കൂത്തുപറമ്പ്: മമ്പറം പറമ്പായിലെ പി.നിഷാദിനെ ക്വട്ടേഷൻ വാങ്ങി കൊലപ്പെടുത്തിയതാണെന്ന ബംഗളുരു സ്ഫോടന കേസ് പ്രതി സലീമിന്റെ കുറ്റസമ്മത മൊഴിയുണ്ടായിട്ടും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തെളിവെടുപ്പിന്റെ പേരിൽ പ്രതിയുമായി നാടകം കളിക്കുകയാണെന്ന് കർമസമിതി കൺവീനർ എ.അനിൽകുമാർ ആരോപിച്ചു. കൊലപാതകം സംബന്ധിച്ച മുഴുവൻ വിവരങ്ങളും ബംഗളുരു പോലീസ് നിഷാദിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കേസിലെ കൂട്ടുപ്രതികളെ അറസ്റ്റു ചെയ്യാനോ കുഴിച്ചിട്ട മൃതദേഹം കണ്ടെത്താനോ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്യാതെ പ്രതിയോട് മൃദുസമീപനംകാട്ടി കൂട്ടുപ്രതികളെ രക്ഷപെടുത്താനുള്ള ക്രൈംബ്രാഞ്ച് ശ്രമം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന വിദേശബന്ധങ്ങളുള്ള പ്രതികളുൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന നിഷാദ് വധ കേസ് അന്വേഷണം എൻഐഎ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Read MoreCategory: Kannur
തൃക്കരിപ്പൂർ പഞ്ചായത്ത് സെമിനാർ വേദിയിലെത്തി മത്സ്യവിപണന തൊഴിലാളികളുടെ പ്രതിഷേധം
തൃക്കരിപ്പൂർ: ഗ്രാമ പഞ്ചായത്ത് പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാറിൽ മൽസ്യതൊഴിലാളികളുടെ പ്രതിഷേധം. മുദ്രാവാക്യം മുഴക്കിയും സെമിനാറിൽ എത്തിയ പ്രതിനിധികൾക്ക് നോട്ടീസ് വിതരണം ചെയ്തുമാണ് തൃക്കരിപ്പൂർ മൽസ്യമാർക്കറ്റിലെ വിപണന തൊഴിലാളികൾ പഞ്ചായത്ത് അധികൃതരെ പ്രതിഷേധം അറിയിച്ചത്. ഇന്നലെ തൃക്കരിപ്പൂർ പഞ്ചായത്ത് ഹാളില്‍ വികസന സെമിനർ തുടങ്ങിയ ഉടനെയാണ് തൊഴിലാളികൾ പ്രശ്നവുമായി വേദിക്ക് മുന്നിലെത്തിയത്. 2019-20 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത മത്സ്യതൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ മാറ്റി വെച്ച പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മൽസ്യത്തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ വിളിച്ചു കൊണ്ട് അറിയിപ്പ് നൽകിയിരുന്നെങ്കിലും ഗ്രാമസഭ പഞ്ചായത്ത് അധികൃതർ മാറ്റി വെച്ചിരുന്നു. ഇതിനെതിരെ അന്നു തന്നെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തൃക്കരിപ്പൂരിൽ പഞ്ചായത്ത് മാർക്കറ്റിന് സമാന്തരമായി മൽസ്യ മാർക്കറ്റ് പ്രവർത്തിക്കുന്നുവെന്നാരോപിച്ച് സമരം നടത്തി വരുന്നതിനിടയിലാണ് പ്രത്യേക ഗ്രാമസഭ മാറ്റിവെച്ചത്. ഇത് തൊഴിലാളികളെ പ്രകോപിതരാക്കി. വികസന…
Read Moreകണ്ണൂർ വിമാനത്താവളം ;തെരുവ് വിളക്കുകൾ നോക്കുകുത്തിയാകുന്നു;പ്രതിഷേധം അറിയിച്ച് നാട്ടുകാർ രംഗത്ത്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ ലക്ഷങ്ങൾ ചിലവിട്ടു സ്ഥാപിച്ച തെരുവ് വിളക്കുകൾ നോക്കുകുത്തിയാകുന്നു. ആറു മാസം മുമ്പ് പ്രവൃത്തി പൂർത്തീകരിച്ചുവെങ്കിലും പ്രകാശിപ്പിക്കാനായില്ല. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂർ -അഞ്ചരക്കണ്ടി റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. വായാന്തോട് മുതൽ കാര പേരാവൂർ വരെയുള്ള അഞ്ച് കിലാമീറ്ററോളം വരുന്ന റോഡിലാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഇടവിട്ടു 200 ഓളം കൂറ്റൻ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. വിമാനത്താവള കമ്പനിയായ കിയാലിന്റെ ഫണ്ട് ഉപയോഗിച്ചാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. നിർമാണ പ്രവൃത്തി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വിളക്കുകൾ പ്രകാശിപ്പിക്കാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ഉയർന്നു. വൈദ്യുത ചാർജ് അടക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നമാണ് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നത് വൈകുന്നതെന്നു പറയുന്നു. തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങൾ വൈദ്യുത ചാർജ് അടയ്ക്കണവെന്നാണ് കിയാൽ അറിയിച്ചത്.…
Read Moreകണ്ണൂരിൽ ” ആകാശ രാഷ്ട്രീയം’; യുഡിഎഫ് നേതാക്കൾ പറന്നിറങ്ങി വിശദീകരിക്കും; വി.എസിനെ ക്ഷണിക്കാത്തതിൽ സിപിഎമ്മിലും “മുറുമുറുപ്പ്’; വിമാനത്താവളത്തിന് യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞെങ്കിലും രാഷ്ട്രീയ പോരാട്ടങ്ങൾ തുടരുന്നു. ഉദ്ഘാടനചടങ്ങിൽ നിന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കിയതിന്റെ വിശദീകരണം നല്കാൻ സിപിഎമ്മും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിന്റെ രാഷ്ട്രീയഗൂഡാലോചന വിശദീകരിക്കാൻ യുഡിഎഫും രംഗത്തിറങ്ങുകയാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനു മറുപടി പറയാൻ ഉമ്മൻചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കൾ മട്ടന്നൂരിൽ വിമാനത്തിൽ പറന്നിറങ്ങും. ഉമ്മൻചാണ്ടിയുടെയൊപ്പം യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി തുടങ്ങിയവരടക്കമുള്ള നേതാക്കൾ ഉണ്ടാകും. തിരുവനന്തപുരത്ത് നിന്ന് മട്ടന്നൂരിൽ വിമാനം ഇറങ്ങുന്ന യുഡിഎഫ് നേതാക്കൾക്ക് പ്രവർത്തകർ വൻ സ്വീകരണമൊരുക്കും. തുടർന്ന് മട്ടന്നൂരിൽ വൻ പൊതുയോഗം സംഘടിപ്പിക്കും. വിമാനത്താവളത്തിനായി യുഡിഎഫ് സർക്കാർ എന്തൊക്കെ ചെയ്തുവെന്നും യഥാർഥ വസ്തുത എന്താണെന്നും പൊതുയോഗത്തിൽ നേതാക്കൾ വിശദീകരിക്കും. കണ്ണൂർ വിമാനത്താവളം എൽഡിഎഫിന്റെ കുത്തകയാക്കി മാറ്റിക്കൊണ്ടുള്ള സിപിഎം പ്രചാരണത്തിനെതിരേ…
Read Moreമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി വീണ്ടും മാറ്റി
കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ഡിസംബർ 19ലേക്കാണ് ഹർജി മാറ്റിയത്. മഞ്ചേശ്വരം എംഎൽഎയായിരുന്ന പി.ബി. അബ്ദുൾ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹർജി. റസാഖിന്റെ മകൻ ഷെഫീഖ് റസാഖിനെ കേസിൽ കക്ഷി ചേരാനും കോടതി അനുവദിച്ചു. അബ്ദുൾ റസാഖ് മരിച്ചതോടെ കേസിൽ മറ്റാർക്കെങ്കിലും കക്ഷി ചേരാൻ താല്പര്യമുണ്ടോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതേതുടർന്നാണ് ഷെരീഖ് കോടതിയെ സമീപിച്ചത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുൾ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. തെരഞ്ഞെടുപ്പിൽ മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
