തലശേരി: സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യുവതിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു.പുന്നോൽ കുറിച്ചിയിൽ കരീക്കുന്ന് റോഡിൽ പൊന്നമ്പത്ത് മീത്തൽ പി.ടി. ബജിത (37) ചികിത്സക്കിടയിൽ ശനിയാഴ്ച രാത്രിയിൽ മരണമടഞ്ഞ സംഭവത്തിലാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വാഷണം ഊർജിതമാക്കിയിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ബജിതയും മകളും പനിയെ തുടർന്ന് ചികിത്സ തേടി നഗരമധ്യത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഇരുവരേയും ചികിത്സിക്കുന്നതിനിടയിൽ ബജിതയുടെ നില ഗുരുതരമാകുകയും ബജിതയെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ, ആശുപത്രിയിലെത്തുന്നതിനു മുമ്പ് ബജിത മരണമടഞ്ഞിരുന്നു. ബജിതയുടെ വായിൽ നിന്നും നുരയും പതയും വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നിന്നും ഒരു ഡോക്ടറും ബജിതയോടൊപ്പം ആംബുലൻസിൽ സഹകരണ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ബജിത മരണ പ്പെട്ട വിവരം അറിഞ്ഞതോടെ ഡോക്ടർ സ്ഥലം വിട്ടതായും ചികിത്സ സംബന്ധിച്ച ഒരു…
Read MoreCategory: Kannur
ആരാധനാലയങ്ങൾ മാനവികതയെ ഉണർത്തുന്ന കേന്ദ്രങ്ങളാവണമെന്ന് അബ്ദുറഹ്മാൻ സലഫി
കുഞ്ഞിമംഗലം: ഏകദൈവ ആരാധനയ്ക്ക് വേണ്ടി പടുത്തയർത്തപ്പെട്ട ആരാധനാലയങ്ങൾ, സമൂഹത്തിലെ പ്രയാസങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവരുടെ അഭയസ്ഥാനമായി മാറണമെന്നും മാനവികതയെ ഉണർത്തുന്ന കേന്ദ്രങ്ങളാകണമെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി ആഹ്വാനം ചെയ്തു. കെഎൻഎം കുഞ്ഞിമംഗലം ശാഖാ കമ്മിറ്റിയുടെ കീഴിൽ നിർമ്മിച്ച സലഫി മസ്ജിദിൽ ആരംഭിച്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം കൊടുത്ത് കൊണ്ട് ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സലഫി മസ്ജിദ് കോമ്പൗണ്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കെഎൻഎം കണ്ണൂർ ജില്ലാ കൺവീനർ ഡോ. എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. കെഎൻഎം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി, ജില്ലാ വൈസ് ചെയർമാൻമാരായ പ്രഫ. അബ്ദുൽഖയ്യൂം പുന്നശേരി, അബ്ദുലത്വീഫ് വെള്ളൂർ, ഐഎസ്എം കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് സ്വലാഹി, കെഎൻഎം തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അബ്ദുലത്വീഫ് പടന്ന, ടി.പി. മുസ്തഫ, എ. അബ്ദുൽ കരീം ഹാജി എന്നിവർ പ്രസംഗിച്ചു.
