കണ്ണൂർ: പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്നവരുടെ മുഖാവരണം മാറ്റിയാൽ മാത്രമേ വോട്ടുചെയ്യാൻ അനുവദിക്കാൻ പാടുള്ളുവെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു. കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപമാണ് സിപിഎം ജില്ലാ സെക്രട്ടറിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾകരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു. പർദ ധരിച്ച് വോട്ട് ചെയ്യാൻ എത്തിച്ചേരുന്നവരുടെ കാര്യത്തിൽ മുഖാവരണം മാറ്റിയാൽ മാത്രമേ വോട്ടറെ തിരിച്ചറിയാൻ കഴിയൂ എന്നതിനാൽ അത് കർശനമായി നടപ്പിലാക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ പർദധരിച്ചെത്തിയ 50ലേറെ പേർ പാമ്പുരുത്തിയിലും നൂറോളം പേർ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാത്തതുകൊണ്ടുതന്നെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. മുഖാവരണം മാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്തുമില്ല. ആവശ്യത്തിന് പോലീസ് ഉണ്ടാകാതിരുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ നടപടികൾ തടയാനും കഴിഞ്ഞില്ല. അതുകൊണ്ട്…
Read MoreCategory: Kannur
രാജ്മോഹന്‍ ഉണ്ണിത്താന് നേരെയുണ്ടായ അക്രമം; സിപിഎമ്മുകാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
പരിയാരം(കണ്ണൂർ): പിലാത്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ പ്രചാരണത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പരിയാരം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രചാരണസാമഗ്രികളും വാഹനവും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഏഴു സിപിഎം പ്രവര്‍ത്തകർക്കെതിരേയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ്റഹ്മാനെ മര്‍ദിക്കുകയും 45,000 രൂപ വിലവരുന്ന ഐ ഫോണ്‍ പിടിച്ചുവാങ്ങി കൊണ്ടുപോകുകയും ചെയ്തതിന് കണ്ടാലറിയാവുന്ന ഒരുസംഘം സിപിഎം പ്രവര്‍ത്തകർക്കെതിരേയുമാണ് കേസുകൾ. രാജ്മോഹൻ ഉണ്ണിത്താനെ മർദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകരായ ശിവശങ്കരന്, സജേഷ്, അനീഷ് കുളപ്പുറം, ജയേഷ്, എ.വി.രവീന്ദ്രന്, എന്‍.വി.രവി, അശോകന് എന്നീ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കേസുകള്‍. മാധ്യമപ്രവർത്തകനെ മർദിക്കുകയും ഐ ഫോൺ തട്ടിയെടുക്കുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. റീപോളിംഗുമായി ബന്ധപ്പെട്ട് പിലാത്തറയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രചാരണയോഗത്തിനിടെയായിരുന്നു സംഘർഷം.…
Read Moreഎസ്ഐ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയതായി പരാതി; പുൽപ്പള്ളി എസ്ഐക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം
പുൽപ്പള്ളി: പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമെടുക്കാൻ ചെന്ന ചീയന്പം ചെറിയ കുരിശ് കദളിക്കാട്ടിൽ ശ്യാംകുമാറിനെ എസ്ഐ ഭീഷണിപ്പെടുത്തി പരാതി പിൽവലിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏപ്രിൽ 28 ന് ശ്യാംകുമാറും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ പ്രദേശവാസികൾ പറഞ്ഞ് തീർക്കുകയും വിവരം സ്റ്റേഷനിൽ അറിയക്കാൻ ചെന്നപ്പോൾ പൊതുപ്രവർത്തകരുടെയും അമ്മയുടെയും മുന്നിൽവച്ച് ശ്യാംകുമാറിനെ എസ്ഐ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും ഇത് സംബന്ധിച്ചുള്ള പരാതികൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് പുതിയ സംഭവമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ശ്യാംകുമാറിനെതിരേ അമ്മയിൽ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തിരുന്നു. കേസിൽ ജ്യാമ്യത്തിനായി 14ന് സ്റ്റേഷനിൽ ചെന്നപ്പോൾ എസ്ഐ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ശ്യാംകുമാറിനെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കുകയും ഇക്കാര്യങ്ങൾ വിഡീയോ റെക്കോർഡിംഗ് നടത്തിയതായയും നേതാക്കൾ പറഞ്ഞു. മർദ്ദനമേറ്റ് ശ്യാംകുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്പോൾ രേഖപ്പെടുത്തിയ മൊഴി…
Read Moreഅനധികൃത പാർക്കിംഗ്:തളിപ്പറമ്പ് – കാക്കാത്തോട് റോഡില്‍ ഗതാഗതകുരുക്ക് രൂക്ഷം ; നടപടിയെടുക്കാതെ പോലീസും നഗരസഭയും
തളിപ്പറമ്പ് : തളിപ്പറമ്പ് പ്ലാസ ജംഗ്ഷന്-കാക്കാത്തോട് റോഡില്‍ ഗതാഗതകുരുക്ക് നിത്യസംഭവമാകുന്നു. റോഡ് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്തുവെങ്കിലും അനധികൃതമായി റോഡരികില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് വ്യാപകമായതോടെയാണ് കുരുക്ക് മുറുകുന്നത്. നടപടിയെടുക്കേണ്ടവര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നുമില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് റോഡ് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്തത് സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ വേണ്ടിയാണെന്ന് തോന്നുന്ന രീതിയിലാണ് ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.ഒരു കാലത്ത് വീതി കുറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ റോഡായിരുന്നു ഇത്. കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ക്ക് എളുപ്പത്തില്‍ ടൗണില്‍ എത്തിച്ചേരാനുള്ള റോഡ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ റോഡിന് ഇരുവശവുമുള്ള സ്ഥലം ഉടമകള്‍ സൗജന്യമായി വിട്ടുനല്‍കിയതിനെ തുടര്‍ന്ന് വീതികൂട്ടി മെക്കാഡം ടാര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ബൈക്കുകളും കാറുകളും മറ്റു ചരക്കിറക്കാന്‍ വരുന്ന വലിയ വാഹനങ്ങളുമെല്ലാം റോഡിനിരുവശവും തോന്നിയതുപോലെ നിര്‍ത്തിയിടുന്നത് കാരണം മറ്റ്…
Read Moreതലശേരിയിലെ കഞ്ചാവ് വേട്ട; രക്ഷപ്പെട്ടവർ കൂത്തുപറമ്പ് സ്വദേശികൾ; പ്രതികൾക്കായി വ്യാപക റെയ്ഡ്
തലശേരി: 10 കിലോ കഞ്ചാവുമായി പിടിയിലായ കൂത്തുപറമ്പ് മെരുവമ്പായി കിഴക്കെ കരയിൽ അബ്ദുൾ നാസറിന്റെ (46) കൂട്ടാളികളെ പോലീസ് തിരിച്ചറിഞ്ഞു. കൂത്തുപറന്പ് സ്വദേശികളായ രണ്ട് യുവാക്കളാണ് അബ്ദുൾ നാസറിന്റെ കൂടെയുണ്ടായിരുന്നത്. ഇവർക്കായി റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല. അബ്ദുൾ നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ പുലർച്ചെ നാല് യുവാക്കൾ പിന്തുടർന്ന് പിടികൂടി കഞ്ചാവ് സഹിതം പോലീസിൽ ഏൽപ്പിച്ച പ്രതിയിൽ നിന്നും ജില്ലയിലെ കഞ്ചാവ് മാഫിയയെ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.അറസ്റ്റിലായ നാസറിനെ ഇന്നലെ ഗുഡ്ഷെഡ് റോഡിലും വടക്കുമ്പാട് കുളി ബസാറിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നാസറിന്റെ മെരുവമ്പായിയിലെ വീട്ടിലും പോലീസ് തെരച്ചിൽ നടത്തി. വിദേശത്ത് നിന്നും നാട്ടിലെത്തിയ നാസർ രണ്ട് വർഷത്തോളം ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഹോട്ടൽ നടത്തിയിരുന്നു. ഈ പരിചയത്തിലാണ് ആന്ധ്രയിലെ കഞ്ചാവ് ലോബിയുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ തുടങ്ങിയതെന്ന് നാസർ പോലീസിനോട് പറഞ്ഞു. മുമ്പ്…
