എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​വി​ന്‍റെ വീ​ടി​ന് ബോം​ബ​റി​ഞ്ഞ കേസ്: 2 ബി​ജെ​പി​ക്കാ​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: സ​ർ​ക്കാ​ർ അ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം വി​മ​ൽ കു​മാ​റി​ന്‍റ സ്വം ​എ​ന്ന വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ കാ​വും ഭാ​ഗം പു​തി​യ റോ​ഡി​ൽ കു​നി​യി​ൽ വീ​ട്ടി​ൽ കെ.​വി, അ​രു​ൺ അ​ജി​ത്ത് (24), വാ​വാ​ച്ചി മു​ക്കി​ലെ വ​ലി​യ പ​റ​മ്പ​ത്ത് സി.​വി. അ​ശ്വി​ൻ (24) എ​ന്നി​വ​രെ​യാ​ണ് സി​ഐ എം.​പി. ആ​സാ​ദ് എ​സ്ഐ എം. ​അ​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​റി​ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Related posts