Read Moreആറളം ഫാമിലും നരിക്കടവിലും കൊലയാളി കാട്ടാനയിറങ്ങി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 2 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കേളകം: ആറളം ഫാമിലും നരിക്കടവിലും കൊലയാളി കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കൃഷിയിടങ്ങളും വീടുകളും തകർത്തു. ഇന്നു പുലർച്ചയാണ് സംഭവം. ചെട്ടിയാംപറമ്പ് നരിക്കടവിലെ ആനമതിൽ തകർന്ന ഭാഗത്തു കൂടി കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. കോയിപ്പുറം സിബി, ചെറുശേരി റെജി എന്നിവരുടെ കൃഷിയിടത്തിലൂടെ കടന്ന് പെരുമത്ര വർഗീസ്, ചോലമറ്റം ജേക്കബിന്റെ കൃഷിയിടത്തിലൂടെ ചെട്ടിയാംപറമ്പ് പള്ളിക്ക് സമീപമെത്തിയത് അവിടെ നിന്ന് ചോലമറ്റം ബെസിയുടെ കൃഷിയിടത്തിലൂടെ പൂക്കുണ്ട് ആദിവാസി കോളനിയിലെത്തി. വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന ആദിവാസികൾ ഓടി രക്ഷപെട്ടതിനാൽ ജീവൻ തിരിച്ചുകിട്ടി. കോളനിയിലെ വെള്ളകണ്ടിയുടെ വീടിനും കടയ്ക്കും കേടുപാടുണ്ടാക്കി. പുലർച്ചെ ആറോടെ വീടിന് മുറ്റത്തിരിക്കുകയായിരുന്ന മുണ്ടപ്ലാക്കൽ സജി, മകൻ ആൽബിൻ (16)എന്നിവരെ കാട്ടാന ഓടിക്കുന്നതിനിടെ ആൽബിന് കാലിന് പരിക്കേറ്റു. തുടർന്ന് വളയംചാലിലെത്തിയ ആന ഉൽസവം കഴിഞ്ഞ് ആറളംഫാമി ലേക്ക് മടങ്ങുകയായിരുന്ന…
Read Moreവ്യാപാരിയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രേഖാചിത്രം തയാർ
ഇരിട്ടി: ഇരിട്ടി ടൗണിലെ വ്യാപാരി പയഞ്ചേരിയിലെ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്നയാളിന്റെ രേഖാ ചിത്രം തയാറാക്കി. സംഭവം നടന്ന് ഒരു മാസത്തോളം ആയിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇതേ തുടര്‍ന്നാണ് പ്രതിയുടെ രേഖാ ചിത്രം തയറാക്കിയത്. ഇരിട്ടി നേരംപോക്ക് റോഡിലെ ഒരു ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ വൈദ്യുതി ലൈനില്‍ ഘടിപ്പിക്കുന്ന ക്ലിപ്പ് വാങ്ങിയത്. അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെ ഗ്രില്ലിലേക്ക് വൈദ്യുതി സര്‍വീസ് വയര്‍ ഉപയോഗിച്ച് വൈദ്യുതി കടത്തിവിട്ടാണ് വധിക്കാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ ഗ്രില്‍ തുറന്ന അബ്ദുള്ളക്കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത്കൂടി കടന്ന് പോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതി ഗ്രില്ലിലേക്ക് ഘടിപ്പിച്ച നലിയില്‍ കണ്ടെത്തിയത്. ഈ സര്‍വീസ് വയര്‍ സമീപത്തെ വീട്ടില്‍ നിന്ന് കവര്‍ന്നതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തനിക്കാരും ശത്രുക്കളില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അബ്ദുള്ളക്കുട്ടി. ഇരിട്ടി…
Read Moreകാസർഗോട്ടെ ഇരട്ടക്കൊലപാതകം; കൊല നടത്തിയത് ഒന്‍പതു പേർ; ആസൂത്രണം പീതാംബരനും ഗജിനും ചേർന്ന്
സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത് ഒൻപതംഗസംഘമെന്ന് അന്വേഷണസംഘം. കൊല നടത്തിയവരിൽ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. ഇനിയും രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പീതാംബരനും ഗജിനും ചേർന്നാണ് കൊലപാതകം നടത്താൻ ആസൂത്രണം ചെയ്തതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ സിപിഎം നേതാക്കൾ സംശയത്തിന്റെ നിഴലിൽ ആയിട്ടുണ്ട്. ഇവർക്ക് ഗൂഢാലോചനയിൽ പങ്കുള്ള കാര്യം അന്വേഷണസംഘത്തിന്റെ പരിധിയിൽ വരാത്തത് നേതാക്കൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കുമെന്ന ആരോപണവും ശക്തമാണ്.പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയതും വസ്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ കണ്ടെടുത്തതും സിപിഎം കേന്ദ്രങ്ങളിൽനിന്നാണ്. ഇതു പള്ളിക്കര പഞ്ചായത്തിലെ സിപിഎം നേതാക്കളെയും സംശയത്തിന്റെ മുനയിലാക്കി. കഴിഞ്ഞദിവസം അറസ്റ്റിലായ ഗിജിൻ, അനിൽകുമാർ, അശ്വിൻ എന്നിവരെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കൊലയാളികൾ കത്തിച്ച…
