ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ക​ണ്ണൂ​രി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സീ​റ്റ് നി​ല​നി​ർ​ത്തി

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ നാ​ല് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ര​ണ്ട് സീ​റ്റു​ക​ൾ വീ​തം ല​ഭി​ച്ചു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​റ​ക്ക​ൽ​താ​ഴെ വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ കെ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി 594 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. ലീ​ഗാ​ണ് ഇ​വി​ടെ മ​ത്സ​രി​ച്ച​ത്. എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​പി. ഷാ​ജി​ക്ക് 281 വോ​ട്ടു​ക​ളെ ല​ഭി​ച്ചു​ള്ളു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ശ്രീ​ജി​ത്ത് ക​പ്പ​ള്ളി​ക്ക് 148 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ആ​കെ 1304 വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 498 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്താ​ൻ സാ​ധി​ച്ചു. ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലെ ചാ​വോ​ക്കു​ന്ന് വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സീ​റ്റ് നി​ല​നി​ർ​ത്തി. യു​ഡി​എ​ഫി​ലെ സി.​കെ. മ​ഹ​റൂ​ഫ് 50 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. സി​പി​ഐ സ്ഥാ​നാ​ർ​ഥി ക്യ​ൻ റി​ഷി​കേ​ഷ് 302 വോ​ട്ടു​ക​ൾ നേ​ടി. സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യ കെ.​പി. യൂ​സ​ഫ് 86…

Read More

ഹൈ​വേ പോ​ലീ​സി​ന്‍റെ ഒ​ളി​ച്ചു നി​ന്നു​ള്ള ഹെ​ൽ​മ​റ്റ് വേ​ട്ട; ഡി​ജി​പി​ക്ക് പ​രാ​തി നൽകി യുവാവ്

ത​ളി​പ്പ​റ​മ്പ്: ഹൈ​വേ പോ​ലീ​സ് ഒ​ളി​ച്ചു നി​ന്ന് റോ​ഡി​ലേ​ക്ക് ചാ​ടി വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ ഹെ​ൽ​മ​റ്റി​ന്‍റെ പേ​രി​ൽ വേ​ട്ട​യാ​ടു​ന്ന​താ​യി ഡി​ജി​പി​ക്ക് പ​രാ​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ താ​ഴെ ബ​ക്ക​ള​ത്തു വെ​ച്ച് ഇ​ത്ത​ര​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​നാ​യ ത​ന്നെ ത​ട​ഞ്ഞ​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​താ​യി പ​രി​യാ​രം ചി​ത​പ്പി​ലെ പൊ​യി​ലി​ലെ സി.​അ​നൂ​പ് കൃ​ഷ്ണ​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ വ​ലി​യ മാ​വി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ വാ​ഹ​നം ഒ​ളി​ച്ചു​വെ​ച്ച് ഹെ​ൽ​മെ​റ്റി​ല്ലാ​തെ വ​രു​ന്ന​വ​ർ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടി വീ​ണ് പോ​ലീ​സു​കാ​ര​ൻ ഇ​രു​ച​ക്ര​വാ​ഹ​നം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത്ത് നി​ർ​ത്തി​യ​തി​നാ​ൽ ഭാ​ഗ്യ​ത്തി​നാ​ണ് വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ഹൈ​വേ പോ​ലീ​സ് വാ​ഹ​ന​ത്തി​ലു​ള്ള എ​സ് ഐ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ട്ടി​ക്ക​യ​റി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല;  ബി​ഡി​ജെ​എ​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ഡി​ജെ​എ​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​ൻ എ​ൻ​ഡി​എ മു​ന്ന​ണി​ക്കോ ബി​ഡി​ജെ​എ​സി​നോ ബി​ജെ​പി​ക്കോ ആ​ഗ്ര​ഹ​മി​ല്ല. അ​തു​കൊ​ണ്ടാ​ണ് ര​ഥ​യാ​ത്ര ശ​ബ​രി​മ​ല​യി​ലേ​ക്ക് ന​ട​ത്താ​തെ പ​ത്ത​നം​തി​ട്ട​യി​ൽ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​ക്ക​ൾ ശ​ബ​രി​മ​ല​യി​ലും പ​ന്പ​യി​ലും നി​ല​യ്ക്ക​ലി​ലു​മെ​ല്ലാം സ​മ​രം ന​ട​ത്തി​യ​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ആ​രും ത​ന്നെ സ​മ​രം ന​ട​ത്തി​യി​ല്ലെ​ന്നും മാ​ല​യി​ട്ട് അ​യ്യ​പ്പ​ന്മാ​രാ​യി എ​ത്തി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​ട്ടി​ല്ല. നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണു​ള്ള​ത്. ഒ​രു​പാ​ട് സു​പ്രീം​കോ​ട​തി വി​ധി​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​നു​ണ്ടെ​ന്നി​രി​ക്കെ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ തി​ടു​ക്കം​കാ​ട്ടു​ന്ന​തി​നു പി​ന്നി​ൽ നി​ക്ഷി​പ്ത താ​ത്പ​ര്യ​മു​ണ്ട്. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത്. പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ശ​ബ​രി​മ​ല​യി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ബി​ജെ​പി സ​മ​രം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലേ​ക്ക് മാ​റ്റി​യ​തി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​വ​രു​ടെ പാ​ർ​ട്ടി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് അ​വ​രാ​ണെ​ന്നും…

