കൽപ്പറ്റ: പുൽപ്പള്ളി ചീയന്പത്ത് വനപാലകരെ ആക്രമിച്ച കടുവ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീണു. വനത്തിനുള്ളിൽ സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെയോടെ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. 14 വയസ് പ്രായം തോന്നിക്കുന്ന ആണ് കടുവയാണ് കൂട്ടിലായത്. കൈയ്ക്കും ദേഹത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കടുവയുടെ ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പരിശോധിച്ചത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത. രണ്ട് കൂടുകളാണ് ഇന്നലെ കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവയ്ക്ക് ഭക്ഷണം ഒന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് മനുഷ്യനെ ആക്രമിച്ചതെന്നാണ് വിലയിരുത്തൽ. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചർമാർ വനത്തിൽ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. അപ്രതീക്ഷിത…
Read MoreCategory: Kannur
ലഘുലേഖകൾ വിതരണം ചെയ്ത്, സാധനങ്ങളും വാങ്ങി വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ
വയനാട്: വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പിനുശേഷം വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് തലപ്പുഴ മക്കിമലയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്. ഞായറാഴ്ച രാത്രി എട്ടിന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ സംഘമാണ് തലപ്പുഴയിലെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രദേശത്ത് ലഘുലേഖകൾ വിതരണം ചെയ്തശേഷം കടയിൽനിന്നും സാധനങ്ങളും വാങ്ങിയാണ് സംഘം മടങ്ങിയത്. വെള്ളിയാഴ്ച രാത്രി സുഗന്ധഗിരിയിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു. നാല് തവണ മാവോയ്സ്റ്റുകൾ സുഗന്ധഗിരിയിൽ എത്തിയത്.
Read Moreകായൽ കടക്കാൻ കടത്തു തോണി; ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച ജെട്ടിക്ക് ഒരാൾ പൊക്കം; ആർക്കും ഉപകാരമില്ലാതെ ഉപയോഗ ശൂന്യം
വലിയപറമ്പ്: നാട്ടുകാർക്ക് കായൽ കടക്കാൻ കടത്തു തോണി മാത്രം ആശ്രയമുള്ള മാടക്കാൽ-തൃക്കരിപ്പൂർ കടപ്പുറം കടവിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ജെട്ടിയും ഉപയോഗ യോഗ്യമല്ലാതായി. വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം, വടക്കേവളപ്പ്, കന്നുവീട് കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെയും മറുകരയിലെ മാടക്കാലിലെയും നൂറുകണക്കിന് കുടുംബങ്ങൾക്ക് കായൽ കടക്കുന്നതിന് ഈ കടവ് മാത്രമേയുള്ളൂ. നടപ്പാലമെങ്കിലും നിർമിക്കാനോ പൊട്ടിപൊളിഞ്ഞ തോണി മാറ്റി നൽകാനോ അധികൃതർ തയാറാവാത്തത് പ്രദേശത്തുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഒന്നര വർഷം മുമ്പ് നിർമാണമാരംഭിച്ച ജെട്ടിയുടെ നിർമാണം വിവാദത്തിലായിട്ടുള്ളത്. വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മൂന്നര ലക്ഷം രൂപ ചെലവിൽ ജെട്ടി നിർമിക്കാൻ കരാർ നൽകിയിയെങ്കിലും പൂർത്തിയായ ജെട്ടി ഉപയോഗിക്കാനാവില്ലെന്നാണ് നാട്ടുകാരും കടത്തുകാരും ഒരുപോലെ പറയുന്നത്. ജെട്ടിയുടെ നിർമാണം കഴിഞ്ഞപ്പോൾ ഒരാൾ പൊക്കത്തിലാണ് ഉള്ളത്. കടത്തു തോണി മാത്രമല്ല ഉയരക്കൂടുതലുള്ള ബോട്ടു പോലും അടുപ്പിച്ചാൽ കയറാനോ ഇറങ്ങാനോ കഴിയാത്ത…