Read Moreപ്രതികളുടെ സ്വാധീനത്തിന് വഴങ്ങി മൊഴിമാറ്റാതിരിക്കാൻ കോടതിയുടെ മുൻകരുതൽ; കണ്ണൂരിലെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ യുവതി രഹസ്യമൊഴി നൽകി
ശ്രീകണ്ഠപുരം: സമൂഹ മാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ കേസിൽ പരാതിക്കാരിയായ യുവതി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി. തളിപ്പറമ്പ് ജുഡീഷൽ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഇവർ രഹസ്യമൊഴി നൽകിയത്. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി വിചാരണ സമയത്ത് മൊഴി മാറ്റാതിരിക്കാൻ കോടതിയുടെ നിർദേശപ്രകാരമാണ് മൊഴി നൽകിയത്. ഇതോടെ വിചാരണ സമയത്ത് കൂറുമാറ്റം തടയാനാകും. വരനേക്കാൾ ഇരട്ടിയോളം പ്രായം വധുവിനുണ്ടെന്ന തെറ്റായ കമന്റ് രേഖപ്പെടുത്തിയും സ്ത്രീധനത്തിനായാണ് വിവാഹം കഴിച്ചതെന്നും അധിക്ഷേപിച്ച് വാട്സാപിലൂടെയും ഫെയ്ബുക്കിലൂടെയും ദമ്പതികൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് കേസ്. കേസിൽ ആകെ 11 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.’ശ്രീകണ്ഠപുരം നഗര വിശേഷങ്ങൾ’ എന്ന വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്ത യുവാവും പുലിക്കുരുമ്പ വാട്സാപ്പ് ഗ്രൂപ്പിലെ രണ്ട് അഡ്മിൻമാരുമാണ് ഇനി പിടിയിലാകാനുള്ളത്. വിദേശത്തുള്ള ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിനായി പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഇവരുടെ വീടുകളിലെത്തിയെങ്കിലും ലഭ്യമായില്ല. ഇതോടെ കോഴിക്കോട്…
Read Moreഓൺലൈൻ ലോട്ടറി ചൂതാട്ടം :തളിപ്പറമ്പിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ; കേരള ലോട്ടറിയുടെ അവസാന അക്കങ്ങൾക്കൊണ്ടുള്ള തട്ടിപ്പ് ഇങ്ങനെ…
തളിപ്പറമ്പ്: ഓൺലൈൻ ലോട്ടറി ചൂതാട്ടം തളിപ്പറമ്പിൽ ലോഡ്ജ് ഉടമ പോലീസ് പിടിയിൽ. തളിപ്പറമ്പ് ഹൈവേയിലെ ഇഖ്ബാൽ ടൂറിസ്റ്റ് ഹോം പാർട്ട്ണർ ആടിക്കും പാറ കെ.എം.വില്ലയിൽ എം.കെ.നാസറി (49) നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി പി.കെ.സുധാകരന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. എല്ലാ ദിവസവും നറുക്കെടുക്കുന്ന കേരളാ ലോട്ടറിയുടെ അവസാനത്തെ മൂന്നക്കം നേരത്തെ പ്രവചിക്കുന്നവർക്കാണ് സമ്മാനം. ആയിരക്കണക്കിനാളുകൾ ഓൺ ലൈൻ വഴിയുള്ള ഈ ചൂതാട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. ശരിയായ പ്രവചനം നടത്തിയവർക്ക് എടുത്ത ടിക്കറ്റ് തുകയുടെ ഇരട്ടിയും രണ്ടിരട്ടിക്കും വരെ തിരിച്ചു കിട്ടും. കേരള ലോട്ടറി നറുക്കെടുപ്പിന്റെ അരമണിക്കൂർ മുമ്പ് വരെ ലോട്ടറി ചൂതാട്ടത്തിൽ പങ്കെടുക്കാം. 10 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ലോബിക്ക് നൂറുകണക്കിന് ഏജന്റ് മാരും സബ് ഏജന്റുമാരുമുണ്ട്. തളിപ്പറമ്പിൽ ഈ ലോബിയുടെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ നാസർ. നേരത്തെയും ഓൺലൈൻ ലോട്ടറി…
