അ​മ്പട ക​ള്ളാ… മോ​ഷ​ണം ത​ട​യാ​ൻ വ​ച്ച സി​സി​ടി​വി​യും മോ​ഷ്‌​ടി​ച്ചു;ചു​ഴ​ലി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: മോ​ഷ​ണം ത​ട​യാ​ൻ വീ​ട്ടി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ചു​ഴ​ലി മാ​വും​ചാ​ലി​ലെ മു​ഹ​മ്മ​ദ് ഷ​ഹീ​റി (32) നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ സി. ​പ്ര​കാ​ശ​നും സം​ഘ​വും ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ചു​ഴ​ലി​യി​ലെ കെ. ​സു​ന​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന് ചു​റ്റു​മു​ള്ള നാ​ല് സി​സി​ടി​വി ക​ളാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

കു​ടും​ബ​സ​മേ​തം ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്ന ഇ​വ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സെ​ർ​വ​റി​ൽ ഇ​യാ​ളു​ടെ ചി​ത്രം പ​തി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ചു​ഴ​ലി​യി​ൽ വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts