പയ്യന്നൂര്‍: അയല്‍വാസികളായ വീട്ടമ്മമാര്‍ക്ക് ഭ്രാന്തന് കുറുക്കന്റെ കടിയേറ്റു. മാത്തില്‍ ചൂരലിലെ പുത്തന്‍പറമ്പില്‍ സരള (56), വള്ളിയാന്തടം വത്സല(45) എന്നിവരാണ് ഭ്രാന്തൻ കുറുക്കന്റെ ആക്രമണത്തിനിരയായത്.വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോയ സരളയുടെ മകൻ രഗനീഷിന് (32) കാര്‍ മറിഞ്ഞും പരിക്കേറ്റു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.വീട്ടുജോലികളിലേര്പ്പെട്ടിരുന്ന ഇരുവരേയും വീടിനുള്ളില്‍ കയറിയാണ് ഭ്രാന്തന് കുറുക്കന് കടിച്ചത്. ഇരുവരേയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ വീട്ടിലെ പശുവിനെയും നായയേയും ഭ്രാന്തന് കുറുക്കൻ ആക്രമിച്ചു. സരളയെ ഭ്രാന്തന് കുറുക്കന് കടിച്ചതായുള്ള വിരമറിഞ്ഞ് മകന് രഗനീഷ് എത്തുമ്പോഴേക്കും ഇവരെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാഞ്ഞങ്ങാട് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നിലേശ്വരത്തിന് സമിപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് രഗനീഷിന് പരിക്കേറ്റത്.
Read MoreCategory: Kannur
തളിപ്പറമ്പിൽ യുവാവിന് കുത്തേറ്റ സംഭവം; എസ്ഡിപിഐ, കാന്പസ് ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെ 9പേർക്കെതിരേ വധശ്രമത്തിന് കേസ്
തളിപ്പറമ്പ്: ചാലത്തൂർ മുക്കോണത്തു യുവാവിനു കുത്തേറ്റ സംഭവത്തിൽ എസ്ഡിപിഐ കാന്പസ് ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെ ഒൻപതുപേർക്കെതിരേ വധശ്രമത്തിന് തളിപ്പറന്പ് പോലീസ് കേസെടുത്തു. ചാലത്തൂർ സ്വദേശി പെരുവാടി വീട്ടിൽ നിധീഷിനാണു കുത്തേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കാനഡയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു നിധീഷ്. മൂന്നു ബൈക്കുകളിലായെത്തിയ ഏഴംഗസംഘവുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുകയും ഇവരുടെ നിർദേശാനുസരണം ബൈക്കിലെത്തിയ രണ്ടംഗസംഘം നിധീഷിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിധീഷ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിധീഷിന്റെ സുഹൃത്ത് ഇ. വിജേഷിന്റെ പരാതിപ്രകാരം എസ്ഡിപിഐ നേതാക്കളായ മുതുകുടയിലെ ജവാദ്, തലഹത്ത്, കാന്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ തുടങ്ങിയവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറുപേർക്കെതിരേയാണ് കേസെടുത്തത്. തളിപ്പറമ്പ് എസ്ഐമാരായ കെ. ദിനേശൻ, കെ.കെ. പ്രശോഭ്, പഴയങ്ങാടി എസ്ഐ പി. എ. ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Read More“ബാഡ് ടച്ച് ‘; റിമാൻഡിലായ അധ്യാപകന് വേണ്ടി ജാമ്യഹർജി ഫയൽ ചെയ്തു; ദുരുദ്ദേശത്തോടെ അധ്യാപകൻ തങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ല; ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റിദ്ധരിച്ചതാണെന്ന് വിദ്യാർഥിനികൾ