Read Moreഒടിപി നമ്പര്‍ ആവശ്യപ്പെട്ട് ഡോക്ടറുടെ ഒരു ലക്ഷം തട്ടി; ഫോണില്‍വന്ന ലിങ്ക് ഓപ്പൺ ചെയ്തപ്പോഴെ പണം നഷ്ടപ്പെട്ടു; പയ്യന്നൂരിൽ നടന്ന തട്ടിപ്പിങ്ങനെ…
പയ്യന്നൂര്‍: ബാങ്ക് അക്കൗണ്ടിന്റെ ഒടിപി നമ്പര്‍ ആവശ്യപ്പെട്ട് നടത്തിയ തട്ടിപ്പില്‍ പയ്യന്നൂരിലെ ഡോക്ടറും കബളിപ്പിക്കപ്പെട്ടു. പയ്യന്നൂരിലെ ഒരു ആശുപത്രിയിലെ സര്‍ജന്റെയും ഭാര്യയുടേയും പേരിലുള്ള ഐഒബി ബാങ്കിലെ ജോയന്റ് അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ഡോക്ടറുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാസം 26ന് രാവിലെ 8.30നാണ് സംഭവം.ഐഒബിയുടെ ചെന്നൈ ഓഫീസില്‍നിന്നാണെന്ന് പരിചയപ്പെടുത്തി 6297357834, 8422009988 എന്നീ ഫോണുകളില്‍ നിന്നാണ് ഡോക്ടറെ വിളിച്ച് ഒടിപി നമ്പര്‍ ആവശ്യപ്പെട്ടത്.എടിഎം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞപ്പോള്‍ താന്‍ എടിഎം കാര്ഡുപയോഗിക്കാറില്ലെന്ന് ഡോക്ടര്‍ മറുപടിയും നല്കി. ഉടനെ ഡോക്ടറുടെ ഭാര്യയെ ചെന്നൈ ഓഫീസില്‍ നിന്നാണെന്ന് വിളിച്ച് ഒടിപി നമ്പര്‍ ആവശ്യപ്പെട്ടു. ഫോണില്‍വന്ന ലിങ്കില്‍ ഭാര്യ ക്ലിക്ക് ചെയ്തതോടെയാണ് 25000 രൂപ വീതം നാലുതവണകളിലായി ഒരുലക്ഷം രൂപ ഇവരുടെ അക്കൗണ്ടില്‍നിന്നും നഷ്ടമായത്.ഐഒബി ബാങ്കിന്റെ മാനേജരെ വിളിച്ച് ഒടിപി നമ്പര്‍ ആവശ്യപ്പെട്ട…
Read Moreതലശേരിയിൽ വിദ്യാർഥിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
തലശേരി: തലശേരിയിൽ കടൽപ്പാലം കാണാനെത്തിയ പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 40 കാരൻ അറസ്റ്റിൽ. കല്ലുമ്മക്കായ തൊഴിലാളിയായ ചക്യത്ത് മൂക്ക് ബദരി ഹൗസിൽ റഷീദിനെ (40) യാണ് പ്രിൻസിപ്പൽ എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. കടൽപ്പാലത്തിലെത്തിയ കുട്ടിയെ പ്രതി സ്നേഹം ഭാവിച്ചും ഭക്ഷണം വാങ്ങി കൊടുത്തും പ്രലോഭിപ്പിച്ച് വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തിരിച്ച് സ്വന്തം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പ്രകൃതിവിരുദ്ധ പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടി നൽകിയ മൊഴിയുടെയും പറഞ്ഞ ലക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreതലശേരിയിൽ കടൽപാലം കാണാനെത്തിയ വിദ്യാർഥിക്ക് പ്രകൃതിവിരുദ്ധപീഡനം; മധ്യവയസ്കൻ അറസ്റ്റിൽ
തലശേരി: തലശേരിയിൽ കടൽപാലം കാണാനെത്തിയ പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 40 കാരൻ അറസ്റ്റിൽ. കല്ലുമ്മക്കായ തൊഴിലാളിയായ ചക്യത്ത് മൂക്ക് ബദരി ഹൗസിൽ റഷീദിനെ (40) യാണ് പ്രിൻസിപ്പൽ എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. ഗ്രാമവാസിയായ ഒമ്പതാം ക്ലാസുകാരൻ സ്റ്റേഡിയത്തിനു സമീപമുള്ള പേരുകേട്ട ഉപ്പിലിട്ട പീടികയിൽ നിന്നും ഉപ്പിലിട്ടത് തിന്നാനുള്ള മോഹവുമായിട്ടാണ് നഗരത്തിലെത്തിയത്. ഉപ്പിലിട്ടത് തിന്ന ശേഷം കടൽപ്പാലവും കണ്ട് മടങ്ങാനായിരുന്നു പരിപാടി. കടൽപ്പാലത്തിലെത്തിയ കുട്ടിയെ പ്രതി സ്നേഹം ഭാവിച്ചും ഭക്ഷണം വാങ്ങി കൊടുത്തും പ്രലോഭിപ്പിച്ച് വീട്ടിൽ കൂട്ടി കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തിരിച്ച് സ്വന്തം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പ്രകൃതി വിരുദ്ധ പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടി നൽകിയ…
