ട്രെ​യി​നി​ൽ സീ​റ്റു​ല​ഭി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച്  കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം; ഖേ​ദ​മു​ണ്ടെ​ന്ന് റെ​യി​ൽ​വേ

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ സീ​റ്റു​ല​ഭി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച് കു​ഞ്ഞു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഖേ​ദ​മു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ . ക​ണ്ണൂ​രി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഷ​മീ​ർ-​സു​മ​യ്യ ദ​ന്പ​തി​ക​ളു​ടെ ഒ​രു​വ​യ​സു​ള്ള കു​ഞ്ഞ് രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​രി​ച്ച​ത്. തി​ര​ക്കി​ട്ട് ജ​ന​റ​ൽ ക​ന്പാ​ർ​ട്ട് മെ​ന്‍റി​ൽ യാ​ത്ര​ചെ​യ്ത ഇ​വ​ർ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണാ​ർ​ഥം സ്ലീ​പ്പ​ർ​കോ​ച്ചി​ൽ ക​യ​റി​യെ​ങ്കി​ലും ബ​ർ​ത്തു ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​റ​ൽ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ വീ​ണ്ടും യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കു​റ്റി​പ്പു​റ​ത്ത് വ​ച്ച് കു​ഞ്ഞ് മ​രി​ക്കു​ന്ന​ത്. സ്ലീ​പ്പ​ർ കോ​ച്ചി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​രോ​ട് പ​റ​ഞ്ഞി​ട്ടും സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന വി​വാ​ദം കൊ​ടു​ന്പി​രി​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ട്വീ​റ്റി​ലൂ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ട്വീ​റ്റി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യിരു​ന്നു. എ​ന്നാ​ൽ കു​ഞ്ഞി​ന്‍റെ രോ​ഗാ​വ​സ്ഥ​യോ ആ​ശു​പ​ത്രി​കാ​ര്യ​മോ ദ​ന്പ​തി​ക​ൾ ടി​ക്ക​റ്റു പ​രി​ശോ​ധ​ക​രോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. ബ​ർ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചി​ട്ടു​മി​ല്ല. അ​തേ​സ​മ​യം കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​തീ​വ​ഖേ​ദ​മു​ണ്ടെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം സീ​റ്റു​ല​ഭി​ക്കാ​നാ​യി ദ​ന്പ​തി​ക​ൾ…

Read More

ക​ണ്ണൂ​രി​ൽ ആ​ന്ത്രാ​ക്സ് സ്ഥി​രീ​ക​രി​ച്ചു; ത​ളി​പ്പ​റ​മ്പ് കൂ​വേ​രി​യി​ൽ  പ​ശു​ക്ക​ൾ ച​ത്ത​ത് ആ​ന്ത്രാ​ക്സ് മൂ​ല​മെന്ന് പരിശോധന ഫലം

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ത​ളി​പ്പ​റ​ന്പ് കൂ​വേ​രി​യി​ൽ മൂ​ന്ന് പ​ശു​ക്ക​ൾ ച​ത്ത​ത് ആ​ന്ത്രാ​ക്സ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​ര​ണം. കൂ​വേ​രി​യി​ലെ മൂ​ന്ന് പ​ശു​ക്ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ച​ത്തി​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് റീ​ജ​ണ​ൽ ഡി​സീ​സ് ഡ​യ​ഗ്നോ​സ്റ്റി​ക് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ശു​ക്ക​ൾ ച​ത്ത​ത് ആ​ന്ത്രാ​ക്സ് മൂ​ല​മാ​ണെ​ന്നു സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ഡി​സീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ആ​ന്ത്രാ​ക്സ് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

അ​ഴീ​ക്കോ​ട് ച​ക്ക​ര​പ്പാ​റ​യി​ൽ സാ​ക്ഷ​ര​താ തു​ട​ർ​വി​ദ്യാ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബേ​റ്

