ബസിൽ  വീ​ട്ട​മ്മ​യെ ഇ​ന്‍റ​ർ​വ്യു ചെ​യ്യു​ക​യും അ​സ​ഭ്യം പ​റയുകയും ചെയ്ത കേ​സ്; ഒളിൽ പോയ  ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ ഇ​ന്‍റ​ർ​വ്യു ചെ​യ്യു​ക​യും ദു​രു​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള ആം​ഗ്യം കാ​ണി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.

ത​ല​ശേ​രി-​കൊ​ട്ടി​യൂ​ർ റൂ​ട്ടി​ലോ​ടു​ന്ന മെ​ട്രോ ബ​സി​ലെ ഡ്രൈ​വ​ർ പേ​രാ​വൂ​ർ ന​ല്ലാ​ച്ചേ​രി വീ​ട്ടി​ൽ രാ​ജീ​വ​നെ​യാ​ണ് എ​സ്ഐ എം.​അ​നി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം കേ​സാ​യ​തോ​ടെ ഒ​ളി​വി​ൽ പോ​യ ബ​സ് ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ബ​സി​ലെ ക​ണ്ട​ക്ട​ർ പേ​രാ​വൂ​ർ സ്വ​ദേ​ശി സി​ബി​യെ (40) ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​തി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 509 വ​കു​പ്പ് പ്ര​കാ​രം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് ഇ​രു​വ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ത​ല​ശേ​രി​യി​ൽ നി​ന്നും കൊ​ട്ടി​യൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ്സി​ൽ എ​ര​ഞ്ഞോ​ളി ചോ​നാ​ട​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ക​യ​റി​യ വീ​ട്ട​മ്മ​ക്കാ​ണ് യാ​ത്ര​യി​ലു​ടെ​നീ​ളം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ദു​ര​നു​ഭ​മു​ണ്ടാ​യ​ത്.

Related posts