തലശേരി: ഏഴാം ക്ലാസിൽ പഠിക്കുന്ന 29 വിദ്യാർഥിനികളെ “ബാഡ് ടച്ച് ‘ നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുപി സ്കൂൾ അധ്യാപകൻ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യ ഹർജി ഫയൽ ചെയ്തു. കോഴിക്കോട് സ്വദേശിയായ അധ്യാപകനു വേണ്ടി അഡ്വ. കെ.വിശ്വനാണ് ജാമ്യഹർജി ഫയൽ ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റായ നിലയിൽ ക്ലാസെടുത്തതാണ് നിരപരാധിയായ അധ്യാപകൻ ജയിലിലടക്കപ്പെടാൻ ഇടയാക്കിയിട്ടുളളത്. അധ്യാപകർ കുട്ടികളെ സ്പർശിക്കുന്നത് ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്താൽ അത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അഡ്വ. കെ.വിശ്വൻ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറഞ്ഞു. ഇതിനിടയിൽ അധ്യാപകനെതിരെ ചൈൽഡ് ലൈനിന് മൊഴി നൽകിയ വിദ്യാർഥിനികളെ പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി. ദുരുദ്ദേശത്തോടെ അധ്യാപകൻ തങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ലെന്നും തങ്ങൾ പറഞ്ഞത് ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റിദ്ധരിച്ചതാണെന്നും വ്യക്തമാക്കി കൊണ്ട് വിദ്യാർത്ഥികൾ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗത്തിനെ സമീപിച്ചിരുന്നു. കഴിഞ്ഞ…
Read Moreദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസിടിച്ച് ഭാര്യ മരിച്ചു; അപകടത്തിൽ ഭർത്താവിനും പരിക്ക്
കൂത്തുപറമ്പ്: ദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു. മാലൂർ ഓലക്കലിലെ സദാനന്ദന്റെ ഭാര്യ ഷൈനി (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 8. 30 ഓടെ നിർമലഗിരി കോളജിന് സമീപം നീറോളിചാലിലായിരുന്നു അപകടം. നിർമാണ തൊഴിലാളികളായ ദന്പതികൾ മാലൂരിൽ നിന്നും കൂത്തുപറന്പിലേക്ക് ജോലിക്കായി സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം. ഇരിട്ടിയിൽ നിന്നും തലശേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. പരിക്കേറ്റ സദാനന്ദനെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സദാനന്ദന്റെ പരിക്ക് സാരമുള്ളതല്ല. ഷൈനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൂത്തുപറമ്പ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മക്കൾ: അക്ഷയ ( ബിരുദ വിദ്യാർഥിനി ) അന്വയ (പത്താം ക്ലാസ് വിദ്യാർഥിനി.)
Read Moreസഹപാഠിയുടെ ദുരിതത്തിൽ താങ്ങായി സുഹൃത്തുക്കൾ; തൃക്കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളിലെ 1987-88 വർഷത്തെ വിദ്യാർഥി കൂട്ടായ്മയാണ് ലതയ്ക്ക് കൈത്താങ്ങായി വീട് നിർമിച്ച് നൽകിയത്
തൃക്കരിപ്പൂർ: ഗവ. ഹൈസ്കൂളിൽനിന്ന് 1987-88 വർഷത്തെ വിദ്യാർഥി കൂട്ടായ്മ സഹപാഠിയായ മീലിയാട്ടെ തച്ചൻ ലതക്ക് പയ്യന്നൂർ നഗരസഭയിലെ കവ്വായിൽ വീട് ഒരുക്കി. പയ്യന്നൂർ നഗരസഭ 2015 ൽ വിടും സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തി ലതക്കും കുടുംബത്തിന് ഒന്നാം ഗഡു 1.5 ലക്ഷം രൂപ നൽകിയിരുന്നു. അതിൽ 90,000 രൂപ നൽകി സ്ഥലം വാങ്ങിയെങ്കിലും ഇതിനിടയിൽ ലത അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമായതൊടെ വിടെന്ന സ്വപ്നത്തിന് കരിനിഴൽ വിഴ്ത്തി. ലതയുടെ സഹപാഠി തന്റെ കുട്ടികളുടെ അധ്യാപികയായി കവ്വായി സ്കൂളിൽ എത്തിയതോടെയാണ് തങ്ങളുടെ സഹപാഠി കൊച്ചുകുടിലിൽ കഴിയുന്ന സ്ഥിതി പൂർവ വിദ്യാർഥി കൂട്ടായ്മ അറിഞ്ഞത്. പയ്യന്നൂർ നഗരസഭയിൽനിന്ന് ലഭിച്ച 2.4 ലക്ഷം രൂപ ഉൾപ്പെടെ പൂർവ വിദ്യാർഥി കൂട്ടായ്മയും ചേർന്ന് ഏഴു ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് വീട് പൂർത്തീകരിച്ചത്. കവ്വായിലെ ഒട്ടോ ഡ്രൈവറായ നാരായണനും കുട്ടികളും അടങ്ങുന്നതാണ് ലതയുടെ കുടുംബം.…