വ​ള​പ​ട്ട​ണം (ക​ണ്ണൂ​ർ): അ​ഴീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ തു​ട​ർ​വി​ദ്യാ​കേ​ന്ദ്ര​വും വാ​യ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബേ​റ്. ഇ​ന്നു പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണു ബോം​ബേ​റു​ണ്ടാ​യ​ത്. ബോം​ബേ​റി​ൽ തു​ട​ർ​വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ വാ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഉ​ഗ്ര​ശ​ബ്ദം​കേ​ട്ടു നാ​ട്ടു​കാ​ർ എ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​വേ സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്തു ബോ​ധ​പൂ​ർ​വം സം​ഘ​ർ​ഷം വ​ള​ർ​ത്താ​നു​ള്ള ചി​ല​രു​ടെ ശ്ര​മ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ല്ലെ​ന്നു സി​പി​എം ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ൽ നി​ന്നു ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. നേ​ര​ത്തെ ഈ ​കെ​ട്ടി​ട​ത്തി​ൽ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Read More

കണ്ണൂരിൽ ബിജെപി പ്രവർത്തകന്‍റെ ബൈക്കിന് തീയിട്ടു; ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനാൽ വൻ ദുരന്തം ഒഴിവായി

കണ്ണൂർ: ചെ​റു​പു​ഴ പാ​ടി​യോ​ട്ടു​ചാ​ലി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​നു തീ​യി​ട്ടു. ബി​ജെ​പി പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യം​ഗം പാ​ടി​യോ​ട്ടു​ചാ​ൽ പ​ട്ടു​വം റോ​ഡി​ലെ ടി.​പി. മാ​ധ​വ​ന്‍റെ മ​ക​ൻ അ​ഭി​നേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കി​നാ​ണു തീ​യി​ട്ട​ത്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ​ബ്ദം​കേ​ട്ടു വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു തീയണച്ച​തി​നാ​ൽ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​ർ അ​ഗ്നി​ക്കി​ര​യാ​കാ​തെ മാ​റ്റു​വാ​ൻ ക​ഴി​ഞ്ഞു. ചെ​റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.

Read More

പ​യ്യ​ന്നൂ​രി​ൽ അ​യ്യ​പ്പ​ജ്യോ​തി​ക്കി​ടെ സം​ഘ​ര്‍​ഷം; 40 സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ  പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്

പ​യ്യ​ന്നൂ​ര്‍: അ​യ്യ​പ്പ ജ്യോ​തി തെ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു പെ​രു​മ്പ​യി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ 40 പേ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​യ്യ​പ്പ സേ​വാ​സം​ഘം ക​ണ്ണൂ​ര്‍ ജി​ല്ലാ ഭാ​ര​വാ​ഹി കാ​ങ്കോ​ല്‍ ക​രി​ങ്കു​ഴി​യി​ലെ വി.​വി.​രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണു ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ല്‍​പ​തോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ പെ​രു​മ്പ​യി​ല്‍ ന​ട​ന്ന അ​യ്യ​പ്പ ജ്യോ​തി​യു​ടെ ച​ട​ങ്ങ് അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ദീ​പം ത​ട്ടി​ക്ക​ള​യു​ക​യും രാ​മ​ച​ന്ദ്ര​നേ​യും ബി​ജെ​പി പ​യ്യ​ന്നൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​മാ​ര​നേ​യും അ​ടി​ച്ചും ച​വി​ട്ടി​യും പ​രി​ക്കേ​ല്‍​പി​ച്ചു​വെ​ന്നു​മാ​ണു രാ​മ​ച​ന്ദ്ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലു​ള്ള​ത്. വ​നി​താ മ​തി​ലി​ന്‍റെ ഭാ​ഗ​മാ​യി നൂ​റോ​ളം യു​വ​തി​ക​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​ന്നു​പോ​യ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ 40 പേ​രോ​ളം വ​രു​ന്ന സം​ഘ​മാ​ണ് ഇ​രു​വ​രേ​യും മ​ര്‍​ദി​ച്ച​തെ​ന്നാ​ണു പ​രാ​തി. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഈ ​പ​രാ​തി​യി​ലാ​ണു പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ഇ​ന്ന​ലെ അ​യ്യ​പ്പ ജ്യോ​തി തെ​ളി​യി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ക​രി​വെ​ള്ളൂ​ര്‍ ആ​ണൂ​രി​ലും പാ​ല​ത്ത​റ,…

