കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ; സംഭവത്തിൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ;  നാട്ടുകാരുടെ സംശയം പ്രതിയെ പിടികൂടാൻ സഹായിച്ചതിങ്ങനെ

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​ടി​യൂ​ർ മാ​ങ്കു​ഴി​യി​ലെ സി.​എ​ൻ. ജ​യേ​ഷി (30) നെ​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ ബാ​ബു തോ​മ​സും സം​ഘ​വും ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ ച​പ്പി​ലി ല​ക്ഷ്മ​ണ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. എ​ൽ​ഇ​ഡി ടി​വി, ഇ​സ്തി​രി​പ്പെ​ട്ടി, സ്റ്റെ​ബി​ലൈ​സ​ർ എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്. അ​ബ്കാ​രി കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ല​ക്ഷ്മ​ണ​ൻ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സം മ​ക​ൾ ജ​യി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് ശു​ചി​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജ​യേ​ഷി​നെ പ്ര​ദേ​ശ​ത്ത് ക​ണ്ട​താ​യി സ​മീ​പ​വാ​സി​ക​ൾ ന​ൽ​കി​യ സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തി​യ സാ​ധ​ന​ങ്ങ​ൾ പ​ടി​യൂ​ർ മാ​ങ്കു​ഴി​യി​ലെ ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​എ​സ്ഐ മാ​രാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​രാ​ജ​ൻ, സി​ദ്ദാ​ർ​ഥ​ൻ എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts