ദ​ളി​ത് വി​രു​ദ്ധ പ​രാമർശം; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സ​ന്തോ​ഷ് എ​ച്ചി​ക്കാ​നം അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: സാഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് എ​ച്ചി​ക്കാ​നം അ​റ​സ്റ്റി​ൽ. ദ​ളി​ത് വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ കാ​സ​ർ​ഗോ​ഡ് ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സിലാണ് അ​റ​സ്റ്റ്. ഇന്ന് തന്നെ സന്തോഷിനെ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും.

കേസിൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി സ​ന്തോ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ൻ​കൂ​ർ ജാ​മ്യ ഹർജി ത​ള്ളി​യ കോ​ട​തി പോ​ലീ​സി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് കോ​ഴി​ക്കോ​ട്ട് ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ പ​രാ​ർ​ശ​ങ്ങ​ൾ ത​ന്‍റെ ജാ​തി, നി​റം തു​ട​ങ്ങി​യ​വ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി. ​ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Related posts