Read Moreപുതുച്ചേരിയിൽ കോൺഗ്രസ്, എൻആർ കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
മാഹി: പുതുച്ചേരിയിലെ ഏക ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭാ സ്പീക്കർ വി.വൈദ്യലിംഗവും, ബിജെപി, അണ്ണാ ഡിഎംകെ പിന്തുണയോടു കൂടി മത്സരിക്കുന്ന എൻ.ആർ.കോൺഗ്രസിലെ കേശവൻ നാരായണ സാമിയും ഇന്നലെ കളക്ടർ പി.അരുൺ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈദ്യലിംഗത്തോടൊപ്പം മന്ത്രി എ. നമശിവായം, ആർ.ശിവ എംഎൽഎ (ഡിഎംകെ), ടി.മുരുകൻ (സിപിഎം), ആർ.വിശ്വനാഥൻ (സിപി.ഐ) എന്നിവരുമുണ്ടായിരുന്നു. മുൻ എംഎൽഎ കേശവന്റെ മകനായ ഡോ.കേശവൻ നാരായണ സാമി (എൻആർ കോൺഗ്രസ്) പത്രിക നൽകി.എൻആർ കോൺഗ്രസ് നേതാവ് എൻ.രംഗ സാമി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.സ്വാമിനാഥൻ, അൻപഴകൻ എംഎൽഎ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Read Moreമാന്യൻമാരെ തെറിവിളിക്കുന്ന റെഡ്സ്ട്രീറ്റ് രാഷ്ട്രീയമാണ് സിപിഎം പിൻതുടരുന്നതെന്ന് പി.കെ കൃഷ്ണദാസ്
കണ്ണൂർ: ചുവന്ന നക്ഷത്ര രാഷ്ട്രീയത്തിൽനിന്ന് ചുവന്ന തെരുവ് രാഷ്ട്രീയത്തിലേക്ക് സിപിഎം മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കമ്യൂണിസ്റ്റ് രാഷ്ട്രീയം ഇന്ന് തങ്ങളുടെ സുഖത്തിനും സൗകര്യത്തിനുംവേണ്ടി ഉപയോഗിക്കുകയാണ്. മാന്യൻമാരെ തെറിവിളിക്കുന്ന റെഡ്സ്ട്രീറ്റ് രാഷ്ട്രീയമാണ് സിപിഎം പിൻതുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് ശയനം നടക്കുകയാണ്. ബിജെപിയെ കോ-ലീ-ബിയെന്ന് ആക്ഷേപിക്കുകയാണ്. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കോ-മാ സഖ്യം നിലനിൽക്കുന്നത് രഹസ്യമല്ല. പരസ്യമാണ്. സിപിഎമ്മിനും കോൺഗ്രസിനും വോട്ട് കൊടുക്കുന്നത് മണ്ടപോയ തെങ്ങിന് വെള്ളം നനയ്ക്കുന്നതുപോലെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു. എൻഎസ്എസും എസ്എൻഡിപിയുമായും ബിജെപി ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും വിശ്വാസികൾ ബിജെപിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്-സിപിഎം സംയുക്ത തിരക്കഥയുടെ അടിസ്ഥാനത്തിലാണ് യെദിയൂരപ്പയ്ക്ക് എതിരേയുള്ള ആരോപണമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നേതാക്കളായ കെ. രഞ്ജിത്, കെ.കെ. വിനോദ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreതലശേരിയിൽ പി. ജയരാജന്റെ ചുവരെഴുത്ത് നടത്തിയ മതിൽ തകർത്തു ; യുഡിഎഫ് – ആർഎസ്എസ് സംഘത്തിന്റെ ആസൂത്രിത ശ്രമമെന്ന് എ.എൻ.ഷംസീർ
