കണ്ണൂർ: യുഡിഎഫിനെയും ബിജെപിയെയും ജനങ്ങൾ കൈയൊഴിഞ്ഞു എന്നതിന്റെ തെളിവാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഒരു മുനിസിപ്പൽ വാര്‍ഡിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്ലായിടത്തും യുഡിഎഫിനെയും ബിജെപിയെയും വോട്ടർമാർ തൂത്തെറിഞ്ഞു. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിനുള്ള ജനപിന്തുണയുടെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫിന്റെ കുത്തകയായിരുന്ന എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി വാര്‍ഡ് എല്‍ഡിഎഫിലെ കെ. അനില്‍കുമാര്‍ പിടിച്ചെടുത്തത് അഭിമാനാര്‍ഹമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര് എസ് എസും ബിജെപിയും കോണ്‍ഗ്രസും കള്ളപ്രചരണം നടത്തി എല്‍ഡിഎഫ് വിരുദ്ധ വികാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനുള്ള തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനവിധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസും ബിജെപിയും അവരുടെ തെറ്റായ നിലപാട് തിരുത്താന്‍ തയാറാകണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്…
Read MoreCategory: Kannur
ഉപതെരഞ്ഞെടുപ്പ്: കണ്ണൂരിൽ നാലിടങ്ങളിൽ എൽഡിഎഫ്; കൊളച്ചേരി ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂരിൽ നാലിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുന്ന വിജയം. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായ സിപിഎമ്മിലെ കെ. അനിൽ കുമാർ കോൺഗ്രസിലെ പി.കെ. പ്രഭാകരനെ 35 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. തലശേരി നഗരസഭ തലശേരി നഗരസഭയിലെ ആറാം വാർഡിൽ (കാവുംഭാഗം) സിപിഎമ്മിലെ കെ.എൻ. അനീഷ് 475 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ.എൻ. അനീഷ് 680 വോട്ടുകൾ നേടിയപ്പോൾ ബിജെപിയിലെ ടി.എം. നിഷാന്ത് 205 വോട്ടുകൾ നേടി. ഇവിടെ കോൺഗ്രസാണ് മൂന്നാം സ്ഥാനത്ത്. കോൺഗ്രസിലെ എ.കെ. കുഞ്ഞികൃഷ്ണൻ 88 വോട്ടുകളാണ് നേടിയത്. കണ്ണപുരം ഗ്രാമപഞ്ചായത്ത് കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ (കയറ്റീൽ) സിപിഎമ്മിലെ പി.വി. ദാമോദരൻ 265 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പി.വി. ദാമോദരൻ 516 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിലെ രഘുരാമന് 251 വോട്ടുകളേ നേടാൻ സാധിച്ചുള്ളൂ. ബിജെപിയിലെ…
Read Moreഭക്തിയുടെ പേരിൽ നടക്കുന്ന സമരം സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കഥാകൃത്ത് ടി. പത്മനാഭൻ
കണ്ണൂർ: ഭക്തിയുടെ പേരിൽ കേരളത്തിൽ നടക്കുന്ന സമരം സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. പയ്യന്നൂരിനടുത്ത് പോത്താംകണ്ടം ആനന്ദാശ്രമത്തിൽ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ പേരിൽ റോഡ് നിറഞ്ഞുകവിഞ്ഞ സമരം കാണുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു. എന്താണിവിടെ നടക്കുന്നത്? മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും കോലം കത്തിച്ച് തെരുവിൽ ഉറഞ്ഞുതുള്ളുന്നവരുടെ ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കലാണ്. സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയല്ലേ? കോടതി വിധി ഹിതമോ അഹിതമോ ആകാം. പക്ഷേ, ഒരു ദിവസംകൊണ്ടുണ്ടായ വിധിയല്ലല്ലോ ഇത്. 12 വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധിയുണ്ടായത്. ഇക്കാലമത്രയും തങ്ങളുടെ വാദം കോടതിക്കു മുന്നിൽ അവതരിപ്പിക്കാതെ ഇപ്പോൾ റോഡിലിറങ്ങി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതിൽ എന്തു ന്യായമാണുള്ളത്? എങ്ങോട്ടാണ് നാം പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
Read Moreപരാതിപ്പെട്ടാലും കാര്യമില്ല! പടിയൂരിൽ മയിൽവേട്ട വ്യാപകം; നടപടിയെടുക്കാതെ അധികൃതർ
ശ്രീകണ്ഠപുരം: പടിയൂരിൽ മയിൽ വേട്ട വ്യാപകം. മയിൽകുന്ന്, കല്യാട്, പൂവം, ബ്ലാത്തൂർ, കക്കട്ടംപാറ ഭാഗങ്ങളിലാണു മയിലുകളെ വെടിവച്ചും കെണിവെച്ചും പിടിക്കുന്നത്. നേരത്തെ മയിലുകളുടെ കേന്ദ്രമായിരുന്ന പ്രദേശത്ത് ഇപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളതെന്നു നാട്ടുകാർ പറയുന്നു. മുമ്പു പലപ്പോഴും കൂട്ടംതെറ്റി സമീപത്തെ നാട്ടിൻപുറങ്ങളിൽ വരെ മയിലുകളെത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിത് അപൂർവ കാഴ്ചയായി മാറി. പ്രദേശത്തു സ്ഥിരമായി നായാട്ട് നടത്തുന്ന സംഘങ്ങളുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. കാട്ടുപന്നികളെയും വെരുകുകളെയും കാട്ടുകോഴികളെയുമെലാം വേട്ടയാടിയിരുന്ന സംഘം ഇപ്പോൾ മയിലുകളെ വ്യാപകമായി വേട്ടയാടുകയാണെന്നാണു പരാതി. 1800 ഏക്കറോളം റവന്യൂ വനഭൂമിയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഹെക്ടർ കണക്കിനു കശുമാവിൻ തോട്ടങ്ങളുമുള്ളതു കാരണം നിരവധി വന്യജീവികൾ പ്രദേശത്തുണ്ട്. മുമ്പു മാൻകൂട്ടങ്ങളെ വരെ ഇവിടെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. നായാട്ട് സംഘങ്ങൾക്കെതിരെ പരാതിപ്പെട്ടാലും നടപടിയുണ്ടാകാറില്ലെന്നും സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണു വനംവകുപ്പും പോലീസും സ്വീകരിക്കുന്നതെന്നുമാണ് ആക്ഷേപം.
Read Moreപൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടിവീഴും; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം; വാട്ട്സ് ആപ്പ് 8547931565 നമ്പറിലൂടെ അറിയിക്കാം
കാസർഗോഡ്: ജലസ്രോതസുകളിലും പൊതുസ്ഥലങ്ങളിലും കോഴി അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും രോഗവ്യാപനത്തിനും കാരണമാകുന്ന മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു നിര്‍ദേശം നല്കി. രാത്രിയിലും മറ്റും ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങള്‍ തള്ളുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും ജലസ്രോതസുകള്‍ മലിനമാകുന്നതിനും ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പൊതുസ്ഥലങ്ങളില്‍ ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതോ കത്തിക്കുന്നതോ കണ്ടാല്‍ ഫോട്ടോ, വീഡിയോ എടുത്ത്, പേരു വിവരങ്ങള്‍ സഹിതം അറിയിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം പ്രത്യേകപാരിതോഷികം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇതിനായി 8547931565 എന്ന വാട്സ് ആപ് നമ്പറിലേക്കാണ് ചിത്രങ്ങളും വീഡിയോകളും അയയ്ക്കേണ്ടത്. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ജനങ്ങള്‍ മാറ്റണമെന്നും…
Read Moreകാടത്തം കണ്ടലുകളോട്; ഇടയിലെക്കാടിന്റെ തീരത്ത് കണ്ടലുകളെ പ്ലാസ്റ്റിക് കൂമ്പാരം നശിപ്പിക്കുന്നു
