കണ്ണൂർ\തളിപ്പറന്പ്: കള്ളവോട്ട് ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത പ്രതികളുടെ അറസ്റ്റ് വൈകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിൽ കേസെടുത്തുവെങ്കിലും പോലീസ് അന്വേഷണം നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്കെതിരേ കേസെടുക്കുകയും മൂന്ന് ലീഗ് പ്രവർത്തകർക്കെതിരേ കേസെടുക്കാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു. നിലവിൽ കള്ളവോട്ട് ചെയ്ത പ്രതികളുടെ മേൽവിലാസം ശരിയാണോയെന്ന് അന്വേഷിക്കണം. കൂടാതെ, ഇവർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇതിനായി ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണം. തുടർന്ന് പോലീസ് അന്വേഷണം നടത്തി പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മാത്രമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നിലവിൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ എ യു പി സ്കൂളിലെ 19- ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത ചെറുതാഴം പഞ്ചായത്ത് അംഗം എൻ.പി.സെലീന, മുൻ പഞ്ചായത്തംഗം കെ.പി.സുമയ്യ, പിലാത്തറയിലെ…
Read MoreCategory: Kannur
ബാലൻ നന്പ്യാർ വധം: ഫയൽഎവിടെ ? മകൾ ഹൈക്കോടതിയിൽ; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നോട്ടീസ്; കേസിന്റെ വിചാരണയ്ക്ക് ഒരു മാസത്തേക്ക് സ്റ്റേ
തലശേരി: വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ ഫയൽ കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കൂത്തുപറമ്പ് കുട്ടിക്കുന്നിലെ തപസ്യയിൽ ബാലൻ നമ്പ്യാർ കൊല്ലപ്പെട്ട കേസിന്റെ ഫയൽ അപ്രത്യക്ഷമായതിനെ തുടർന്ന് ബാലൻ നമ്പ്യാരുടെ മകൾ വിനീത അഡ്വ.പി.എൻ.സുകുമാരൻ, അഡ്വ.കെ. വിശ്വൻ എന്നിവർ മുഖാന്തിരം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവൈഎസ്പിക്ക് നോട്ടീസ് അയച്ചത്.കേസിന്റെ വിചാരണ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. തിങ്കളാഴ്ച തലശേരി സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. ഫയൽ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ഫയൽ കിട്ടാതെ വിചാരണ തുടങ്ങുന്നത് പ്രോസിക്യൂഷനെ ബാധിക്കുമെന്നും ഫയൽ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിനീത ഹൈക്കോടതിയെ സമീപിച്ചത്. ഫയൽ കാണാതായതിനു പിന്നിലെ ദുരൂഹത ഏറുകയാണ്. സംഭവത്തെക്കുറിച്ച് നിലവിലുള്ള അഡ്വക്കേറ്റ് ജനറലിനും ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ബി.പി ശശീന്ദ്രൻ…
Read Moreതെരഞ്ഞെടുപ്പ് ചട്ടങ്ങൾ കാറ്റിൽ പറത്തിട്രഷറി വകുപ്പിൽ വീണ്ടും സ്ഥലംമാറ്റവും ഭേദഗതിയും
നിശാന്ത് ഘോഷ് കണ്ണൂർ: തെരഞ്ഞെടുപ്പ് കമ്മീഷനെയും പെരുമാറ്റ ചട്ടങ്ങളെയും വെല്ലുവിളിച്ച് വീണ്ടും ട്രഷറി വകുപ്പ്. പെരുമാറ്റ ചട്ടങ്ങളൊന്നും തങ്ങൾക്കു ബാധകമല്ലെന്ന രീതിയിൽ രണ്ടാം തവണയും ട്രഷറി വകുപ്പ് ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവിറക്കി. സർക്കാർ ഉത്തരവ് നന്പർ ബി 102/2018 പ്രകാരം ഇക്കഴിഞ്ഞ 26നാണ് ട്രഷറി ഡയറക്ടർ 23 പേരുടെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ ബി-2, 102/2019 പ്രകാരം 27ന് ഈ ഉത്തരവിന് ഭേദഗതിയും പുറപ്പെടുവിച്ചു. പുതുക്കിയ ഉത്തരവ് പ്രകാരം ആദ്യ ഉത്തരവിലെ മൂന്നുപേരുടെ സ്ഥലംമാറ്റം റദ്ദാക്കുകയായിരുന്നു. നേരത്തെയുള്ള ഉത്തരവ് പ്രകാരം കുന്പനാട് സബ് ട്രഷറിയിൽനിന്ന് റാന്നി സബ് ട്രഷറിയിലേക്ക് മാറ്റിയ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം റദ്ദാക്കി കുന്പനാട് തന്നെ നിയമിച്ചുകൊണ്ടാണ് ഉത്തരവ് പുതുക്കിയിറക്കിയത്. ഇതുകൂടാതെ ആലത്തൂർ സബ് ട്രഷറിയിൽനിന്ന് കുന്പനാടേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം റദ്ദാക്കി നായരന്പലം സബ് ട്രഷറിയിലേക്കും നായരന്പലം സബ് ട്രഷറിയിലേക്ക് സ്ഥലംമാറ്റിയ…
