സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍; മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല പ​ര​ത്തി​ക്കാ​ട് ശ്രീ​വി​ദ്യാ​ശ്ര​മ​ത്തി​ലെ സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന വി​വാ​ദ​മാ​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പോ​ലീ​സ് ഉ​ന്ന​ത​ത​ല നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ​യ്യ​ന്നൂ​ർ പോ​ലീ​സ്. വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ പ​യ്യ​ന്നൂ​രി​ലെ എ​സ്.​ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി (52) യി​ല്‍ നി​ന്നാ​ണു പ​യ്യ​ന്നൂ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ കെ.​വി​നോ​ദ്കു​മാ​ര്‍ ഇ​ന്ന​ലെ മൊ​ഴി​യെ​ടു​ത്ത​ത്. വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലി​നു ശേ​ഷം പോ​ലീ​സ് തു​ട​ര്‍​ന്ന മൗ​നം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു ര​ണ്ടു​മാ​സ​ക്കാ​ല​മാ​യി തു​ട​ര്‍​ന്ന ഉ​ദാ​സീ​ന​ത​ക്കൊ​ടു​വി​ല്‍ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​ത്. മു​മ്പു പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ​യാ​യി​രു​ന്ന എ.​വി.​ദി​നേ​ശ​നെ, എ​സ്.​ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തി​നു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഇ​യാ​ളെ വി​ളി​ച്ചു വ​രു​ത്തി​യ പോ​ലീ​സ് ഈ ​കേ​സി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​അ​വ​സ​ര​ത്തി​ലാ​ണു പ​യ്യ​ന്നൂ​രി​ലെ ഒ​രു വ്യാ​പാ​രി​യാ​ണ് സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​രി​ലെ ഒ​രു വ്യാ​പാ​രി​യു​മാ​യി ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും…

Read More

ശ്രീ​ധ​ര​ൻ​പി​ള്ള​യു​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി-​ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ​ക്ക് വ​ധ​ഭീ​ഷ​ണി;   എല്ലാവരേയും വെട്ടിക്കൊല്ലുമെന്ന് പറയുന്ന കത്തിലെ വരികൾ ഇങ്ങനെ…

ക​ണ്ണൂ​ർ: ബി​ജെ​പി-​ആ​ർ​എ​സ്എ​സ് സം​സ്ഥാ​ന നേ​താ​ക്ക​ളെ വ​ധി​ക്കു​മെ​ന്ന് കാ​ണി​ച്ച് ഭീ​ഷ​ണി​ക്ക​ത്ത്. ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സാ​യ താ​ളി​ക്കാ​വി​ലെ മാ​രാ​ർ​ജി ഭ​വ​നി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച​ത്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സു​രേ​ന്ദ്ര​ൻ, എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, ശോ​ഭാ സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ വി.​വി. രാ​ജേ​ഷ്, ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ​എ​സ്എ​സ് നേ​താ​വ് ഗോ​പാ​ല​ൻ​കു​ട്ടി എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല്ലു​മെ​ന്നാ​ണു ഭീ​ഷ​ണി. ബി​ജെ​പി കേ​ര​ള​ത്തി​ൽ ക്ല​ച്ച് പി​ടി​ക്കി​ല്ലെ​ന്നും അ​ടു​ത്ത മേ​യ് വ​രെ​യെ നി​ന്‍റെ​യൊ​ക്കെ ക​ളി​യു​ള്ളൂ​വെ​ന്ന് ഓ​ർ​ത്തോ​യെ​ന്നു പ​റ​ഞ്ഞാ​ണു ക​ത്ത് അ​വ​സാ​നി​ക്കു​ന്ന​ത്. ക​ത്ത് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

സം​സ്ഥാ​ന​ത്ത് എട്ടു ജി​ല്ല​ക​ളി​ൽ കു​ഷ്ഠ​രോ​ഗ വ്യാ​പ​നം; രോ​ഗി​ക​ൾ കൂ​ടു​ത​ൽ പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട്: സം​സ​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഷ്ഠ രോ​ഗി​ക​ളു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ​ന്ന് ക​ണ​ക്കു​ക​ൾ. ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ടി കെ ​അ​നൂ​പാ​ണ് രോ​ഗ​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത് ല​ക്ഷം ആ​ളു​ക​ളി​ൽ ഒ​രാ​ൾ​ക്ക് രോ​ഗ​ബാ​ധ എ​ന്ന​താ​ണ് അ​നു​വ​ദ​നീ​യ​മാ​യ സ്ഥി​തി എ​ന്നി​രി​ക്കെ ജി​ല്ല​യി​ൽ ഇ​ത് ഏ​ഴു​പേ​രി​ലാ​ണ് കാ​ണു​ന്ന​ത്. രോ​ഗം മൂ​ല​മു​ള്ള അം​ഗ​വൈ​ക​ല്യ നി​ര​ക്കും ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​ണ്.​ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 493 കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ​യാ​ണ് ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 41 പേ​ർ കു​ട്ടി​ക​ളും 72 പേ​ർ രോ​ഗം​മൂ​ലം അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം,എ​റ​ണാ​കു​ളം,തൃ​ശൂ​ർ,മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ട്. 2005 മു​ത​ൽ നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്തു എ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കു​ഷ്ഠ​രോ​ഗം വീ​ണ്ടും വ്യാ​പ​ക​മാ​വു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ​പ്പോ​ലും ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ കാ​ണു​ന്ന​തി​ന് ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി പ​ങ്കി​ട​ൽ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തും. വാ​യു​വി​ലൂ​ടെ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത…

Read More

തളിപ്പറമ്പിൽ വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ;  പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു;  പെൺകുട്ടിയുടെ മൊഴിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ…

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ 16കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. സം​ഭ​വ​വു​മ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ച്ഛ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 13 നും 19 ​നും പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചു പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍, മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ന്ദീ​പ്, ഷ​ബീ​ര്‍, ഷം​സു​ദ്ദീ​ന്‍, അ​യൂ​ബ് എ​ന്നി​വ​രെ ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ് ഐ ​കെ.​ ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇ​ന്ന് വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഫെ​യ്സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട അ​ഞ്ജ​ന എ​ന്ന യു​വ​തി​യാ​ണ് പ്ര​ലോ​ഭി​പ്പി​ച്ച് ത​ന്നെ ലോ​ഡ്ജി​ലെ​ത്തി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ഞ്ജ​ന​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് ത​ളി​പ്പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.…

Read More

ശ​ബ​രി​മ​ല വി​ഷ​യം; കണ്ണൂർ  വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം  ബ​ഹി​ഷ്ക​രി​ക്കുമെന്ന് ബി​ജെ​പി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാ​ൻ ബി​ജെ​പി സ​ന്പൂ​ർ​ണ്ണ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​നെ ക​ള​ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ക, അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ​വേ​ട്ട ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​തെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. യോ​ഗം സം​സ്ഥാ​ന സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​വേ​ലാ​യു​ധ​ൻ, എ.​പി. ഗം​ഗാ​ധ​ര​ൻ, വി. ​വി. ച​ന്ദ്ര​ൻ. എ. ​ദാ​മോ​ദ​ര​ൻ, വി​ജ​യ​ൻ വ​ട്ടി​പ്രം , കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​ഹ​രി​ദാ​സ്, കെ. ​കാ​ർ​ത്തി​ക , ബി​ജു ഏ​ള​ക്കു​ഴി, എം.​കെ.​വി​നോ​ദ്, എ​ൻ. ര​തി, ടി.​സി.​മ​നോ​ജ്, ജ​ന​റ​ൽ…

Read More

കോ​ര​ൻ​പീ​ടി​ക​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 15 പ​വ​നും 45,000 രൂ​പ​യും ക​വ​ർ​ന്നു;   സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് 

പ​രി​യാ​രം: വീ​ട് കു​ത്തി​ത്തു​റ​ന്ന് 15 പ​വ​നും 45,000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്തു. കോ​ര​ൻ​പീ​ടി​ക മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കൊ​ഴു​ക്ക​ൽ വീ​ട്ടി​ൽ സൈ​നു​ൽ ആ​ബി​ദി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പി​റ​കി​ലെ ഗ്രി​ൽ​സ് പി​ക്കാ​ക്സ് ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത് അ​ടു​ക്ക​ള​വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് എ​ല്ലാ മു​റി​ക​ളി​ലും ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ടു​ക​യും ഷെ​ൽ​ഫു​ക​ൾ കു​ത്തി​ത്തു​റ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വീ​ട്ടി​ലെ കി​ണ​റി​ന്‍റെ മോ​ട്ടോ​ർ ത​ക​രാ​റാ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ നാ​ല് ദി​വ​സ​മാ​യി ത​റ​വാ​ട്ട് വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​ഡീ​ഷ​ണ​ൽ എ​സ്ഐ സി.​ജി. സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. വീ​ടി​ന​ക​ത്ത് ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ച പാ​സ്പോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.​സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

തെ​യ്യ​ത്തെ പൊ​തു​വേ​ദി​ക​ളി​ൽ കെ​ട്ടി​യാ​ടു​ന്ന​ത് പ്രതി​ഷേ​ധാ​ർ​ഹം: ആ​ചാ​രാ​നു​ഷ്ഠാ​ന സം​ര​ക്ഷ​ണ സ​മി​തി

മ​ട്ട​ന്നൂ​ർ: ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും കാ​വു​ക​ളി​ലും ആ​ചാ​രാ​നു​ഷ്ഠാ​ന നി​ർ​വ​ഹ​ണ​ത്തി​ലൂ​ടെ അ​ര​ങ്ങി​ലെ​ത്തു​ന്ന തെ​യ്യ​ത്തെ പൊ​തു​വേ​ദി​ക​ളി​ൽ കെ​ട്ടി​യാ​ടു​ന്ന​ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി ഉ​ത്ത​ര​കേ​ര​ള തെ​യ്യം ആ​ചാ​രാ​നു​ഷ്ഠാ​ന സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മ​ട്ട​ന്നൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ തെ​യ്യം കെ​ട്ടി​യാ​ടു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് തെ​യ്യം ക​ലാ​കാ​ര​ൻ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കെ​ട്ടി​യാ​ടി​ക്ക​പ്പെ​ടു​ന്ന ആ​ചാ​ര ക​ർ​മ​ത്തെ ശു​ചി​യോ ശു​ദ്ധി​യോ ഇ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ ഘോ​ഷ​യാ​ത്ര, ജാ​ഥ​ക​ൾ, സി​നി​മാ പാ​ട്ട്, സ്വീ​ക​ര​ണ ച​ട​ങ്ങ് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ വി​ക​ല​മാ​യി തെ​യ്യ​ത്തെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. തെ​യ്യ​ക്കാ​രി​ലെ സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലും മേ​ലാ​ളി വ​ർ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യും മൂ​ല​മാ​ണ് ചി​ല തെ​യ്യ​ക്കാ​ർ ഇ​ത്ത​രം പേ​ക്കോ​ല​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ കൂ​ട്ടു നി​ൽ​ക്കു​ന്ന​ത്. ഇ​വ​രെ നി​ല​ക്കു​നി​ർ​ത്താ​നും അ​വ​ത​ര​ണ​ത്തി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കാ​നും കോ​ലാ​ധി​കാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ ആ​ഹ്വാ​നം ചെ​യ്ത​താ​യും തെ​യ്യം ക​ലാ​കാ​ര​ൻ​മാ​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ധ​ര​ൻ പെ​രു​വാ​മ്പ, അ​നു​രാ​ഗ് നീ​ലി​യ​ത്ത്, സി.​പി.​പ​വി​ത്ര​ൻ, സി.​പി.​പ്ര​കാ​ശ​ൻ, പി.​കൃ​ഷ്ണ​ൻ പ​ണി​ക്ക​ർ , പി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി.​ഗോ​വി​ന്ദ​ൻ ,…

Read More

പ​റ​മ്പാ​യി​യി​ലെ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​നം; ബം​ഗ​ളു​രു സ്ഫോ​ട​ന കേ​സി​ലെ പ്ര​തി​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി

കൂ​ത്തു​പ​റ​മ്പ്: ബം​ഗ​ളു​രു സ്ഫോ​ട​ന കേ​സി​ലെ പ്ര​തി പ​റ​മ്പാ​യി​യി​ലെ പി.​എ.​സ​ലീ​മി​നെ പ​റ​മ്പാ​യി​യി​ലെ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​ന കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തു​ന്ന പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​കും. ബം​ഗ​ളു​രു സ്ഫോ​ട​ന കേ​സി​ൽ ബം​ഗ​ളു​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ ക​ഴി​യു​ന്ന സ​ലീ​മി​നെ (41) കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ പ്രൊ​ഡ​ക്ഷ​ൻ വാ​റ​ണ്ട് ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് നി​ഷാ​ദ് തി​രോ​ധാ​ന കേ​സി​ൽ സ​ലീ​മി​നെ ഇ​ന്ന​ലെ കൂ​ത്തു​പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.​ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​ന കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് സി​ഐ സ​ന​ൽ ആ​ണ് സ​ലീ​മി​നെ ഈ ​കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​പേ​ക്ഷ ന​ല്കി​യ​ത്. പ​തി​നാ​ല് ദി​വ​സ​മാ​ണ് ഇ​തി​നാ​യി പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും ഇ​ന്ന​ലെ മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് സ​ലീ​മി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ബം​ഗ​ളു​രു സ്ഫോ​ട​ന കേ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് സ​ലീ​മി​നെ പ​റ​മ്പാ​യി​ൽ വെ​ച്ച് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഈ ​കേ​സി​ൽ…

Read More

പ​റ​ശി​നി​ക്ക​ട​വി​ൽ 16കാ​രി​യെ കെ​ട്ടി​യി​ട്ട് പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ; പ്രായപൂർത്തിയാ വാത്ത  പെൺകുട്ടിയെ  ലോഡ്ജിലെത്തിച്ചത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതി;   ക്രൂരമായ പീഡനത്തെക്കുറിച്ച് പെൺകുട്ടിപറഞ്ഞത് കേട്ട് ഞെട്ടി പോലീസും

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്ന് 16 കാ​രി​യെ ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ട് മാനഭംഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ 2 പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍, കൂ​ട്ടു​പ്ര​തി​യേ​യും ഒ​ത്താ​ശ​ചെ​യ്ത സ്ത്രീ​യേ​യും ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ക​ണ്ണൂ​രി​ലെ ഒ​രു സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്ത്രീ ​പ്ര​ലോ​ഭി​പ്പി​ച്ച് മൂ​ന്ന്പേ​ര്‍​ക്ക് കാ​ഴ്ച്ച​വെ​ച്ച​തെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 13 ന് ​പു​തി​യ​തെ​രു​വി​ല്‍ വെ​ച്ച് ഈ ​സ്ത്രീ​യും ഒ​രു യു​വാ​വും ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ കാ​റി​ല്‍ ക​യ​റ്റി പ​റ​ശി​നി​ക്ക​ട​വി​ലെ ഒ​രു ലോ​ഡ്ജി​ലെ മു​റി​യി​ലെ​ത്തി​ക്കു​ക​യും അ​വി​ടെ​വെ​ച്ച് യു​വാ​വ് ബ​ലം പ്ര​യോ​ഗി​ച്ച് പീ​ഡി​പ്പി​ക്കുകയും ചെയ്തു. തു​ട​ര്‍​ന്ന് ഫേ​സ്ബു​ക്ക് വ​ഴി ചാ​റ്റ്ചെ​യ്ത​തി​ന്‍റെ വീ​ഡി​യോ എ​ല്ലാ​വ​ര്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 19 ന് ​വീ​ണ്ടും ലോ​ഡ്ജി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മാനഭംഗപ്പെടുത്തി. പി​ന്നീ​ട് ഒ​ത്താ​ശ​ചെ​യ്ത സ്ത്രീ​യും യു​വാ​വും ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ബ​ലം പ്ര​യോ​ഗി​ച്ച് ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ട​ശേ​ഷം, ഇ​വ​ര്‍ റൂ​മി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ മ​റ്റ് ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന്…

Read More

ചെ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് മാ​റ്റി​യി​ല്ല; കി​ളി​യ​ന്ത​റ​യി​ൽ റോ​ഡ് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു

ഇ​രി​ട്ടി: അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കി​ളി​യ​ന്ത​റ​യി​ല്‍ വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ര്‍​ടി​ഒ ചെ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റാ​ന്‍ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ നൂ​റു​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് റോ​ഡ് നി​ര്‍​മാ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ത​ല​ശേ​രി – കൂ​ട്ടു​പു​ഴ (വ​ള​വു​പാ​റ) റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ട​ത്തി​ല്‍ മു​ത​ല്‍ കൂ​ട്ട​പു​ഴ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് കി​ളി​യ​ന്ത​റ​യി​ൽ മാ​ത്ര​മാ​ണ് ടാ​റിം​ഗ് പ്ര​വ​ര്‍​ത്തി ന​ട​ത്താ​ത്ത​ത്. വാ​ട​ക​കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​കെ​ട്ടി​ടം എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഒ​ഴി​യാ​മെ​ന്ന് ആ​ര്‍​ടി​ഒ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​ഴി​വാ​യി​ട്ടി​ല്ല. കി​ളി​യ​ന്ത​റ​യി​ലെ റ​വ​ന്യു​ഭൂ​മി​യി​ല്‍ ത​ന്നെ ക​ണ്ട​യ്ന​ര്‍ ഉ​പ​യോ​ഗി​ച്ച് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം മാ​റ്റ​ണ​മെ​ന്നാ​ണ് കെ​എ​സ്ടി​പി ഒ​ടു​വി​ല്‍ വ​ച്ചി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. ഇ​പ്പോ​ള്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​വും ഭൂ​മി​യും കെ​എ​സ്ട​പി അ​ക്വ​യ​ര്‍ ചെ​യ്ത​താ​ണ്.

Read More