കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു സമയത്തു ക്ഷണിക്കാതെ അപമാനിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കും. ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവരെ ക്ഷണിക്കാതിരുന്നതു വിവാദമായതിനു പിന്നാലെയാണു കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയുടെ പ്രതിഷേധം. കേന്ദ്രത്തിൽ യുപിഎയുടെയും കേരളത്തിൽ യുഡിഎഫിന്റെയും ഭരണകാലത്താണു കണ്ണൂർ വിമാനത്താവളത്തിന് പ്രധാനപ്പെട്ട അനുമതികളും പണികളും പൂർത്തിയാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. മന്ത്രി കണ്ണന്താനം ബഹിഷ്കരിച്ചെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രി ജയന്ത് സിൻഹയും ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തും.കേരള സർക്കാർ അപമാനിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കണ്ണന്താനം ഇന്നലെ കത്തയച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണമെന്ന് പലതവണ പറഞ്ഞിരുന്നു. എന്നാൽ കേരള സർക്കാരോ, കണ്ണൂർ വിമാനത്താവള മാനേജ്മെന്റോ…
Read MoreCategory: Kannur
കണ്ണൂർ വിമാനത്താവള ഉദ്ഘാടനം; ഉമ്മൻ ചാണ്ടിക്കും വി.എസിനും ക്ഷണമില്ലാത്തത് അല്പത്തമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും ക്ഷണിക്കാത്തത് ഇടതു സർക്കാരിന്റെ അല്പത്തരം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. വിമാനത്താവളത്തിന്റെ 90 ശതമാനം ജോലിയും പൂർത്തിയാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു. മുൻ മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായിരുന്നു മര്യാദ. അമിത് ഷാ വന്നിറങ്ങി ഒരിക്കൽ ഉദ്ഘാടനം നടത്തിയതല്ലേ എന്നും ഇനിയെന്തിനാണ് വേറൊരു ഉദ്ഘാടനമെന്നും അദ്ദേഹം ചോദിച്ചു. ഉദ്ഘാടന ചടങ്ങിൽ നിന്നും യുഡിഎഫ് നേതാക്കൾ വിട്ടുനിൽക്കും. ചടങ്ങ് ബഹിഷ്കരിക്കുകയല്ലെന്നും പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചുവെന്നേ കരുതേണ്ടതുള്ളൂ എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Read Moreപ്ലസ് വൺവൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി; പോലീസിന്റെ സമയോചിതമായ ഇടപെടലിൽ ഇരുവരേയും മംഗലാപുരത്ത് നിന്നും പിടികൂടി ; കണ്ണൂർ സ്വദേശിയായ യുവാവ് കുറ്റം സമ്മതിച്ചതായി പോലീസ്
പെരുന്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കുരിശുമല വീട്ടിൽ ലിജോ അഗസ്റ്റിനെ (22)യാണ് മംഗലാപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാർഥിനിയെ കണാനില്ലെന്ന് രക്ഷാകർത്താവ് പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും ട്രെയിനിൽ മംഗലാപുരം ഭാഗത്തേക്കു സഞ്ചരിക്കുകയാണെന്ന് വ്യക്തമായതോടെ തിരുവല്ല ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം 24 മണിക്കൂറിനുള്ളിൽ പെരുമ്പെട്ടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ എം. ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലിസ് ഓഫീസർമാരായ പി. കെ. മനു, ഷെറിൻ, രതീഷ് കുമാർ, ടി. എ. അജാസ് എന്നിവർ ചേർന്നാണ് പിടി കൂടിയത്. ചോദ്യം ചെയ്യലിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിച്ച പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മംഗലാപുരം ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്ന് സമ്മതിച്ചതായി പോലീസ്…
Read Moreട്രെയിനിൽ അമ്മയെ ഉപേക്ഷിച്ച് മകൾ കാമുകനൊപ്പം മുങ്ങിയ സംഭവം; നാട്ടുകാരനായ യുവാവിനൊപ്പം മകൾ സുരക്ഷിത; മംഗലാപുരം ട്രെയിൽ നടന്ന നാടകസംഭങ്ങൾക്ക് തിരശീല വീണതിങ്ങനെ….