Read Moreകേരളത്തിൽ നിന്നുള്ള എംപിമാരിൽ ഒന്നാമനായി മുല്ലപ്പള്ളി രാമചന്ദ്രൻ; എ പ്ലസ് ഗ്രേഡോഡു കൂടി തെരഞ്ഞെടുത്തതിലെ പ്രധാന കാരങ്ങൾ ഇതൊക്കെ…
കണ്ണൂർ: കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ലോക്സഭാഗത്തെ കണ്ടെത്താൻ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ റാങ്കിംഗിൽ വടകര ലോക്സഭാംഗവും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന് ഒന്നാം റാങ്ക്. പാർലമെന്റിലെ ഹാജർ നില, പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾ, മണ്ഡലങ്ങളിൽ നടപ്പാക്കിയ വികസന പദ്ധതികൾ, പാർലമെന്റിൽ അവതരിപ്പിക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ചുള്ള പഠനം, ഇതു സംബന്ധിച്ച ചർച്ചകളിലെ അഭിപ്രായ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മികച്ച എംപിമാരെ തെരഞ്ഞെടുത്തത്. പാർലമെന്റിൽ 92 ശതമാനം ഹാജറും മണ്ഡലത്തിൽ 17.4 കോടി രൂപയുടെ വികസന പദ്ധതികളും മുല്ലപ്പള്ളി നടപ്പാക്കിയിട്ടുണ്ട്.പ്രവർത്തന മികവിന് എ പ്ലസ് ഗ്രേഡോഡു കൂടിയാണ് മുല്ലപ്പള്ളിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച എംപിയായി തെരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ ഹാജർ നില പുലർത്തുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും മണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ കൂടുതൽ ഫണ്ട് വിനിയോഗിക്കുകയും ചെയ്തതിന് പാർലമെന്റ്…
Read Moreകള്ളവോട്ട്: പയ്യന്നൂരില്‍ 50 ബൂത്തുകളിലെ ദൃശ്യങ്ങള്‍ പരിശോധനയില്‍; ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടിക്ക് യുഡിഎഫ്
പയ്യന്നൂര്‍:കള്ളവോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമ നടപടിക്ക് യുഡിഎഫ്. യുഡിഎഫിലെ അഭിഭാഷകര്‍ യോഗം ചേര്‍ന്നാണ് കള്ളവോട്ട് പ്രവണത മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ തീരുമാനമെടുത്തത്. വോട്ടുചെയ്യാനെത്തുന്നത് വ്യാജവോട്ടറാണെന്ന് ബോധ്യമുണ്ടായാലും ബൂത്ത് ഏജന്റ് എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും യഥാര്‍ഥ വോട്ടറാണെന്ന് ബോധ്യപ്പെടേണ്ടത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണെന്നുമാണ് യോഗത്തിന്റെ വിലയിരുത്തല്‍. പോളിംഗ് ഓഫീസര്‍ക്ക് സംശയമുണ്ടായാല്‍ കൂടുതല്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടാമെന്നിരിക്കേ ബൂത്തില്‍ കള്ളവോട്ട് നടക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണ്. ബൂത്ത് ഏജന്റ് ഇല്ലെങ്കില്‍ പോലും യഥാര്‍ഥ വോട്ടറാണ് വോട്ടുചെയ്യുന്നതെന്ന് ബോധ്യപ്പെടേണ്ടത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കുറ്റത്തിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ബൂത്ത് എജന്റുമാരായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറയുന്നതിനായി സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഇന്ന് പയ്യന്നൂരിലെത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് പയ്യന്നൂര്‍ ടോപ്പ്ഫോം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്വീകരിക്കുന്ന നിയമ നടപടികള്‍ക്ക് ബൂത്ത്…
Read Moreകൂത്തുപറമ്പിലെ ബാലൻ നമ്പ്യാർ വധം ; എജി ഓഫീസിൽ കേസ് ഫയൽ കാണുന്നില്ല, മുക്കിയതോ ?
സ്വന്തം ലേഖകൻ തലശേരി: വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ ഫയൽ കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നും അപ്രത്യക്ഷമായി. ഫയൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ബി.പി.ശശീന്ദ്രൻ കണ്ണൂർ ഐജിക്ക് കത്ത് നൽകി. കൂത്തുപറമ്പ് കുട്ടിക്കുന്നിലെ തപസ്യയിൽ ബാലൻ നമ്പ്യാർ കൊല്ലപ്പെട്ട കേസിന്റെ ഫയലാണ് ദുരൂഹ സാഹചര്യത്തിൽ എജി ഓഫീസിൽ നിന്നും അപ്രത്യക്ഷമായത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബാലൻ നമ്പ്യാരുടെ മകൾ വിനീത ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഫയൽ എജി ഓഫീസിലേക്ക് വിളിപ്പിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിനീതയുടെ ഹർജി ഹൈക്കോടതി തള്ളുകയും കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തു. ഈ സമയത്താണ് ഫയൽ അപ്രത്യക്ഷമായ വിവരം പ്രോസിക്യൂട്ടറുടെ ശ്രദ്ധയിൽപെട്ടത്.തുടർന്നാണ് ഫയൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് ഗവ.പ്ലീഡർ ഐജിക്ക് കത്ത് നൽകിയത്. കേസിന്റെ…
Read Moreകള്ളവോട്ട് ചെയ്തെന്നു സിപിഎം ആരോപിച്ചവരെ മാധ്യമങ്ങൾക്കുമുന്നിൽ നിർത്തി ലീഗ്
കണ്ണൂർ: തളിപ്പറന്പ് പാന്പുരുത്തി ബൂത്തിൽ പ്രവാസികളുടെ പേരിൽ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന സിപിഎം ആരോപണത്തിനെതിരേ മുസ്ലിം ലീഗ്. സിപിഎം പുറത്തുവിട്ട പട്ടികയിലെ എം. സാബിത്ത്, എം. മുഹമ്മദ് അൻവർ, കെ.വി. താജുദ്ദീൻ എന്നിവരെ ലീഗ് ജില്ലാ നേതൃത്വം മാധ്യമങ്ങൾക്കുമുന്നിൽ ഹാജരാക്കി. മൂന്നുപേരും സിപിഎം ആരോപണം നിഷേധിച്ചു. സിപിഎം പട്ടികയിലുള്ള 184-ാം നന്പർ വോട്ടർ എം.ഷബീർ വോട്ട് ചെയ്തതിനുശേഷം കഴിഞ്ഞ 25ന് വിദേശത്ത് ജോലിക്ക് പോയതിന്റെ യാത്രാരേഖകളും ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി ഹാജരാക്കി. സിപിഎം പട്ടികയിൽ 21-ാം നന്പർ വോട്ടർ കെ.പി. ജാബിർ ആണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിലെ 21-ാം നന്പർ വോട്ടർ പി.കമാലാണ്. കള്ളവോട്ട് വിവാദത്തിൽ മുഖംനഷ്ടപ്പെട്ട സിപിഎം കള്ളപ്രചാരണം നടത്തുന്നുവെന്നതിന്റെ തെളിവാണ് വ്യാജരേഖകളെന്നു ചേലേരി മാധ്യമങ്ങളോടു പറഞ്ഞു
Read Moreമട്ടന്നൂരിലെ കൊട്ടിക്കലാശത്തിനിടെ സംഘർഷം; ആറു യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ
മട്ടന്നൂർ: ലോകസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ മട്ടന്നൂർ ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറു യുഡിഎഫ് പ്രവർത്തകരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പൊറോറയിലെ സുനിൽ (32), കയനിയിലെ മുഹമ്മദ് റഫീക്ക് (37), എടയന്നൂരിലെ ഷബീർ (29), ചാവശേരിയിലെ ഷഹാദ് (27), എടയന്നൂരിലെ മുനീബ് (22), കൊടോളി പ്രത്തെ ഹരികൃഷ്ണൻ (19) എന്നിവരെയാണു മട്ടന്നൂർ എസ്ഐ ടി.വി.ധനഞ്ജയദാസും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകനായ തില്ലങ്കേരി പള്ള്യത്തെ എം. പ്രജിത്തിനെ (23) യും പോലീസ് അറസ്റ്റ് ചെയ്തിതിരുന്നു.അറസ്റ്റിലായവരെ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 21ന് വൈകുന്നേരം മട്ടന്നൂർ ബസ് സ്റ്റാൻഡിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Read Moreസാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; പയ്യാമ്പലത്തെ ബീച്ചിലെത്താൻ വിനോദ സഞ്ചാരികൾ പേടി