Read Moreകണ്ണൂരും കാസർഗോഡും റീപോളിംഗ്; ബൂത്തുകളിലും പരിസരങ്ങളിലും കനത്ത സുരക്ഷ
കണ്ണൂർ/തളിപ്പറന്പ്: റീ പോളിംഗ് നടക്കുന്ന കണ്ണൂർ, കാസർഗോഡ് ലോക്സഭാ മണ്ഡലങ്ങളിലെ നാലു ബൂത്തുകളിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ. കല്യാശേരി നിയോജകമണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ 60, 70, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ പോലീസിന്റെ നിയന്ത്രണത്തിലാകും ബൂത്തും പരിസര പ്രദേശങ്ങളും. കണ്ണൂർ ജില്ലാ പോലീസ് മേധാവി വി. ശിവവിക്രമിന്റെ നേതൃത്വത്തിൽ കണ്ണൂർ, തളിപ്പറന്പ് ഡിവൈഎസ്പിമാർക്കാണ് സുരക്ഷാചുമതല. കൂടാതെ കണ്ണൂർ, തളിപ്പറന്പ് പോലീസ് ഡിവിഷനുകളിലെ സിഐമാരുടെയും എസ്ഐമാരുടെയും നേതൃത്വത്തിലാണ് പോലീസിനെ വിന്യസിക്കുന്നത്. അക്രമം നടത്തിയാൽ കർശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം രാഷ്ട്രദീപികയോട് പറഞ്ഞു. 19, 60, 70 ബൂത്തുകളിലെ സുരക്ഷാ ചുമതല തളിപ്പറന്പ്…
Read Moreപയ്യാമ്പലത്ത് മക്കളുമായി എത്തി കടലിൽ ചാടിയ യുവതിയെ ഭർത്താവും പിങ്ക് പോലീസും രക്ഷപ്പെടുത്തി; കടലിൽ ചാടാനുള്ള കാരണം യുവതി പറഞ്ഞതിങ്ങനെ…
കണ്ണൂർ: രണ്ടു മക്കളുമായി പയ്യാന്പലം ബീച്ചിൽ എത്തി കടലിൽ ചാടിയ യുവതിയെ ഭർത്താവും പിങ്ക് പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നുരാവിലെ 8.30 ഓടെയാണ് കൂത്തുപറന്പ് സ്വദേശിനിയും കൂടാളിയിലെ ഭർതൃവീട്ടിൽ താമസക്കാരിയുമായ മുപ്പത്തിയഞ്ചുകാരി മക്കളുമൊത്ത് പയ്യാന്പലത്ത് എത്തിയത്. വീട്ടിൽ നിന്നിറങ്ങുന്പോൾ തന്നെ സംശയം തോന്നിയ ഭർത്താവ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയിൽ പയ്യാന്പലം ബീച്ചിലേക്കു പുറപ്പെട്ടപ്പോഴും ഭർത്താവ് പിന്നാലെയുണ്ടായിരുന്നു. ഭർത്താവ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി പയ്യാന്പലത്ത് എത്തിയ ഉടനെ കടലിലേക്കു ചാടുകയായിരുന്നു. ഇതിനിടെ ഭർത്താവ് വിവരം അറിയിച്ചതിനെ തുടർന്ന് പിങ്ക് പോലീസും സ്ഥലത്തെത്തി. കടലിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി വനിതാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഭർത്താവിന്റെയും മാതാപിതാക്കളുടെയും മോശമായ പെരുമാറ്റമാണ് തന്നെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണു യുവതി വനിതാ പോലീസിനോടു പറഞ്ഞത്. സംഭവമറിഞ്ഞ് അയൽവാസികളും ഭർത്താവിന്റെ സുഹൃത്തുക്കളുമടക്കമുള്ളവർ വനിതാ പോലീസ് സ്റ്റേഷനിലെത്തി. കരച്ചിൽ അടക്കാൻ കഴിയാതിരുന്ന…
Read Moreചേച്ചി കൈകൾ പിടിച്ചുവച്ചപ്പോൾ ഏട്ടൻ പുറത്തിനിട്ട് ശക്തിയായി ഇടിച്ചു; മെറ്റൽ വാരിയെറിഞ്ഞുവെന്ന് ആരോപിച്ച് എട്ടുവയസുകാരിക്ക് അയൽവാസിയുടെ ക്രൂരമർദനം; നട്ടെല്ലിനു സാരമായ പരിക്ക്
കണ്ണൂർ: വീട് നിർമാണത്തിനിറക്കിയ ചല്ലിമെറ്റൽ വാരിയെറിഞ്ഞുവെന്ന് ആരോപിച്ച് എട്ടുവയസുകാരിക്ക് അയൽവാസിയുടെ ക്രൂരമർദനം. ബക്കളം കടമ്പേരിയിലെ കല്ലേൻ ഹൗസിൽ അമയ (എട്ട്) യെയാണ് നട്ടെല്ലിന് പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അയൽവാസിയായ പി. ഷാജിത്തിനെതിരേ തളിപ്പറന്പ് പോലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കോൽ സൗത്ത് എൽപി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന അമയ മൂന്നു കൂട്ടുകാർക്കൊപ്പം ഷാജിത്തിന്റെ വീട് നിർമാണത്തിന് കൊണ്ടുവന്നിട്ട