Read Moreബാഡ്ടച്ച് , ഗുഡ്ടച്ച് എങ്ങനെയെന്ന കൗൺസിലിംഗ് കേട്ട വിദ്യാർഥിനികൾ ഞെട്ടി; അധ്യാപകനെതിരേ പരാതി പറഞ്ഞത് 29 കുട്ടികൾ; അധ്യാപകൻ അറസ്റ്റിലായതോടെ കുട്ടികളും രക്ഷിതാക്കളും മൊഴിമാറ്റി; തലശേരിയിൽ നടന്ന സംഭവമിങ്ങനെ…
തലശേരി: ഏഴാം ക്ലാസിൽ പഠിക്കുന്ന 29 വിദ്യാർഥിനികളെ “ബാഡ് ടച്ച് ” നടത്തിയെന്ന പരാതിയിൽ യുപി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അറസ്റ്റിലായ കോഴിക്കോട് സ്വദേശിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. എന്നാൽ അധ്യാപകൻ ദുരുദ്ദേശത്തോടെ തങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ലെന്നും തങ്ങൾ പറഞ്ഞത് ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റിദ്ധരിച്ചതാണെന്നും വ്യക്തമാക്കി കൊണ്ട് വിദ്യാർഥികൾ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് അംഗത്തിനു മുമ്പാകെ ഹാജരായി. അധ്യാപകനെതിരെ പോലീസിനു മൊഴി നൽകാനും വിദ്യാർഥികൾ തയാറായില്ല. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.”ബാഡ് ടച്ച് ഗുഡ് ടച്ച് ” എന്നതായിരുന്നു വിഷയം. കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ തൊട്ടാൽ ബാഡ് ടച്ച് ആകും എന്ന് കൗൺസിലിംഗ് നടത്തുന്നവർ വിശദീകരിച്ചപ്പോഴാണ് 29 വിദ്യാർഥിനികൾ ബാഡ് ടച്ച് സംബന്ധിച്ച് അധ്യാപകനെതിരെ മൊഴി നൽകിയത്. ഇത് രേഖപ്പെടുത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ…
Read Moreകീഴാറ്റൂര്‍ സമരത്തിന് യുഡിഎഫ് പിന്തുണ; കര്‍ഷക ജനതയെ സിപിഎമ്മും ബിജെപിയും ഒരു പോലെ വഞ്ചിച്ചെന്ന് പ്രഫ. എ.ഡി. മുസ്തഫ
കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കാനായി വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് യു ഡി എഫ് പിന്തുണ നല്‍കുമെന്ന് ജില്ലാ ചെയര്മാന് പ്രഫ.എ ഡി മുസ്തഫ അറിയിച്ചു. കീഴാറ്റൂരിലെ കര്‍ഷക ജനതയെ സിപിഎമ്മും ബിജെപിയും ഒരു പോലെ വഞ്ചിക്കുകയായിരുന്നു. അലൈന്മെന്റ് മാറ്റാതെ കീഴാറ്റൂര്‍ വയല്‍ മുഴുവന്‍ ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത് കൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നതോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. പല കാര്യങ്ങളിലും സിപിഎമ്മും ബി ജെപിയും ഒത്തു കളിക്കുകയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കീഴാറ്റൂർ. പൊതുവേദികളില്‍ കേന്ദ്രമന്ത്രി നിധിന് ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം പുകഴ്ത്തുന്നത് പലവട്ടം കണ്ടതാണ്. കീഴാറ്റൂര്‍ വിഷയത്തില്‍ തുടക്കം തൊട്ടേ മുഖ്യമന്ത്രിയും ഗഡ്ഗരിയുമായി ധാരണയുണ്ടായിരുന്നു. അതിന്റെ പിന്‍ബലത്തില്‍ തന്നെയാണ് വയല്‍ക്കിളി സമരത്തെ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചത്. ബിജെപിയാകട്ടെ ഈ വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ചു. അലൈന്മെന്റ് മാറ്റിയേ ദേശീയ പാതയുടെ പണി നടത്താവൂ…
Read Moreകൃഷിയിറക്കും മുൻപ് സർക്കാരിന്റെ വക എട്ടിന്റെ പണി; കല്ലുമ്മക്കായ കർഷകർക്ക് തിരിച്ചടിയായി ഫിഷറീസ് അധികൃതരുടെ പുത്തൻ മാനദണ്ഡം; ആശങ്കയിൽ കർഷകർ
പടന്ന: ഇത്തവണ കവ്വായിക്കായലിൽ വിത്തിറക്കും മുന്‍പേ കല്ലുമ്മക്കായ കർഷകർ ആശങ്കയിൽ. കഴിഞ്ഞ വർഷം കണ്ണീർകൃഷിയായി മാറിയ കല്ലുമ്മക്കായ കർഷകർക്ക് ഈ വർഷം ഫിഷറീസ് അധികൃതരുടെ തലതിരിഞ്ഞ മാനദണ്ഡമാണ് ആശങ്കക്ക് കാരണമായത്. കായലിലെ വെള്ളത്തിന്റെ ഘടനയിലുണ്ടാവുന്ന മാറ്റം പോലും കൃഷിനാശം വരുത്തുന്ന ഇവർക്ക് തിരിച്ചടിയാവുന്ന തീരുമാനമാണ് അധികൃതരിൽ നിന്നുണ്ടായിട്ടുള്ളത്. കർഷകർ വ്യക്തിഗതമായും സംഘമായും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലും വർഷങ്ങളായി നടത്തി വരുന്ന കല്ലുമ്മക്കായ കൃഷിയിൽ സജീവമായവരെ മാറ്റി നിർത്താനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നാണ് കർഷകരും കൂട്ടായ്മകളും പറയുന്നത്. കഴിഞ്ഞ വർഷം ഉൾപ്പെടെ കൃഷിയിറക്കിയ പരിചയ സന്പന്നരായ കർഷകർക്ക് നൽകുന്ന സഹായം പകുതിയായി വെട്ടികുറക്കുമെന്ന ഫിഷറീസ് വകുപ്പ് അധികൃതരുടെ തീരുമാനമാണ് കർഷകർക്ക് വിനയാവുന്നത്. കായലിൽ ഇറക്കുന്ന കല്ലുമ്മക്കായ കൃഷി പല വർഷങ്ങളിലും നഷ്ടത്തിലാണ് കലാശിക്കുകയെന്ന് ഇവർ പറയുന്നു. കല്ലുമ്മക്കായ വിത്ത് ശേഖരണം മുതൽ വിളവെടുത്ത് വ്യാപാരികളിൽ എത്തിക്കുന്നത് വരെ കർഷകർക്ക്…
Read Moreമകന്റെ ചോറൂണിനെത്തിയ സൈനികൻ വാഹനാപകടത്തിൽ മരിച്ചു; ബൈക്കിൽ വിട്ടിലേക്ക് വരവേ ഓട്ടോയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം
പാനൂർ: മകന്റെ ചോറൂണിന് അവധിക്ക് നാട്ടിലെത്തിയ സിആർപിഎഫ് ജവാൻ വാഹനാപകടത്തിൽ മരിച്ചു. മൊകേരി പാത്തിപ്പാലം വള്ള്യായി റോഡിലെ സനേഷ് നിവാസിൽ പി. സുകേഷാണ് (39)മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ പൂക്കോടിനടുത്ത കുന്നപ്പാടി ബസാറിലാണ് അപകടം. സുകേഷ് സഞ്ചരിച്ച ബൈക്കും മാക്കൂൽ പീടിക സ്വദേശിയായ ശ്രീജിത്തിന്റെ കാൾ ടാക്സി ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ശ്രീജിത്തിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ചത്തീസ്ഗണ്ഡിൽ സിആർപിഎഫ് ജവാനായ സുകേഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഭാര്യ വീടായ കാപ്പുമ്മലിലേക്ക് പോകവെയാണ് അപകടം. ഗോപാലൻ-സരോജിനി ദന്പതികളുടെ മകനാണ്. ഭാര്യ: നിധി. മക്കൾ: നിയ, ദക്ഷിത്. സഹോദരങ്ങൾ: സുധീഷ്, സാനേഷ് (സുബേദാർ, ഡൽഹി).
Read Moreമുള്ളൻപന്നിയെ പിടിക്കാൻ ഗുഹയിൽ കയറിയ യുവാവിന് ദാരുണാന്ത്യം; മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ഫയർഫേഴ്സ് മൃതദേഹം പുറത്തെടുത്തു
കാസർഗോഡ്: ബദിയടുക്കയിൽ മുള്ളൻപന്നിയെ പിടിക്കാൻ ഗുഹയിൽ കയറി ശ്വാസംമുട്ടി മരിച്ച യുവാവിന്റെ മൃതദേഹം അഗ്നിശമനസേന പുറത്തെടുത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്റെ മൃതദേഹം പുറത്തെത്തിക്കാനായത്. ധർമത്തടുക്ക ബാളിഗെയിലെ രമേശ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് ഗുഹയ്ക്കുള്ളിൽ കയറിയ മുള്ളൻപന്നിയെ പിടിക്കാൻ യുവാവ് പിന്നാലെ കയറിയത്. അയൽക്കാരോട് വിവരം പറഞ്ഞ ശേഷമാണ് രമേശ് ഒരാൾക്ക് മാത്രം കയറാവുന്ന ഗുഹയിലേക്ക് മുള്ളൻപന്നിക്ക് പിന്നാലെ പോയത്. ഏറെനേരം കഴിഞ്ഞും യുവാവിനെ കാണാതെ വന്നതോടെ പ്രദേശവാസികളായ നാല് പേർ തിരയാൻ ഗുഹയ്ക്കുള്ളിൽ കയറി. എന്നാൽ കുറച്ചുദൂരം പോയപ്പോൾ ശ്വാസ തടസം അനുഭവപ്പെട്ടതിനാൽ ഇവർ തിരിച്ചിറങ്ങുകയായിരുന്നു. തുടർന്നാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. പിന്നീട് ഫയർഫോഴ്സും പോലീസും നാട്ടുകാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്റെ അടുത്തെത്തിയത്. വായു സഞ്ചാരമില്ലാതിരുന്ന ഗുഹയിൽ 60 മീറ്ററോളം ഉള്ളിലായിരുന്നു മൃതദേഹം. വളരെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.
Read More