പയ്യാന്പലത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവർ പേടിക്കണം. കാരണം, സാമൂഹ്യവിരുദ്ധർ പയ്യാന്പലത്ത് ഉണ്ട്. പയ്യാന്പലം ബീച്ചിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം പൂവാലശല്യം ചോദ്യം ചെയ്ത ഒരു യുവതിയെ ബീച്ചിൽ വച്ച് യുവാക്കൾ ആക്രമിച്ച സംഭവവും ഉണ്ടായി. സഹായത്തിന് പോലീസ് പോലും ഇല്ലാത്ത അവസ്ഥയാണ് ബീച്ചിൽ. നിലവിൽ ഒരു പോലീസ് കൺട്രോൾ റൂം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതും ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. കണ്ണൂർ എആർ ക്യാന്പിലേക്കാണ് കൺട്രോൾ റൂം മാറ്റുന്നത്.നിലവിൽ കണ്ണൂർ ടൗൺ സ്റ്റേഷന്റെ പരിധിയിൽ വരുന്നതാണ് പയ്യാന്പലം ബീച്ചെങ്കിലും ബീച്ചും പരിസരങ്ങളും കോസ്റ്റൽ പോലീസിന്റെ അധികാരപരിധിയിലാണ്. അതിനാൽ ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ അധികാരത്തർക്കവും നിലനിൽക്കുന്നു. അതിനാൽ പലപ്പോഴും കേസുകൾ എടുക്കുന്നത് വൈകുന്നതിനു കാരണമാകുന്നു. ബീച്ചിലേക്കുള്ള പ്രവേശനത്തിൽ പ്രത്യേക സമയപരിധികൾ നിശ്ചയിച്ചിട്ടില്ല. അതിനാൽ സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ദിനംപ്രതി…
Read Moreപ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ; മേയ്ദിനത്തിലും മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡ് പണി
മാഹി: മേയ്ദിനത്തിലും മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡിന്റെ പ്രവൃത്തി മുറപോലെ നടന്നു. കോപ്പാലം റോഡിനു മേൽപ്പാലം പണിയുന്നതിനുള്ള കമ്പികെട്ടൽ പ്രവൃത്തി പുരോഗമിക്കുകയാണ്. കണ്ടിക്കൽ, പള്ളൂർ റോഡുകൾക്കുള്ള മേൽപ്പാലം പണി പൂർത്തിയായി. അതിനിടെ വേനൽമഴ കാരണം പാതയിൽ മണ്ണുനിറയ്ക്കുന്ന ജോലി തത്ക്കാലം നിർത്തിവച്ചിരിക്കുകയാണ്. വലിയവെളിച്ചത്തു നിന്നാണു 15 ഓളം ടോറസ് വണ്ടികൾ പാതയ്ക്ക് ആവശ്യമായ മണ്ണ് എത്തിക്കുന്നത്. വേനൽ മഴ തുടരെ പെയ്യുന്നതിനാൽ ലോറികൾ അമർന്നു തുടങ്ങിയതോടെ മണ്ണിടൽ പ്രവൃത്തി തത്കാലം നിർത്തിവച്ചിരിക്കുകയാണെങ്കിലും എടയാർ ക്വാറിയിൽ നിന്നും കരിങ്കൽ ചീളുകൾ എത്തിച്ചു നിരപ്പാക്കിയ സ്ഥലങ്ങളിൽ ഇതുവിരിക്കുന്ന പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2020 ൽ ഗതാഗതത്തിനു തുറന്നുകൊടുക്കേണ്ടതിനാൽ യുദ്ധകാലാടിസ്ഥാനത്തിലാണു പാതയുടെ പണി പുരോഗമിക്കുന്നത്. ഇരുവശവുമുള്ള അരികുഭിത്തി കെട്ടലും ഡെയിനേജുകളുടേയും പണി നടന്നു വരികയാണ്. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18 കിലോമീറ്റർ ദൂരത്തിൽ 45 മീററ്റർ വീതിയിൽ നാലുവരി പാതയാണു പുതിയ…
Read More