Read More

പ​റ​ശി​നി​ക്ക​ട​വ് പീ​ഡ​നം:അ​റ​സ്റ്റി​ലാ​യ​ത് 16 പേ​ർ

പു​തി​യ​തെ​രു: പ​റ​ശി​നി​ക്ക​ട​വി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത് പ​തി​നാ​റു പേ​രെ. ത​ളി​പ്പ​റ​മ്പ്, കു​ടി​യാ​ൻ​മ​ല, എ​ട​ക്കാ​ട്, ക​ണ്ണൂ​ർ, വ​ള​പ​ട്ട​ണം സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​ടു​വി​ൽ താ​ളി​ക്കാ​വി​ലെ രാം​കു​മാ​റി (28)നെ​യാ​ണ് വ​ള​പ​ട്ട​ണം സി​ഐ​യും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളെ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തോ​ടെ വ​ള​പ​ട്ട​ണം സ്റ്റേ​ഷ​നി​ലെ ആ​റു പോ​ക്സോ കേ​സു​ക​ളി​ലാ​യി അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 2017ൽ ​പ​തി​നേ​ഴു​കാ​രി​യെ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ വ​നി​താ സെ​ല്ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് രാം​കു​മാ​റി​നെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി വ​ള​പ​ട്ട​ണം പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​സ്ക​ലേ​റ്റ​റി​ൽ കു​ടു​ങ്ങി വീ​ണ് എ​ട്ടു​പേ​ർ​ക്കു പ​രി​ക്ക്

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​സ്ക​ലേ​റ്റ​റി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ ശി​പ്പി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ന്‍റെ പു​റ​ത്തു സ്ഥാ​പി​ച്ച എ​സ്ക​ലേ​റ്റ​റി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വി​മാ​ന​ത്താ​വ​ളം കാ​ണാ​നെ​ത്തി​യ ഇ​വ​ർ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ന്‍റെ താ​ഴെ നി​ല​യി​ൽ നി​ന്നു എ​സ്ക​ലേ​റ്റ​റി​ലൂ​ടെ മു​ക​ൾ നി​ല​യി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ വീ​ഴു​ക​യാ​യി​രു​ന്നു. സ്ത്രീ​യു​ടെ സാ​രി എ​സ്ക​ലേ​റ്റ​റി​ൽ കു​ടു​ങ്ങി​യ​താ​ണ് വീ​ഴാ​ൻ ഇ​ട​യാ​യ​തെ​ന്നാ​ണു പ​റ​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ർ എ​സ്ക​ലേ​റ്റ​ർ ഓ​ഫാ​ക്കി. മ​ല​പ്പ​ട്ടം, ചൂ​ളി​യാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആം​ബു​ല​ൻ​സി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More

ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ബന്ധുക്കളെ കാത്ത് ര​ണ്ടു മൃ​ത​ദേ​ഹങ്ങൾ മോർച്ചറിയിൽ

ക​ണ്ണൂ​ർ: ജില്ലാ ആശുപത്രി മോർച്ചറിയിൽ അജ്ഞാതരായ രണ്ടു പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആരുമെത്താത്ത പോലീസിനെ കുഴയ്ക്കുന്നു. ക​ഴി​ഞ്ഞ 19ന് ​രാ​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​നി​ൽ ഏ​ക​ദേ​ശം 50 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി പോ​ലീ​സ് സി​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ അ​ന്വേ​ഷി​ച്ച് ആ​രും ഇ​തു​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പെ​ട്ടി​ല്ല. ക​ഴി​ഞ്ഞ 20ന് ​രാ​വി​ലെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ച​ത്. ന​സീ​ർ (49) എ​ന്നാ​ണ് ആ​ശു​പ​ത്രി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വീ​ട്ടു​പേ​രോ സ്ഥ​ല​മോ അ​റി​യാ​ത്ത​തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കു​ഴ​യു​ക​യാ​ണ്. മൂ​ന്നു​ദി​വ​സം കൂ​ടി കാ​ത്തി​രി​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ സം​സ്ക​രി​ക്കാ​നാ​ണ് പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്.