മെറ്റൽ വാരി കളിക്കുകയായിരുന്നു. ഇൗസമയം, കുട്ടികൾ വീടിനകത്തേക്ക് ചല്ലിമെറ്റൽ വാരിയെറിഞ്ഞുവെന്ന് പറഞ്ഞ് ഷാജിത്ത് കുട്ടികൾക്കുനേരെ പാഞ്ഞെത്തി. ഇയാളെ കണ്ടതോടെ കുട്ടികൾ ഓടി. തുടർന്നുണ്ടായ സംഭവം ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി വിവരിച്ചത് ഇങ്ങനെ: “എനിക്ക് ഫ്രണ്ട്സിനൊപ്പം ഓടിയെത്താൻ കഴിഞ്ഞില്ല. അപ്പുറത്തെ ഷാജിത്തേട്ടൻ എന്നെ ഓടിച്ചുപിടിച്ചു. ഏട്ടന്റെ ഭാര്യയായ ഏച്ചിയെന്റെ രണ്ടുകൈകളും പിടിച്ചുവയ്ക്കുകയും ഏട്ടൻ കൈചുരുട്ടി എന്റെ പുറത്ത് ശക്തിയായി ഇടിക്കുകയും ചെയ്തു.…
Read More“നിങ്ങളുടെ സ്റ്റേഷനിൽ എനിക്ക് നല്ലൊരു അനുഭവമായിരുന്നു; മട്ടന്നൂർ എസ്ഐക്ക് കർണാടക സ്വദേശിയുടെ “സ്വഭാവ സർട്ടിഫിക്കറ്റ്’
മട്ടന്നൂർ: പോലീസുകാരുടെ മാന്യമായ പെരുമാറ്റം നല്ലയൊരു അനുഭവമായെന്ന് കാണിച്ച് മട്ടന്നൂർ എസ്ഐക്ക് കർണാടക സ്വദേശിയുടെ കത്ത്. വീരാജ് പേട്ടയിലെ സന്ധ്യാ നിവാസിൽ ടി.കെ.ഗംഗാധറാണ് മട്ടന്നൂർ എസ്ഐ ടി.വി.ധനഞ്ജയദാസിന് കത്തയച്ചത്. കഴിഞ്ഞ മാസം 29ന് ഗംഗാധറും കുടുംബവും സഞ്ചരിച്ച കാറും മറ്റൊരു വാഹനവുമായി മട്ടന്നൂരിൽ വച്ചു തട്ടിയിരുന്നു. കർണാടകത്തിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. എതിർ വാഹനയാത്രക്കാർ ഗംഗാധറോട് തട്ടിക്കയറുകയും പ്രശ്നമാക്കുകയും ചെയ്തതോടെ പ്രശ്ന പരിഹാരത്തിന് ഗംഗാധർ മട്ടന്നൂർ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സ്റ്റേഷനിലെത്തി എസ്ഐയുമായി സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്തിരുന്നു. “നിങ്ങളുടെ സ്റ്റേഷനിൽ എനിക്ക് നല്ലൊരു അനുഭവമായിരുന്നു. നിങ്ങളുടെയും സഹപ്രവർത്തകരുടെയും ജനങ്ങളോടുള്ള പെരുമാറ്റം മനസിൽ തട്ടുന്നതായിരുന്നു. ഇങ്ങനെയൊരു അനുഭവം എന്റെ 35 വർഷത്തെ പൊതു ജീവിതത്തിൽ എനിക്ക് അനുഭവിക്കാൻ അവസരം ഒരുക്കി തന്ന താങ്കൾക്കും സഹപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായാണ് കത്തിൽ എഴുതിയിരുന്നത്.
Read Moreകരിമ്പം ഫാമിൽ പറന്നിറങ്ങുന്നത് നെഹ്റുവിന്റെ സ്വപ്നങ്ങൾ
കെ.പി.രാജീവന് തളിപ്പറമ്പ്: രാഷ്ട്രശില്പി വിഭാവനം ചെയ്ത പദ്ധതികള്‍ 61 വര്‍ഷത്തിന് ശേഷം നടപ്പിലാക്കാനൊരുങ്ങി കരിമ്പം ജില്ലാ കൃഷിഫാം അധികൃതര്‍. 1958 ഏപ്രില്‍ 27ന് മകള്‍ ഇന്ദിരാഗാന്ധിയോടൊപ്പം എത്തിയ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റുവാണ് കരിമ്പം ഫാമിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ആദ്യമായി പറഞ്ഞത്. അന്നത്തെ കേരളാ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടും നെഹ്റുവിനോടൊപ്പം എത്തിയിരുന്നു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മൂന്നുപേരും തുറന്ന ജീപ്പിലാണ് അന്ന് കരിമ്പത്ത് എത്തിയത്. കേരളത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ഏക സര്‍ക്കാര്‍ ഫാം എന്ന നിലയിലാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. ഒരുദിവസം ഫാം റസ്റ്റ്ഹൗസില്‍ താമസിച്ചശേഷം ഫാം മുഴുവന്‍ ചുറ്റിനടന്ന് കണ്ട് തിരിച്ചുപോകവെ ഇവിടെയുള്ള ജൈവവൈവിധ്യങ്ങളെപ്പറ്റി അല്ഭുതത്തോടെ സംസാരിച്ച നെഹ്റു ജനങ്ങള്‍ക്ക് കണ്ട് ആസ്വദിക്കാനും കൃഷിപഠിക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഇഎംഎസിനോടും അന്നത്തെ ഫാം അധികാരികളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ വിത്തുകളും തൈകളും ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമുള്ള…
Read More