൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് നടന്നിരുന്നു. ചെക്ക് സുരേശന്റേതല്ല എന്ന കാരണത്താല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. കേസിന്റെ വിചാരണ വേളയില്‍ സുരേശന് അമ്മയുടെ പേരിലുള്ള ചെക്കാണ് ഒപ്പിട്ടുനല്കിയതെന്ന് മനസിലായതിനെ തുടര്‍ന്നാണ് എം.വി.അമരേശന്‍ മുഖേന പയ്യന്നൂര്‍ ഒന്നാം ക്ലാസ്…
Read Moreമഴയെത്തും മുൻപ്; പാഠപുസ്തക ഡിപ്പോ ചോർച്ചാഭീഷണിയിൽ; മഴയ്ക്ക് മുമ്പ് ഡിപ്പോയുടെ മേൽക്കൂര നന്നാക്കിയില്ലെങ്കിൽ ഓലിച്ചു പോകുന്നത് 5ലക്ഷത്തോളം പാഠപുസ്തകങ്ങൾ
കാസർഗോഡ്: അഞ്ചുലക്ഷത്തോളം പാഠപുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ള ജില്ലാ പാഠപുസ്തക ഡിപ്പോ ചോർച്ചാഭീഷണിയിൽ. മഴയെത്തും മുന്‍പ് പുതിയ പ്ലാസ്റ്റിക്ക് ഷീറ്റെങ്കിലും മേൽക്കൂരയിൽ സ്ഥാപിച്ചില്ലെങ്കിൽ പാഠപുസ്തകങ്ങൾ മഴവെള്ളം കുതിർന്ന് നശിക്കും. കാസർഗോഡ് ജിഎച്ച്എസ്എസിന്റെ പഴയ കെട്ടിടത്തിലാണ് വർഷങ്ങളായി പാഠപുസ്തക ഡിപ്പോ പ്രവർത്തിക്കുന്നത്. എട്ടു മുതൽ പത്തുവരെ ക്ലാസുകളിലേയ്ക്ക് വിതരണം ചെയ്യാനുള്ള അഞ്ചുലക്ഷം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ചോർന്നൊലിക്കുന്ന നിലയിലാണ് ഇതിന്റെ മേൽക്കൂരയുള്ളത്. ചെറിയ തോതിലുള്ള മഴ ലഭിച്ചപ്പോൾ തന്നെ കെട്ടിടത്തിൽ ചോർച്ച അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പഴകിദ്രവിച്ച ടാർപോളിൻ കൊണ്ടാണ് മേൽക്കൂര താത്കാലികമായി മറച്ചിട്ടുള്ളത്. എന്നാൽ ശക്തമായൊരു മഴ പെയ്താൽ കെട്ടിടം പൂർണമായും ചോർന്നൊലിക്കുമെന്നുറപ്പാണ്. ോ
Read Moreതളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത വികസനം; പണം കെട്ടിവച്ചിട്ടും വൈദ്യുത തൂണുകളും ട്രാൻസ്ഫോർമറും മാറ്റാതെ കെഎസ്ഇബി
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 വീതി കൂട്ടുന്ന പ്രവൃത്തിക്ക് കെഎസ്ഇബി തടസം നില്ക്കുന്നതായായി ആക്ഷേപം. റോഡ് വീതികൂട്ടുന്ന ഭാഗത്തെ വൈദ്യുതി പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറും മാറ്റി സ്ഥാപിക്കുന്നതിന് മൂന്നു മാസം മുമ്പു തന്നെ തളിപ്പറമ്പ് നഗരസഭ പണം കെട്ടിവച്ചിട്ടും ഇതുവരെയായി ഇതിനുളള നടപടികളൊന്നും കെഎസ്ഇബി സ്വീകരിക്കാത്തതിനാല്‍ പോസ്റ്റുകള്‍ നിലനിര്‍ത്തി ടാറിംഗ് പൂര്‍ത്തിയാക്കേണ്ട അവസ്ഥയാണ്. സംസ്ഥാനപാതയുടെ വികസനത്തിന് കുതിപ്പേകിയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്ത് റോഡ് ഇരട്ടിപ്പിച്ച് വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചത്. മലയോരത്തു നിന്നടക്കം താലൂക്ക് ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, ബ്ലോക്ക് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും മറ്റുമായി നിവധിപേരാണ് ഇവിടെ എത്തിച്ചേരുന്നത്. റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും രണ്ടു ദിശയിലേക്കുമുളള ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിന് ഒരേ സ്ഥലത്തു തന്നെ നിര്‍ത്തിയിടുന്നതും കാരണം ഗതാഗതകുരുക്ക് രൂക്ഷമായതിനാല്‍ നിരവധി കാലത്തെ ശ്രമഫലമാണ് റോഡ് വികസനം സാധ്യമാക്കിയത്. തളിപ്പറമ്പ് എംഎല്‍എയുടെ ശ്രമഫലമായി വികസന പദ്ധതിക്ക് 35 ലക്ഷം…
Read More