തലശേരി: വടകര ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുവരെഴുത്ത് നടത്തിയ മതിൽ തകർത്തു. മാടപ്പീടിക കൊമ്മൽ വയലിൽ ബാലന്റെ സംഗീത എന്ന വീടിന്റെ മതിലാണ് ഇന്നലെ അർദ്ധ രാത്രിയിൽ അക്രമി സംഘം തകർത്തത് . ചെങ്കല്ലിൽ നിർമിച്ച മതിൽ കല്ലുകൾ പൊളിച്ചു നീക്കിയാണ് തകർത്തത്. ആർ എസ് എസ് – ബിജെപി സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.എൻ.ഷംസീർ എം എൽ എ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാഘവൻ, എ.ശശി, എൻ.എം പ്രജിത്ത്, തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. സംഗീതയിൽ ബാലന്റെ സമ്മത പത്രത്തോടെയാണ് വീടിനു മുന്നിലെ മതിലിൽ ചുവരെഴുത്ത് നടത്തിയതെന്ന് സി പി എം നേതാക്കൾ പറഞ്ഞു. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള യുഡിഎഫ് –…
Read Moreആലക്കോടിന് സ്വന്തമായി ഇനി സൂര്യയും ചന്ദ്രയും നക്ഷത്രയും; ഉദ്ഘാടന ചിത്രമായി ലൂസിഫർ
ആലക്കോട്: മലയോരത്തിന് കാഴ്ചയുടെ വസന്തമൊരുക്കാന്‍ ഫിലിം സിറ്റിയിൽ തിയേറ്ററുകളായ സൂര്യയും ചന്ദ്രയും നക്ഷത്രയും ഒരുങ്ങുന്നു. ഉദ്ഘാടനം 24 ന് വൈകുന്നേരം 4.30 ന് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. പി.കെ ശ്രീമതി എം.പി ,കെ.സി. ജോസഫ് എംഎൽഎ ,ദേവസ്യാ മേച്ചേരി ,സിനിമാതാരം നിമിഷ സജയൻ എന്നിവർ പങ്കെടുക്കും. മാര്‍ച്ച് 28 ന് ആദ്യ ഷോയ്ക്ക് തിരശീല ഉയരുന്നതോടെ മലയോരത്തെ ആദ്യ മള്‍ട്ടിപ്ലസ് തീയേറ്ററായി ഇത് ചരിത്രത്തില്‍ ഇടം നേടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ആലക്കോട് മര്‍ച്ചന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഏഴരക്കോടിയോളം രൂപ ചെലവിൽ തീയേറ്റര്‍ നിര്‍മിച്ചത്. 600 പേര്‍ക്ക് ഒരേ സമയം സിനിമകള്‍ കാണാവുന്ന രീതിയിലാണ് അത്യാധുനിക സംവിധാനത്തോടെ ഫിലിം സിറ്റി ക്രമീകരിച്ചിരിക്കുന്നത്. ഫോർ കെ അൾട്രാ എച്ച്ഡി ദൃശ്യ മികവും, ഡോള്‍ബി അറ്റ്മോസ് ശബ്ദ ക്രമീകരണവുമാണ്…
Read Moreഇന്നത്തെ നേതാക്കൾ നാളെ ബിജെപിയാകുന്ന നാണം കെട്ട പാർട്ടിയായ കോൺഗ്രസ് മാറിയെന്ന് പിണറായി
കണ്ണൂർ: ഇന്നത്തെ നേതാക്കൾ നാളെ ബിജെപിയാകുന്ന തരത്തിലുള്ള നാണം കെട്ട പാർട്ടിയായ കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എകെജി ദിനാചരണത്തിന്റെ ഭാഗമായി കാൽടെക്സിലുള്ള എകെജി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ബിജെപി നേതാക്കൾ നല്ലൊരു ഭാഗം കോൺഗ്രസ് നേതാക്കളാണ്. ഇത് പത്തോ ഇരുപതോയെണ്ണമല്ല. നല്ലൊരു ഭാഗം തന്നെയാണ്. എഐസിസി നേതാക്കൾ, മുൻ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, പാർട്ടി സംസ്ഥാന അധ്യക്ഷന്മാർ, ചില പ്രദേശങ്ങളിൽ പാർട്ടിയുടെ മുഖമായി പ്രവർത്തിച്ച നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇന്ന് ബിജെപിയിലാണ്.ഗോവയിൽ കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേർന്നു. ത്രിപുരയിൽ മരുന്നിന് കൂട്ടാൻപോലും ബിജെപിക്കാരില്ല. അവിടെ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെ ഒരു പാർട്ടിയാകെ ബിജെപിയിൽ പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കോൺഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങൾ മുഴുവൻ ബിജെപിയിലേക്ക് പോയി. അവിടെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ബിജെപിയെ അധികാരത്തിലേറ്റുകയായിരുന്നില്ല. മറിച്ച്…