തൃക്കരിപ്പൂർ: കേരളത്തിലെ തീരദേശ കാവുകളിൽ ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇടയിലെക്കാട്ടിന്റെ തീരം മാലിന്യങ്ങളാൽ നിറയുന്നു. ഉത്തര മലബാറിലെ കണ്ണൂർ – കാസർഗോഡ് ജില്ലകളെ ബന്ധിപ്പിച്ചൊഴുകുന്ന കവ്വായികായലിനെ കണ്ടലുകളാലും ചെറുസസ്യജാലങ്ങളാലും ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു വരുന്ന ഇടയിലെക്കാടിന്റെ പടിഞ്ഞാറൻ തീരമാണ് ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി കടുത്ത മലിനീകരണ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. രാത്രിയിലും പകലുമായി ഇടയിലെക്കാട് പാലത്തിനടിയിലൂടെ തോണിയിൽ എത്തിച്ചാണ് കായലിനോട് ചേർന്ന് ഇടയിലെക്കാട് നോർത്ത് തുരുത്തിൽ മാലിന്യം തള്ളുന്നത്. അധികമാരും ശ്രദ്ധിക്കാത്ത മേഖലയായതിനാൽ പൊതുജനങ്ങൾ പെട്ടെന്ന് കണ്ടെത്തില്ലെന്ന ഉറപ്പിലാണ് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന തരത്തിൽ ഇവിടെ മാലിന്യം തള്ളുന്നത്. ഏറെ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട വിവിധ തരം കണ്ടലുകളുടെ ചെടികൾ മുളച്ചു വരുന്ന അവസ്ഥക്ക് പൂർണ നാശം വരുത്തുന്ന തരത്തിലാണ് അവയ്ക്ക് മുകളിലേക്ക് ചാക്കുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. സപ്ലൈകോയുടെതുൾപ്പെടെ ആയിരക്കണക്കിന് പ്ലാസ്റ്റിക് കാരി ബാഗുകളും പാൽ…
Read Moreദിവസവും നൂറു കണക്കിനു രോഗികൾ എത്തുന്ന ഗവൺമെന്റ് യുനാനി ഡിസ്പെൻസറി അസൗകര്യങ്ങളുടെ നടുവിൽ
പെരുന്പടവ്: അസൗകര്യങ്ങൾകൊണ്ടു പൊറുതിമുട്ടുകയാണു പെരുന്പടവിലെ ഗവ. യുനാനി ഡിസ്പെൻസറി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ആറു വർഷങ്ങൾക്കു മുന്‍പു പ്രവർത്തനം തുടങ്ങിയ ഡിസ്പെൻസറി തളിപ്പറന്പ് താലൂക്കിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയാണ്. അതിനാൽത്തന്നെ ദിവസവും നൂറു കണക്കിനു രോഗികളാണ് ഇവിടെ എത്തിച്ചേരുന്നത്. ചപ്പാരപ്പടവ് പഞ്ചായത്ത് പെരുന്പടവ് ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും മുകളിലെ നിലയിലായതിനാൽ രോഗികൾക്കു കയറാൻ ബുദ്ധിമുട്ടാണ്. സ്റ്റെയർകേസിനു സുരക്ഷാസംവിധാനങ്ങളും ഇല്ല. മേൽക്കൂര മഴയത്തു ചോർന്നൊലിക്കുന്നതിനാൽ ബക്കറ്റ് വച്ചു വെള്ളം പിടിക്കുകയാണു ചെയ്യുന്നത്. വെയിൽ വന്നാൽ ചൂടുകാരണം ഇരിക്കാനും പ്രയാസമാണ്. ഇവിടെ എത്തുന്ന രോഗികൾക്കു വിശ്രമിക്കാനും സൗകര്യങ്ങളില്ല. പഞ്ചായത്ത് ആവശ്യത്തിനു മരുന്നുകൾ നൽകുന്നുണ്ടെങ്കിലും സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ നിലത്തുതന്നെ വച്ചിരിക്കുകയാണ്. സുരക്ഷാമാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കാനുള്ള സൗകര്യങ്ങളില്ല. നൂറുകണക്കിനു രോഗികൾക്ക് ആശ്രയമായ യുനാനി ഡിസ്പെൻസറിക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read Moreമലയോര ആനപ്രേമികളെ സങ്കടത്തിലാക്കി കരുവഞ്ചാൽ ഗണേശൻ യാത്രയായി