Read More

കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം നാ​ളെ; അ​നു​സ്മ​ര​ണം സി​പി​എ​മ്മി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ത്തി​ൽ; ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്

ശ്രീ​ക​ണ്ഠ​പു​രം: യു​വ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​ടി.​ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​റു​ടെ 19- മ​ത് അ​നു​സ്മ​ര​ണം നാ​ളെ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ട്ടൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്ന് ബൈ​ക്ക് റാ​ലി ന​ട​ക്കും. ചേ​പ്പ​റ​മ്പ്, നി​ടി​യേ​ങ്ങ, ചെ​മ്പ​ന്തൊ​ട്ടി, ചു​ഴ​ലി, വ​ള​ക്കൈ വ​ഴി ചു​റ്റി ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​റു​ടെ വീ​ട്ടി​ലും ബി​ജെ​പി ജി​ല്ലാ ആ​സ്ഥാ​ന​മാ​യ മാ​രാ​ർ​ജി ഭ​വ​നി​ലെ ബ​ലി​ദാ​ൻ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​ങ്ങ​ളാ​യി ടൗ​ണി​ൽ​ന്ന് ശ്രീ​ക​ണ്ഠ​പു​ര​ത്തേ​ക്ക് 15000 ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ക​ട​നം. തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ടി.​പി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു​വ​മോ​ർ​ച്ച അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ജാ​ത് മി​ശ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു​വ​മോ​ർ​ച്ച…

Read More

ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ പുരോഗമിക്കുന്നതിനാൽ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ആ​റു വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം

‘തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ ആ​റു വ​രെ ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ൾ​ക്കാ​ണു നി​യ​ന്ത്ര​ണം. നാ​ളെ കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309) എ​ന്നി​വ കാ​യം​കു​ള​ത്തി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) കാ​യം​കു​ള​ത്തി​നും പു​ന​ലൂ​രി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ര​ണ്ടി​ന് കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച​ർ (56394), കൊ​ല്ലം- എ​റ​ണാ​കു​ളം- മെ​മു (66302) എ​ന്നി​വ കൊ​ല്ല​ത്തി​നും കാ​യം​കു​ളം വ​രെ മാ​ത്ര​മേ​യു​ണ്ടാ​കൂ. ഗാ​ന്ധി​ധാം- നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് (16335) അ​ര​മ​ണി​ക്കൂ​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​ച്ചി​ടും. മൂ​ന്നി​ന് കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309), പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) എ​ന്നി​വ കാ​യം​കു​ളം വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കൂ. നാ​ലി​ന് എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ…

Read More

പു​തി​യ സ​മ​ര​മു​ഖം തു​റ​ന്നു വ​യ​ൽ​ക്കി​ളി​ക​ൾ; കീ​ഴാ​റ്റൂ​ര്‍ വ​യ​ല്‍ പി​ടി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നം

ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ര്‍ നെ​ല്‍​വ​യ​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ വി​ജ്ഞാ​പ​നം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ വ​യ​ല്‍​ക്കി​ളി​ക​ളു​ടെ​യും ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി​യു​ടെ​യും സം​യു​ക്ത​യോ​ഗം തീ​രു​മാ​നി​ച്ചു. ഡി​സം​ബ​ര്‍ 30 ന് ​പ​രി​സ്ഥി​തി​കേ​ര​ളം വ​യ​ൽ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് യോ​ഗം അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴാ​റ്റൂ​രി​ലെ​ത്തി​യാ​യി​രി​ക്കും നെ​ല്‍​വ​യ​ല്‍ പി​ടി​ച്ചെ​ടു​ക്ക​ല്‍ പ​രി​പാ​ടി ആ​വി​ഷ്‌​ക​രി​ക്കു​ക. പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന് ഒ​രു​തു​ണ്ട് നെ​ല്‍​വ​യ​ലും ത​ണ്ണീ​ര്‍​ത്ത​ട​വും ന​ഷ്ട​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ഇ​നി​യൊ​രു ചു​ങ്ക​പ്പാ​ത​യെ താ​ങ്ങാ​നു​ള്ള ക​രു​ത്ത് കേ​ര​ള​ത്തി​നി​ല്ലെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ന​മ്മ​ള്‍ കൊ​യ്യും വ​യ​ലെ​ല്ലാം ന​മ്മു​ടേ​താ​കും പൈ​ങ്കി​ളി​യേ എ​ന്ന് അ​ന്‍​പ​തു​ക​ളി​ല്‍ കേ​ര​ളം ഉ​യ​ര്‍​ത്തി​യ ഉ​ജ്വ​ല​മാ​യ മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​രി​ക്കും ഈ ​സ​മ​ര​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി​യ​താ​യി ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി ക​ണ്‍​വീ​ന​ര്‍ നോ​ബി​ള്‍ പൈ​ക​ട പ​റ​ഞ്ഞു.

Read More

പ​യ്യ​ന്നൂ​രി​ലെ സ്‌​ഫോ​ട​ന പ​ര​മ്പ​ര​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ന്‍ പോ​ലീ​സ്; പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും

പ​യ്യ​ന്നൂ​ര്‍: ബോം​ബ് സ്‌​ഫോ​ട​ന പ​ര​മ്പ​ര​ക​ള്‍​ക്ക് ത​ട​യി​ടാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. പ​യ്യ​ന്നൂ​രി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടൊ​പ്പം നി​ല​വി​ല്‍ ന​ട​ക്കു​ന്ന സ്‌​ഫോ​ട​ന​ങ്ങ​ള്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​മാ​യി മാ​റാ​തി​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​ള്ള ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​വു​മു​ണ്ട്. ക​ണ്‍​ട്രോ​ള്‍ സ്‌​റ്റേ​ഷ​ന് വേ​ണ്ടി​യു​ള്ള ആ​ദ്യ വാ​ഹ​നം ഇ​ന്ന് പ​യ്യ​ന്നൂ​രി​ലെ​ത്തും.​ ബോം​ബ് സ്‌​ഫോ​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന ചി​റ്റ​ടി പ്ര​ദേ​ശ​ത്ത് രാ​ത്ര​കാ​ല പ​ട്രോ​ളിം​ഗും പോ​ലീ​സ് പി​ക്ക​റ്റും എ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡു​മു​ള്‍​പ്പെ​ടു​ന്ന വി​പു​ല​മാ​യ പോ​ലീ​സ് സേ​ന​യെ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ആ​ളു​ക​ളെ​ന്ന​തി​ലു​പ​രി ചി​ല സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍​ക്കാ​ണ് നീ​ക്കം.

Read More

ത​ല​ശേ​രി ചേ​റ്റം​കു​ന്നി​ലെ ക​വ​ർ​ച്ച; തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​പ്പി​ക്കാ​തെയുള്ള  ആ​സൂ​ത്രി​ത ക​വ​ർ​ച്ചയാണ് നടന്നതെന്ന് പോലീസ്;   അന്വേഷണം ഊർജ്ജിതമാക്കി

ത​ല​ശേ​രി: ത​ല​ശേ​രി ചേ​റ്റം​കു​ന്നി​ൽ വീ​ട് ത​ക​ർ​ത്ത് 60 പ​വ​ൻ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചേ​റ്റം​കു​ന്ന് ഹ​സീ​ന മ​ൻ​സി​ലി​ൽ ആ​ഷി​ഫി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ബെ​ഡ് റൂ​മി​ന്‍റെ ജ​ന​ൽ ക​മ്പി ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന് കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് സി​ഐ എം.​പി ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ക​വ​ർ​ച്ച ന​ട​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ്ര​ദേ​ശ​ത്തെ മൊ​ബൈ​ൽ ട​വ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഫോ​ൺ കോ​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ക​വ​ർ​ച്ച ന​ട​ന്ന വീ​ടും പ​രി​സ​ര​വും പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ തെ​ളി​വു​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ല്ല. തെ​ളി​വു​ക​ൾ ഒ​ന്നും അ​വ​ശേ​ഷി​പ്പി​ക്കാ​തെ ആ​സൂ​ത്രി​ത​മാ​യി​ട്ടാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. വീ​ട്ടി​ൽ നി​ന്നും ശേ​ഖ​രി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ക​വ​ർ​ച്ചാ സം​ഘ​ങ്ങ​ളു​ടെ വി​ര​ല​ട​യാ​ള​വു​മാ​യി ഒ​ത്തു നോ​ക്കു​ക​യാ​ണ് പോ​ലീ​സ്…