Read Moreഎൻഡിഎ സ്ഥാനാർഥികൂടി എത്തിയതോടെ കണ്ണൂരിന്റെ ഗോദയിൽ കരുത്തർ
കണ്ണൂർ: എൻഡിഎ സ്ഥാനാർഥികൂടി എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് കണ്ണൂരിൽ കളം തെളിഞ്ഞു. മുൻ മന്ത്രിമാർ കൂടിയായ സിറ്റിംഗ് എംപി പി.കെ.ശ്രീമതിയും മുൻ എംപി കെ.സുധാകരനും തമ്മിലുള്ള രണ്ടാംവട്ട പോരിനിടയിലേക്ക് ബിജെപി ദേശീയ നിർവാഹകസമിതിയംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭന്റെ കടന്നുവരവ് അരങ്ങു കൊഴുപ്പിക്കും. പ്രായത്തിലും രാഷ്ട്രീയപാരന്പര്യത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന മൂന്നുപരും കണ്ണൂർ ജില്ലക്കാർ തന്നെയെന്നത് മത്സരത്തിന്റെ തീവ്രതയേറ്റുന്നു. തുടക്കംമുതൽ മൂന്നു മുന്നണികളിൽനിന്ന് ഉയർന്നുകേട്ടതും ഇവരുടെ പേരുകൾ മാത്രം. അതുകൊണ്ടുതന്നെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് കാത്തുനിൽക്കാതെ മൂന്നുപേരും നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. പതിനാറാം ലോക്സഭയിൽ കേരളത്തിൽനിന്നുള്ള ഒരേയൊരു വനിതാഅംഗമായിരുന്നു പി.കെ.ശ്രീമതി. ഇത്തവണ സിപിഎമ്മിൽനിന്ന് തെരഞ്ഞെടുപ്പുരംഗത്തുള്ള ഏക കേന്ദ്രകമ്മിറ്റിയംഗം. എംപിയെന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കും ജനകീയ ഇടപെടലുകൾക്കുമൊപ്പം എൽഡിഎഫ് സർക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പി.കെ.ശ്രീമതി. അഞ്ചുവർഷവും മണ്ഡലത്തിൽ സജീവമായിരുന്ന എംപിയുടെ ജനകീയത കരുത്താകുമെന്ന് ഇടതുമുന്നണിയും ഉറച്ചുവിശ്വസിക്കുന്നു. കഴിഞ്ഞതവണ…
Read Moreകാലം മായ്ക്കാത്ത ചുവരെഴുത്ത് ! കണ്ണൂർ ചെറുകുന്ന് കൊവ്വപ്പുറത്ത് 1977ൽ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ ചുവരെഴുത്തുകൾ.
തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വീറും വാശിയും വിളിച്ചോതുന്ന ചുമരെഴുത്ത് 42 വർഷത്തിന് ശേഷവും മായാതെ തിളങ്ങുന്നു. 1977 ൽ കുമ്മായവും നീല ചായവും പൂശി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ചുമരെഴുത്താണ് കണ്ണൂർ ജില്ലയിലെ ചെറുകുന്ന് കൊവ്വപ്പുറത്തെ ചുമരിൽ ഇന്നും മായാതെ തെളിഞ്ഞു നിൽക്കുന്നത്. കുമ്മായവും ചായവും കലക്കുന്നതോടൊപ്പം ഉന്ന മുരിക്കിന്റെ തോൽ ചെത്തി ഇടിച്ചു അതിന്റെ പശയും ചേർക്കും. ഇതാണ് ഇങ്ങനെ മായാതെ നിൽക്കാൻ കാരണം. ഓട് മേഞ്ഞ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ചുമരിൽ ഏറെ സാഹസപ്പെട്ടാണ് ചുമരെഴുത്തു നടത്തിയതെന്ന് വ്യക്തം. സിപിഎം സ്ഥാനാർത്ഥിയായി അഞ്ചാം നിയമസഭയിലേക്ക് അഴീക്കോട് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച ചടയൻ ഗോവിന്ദനും കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഒ. ഭരതനും വേണ്ടി വോട്ടഭ്യർത്ഥിച്ചുള്ള ചുവരെഴുത്താണ് ഇന്നും മായാത്ത മുദ്രയായി തെളിഞ്ഞു നിൽക്കുന്നത്.
Read More