തലശേരി: സ്വകാര്യ ബസിലെ യാത്രക്കാരിയായ വീട്ടമ്മയെ ഇന്റർവ്യു ചെയ്യുകയും ദുരുദ്ദേശത്തോടെയുള്ള ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തലശേരി-കൊട്ടിയൂർ റൂട്ടിലോടുന്ന മെട്രോ ബസിലെ ഡ്രൈവർ പേരാവൂർ നല്ലാച്ചേരി വീട്ടിൽ രാജീവനെയാണ് എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. സംഭവം കേസായതോടെ ഒളിവിൽ പോയ ബസ് ഡ്രൈവർക്കായി പോലീസ് അന്വഷണം നടത്തുന്നതിനിടയിൽ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ബസിലെ കണ്ടക്ടർ പേരാവൂർ സ്വദേശി സിബിയെ (40) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിതിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തിട്ടുള്ളത്. തലശേരിയിൽ നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന ബസ്സിൽ എരഞ്ഞോളി ചോനാടത്തേക്ക് പോകുന്നതിനായി കയറിയ വീട്ടമ്മക്കാണ് യാത്രയിലുടെനീളം ജീവനക്കാരിൽ നിന്നും ദുരനുഭമുണ്ടായത്.
Read MoreCategory: Kannur
എൻജിഒ യൂണിയൻ നേതാവിന്റെ വീടിന് ബോംബറിഞ്ഞ കേസ്: 2 ബിജെപിക്കാർ അറസ്റ്റിൽ
തലശേരി: സർക്കാർ അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം വിമൽ കുമാറിന്റ സ്വം എന്ന വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ കാവും ഭാഗം പുതിയ റോഡിൽ കുനിയിൽ വീട്ടിൽ കെ.വി, അരുൺ അജിത്ത് (24), വാവാച്ചി മുക്കിലെ വലിയ പറമ്പത്ത് സി.വി. അശ്വിൻ (24) എന്നിവരെയാണ് സിഐ എം.പി. ആസാദ് എസ്ഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
Read Moreതട്ടിയും മുട്ടിയും..! പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വയോധികന്റെ ലീലാവിലാസം; പലരും താക്കീത് ചെയ്തിട്ടും ഇയാള്‍ പിന്മാറാന് കൂട്ടാക്കുന്നുമില്ല
പയ്യന്നൂര്‍(കണ്ണൂർ): പരിശോധനക്കെന്ന് പറഞ്ഞെത്തുന്ന വയോധികന് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ശല്യമാകുന്നു.പലവട്ടമായി പലരും താക്കീത് ചെയ്തിട്ടും ഇയാള്‍ പിന്മാറാന് കൂട്ടാക്കുന്നുമില്ല. രാവിലെ എത്തിയ ഉടന്‍ ബോര്‍ഡില്‍ നോക്കി ഇല്ലാത്ത ഡോക്ടര്‍മാരുടെ വിവരം മനസിലാക്കുന്നതാണ് ഇയാളുടെ പരിശോധനയുടെ ആദ്യഘട്ടം. പിന്നീട് ഒപി ചീട്ടിനായി ക്യൂ നില്ക്കുന്ന യുവതികളുടെ ഇടയില്‍ കയറി നില്‍പ്പുറപ്പിക്കും.പ്രായമുള്ളയാളായതിനാല് ആരും എതിര്‍ക്കാറുമില്ല. പിന്നീട് യുവതികളെ തട്ടുന്ന വിധത്തില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആട്ടമാണ്.ഇതിനിടയില്‍ പോക്കറ്റില്നിന്നും പൈസയെടുത്ത് അറിയാത്ത ഭാവത്തില്‍ താഴേക്കിടും.പിന്നീട് തിരക്കുള്ള ക്യൂവില്‍ കുനിഞ്ഞ് പൈസയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇങ്ങിനെ കുനിയുമ്പോള്‍ മുന്നിലും പിന്നിലും നില്ക്കുന്ന യുവതികളുടെ ദേഹത്ത് തട്ടുന്നതിനാണ് ഈ സാഹസം.ഒടുവില്‍ ആശ്വാസത്തോടെ കൗണ്ടറിലെത്തി എതെങ്കിലും കുട്ടിയുടെ പേര് പറഞ്ഞ് ഒരു ടോക്കണ്‍ വാങ്ങുകയും പിന്നീട് അത് കീറി ചവറ്റുകുട്ടയിലിട്ട് സ്ഥലം വിടുകയുമാണ് ഇയാളുടെ ഹോബി. ഈ ശല്യം പതിവായതോടെ ആശുപത്രി അധികൃതരുടെയടുത്ത് ചിലര്‍ പരാതിയുമായി എത്തിയിട്ടുണ്ട്.ഇയാളെ എങ്ങനെയൊതുക്കാന്…
Read Moreകര്‍ണാടക വനത്തിലെ കടുവ; ആക്രമണം കേരളത്തിൽ; വനപാലകർ ആശങ്കയിൽ; പേടിച്ചുവിറച്ച് പ്രദേശവാസികള്‍