Read More

കീഴാറ്റൂർ വയൽ സംരക്ഷണം: വയൽക്കിളികൾ അന്തിമ പോരാട്ടത്തിന്

ത​ളി​പ്പ​റ​മ്പ് : കീ​ഴാ​റ്റൂ​രി​ല്‍ വ​യ​ല്‍​ക്കി​ളി​ക​ള്‍ അ​ന്തി​മ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്നു. എ​ല്ലാ എ​തി​ര്‍​പ്പു​ക​ളും അ​വ​ഗ​ണി​ച്ച് കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ലൂ​ടെ ത​ന്നെ ബൈ​പ്പാ​സ് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ വി​ജ്ഞാ​പ​നം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​യ​ല്‍​കി​ളി​ക​ളും ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി​യും വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഡി​സം​ബ​ര്‍ 30 ന് ​പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കീ​ഴാ​റ്റൂ​ര്‍ വ​യ​ല്‍ പി​ടി​ച്ചെ​ടു​ത്തു​കൊ​ണ്ടാ​ണ് സ​മ​രം തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ​ര​മാ​വ​ധി പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രെ​യും കീ​ഴാ​റ്റൂ​രി​ലെ​ത്തി​ച്ച് നെ​ല്‍​വ​യ​ല്‍ പ്ര​തീ​കാ​ത്മ​ക​മാ​യി പി​ടി​ച്ച​ട​ക്കും. ന​മ്മ​ള്‍ കൊ​യ്യും വ​യ​ലെ​ല്ലാം ന​മ്മു​ടേ​താ​കും പൈ​ങ്കി​ളി​യേ എ​ന്ന് അ​ന്‍​പ​തു​ക​ളി​ല്‍ കേ​ര​ളം ഉ​യ​ര്‍​ത്തി​യ ഉ​ജ്വ​ല​മാ​യ മു​ദ്രാ​വാ​ക്യ​ത്തി​ന്റെ തു​ട​ര്‍​ച്ച​യാ​യി പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന് ഒ​രു തു​ണ്ട് നെ​ല്‍​വ​യ​ലും ത​ണ്ണീ​ര്‍​ത്ത​ട​വും ന​ഷ്ട​പ്പെ​ടു​ത്താ​നാ​വി​ല്ല, കേ​ര​ള​ത്തി​ന് ഇ​നി​യും ചു​ങ്ക​പ്പാ​ത​ക​ള്‍ താ​ങ്ങാ​നാ​വി​ല്ല എ​ന്നീ പ്ര​മേ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി സ​മ​രം ശ​ക്ത​മാ​ക്കു​വാ​നാ​ണ് വ​യ​ല്‍​ക്കി​ളി​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​രാ​ഹാ​ര സ​മ​രം ഉ​ള്‍​പ്പെ​ടെ നേ​ര​ത്തേ തീ​രു​മാ​നി​ച്ച് ലോംഗ് മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ വ​ള​രെ വി​പു​ല​മാ​യ ഒ​രു പ​രി​സ്ഥി​തി സ​മ​ര​ത്തി​ന് ഇ​നി​യും പ്ര​സ​ക്തി​യു​ണ്ടെ​ന്ന…

Read More

കാ​റി​ൽ  അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്നു 250 ലി​റ്റ​ർ മ​ദ്യം  ന്യൂ​മാ​ഹി​യി​ൽ നി​ന്നും പി​ടി​കൂ​ടി; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 250 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച മാ​ഹി മ​ദ്യം വാ​ഹ​ന സ​ഹി​തം പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​സ​തീ​ഷ് കു​മാ​റും സം​ഘ​വു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​മ​ല​പ്പു​റം പു​തി​യ​ങ്ങാ​ടി​യി​ലെ ഷാ​ജ​ഹാ​ൻ (49), ഏ​റ​നാ​ട്ടെ അ​ഷ​റ​ഫ് (47), പെ​രി​ഞ്ചേ​രി മ​ണ്ണി​ലെ റി​ച്ചാ​ർ​ഡ് (28) എ​ന്നി​വ​രാ​ണ് ന്യൂ ​മാ​ഹി ടോ​ൾ ജു​മാ മ​സ്ജി​ദി​നു സ​മീ​പ​ത്ത് നി​ന്നും അ​റ​സ്റ്റി​ലാ​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ലും പി​ൻ സീ​റ്റി​ലു​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. കെ​എ​ൽ 07 ബി​എ 8788 ന​ന്പ​ർ കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.പാ​ല​ക്കാ​ടും അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലേ​ക്ക് മാ​ഹി മ​ദ്യം ക​ട​ത്തു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘം മ​ദ്യ​ക്ക​ട​ത്തു​കാ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ൻ​പും പ്ര​തി​ക​ൾ…

Read More