Read Moreപറമ്പയിലെ നിഷാദിന്റെ തിരോധാനം; മൃതദേഹത്തിനായുള്ള പരിശോധനക്കിടെ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ മനുഷ്യന്റേതല്ല
കൂത്തുപറമ്പ്: കാണാതായതിനെ തുടർന്ന് കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്ന മമ്പറം പിണറായിയിലെ പി.നിഷാദിന്റെ മൃതദേഹത്തിനായുള്ള പരിശോധനക്കിടെ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ മനുഷ്യന്റേതല്ലന്ന് വ്യക്തമായി. ഫോറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇവ ഏതെങ്കിലും മൃഗത്തിന്റേതാവാമെന്ന സ്ഥിരീകരണം ഉണ്ടായത്. പത്ത് സെന്റിമീറ്ററോളം നീളത്തിലുള്ള നാല് അസ്ഥിഭാഗങ്ങളായിരുന്നു ഇന്നലെ ഉച്ചയോടെ ലഭിച്ചത്.ജെ സിബി ഉപയോഗിച്ച് മണ്ണ് നീക്കിക്കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് പറമ്പിന്റെ മേൽ ഭാഗത്തായി തന്നെയാണ് ഇവ കണ്ടെത്തിയത്. അതേ സമയം, നാലു ദിവസത്തോളം കേസിലെ പ്രതി സലീമിനെ ചോദ്യം ചെയ്തിട്ടും കേസിൽ യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനിയെന്ത് എന്ന ചോദ്യമാണ് പോലീസിനു മുന്നിൽ ഉയരുന്നത്. ഈ മാസം മൂന്നിനായിരുന്നു ബംഗളുരു സ്ഫോടന കേസിൽ പ്രതിയായ സലീമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് സിഐസനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിഷാദ് വധ കേസിൽ കസ്റ്റഡിയിൽ വാങ്ങിയത്. ഈ മാസം13ന് കസ്റ്റഡി സമയം അവസാനിക്കുമെന്നിരിക്കെ ഇനിയുള്ള ദിവസങ്ങൾ…
Read Moreകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം നാളെ ; മുഖ്യാതിഥിയായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാളെ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഉദ്ഘാടന വിമാനം ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ ആറിന് പ്രഥമ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂർ സഹകരണ ബാങ്ക് പരിസരത്ത് സ്വീകരിക്കുന്നതോടെ ഉദ്ഘാടനദിവസത്തെ ചടങ്ങുകൾ ആരംഭിക്കും. 6.30ന് യാത്രക്കാരെ ടെർമിനൽ ബിൽഡിംഗിലേക്ക് കൊണ്ടുപോകും. ഏഴിന് യാത്രക്കാരെ ഡിപ്പാർച്ചർ ഹാളിനുമുന്നിൽ വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേർന്ന് സ്വീകരിക്കും. 7.15ന് ചെക്ക് ഇൻ കൗണ്ടറിൽ യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകും. 7.30ന് മുഖ്യവേദിയിൽ കലാപരിപാടികൾ ആരംഭിക്കും. 7.45ന് ഡിപ്പാർച്ചർ ഏരിയയിൽ വിഐപി ലോഞ്ചിന്റെ ഉദ്ഘാടനം തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും 7.55ന് എടിഎം ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും നിർവഹിക്കും. 8.05ന് ഡിപ്പാർച്ചർ ഏരിയയിൽ ഫോറിൻ എക്സ്ചേഞ്ച് (ഫോറെക്സ്) കൗണ്ടറിന്റെ ഉദ്ഘാടനം…
Read More