തലശേരി: അമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിക്കവെ തലശേരിയിൽ വച്ച് അപ്രത്യക്ഷയായ പത്തൊമ്പതുകാരി നാട്ടുകാരനായ കാമുകനോടൊപ്പം സുരക്ഷിതയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുടർന്ന് പെൺകുട്ടിയുടെ അമ്മ തലശേരി ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിച്ച് നാട്ടിലേക്ക് മടങ്ങി. ഇന്നലെ പുലര്‍ച്ചെ തലശേരി റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് അമ്മക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ കാണാതായത്. ചെന്നൈ -മംഗലാപുരം എക്സ്പ്രസില്‍ മംഗലാപുരത്തെ ബന്ധു വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കോഴിക്കോട് സ്വദേശിനികളായ അമ്മയും മകളും. തലശേരി സ്റ്റേഷന് വിട്ടതോടെ മകളെ കാണാതാകുകയായിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ അമ്മ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. അപ്പോഴേക്കും ട്രെയിന്‍ കൊടുവള്ളി പാലത്തിലെത്തിയിരുന്നു. ട്രെയിന്‍ നിര്‍ത്തി അവിടെ ഇറങ്ങിയ അമ്മ വിവരം റെയില്‍വെ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് തലശേരി പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലശേരി റെയില്‍വെ സ്റ്റേഷനിലിറങ്ങിയ പെണ്‍കുട്ടി പുതിയ ബസ്സ്റ്റാൻഡിലെത്തുകയും ലോട്ടറി കച്ചവടക്കാരനില്‍…
Read Moreമുഴപ്പിലങ്ങാട് ടൗണിൽ വ്യാപക മോഷണം; കടകളുടെ പൂട്ടുകൾ തകർത്ത് പണവും സാധനങ്ങളും കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ടൗണിൽ വ്യാപക മോഷണം. കടകളുടെ പൂട്ടുകൾ തകർത്ത് പണവും സാധനങ്ങളും കവർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. മുഴപ്പിലങ്ങാട് ടൗണിലെ രാഷ്ട്രദീപിക ഏജന്റ് വിജയന്റെ 4ജി മൊബൈൽ ഷോപ്പിൽനിന്നു പണവും ഫോണുകളും കവർന്നു. ടി. ഭാസ്കരന്റെ ടൈൽസ് ഷോപ്പ്, ശശിയുടെ സ്റ്റേഷനറി കട, പ്രദീപന്റെ ഫ്രൂട്ട്സ് സ്റ്റാൾ, ടെലഫോൺ എക്സ്ചേഞ്ചിനു സമീപമുള്ള ജയചന്ദ്രന്റെ പെയിന്റ് കട എന്നിവടങ്ങളിൽ കവർച്ച നടന്നു. യൂത്ത് ബസ് സ്റ്റോപ്പിനു സമീപത്തുള്ള നാലുകടകളിലും കവർച്ച നടന്നു. അഭിലാഷ് ബേക്കറിയുടെ ഷട്ടറും ഭാഗീകമായി തകർക്കപ്പെട്ട നിലയിലാണ്. ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കടകളുടെ മേശവലിപ്പിലുണ്ടായിരുന്ന പണവും കടയിലുണ്ടായിരുന്ന സാധനങ്ങളും കവർന്നു. രാവിലെ പത്രവിതരണത്തിനെത്തിയവരാണ് കടകൾ തുറന്നുകിടക്കുന്നത് കണ്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreബാങ്കിനുള്ളില്‍ യുവതി വെടിയേറ്റുമരിച്ച കേസ്; ടെസ്റ്റ് ഫയര്‍ നടക്കില്ല; രണ്ടര വർഷം പിന്നിട്ട കേസിൽ അന്വേഷണം വഴിമുട്ടി
നവാസ് മേത്തര്‍ തലശേരി: നഗരമധ്യത്തില്‍ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ടെസ്റ്റ്ഫയര്‍ നടക്കില്ല. ആഭ്യന്തര വകുപ്പില്‍ ഇതിനുള്ള സംവിധാനമില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങളോ പ്രക്ഷോഭങ്ങളോ ഇല്ലാത്തതിനാല്‍ കേസിലെ ദുരൂഹതകള്‍ നീക്കാന്‍ സമ്മര്‍ദ്ദവുമില്ല. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച കേസിലാണ് രണ്ടര വര്‍ഷം പിന്നിടുമ്പോഴും ടെസ്റ്റ് ഫയറില്‍ തട്ടി അന്വേഷണം മരവിച്ചിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ടെസ്റ്റ് ഫയര്‍ നടത്തുന്നതിനായി തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം തേടിയത്. പലതവണ ടെസ്റ്റ് ഫയര്‍ നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നുള്ള അന്വാഷണത്തിലാണ് ടെസ്റ്റ്ഫയറിന് സംവിധാനമില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷണസംഘത്തെ അറിയിച്ചത്. വെടിവെപ്പ് നടന്ന ബാങ്കില്‍ പരിയാരം മെഡിക്കല്‍…
Read Moreഅമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ച മകളെ കാണാനില്ല; പരിഭ്രാന്തയായ അമ്മ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി; പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്ന നാടകീയ സംഭങ്ങൾ ഇങ്ങനെ…
യുവാവിനൊപ്പം കടന്നു കളഞ്ഞു; തലശേേരിയിൽ നടന്ന നാടകീയ സംഭങ്ങളെക്കുറിച്ച് പോലീസ് പറയുന്നത് തലശേരി: അമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന 19 കാരിയെ കാണാതായി. പരിഭ്രാന്തയായ അമ്മ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഇന്നു പുലര്‍ച്ചെ തലശേരി റെയില്‍വെ സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചെന്നൈ -മംഗലാപുരം എക്സ്പ്രസില്‍ മംഗലാപുരത്തെ ബന്ധു വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കോഴിക്കോട് സ്വദേശിനികളായ അമ്മയും മകളും. തലശേരി സ്റ്റേഷന് വിട്ടതോടെ മകളെ കാണാതാകുകയായിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ അമ്മ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. അപ്പോഴേക്കും ട്രെയിന്‍ കൊടുവള്ളി പാലത്തിലെത്തിയിരുന്നു. ട്രെയിന്‍ നിര്‍ത്തി അവിടെ ഇറങ്ങിയ അമ്മ വിവരം റെയില്‍വെ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് തലശേരി പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലശേരി റെയില്‍വെ സ്റ്റേഷനിലിറങ്ങിയ പെണ്‍കുട്ടി പുതിയ ബസ്സ്റ്റാൻഡിലെത്തിയതായി കണ്ടെത്തി. പുതിയ ബസ്സ്റ്റാൻഡിലെ ലോട്ടറി കച്ചവടക്കാരനില്‍നിന്ന്…
Read Moreപറശനിക്കടവിലെ പീഡനം; പെൺകുട്ടിയെ വളപട്ടണത്തും പള്ളിക്കുന്നിലും പീഡിപ്പിച്ചു; അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉൾപ്പെടെ മൂന്നുപേർ വളപട്ടണം പോലീസ് കസ്റ്റഡിയിൽ
തളിപ്പറമ്പ്/വളപട്ടണം: പറശിനിക്കടവിലെ ലോഡ്ജിൽ പീഡനത്തിരയായ പത്താംക്ലാസ് വിദ്യാർഥിനിയായ 16കാരിയെ വളപട്ടണത്തും പള്ളിക്കുന്നിലും പീഡിപ്പിച്ചതായി മൊഴി. പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉൾപ്പെടെ മൂന്നുപേരെ വളപട്ടണം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾ ചിലർ താമസിച്ച പള്ളിക്കുന്നിലെ ഒരു വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇന്നു രാവിലെ വളപട്ടണം സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ പള്ളിക്കുന്നിലെ വീട്ടിൽ പരിശോധന നടത്തി. ഡിവൈഎഫ്ഐ നേതാവ് നിഖിൽ, അഞ്ജന എന്ന വ്യാജപേരിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആന്തൂരിലെ മൃദുൽ, പെൺകുട്ടിയുടെ അച്ഛൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 15 കേസുകളിലായി 19 പ്രതികളാണ് നിലവിലുള്ളത്.15 കേസിൽ ആറു കേസുകൾ വളപട്ടണം പോലീസിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളപട്ടണത്തെ ആറുകേസുകളില്‍ മൂന്ന് കേസുകളിലെ പ്രതികളെ ഇനി പിടികിട്ടാനുണ്ട്. ഇതു കൂടാതെ പഴയങ്ങാടിയില്‍ രണ്ട് കേസുകളും കുടിയാന്മലയില് ഒരു…