കരുവഞ്ചാൽ(കണ്ണൂർ): ഉത്തരമലബാറിലെ തലയെടുപ്പുള്ള ഗജവീരൻമാരിൽ പ്രമുഖനായ കരുവഞ്ചാൽ ഗണേശൻ യാത്രയായി. ഇന്നു രാവിലെയാണ് ഗണേശൻ ചരിഞ്ഞത്. ഇത് മലയോരത്തെ ആനപ്രേമികളെ സങ്കടത്തിലാക്കി. ഗണേശൻ പനി ബാധിച്ച് കുറച്ച് ദിവസങ്ങളായി കടുത്ത അവശതയിലായിരുന്നു. തൃശൂരിൽ നിന്ന് വെറ്റിനറി ഡോക്ടർമാർ ഉൾപ്പെടെ വിദഗ്ധസംഘം ഗണേശന് ചികിത്സ നൽകിവരികയായിരുന്നു. ഗണേശൻ മരണപ്പെട്ടവിവരം മലയോരത്ത് വളരെ വേഗം വ്യാപിക്കുകയും ആനപ്രേമികളും ഗണേശൻ ഫാൻസ് അസോസിയേഷൻ അംഗങ്ങളുമടക്കം വൻജനാവലിയാണ് അവസാനമായി ഒന്നുകൂടി ഗണേശനെ കാണുന്നതിനായി എത്തുന്നത്. കരുവഞ്ചാലിന് സമീപം കല്ലൊടിയിലെ പുല്ലാട്ട് വക്കച്ചന്റെ ഉടമസ്ഥയിലുള്ള ആനയാണ് ഗണേശൻ. മലയോരത്ത് നാട്ടാനകൾ അപൂർവമാണ്. മലയോര മണ്ണിൽനിന്ന് പൂര മഹോത്സവത്തിന് പങ്കെടുത്ത തലയെടുപ്പുള്ള ഗജവീരനായ ഗണേശനെ കുഞ്ഞിമംഗലം ഗ്രാമം യുവകേസരി പട്ടം നൽകി ആദരിച്ചിരുന്നു. കുഞ്ഞിമംഗലം ഉൾപ്പെടെ നൂറോളം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും മറ്റ് ചടങ്ങുകളിലെയും നിറസാന്നിധ്യമായിരുന്നു ഗണേശൻ. തൃശൂരിലെ തൃപ്രയാറിൽനിന്നും പുല്ലാട്ട് വക്കച്ചൻ കൊണ്ടുവന്ന ഗണേശന് ഇപ്പോൾ…
Read Moreഉത്തരമലബാറിലെ കാവുകളിലും കഴകങ്ങളിലും പുരുഷ കേന്ദ്രീകൃതമായ പൂരക്കളിയിലേക്ക് ചുവട് വച്ച് സ്ത്രീകളും; ഉൾട്ടയിലൂടെ വനിതകളുടെ പൂരക്കളി സിനിമയിലേക്കും
തൃക്കരിപ്പൂർ: ഉത്തരമലബാറിലെ കാവുകളിലും കഴകങ്ങളിലും അരങ്ങേറിവരുന്ന പൂരക്കളിയുടെ അഴക് ഇനി സിനിമയിലും. സുരേഷ് പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ‘ഉൾട്ട’ എന്ന സിനിമയിലാണ് പൂരക്കളിയും എത്തുന്നത്. പുരുഷകേന്ദ്രീകൃതമായ ഈ കലയിൽ പ്രാവീണ്യം നേടി വന്ന വനിതകളാണ് അഭ്രപാളിയിലേക്ക് ചുവട് വയ്ക്കുന്നത്. തൃക്കരിപ്പൂർ ടൗണിലെ കെഎംകെ സ്മാരക കലാസമിതിയുടെ നേതൃത്വത്തിലുള്ള വനിതാ പൂരക്കളി സംഘത്തിലെ 27 പേരാണ് ചരിത്രത്തിൽ ആദ്യമായാണ് അനുഷ്ഠാന രീതിക്ക് മാറ്റം വരുത്താതെ തനിമയും അവതരണ ഭംഗിയും ചോർന്നു പോകാതെ മാസങ്ങൾക്ക് മുമ്പ് അരങ്ങിലെത്തിച്ചത്. മലയാള നാടകപ്രവർത്തകർ വിസ്മയമായി നോക്കിക്കണ്ട ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നാടകത്തിനു ശേഷം മറ്റൊരു വിജയമായി മാറുകയാണ് അംഗനമാരുടെ പൂരക്കളി. കറുപ്പും ചുവപ്പും നിറത്തിലുള്ള പ്രത്യേകതരത്തിലുള്ള വസ്ത്രത്തിൽ ഏറെ കായികാധ്വാനവും മെയ്വഴക്കവും ഒത്തുചേർന്നവതരിപ്പിക്കുന്ന വടക്കേ മലബാറിന്റെ ഈ ക്ഷേത്രകല മലയാള സിനിമാ ചരിത്രത്തിൽ ആദ്യ സംഭവമായി മാറുകയാണ്. ഗോകുൽ സുരേഷ് ഗോപി, പ്രയാഗ…
Read Moreറിട്ടയേർഡ് എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വ്യക്തമായില്ല; കിടപ്പുമുറിയിൽ കസേരയിൽ ഇരുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമെന്ന് പോലീസ്
മട്ടന്നൂർ: കളറോഡിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിട്ട. എസ്ഐയുടെ മരണകാരണം വ്യക്തമായില്ല. പൊറോറയിലെ മഠത്തിൽ വീട്ടിൽ കെ.പി.ഭാസ്കരൻ അടിയോടിയെ (74) യാണ് കളറോഡ് പാലത്തിനു സമീപത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും ദുർഗന്ധമുണ്ടായതിനെ തുടർന്നു സമീപവാസികളും വീട്ടു ടമയും വീടിന്റെ പൂട്ട് പൊളിച്ചു അകത്തു കയറിയപ്പോഴാണ് ഭാസ്കരനെ മരിച്ച നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ കസേരയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു മൂന്ന് ദിവസത്തെ പഴക്കമുണ്ടന്നു പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്നു മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം പറയാൻ കഴിയുകയുള്ളുവെന്നു പോലീസ് അറിയിച്ചു. 18 വർഷം മുമ്പ് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ നിന്നു വിരമിച്ച എസ്ഐ രണ്ടു വർഷത്തോളമായി കള റോഡിലെ വാടക വീട്ടിൽ തനിച്ചു…
Read More