പോ​ലീ​സ് ജീ​പ്പി​ൽ തട്ടിയ പ​ന്തു​മാ​യി എ​സ്ഐ സ്റ്റേ​ഷ​നി​ലേ​ക്ക്;  മയ്യിൽ പോലീസ് സ്റ്റേഷനിൽ  പിന്നെ നടന്നത്…

മ​യ്യി​ൽ:​ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ പ​ന്ത് പോ​ലീ​സ് ജീ​പ്പി​ൽ ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ളി​ക്കാ​ര​നെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. മ​യ്യി​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ക​ളി​ക്കു​ന്ന​തി​നിടെ റോ​ഡി​ൽ വീ​ണ ഫു​ട്ബോ​ൾ മ​യ്യി​ൽ എ​സ്ഐ സ​ഞ്ച​രി​ച്ച പോ​ലീ​സ് ജീ​പ്പി​ൽ ത​ട്ടി. ത​ട്ടി​യ ഫു​ട്ബോ​ൾ എ​സ്ഐ കൈ​വ​ശ​പ്പെ​ടു​ത്തി.

ക​ളി​ക്കാ​ര​ൻ ഇ​ത് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ളി​ക്കാ​ര​നെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഫു​ട്ബോ​ളി​ന് പി​റ​കെ ഗ്രൗ​ണ്ടി​ലെ ക​ളി​ക്കാ​രും സ്റ്റേഷനിലെത്തി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ബ​ഹ​ളം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ലൈ​വാ​യി.

പി​ന്നെ മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​ന​ക്കൂട്ട​മാ​യി.​ ഫു​ട്ബോ​ൾ വേ​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം.​ ക​ളി​ക്കാ​ര​നെ​യും വി​ട്ടു​ത​ര​ണ​മെ​ന്ന് മ​റ്റൊ​രു കൂ​ട്ട​ർ.​ വ​ള​രെ നേ​രം നീ​ണ്ടു നി​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കു ശേ​ഷം രാ​ത്രി​യോ​ടെ​യാ​ണ് കൂ​ട്ടു​കാ​ര​നെ​യും കൂ​ട്ടി ക​ളി​ക്കാ​രും നാ​ട്ടു​കാ​രും സ്റ്റേ​ഷ​ൻ വി​ട്ട​ത്.

Related posts