ഇരിട്ടി(കണ്ണൂർ): വാണിയപ്പാറ തുടിമരം കരിയില്‍ കടുവയെ കണ്ട പ്രദേശത്ത് തുടര്‍ നടപടി മടിച്ച് വനപാലകര്‍. ആശങ്കയോടെ പ്രദേശവാസികള്‍. കര്‍ണാടക റിസര്‍വ് വനാതിര്‍ത്തിയിലുള്ള വീടായതിനാല്‍ കടുവയെ കൂട് സ്ഥാപിച്ച് പിടികൂടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കര്‍ണാടക വനത്തിലെ കടുവയെ പിടികൂടാന്‍ കേരള വനംവകുപ്പിന് ബുദ്ധിമുട്ടുണ്ട്. കടുവയെ പിടികൂടിയാല്‍ തന്നെ കര്‍ണാടക വനം വകുപ്പ് കടുവയെ സ്വീകരിക്കുമോയെന്ന കാര്യത്തിലും ആശങ്ക നില നില്‍ക്കുന്നുണ്ട്. കഴിഞ്ഞദിവസം കടുവ കൊന്ന പശുവിനെ സംസ്കരിച്ച സ്ഥലത്താണ് കടുവയുടെ വീണ്ടും കാല്പാടുകള് കണ്ടത് .വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയുടെ തന്നെ കാല്‍പാദമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ കടുവയുടെ കാല്പാദം കണ്ട പ്രദേശത്തിനടുത്ത് 35 ഏക്കറോളം മലപ്പുറം സ്വദേശി വാങ്ങിയിട്ട ഭൂമി കാടുകയറി നശിക്കുന്നുണ്ട്. ഈകാട് വെട്ടി വൃത്തിയാക്കിയാല്‍ തന്നെ പ്രദേശത്ത് ഭീതിയകലുമെന്ന് വനംവകുപ്പ് അയ്യന്‍കുന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് വാണിയപ്പാറ…
Read Moreഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമിയായ ഏഴിമല നാവിക അക്കാഡമി യാഥാര്‍ഥ്യമാക്കിയ ജോര്‍ജ് ഫെര്‍ണാണ്ടസിനു നിർണായക പങ്കിനെക്കുറിച്ചറിയാം
പയ്യന്നൂർ(കണ്ണൂർ): ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമിയായ ഏഴിമല നാവിക അക്കാഡമി യാഥാര്‍ഥ്യമാക്കിയതിൽ അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനു നിർണായക പങ്ക്. 1982 മേയ് മാസത്തില്‍ ഡിഫന്‍സ് പ്ലാന്‍ അനുസരിച്ചു നിര്‍മാണച്ചെലവിനായി 40 കോടി രൂപ മാറ്റിവച്ചതോടെയാണ് നാവിക അക്കാഡമി സ്ഥാപിക്കുന്നതിനുള്ള പ്രാഥമികനടപടികൾ ആരംഭിച്ചത്. കാര്‍വാറിലേക്ക് പദ്ധതി കൊണ്ടുപോകുന്നതിനുള്ള സമ്മര്‍ദങ്ങള്‍ക്കിടയില്‍ നാവിക അക്കാഡമി എഴിമലയില്ത്തന്നെ സ്ഥാപിക്കാനുള്ള താത്പര്യം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേതായിരുന്നു. 1983 അവസാനമായപ്പോഴേക്കും സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക 169.35 കോടിയായി വര്‍ധിപ്പിച്ചു. 1987 ജനുവരി ഏഴിന് ഇന്ദിരാഗാന്ധി അക്കാഡമിക്കായി തറക്കല്ലിട്ടു.1999-ല്‍ പദ്ധതിക്കായുള്ള തുക സര്‍ക്കാര്‍ 374 കോടിയായി വര്‍ധിപ്പിച്ചിട്ടും പദ്ധതി തറക്കല്ലില്നിന്നുയര്ന്നില്ല. ഇതിനിടയില്‍ പദ്ധതി പൂര്ത്തീകരിക്കാനാകുംമുമ്പേ ഇന്ദിരാഗാന്ധിയും പിന്നീട് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും വിടപറഞ്ഞു. പിന്നീട് കേന്ദ്ര പ്രതിരോധ മന്ത്രിയായി ജോര്‍ജ് ഫെര്‍ണാണ്ടസ് ചുമതലയേറ്റതോടെയാണ് സ്വപ്നപദ്ധതിക്ക് വേഗംവച്ചത്. ജോർജ് ഫെർണാണ്ടസ്…
Read Moreവിദ്യാർഥിക്ക് മുന്നിൽ നഗ്നതാ പ്രദർശനം;പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; വയോധികനെതിരേ കേസ്
ശ്രീകണ്ഠപുരം(കണ്ണൂർ): 14 കാരനായ സ്കൂൾ വിദ്യാർഥിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് വയോധികനെതിരേ കേസ്. ചെമ്പന്തൊട്ടി സ്വദേശിക്കെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. കഴിഞ്ഞ 24 ന് വൈകുന്നേരം ആറോടെ ചെമ്പന്തൊട്ടി യുപി സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. പുറത്ത് പറഞ്ഞാൽ പോലീസിൽ പിടിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
