അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്:ത​ളി​പ്പ​റ​മ്പ് – കാ​ക്കാ​ത്തോ​ട് റോ​ഡി​ല്‍ ഗ​താ​ഗ​ത​കു​രു​ക്ക് രൂക്ഷം ; ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സും ന​ഗ​ര​സ​ഭ​യും

ത​ളി​പ്പ​റ​മ്പ് : ത​ളി​പ്പ​റ​മ്പ് പ്ലാ​സ ജം​ഗ്ഷ​ന്‍-​കാ​ക്കാ​ത്തോ​ട് റോ​ഡി​ല്‍ ഗ​താ​ഗ​ത​കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​കു​ന്നു. റോ​ഡ് വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്തു​വെ​ങ്കി​ലും അ​ന​ധി​കൃ​ത​മാ​യി റോ​ഡ​രി​കി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് കു​രു​ക്ക് മു​റു​കു​ന്ന​ത്. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​ര്‍ ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നു​മി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ച് റോ​ഡ് വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്ത​ത് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടാ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന് തോ​ന്നു​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.ഒ​രു കാ​ല​ത്ത് വീ​തി കു​റ​ഞ്ഞ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡാ​യി​രു​ന്നു ഇ​ത്.

കാ​ക്കാ​ത്തോ​ട് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ബ​സു​ക​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ ടൗ​ണി​ല്‍ എ​ത്തി​ച്ചേ​രാ​നു​ള്ള റോ​ഡ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള സ്ഥ​ലം ഉ​ട​മ​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ബൈ​ക്കു​ക​ളും കാ​റു​ക​ളും മ​റ്റു ച​ര​ക്കി​റ​ക്കാ​ന്‍ വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം റോ​ഡി​നി​രു​വ​ശ​വും തോ​ന്നി​യ​തു​പോ​ലെ നി​ര്‍​ത്തി​യി​ടു​ന്ന​ത് കാ​ര​ണം മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യു​മാ​ണ്. പ​ല​രും വാ​ഹ​ന​ങ്ങ​ള്‍ രാ​വി​ലെ ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടി​ട്ട് പോ​കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.

സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കേ​ണ്ട​വ​രും റോ​ഡ് ത​ന്നെ പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കു​മ്പോ​ള്‍ കു​രു​ക്ക് കൂ​ടു​ത​ല്‍ രൂ​ക്ഷ​വു​മാ​കു​ന്നു. എ​ന്നാ​ല്‍ ന​ഗ​ര​സ​ഭ​യോ, പോ​ലീ​സോ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. വ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കേ​ണ്ട ന​ഗ​ര​സ​ഭാ റോ​ഡ് പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​മാ​കു​മ്പോ​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്.

Related posts