Read More

മോ​ഷ്‌​ടി​ച്ച കാ​റു​മാ​യി   നഗരം ചുറ്റാനിറങ്ങിയ പതിനേഴുകാരനെ  പോ​ലീ​സ് സാഹസികമായി പിടികൂടി; കണ്ണൂരിൽ നടന്ന സംഭവമിങ്ങനെ…

ക​ണ്ണൂ​ർ: മോ​ഷ്‌​ടി​ച്ച കാ​റു​മാ​യി ന​ഗ​രം ചു​റ്റാ​നി​റ​ങ്ങി​യ 17കാ​ര​നെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ കാ​ൽ​ടെ​ക്സി​നു സ​മീ​പം ടൗ​ൺ സി​ഐ ടി.​കെ. ര​ത്ന​കു​മാ​ർ, എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കൈ​കാ​ണി​ച്ചു നി​ർ​ത്താ​തെ പോ​യ പ​ച്ച​ക​ള​ർ മാ​രു​തി 800 കാ​ർ പോ​ലീ​സ് സം​ഘം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കാ​ൽ​ടെ​ക്സി​ലെ സി​ഗ്ന​ൽ വെ​ട്ടി​ച്ച് അ​ശോ​കാ റോ​ഡി​ലേ​ക്ക് അ​തി​വേ​ഗം കാ​ർ ഓ​ടി​ച്ചു​പോ​യി. പോ​ലീ​സും കാ​റി​നെ പി​ന്തു​ട​ർ​ന്നു. പോ​ലീ​സ് അ​ടു​ത്തെ​ത്തി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​വ് കാ​ർ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്തു​ട​ർ​ന്ന പോ​ലീ​സ് യു​വാ​വി​നെ സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും കാ​ണാ​താ​യ കാ​റാ​ണി​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് മ​ന​സി​ലാ​യി. കെ​എ​ൽ 13ഇ 5560 ​ന​ന്പ​ർ മാ​രു​തി 800 കാ​റാ​ണ് മോ​ഷ​ണം പോ​യ​ത്. എ​ന്നാ​ൽ ഈ ​കാ​റി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റ് കെ​എ​ൽ 11 എ​ഡി…

Read More

പോ​ലീ​സ് ജീ​പ്പി​ൽ തട്ടിയ പ​ന്തു​മാ​യി എ​സ്ഐ സ്റ്റേ​ഷ​നി​ലേ​ക്ക്;  മയ്യിൽ പോലീസ് സ്റ്റേഷനിൽ  പിന്നെ നടന്നത്…

മ​യ്യി​ൽ:​ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ പ​ന്ത് പോ​ലീ​സ് ജീ​പ്പി​ൽ ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ളി​ക്കാ​ര​നെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. മ​യ്യി​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ക​ളി​ക്കു​ന്ന​തി​നിടെ റോ​ഡി​ൽ വീ​ണ ഫു​ട്ബോ​ൾ മ​യ്യി​ൽ എ​സ്ഐ സ​ഞ്ച​രി​ച്ച പോ​ലീ​സ് ജീ​പ്പി​ൽ ത​ട്ടി. ത​ട്ടി​യ ഫു​ട്ബോ​ൾ എ​സ്ഐ കൈ​വ​ശ​പ്പെ​ടു​ത്തി. ക​ളി​ക്കാ​ര​ൻ ഇ​ത് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ളി​ക്കാ​ര​നെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഫു​ട്ബോ​ളി​ന് പി​റ​കെ ഗ്രൗ​ണ്ടി​ലെ ക​ളി​ക്കാ​രും സ്റ്റേഷനിലെത്തി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ബ​ഹ​ളം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ലൈ​വാ​യി. പി​ന്നെ മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​ന​ക്കൂട്ട​മാ​യി.​ ഫു​ട്ബോ​ൾ വേ​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം.​ ക​ളി​ക്കാ​ര​നെ​യും വി​ട്ടു​ത​ര​ണ​മെ​ന്ന് മ​റ്റൊ​രു കൂ​ട്ട​ർ.​ വ​ള​രെ നേ​രം നീ​ണ്ടു നി​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കു ശേ​ഷം രാ​ത്രി​യോ​ടെ​യാ​ണ് കൂ​ട്ടു​കാ​ര​നെ​യും കൂ​ട്ടി ക​ളി​ക്കാ​രും നാ​ട്ടു​കാ​രും സ്റ്റേ​ഷ​ൻ വി​ട്ട​ത്.

Read More