Read Moreകേരളത്തിൽ വരുമ്പോൾ രാഹുലിനും മോദിക്കും ഒരേ ശബ്ദമെന്ന് കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: കേരളത്തിൽ വരുന്പോൾ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരേ ശബ്ദമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദ്യാഭ്യാസ ആരോഗ്യ കാര്യത്തിൽ വലിയ പുരോഗതിയാണ് കേരളം നേടിയിരിക്കുന്നത്. എന്നാൽ അതിനെതിരേ മോശമായ പരാമർശമാണ് രാഹുൽഗാന്ധി നടത്തിയത്. രാഹുൽ ഗാന്ധിക്ക് വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സംസാരത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് ജനങ്ങൾക്ക് മനസിലായിട്ടുള്ളത്. കേരളത്തിന്റെ കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ വലിയ ആപത്തിലേക്കാണ് ചെന്നുചാടിക്കുന്നത്. വനിതാ സംവരണ ബില്ലിനേയും ജിഎസ്ടിയേയും നോട്ട് നിരോധനത്തിനെയും അനുകൂലിച്ച കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതൊക്കെ മാറ്റുമെന്ന് പറയുന്നത് ഗിമിക്കുകളാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടും. 2004 ആവർത്തിക്കും. അത് കോൺഗ്രസ് മനസിലാക്കണം. എൽഡിഎഫ് അംഗസംഖ്യ വർധിച്ചാലേ മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാക്കൂവെന്നും കോടിയേരി പറഞ്ഞു. സിപിഎം ഓഫീസിൽ ചൈത്ര…
Read Moreകണ്ണൂരിൽ ഒരു കുടുംബത്തിലെ പത്ത് പേർ ഐഎസിൽ; സംഘത്തിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി പോലീസ്
കണ്ണൂർ: ഒരു കുടുംബത്തിലെ പത്തു പേർ ഐഎസിൽ ചേർന്നു. രണ്ട് പുരുഷൻമാരും അവരുടെ ഭാര്യമാരും ആറ് കുട്ടികളുമാണ് ഐഎസിൽ ചേർന്നത്. കണ്ണൂരിൽനിന്നാണ് ഇവർ ഐഎസിൽ ചേർന്നത്. വിനോദയാത്രയ്ക്കെന്ന വ്യാജേന വിദേശത്തേക്ക് കടന്നശേഷമാണ് ഇവർ ഐഎസിൽ ചേർന്നത്. അതേസമയം ഈ സംഘത്തിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി പോലീസ് വ്യത്തങ്ങൾ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷമീറും ബന്ധു അൻവറും ഷമീറിന്റെ മകളുമാണ് കൊല്ലപ്പെട്ടത്.
Read Moreകുറ്റംമോഷ്ടാക്കളുടെ ഭാര്യമാരെ ഫോൺ വിളിക്കൽ; തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വിവാദ നായകൻ സസ്പെൻഷനിൽ
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വിവാദ നായകനായിരുന്ന പോലീസുകാരനെ ജില്ലാ പോലീസ് ചീഫ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ക്രൈം സ്ക്വാഡിൽ പ്രവർത്തിച്ചിരുന്ന ഈ പോലീസുകാരൻ മോഷ്ടാക്കളുടെ ഭാര്യമാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതു സംബന്ഡിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തെ തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇയാളെ സ്ഥലം മാറ്റിയിരുന്നു.
Read Moreഅമ്പട കള്ളാ… മോഷണം തടയാൻ വച്ച സിസിടിവിയും മോഷ്ടിച്ചു;ചുഴലിയിൽ യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം: മോഷണം തടയാൻ വീട്ടിൽ സ്ഥാപിച്ച സിസിടിവി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ചുഴലി മാവുംചാലിലെ മുഹമ്മദ് ഷഹീറി (32) നെയാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ചുഴലിയിലെ കെ. സുനയുടെ വീട്ടിൽ മോഷണം നടന്നത്. വീടിന് ചുറ്റുമുള്ള നാല് സിസിടിവി കളാണ് ഇയാൾ മോഷ്ടിച്ചത്. കുടുംബസമേതം ബന്ധുവീട്ടിൽ പോയിരുന്ന ഇവർ ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സെർവറിൽ ഇയാളുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് ഇന്ന് രാവിലെ ചുഴലിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വൈകുന്നേരം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
Read More