Read Moreകല്ലാച്ചിയിലെ ജ്വല്ലറി കവർച്ച; മുക്കാൽക്കോടിയുടെ നഷ്ടം; മോഷണം ആസൂത്രിതമെന്ന് പോലീസ്
നാദാപുരം: കല്ലാച്ചി മാര്‍ക്കറ്റ് റോഡില്‍ ജ്വല്ലറിയുടെ ചുമര് കുത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവം നാടിനെ ഞെട്ടിച്ചു. വളയം റോഡില്‍ ടാക്സി സ്റ്റാന്‍ഡിന് സമീപത്തെ സിറജുല്‍ ഹുദാ ജുമാ മസ്ജിദിന് പിന് വശത്തെ കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി പഴങ്കൂട്ടത്തില്‍ എ.കെ.കേളുവിന്റെ ഉടമസ്ഥതയിലുള്ള റിന്‍സി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. മുക്കാല്‍ കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പള്ളിയോട് ചേര്‍ന്ന കടയുടെ പിന് ഭാഗത്തെ ചുമര് കുത്തിത്തുരന്ന് കല്ലുകള്‍ ഇളക്കി മാറ്റി അകത്ത് കടന്ന മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.കെട്ടിടത്തിന്റെ ചുമരില്‍ മൂന്ന് വരികളിലായി പത്തോളം കല്ലുകള്‍ നീക്കം ചെയ്തിട്ടുണ്ട്. കടക്കുള്ളിലെ ചുമരുകളില്‍ പതിച്ച ഗ്ലാസുകളും ഫൈബറിന്റെ വാതിലും അടിച്ച് തകര്‍ക്കുകയും ആഭരണങ്ങള്‍ സൂക്ഷിച്ച ട്രേകള്‍ മുറിയില്‍ വാരി വലിച്ചിടുകയും ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.…
Read Moreകണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിന്റെ കമാനങ്ങൾ റോഡിൽ ഉയർന്നു തുടങ്ങി; വിളംബര ഘോഷയാത്രയിൽ തൃശൂരിലെ പുലിക്കുട്ടൻമാരും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന പ്രചരണാർഥം റോഡുകളിൽ കമാനങ്ങൾ സ്ഥാപിച്ചു തുടങ്ങി. ബുധനാഴ്ച രാവിലെ മുതലാണ് പ്രവൃത്തി ആരംഭിച്ചത്. പത്ത് കേന്ദ്രങ്ങളിലാണ് കമാനങ്ങൾ സ്ഥാപിക്കുന്നത്. ചാവശേരി, മട്ടന്നൂർ, മേലേ ചൊവ്വ, വായാന്തോട്, കരേറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് കമാനങ്ങൾ സ്ഥാപിച്ചു വരുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഏഴിന് വൈകുന്നേരം മട്ടന്നൂരിൽ നടക്കുന്ന വിളംബര ഘോഷയാത്രയിൽ പുലികളും ഇറങ്ങും. തൃശൂരിൽ നിന്നാണ് പുലികളി കലാകാരൻമാർ എത്തുന്നത്. വായാന്തോട് നിന്നാരംഭിക്കുന്ന ഘോഷയാത്ര മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. ഉദ്ഘാടനത്തിന്റെ മട്ടന്നൂർ ബസ് സ്റ്റാൻഡ്, വായന്തോട്, ഇരിട്ടി റോഡ്, തലശേരി റോഡ് എന്നിവിടങ്ങളിൽ ഏഴു മുതൽ വൈദ്യുതാലങ്കാരങ്ങൾ ഏർപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങളും വീടുകളും അലങ്കരിക്കാനും പ്രാദേശിക സംഘാടകസമിതിയുടെ അവലോകന യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ ഉദ്ഘാടന ദിവസം കുടുംബശ്രീ ഭക്ഷണ സ്റ്റാളുകൾ തുറക്കും. ചടങ്ങിനെത്തുന്നവരെ സഹായിക്കാൻ വൊളന്റീയർമാരും ഇൻഫർമേഷൻ കൗണ്ടറുകളുമുണ്ടാകും. വിമാനത്താവളത്തിന് സ്ഥലംവിട്ടുനൽകിയവർക്ക് പന്തലിൽ…
Read More