Read Moreസോദരീ മാപ്പ് ; സ്ത്രീ പീഡനങ്ങളും കുട്ടികൾക്ക് എതിരേയുള്ള അതിക്രമങ്ങളും കണ്ണൂരിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: കുട്ടികൾ വീടുകളിൽ പോലും സുരക്ഷിതരെല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ് റിപ്പോർട്ട്.കണ്ണൂർ ജില്ലയിൽ സ്ത്രീ പീഡനങ്ങളും കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.2018 ൽ ജില്ലയിൽ 482 സ്ത്രീ പീഡന കേസുകൾ റജിസ്റ്റർ ചെയ്തതായി ജില്ലാ ക്രൈം റിക്കോർഡ് ബ്യുറോയുടെ കണക്കുകൾ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികം വരും.ഇതിൽ സ്ക്കൂൾ വിദ്യാർഥികൾ മുതൽ വയോധിക വരെയുള്ളയുള്ളവരെ കാമദാഹത്തിന് ഇരയാക്കിയ നിഷ്ഠുരമായ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 168 കേസുകൾ പോക്സോ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ക്കുൾ അധ്യാപകൻ മുതൽ ബന്ധുക്കളൾ വരെ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ട്.പ്രണയം നടിച്ചും സഹായ വാഗ്ദാനം നടത്തിയും പെൺകുട്ടികളെ വലയിലാക്കിയ നിരവധി സംഭവങ്ങളാണ് ജില്ലയിൽ ഉണ്ടായിട്ടുള്ളത്.പോക്സോ വകുപ്പ് പ്രകാരം10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. കഴിഞ്ഞ വർഷം ഐപിസി 354 പ്രകാരം…
Read Moreതൊട്ടടുത്തെത്തിയിട്ടും തിരിഞ്ഞുനോക്കിയില്ല; കൊലപാതകത്തിൽ പാർട്ടിക്ക് പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി വരാത്തതെന്ന് കൃപേഷിന്റെ അച്ഛൻ
കാസർഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാനുള്ള നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചതിനെതിരെ കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കുള്ളതിനാലാണ് അദ്ദേഹം സന്ദർശനം വേണ്ടെന്നു വച്ചതെന്നും ഇത് തീർത്തും വേദനാജനകമാണെന്നും കൃഷ്ണൻ പറഞ്ഞു. ഇനി കേസിൽ സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി തങ്ങളുടെ വീടുകൾ സന്ദർശിക്കണമെന്ന് കൃഷ്ണനും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വീട്ടിലെത്തിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നായിരുന്നു കൃഷ്ണൻ പറഞ്ഞിരുന്നത്. നേരത്തെ, ഇരുവീടുകളും സന്ദർശിക്കാൻ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനേത്തുടർന്ന് സിപിഎം ജില്ലാ നേതൃത്വം കാസർഗോഡ് ഡിസിസിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് പ്രാദേശിക പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന പോലീസ് റിപ്പോർട്ട് പരിഗണിച്ച് സന്ദർശനം വേണ്ട എന്ന നിലപാടിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.
Read Moreശരത് ലാൽ കോൺഗ്രസിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ആയാൾ; ദാരുണമായി കൊല്ലപ്പെട്ട യുവാവിനെതിരേ ഗുരുതര ആരോപണവുമായി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ
കാസർഗോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിനെ അപമാനിക്കുന്ന പ്രസ്താവനയുമായി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ. കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ആളായിരുന്നു ശരത് ലാലെന്ന് കുഞ്ഞിരാമൻ ആരോപിച്ചു. ക്രിമിനൽ മനോഭാവമുള്ള കോൺഗ്രസുകാർ താമസിക്കുന്ന പ്രദേശമാണ് കല്ല്യോട്ടെന്നും അവിടെ കോൺഗ്രസുകാർ മറ്റ് സംഘടനാ പ്രവർത്തനങ്ങൾ അനുവദിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതകത്തിൽ സിപിഎമ്മിന് അറിവില്ലെന്നും കുഞ്ഞിരാമൻ ആവർത്തിച്ചു.
Read More