വ്യാ​പാ​രി​യെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച കേസ്; രേ​ഖാചി​ത്രം ത​യാ​ർ

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ലെ വ്യാ​പാ​രി പ​യ​ഞ്ചേ​രി​യി​ലെ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളി​ന്‍റെ രേ​ഖാ ചി​ത്രം ത​യാ​റാ​ക്കി. സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​ത്തോ​ളം ആ​യി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് പ്ര​തി​യു​ടെ രേ​ഖാ ചി​ത്രം ത​യ​റാ​ക്കി​യ​ത്.

ഇ​രി​ട്ടി നേ​രം​പോ​ക്ക് റോ​ഡി​ലെ ഒ​രു ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഷോ​പ്പി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ള്‍ വൈ​ദ്യു​തി ലൈ​നി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന ക്ലി​പ്പ് വാ​ങ്ങി​യ​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലെ ഗ്രി​ല്ലി​ലേ​ക്ക് വൈ​ദ്യു​തി സ​ര്‍​വീ​സ് വ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടാ​ണ് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പു​ല​ര്‍​ച്ചെ ഗ്രി​ല്‍ തു​റ​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടി​ന് സ​മീ​പ​ത്ത്കൂ​ടി ക​ട​ന്ന് പോ​കു​ന്ന വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് വൈ​ദ്യു​തി ഗ്രി​ല്ലി​ലേ​ക്ക് ഘ​ടി​പ്പി​ച്ച ന​ലി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​ര്‍​വീ​സ് വ​യ​ര്‍ സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്ന് ക​വ​ര്‍​ന്ന​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ത​നി​ക്കാ​രും ശ​ത്രു​ക്ക​ളി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി.

ഇ​രി​ട്ടി ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്ര​ഹാം, സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ല്‍, എ​സ്‌​ഐ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പ്ര​ത്യേ​ക സ​ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. എ​സ്പി​യു​ടെ സൈ​ബ​ര്‍ സ്‌​ക്വാ​ഡും അ​ന്വേ​ഷ​ണ​ത്തി​നു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണം വ​ഴി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.

Related posts