എ​ൺ​പ​തി​ലും നീ​ന്തി​ത്തു​ടി​ച്ച് ക​ല്യാ​ണി​യ​മ്മ! ചെ​റു​മ​ക​ൾ കാ​ണി​ച്ച ചെ​റി​യൊ​രു കു​സൃ​തി​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറല്‍

കൂ​ത്തു​പ​റ​മ്പ്: ചെ​റു​മ​ക​ൾ കാ​ണി​ച്ച ചെ​റി​യൊ​രു കു​സൃ​തി​യി​ലൂ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് വേ​ങ്ങാ​ട് റാ​ണി തീ​യ​റ്റേ​ഴ്സി​നു സ​മീ​പം കൊ​മ്പ​ൻ ഹൗ​സി​ൽ ക​ല്യാ​ണി​യ​മ്മ.

വീ​ടി​നു സ​മീ​പ​ത്തെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ഇ​വ​ർ നീ​ന്തി​ത്തി​മി​ർ​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ചെ​റു​മ​ക​ൾ ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ക​ല്യാ​ണി​യ​മ്മ താ​ര​മാ​യ​ത്. പ്രാ​യ​ത്തെ പോ​ലും തോ​ൽ​പ്പി​ച്ചു​ള്ള ക​ല്യാ​ണി​യ​മ്മ​യു​ടെ നീ​ന്തി​ക്കു​ളി മി​ഥു​ല വെ​റു​തെ​യൊ​രു കൗ​തു​ക​ത്തി​ന് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യ ഈ ​വീ​ഡി​യോ ഇ​തി​ന​കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ട​ത്. നി​ര​വ​ധി പേ​ർ ഷെ​യ​ർ ചെ​യ്തു. മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ത​ല​ശേ​രി തി​രു​വ​ങ്ങാ​ട്ടെ ക്ഷേ​ത്ര​ചി​റ​യി​ൽ വ​ച്ച് നീ​ന്ത​ൽ പ​ഠി​ച്ച​തെ​ന്ന് ക​ല്യാ​ണി​യ​മ്മ പ​റ​യു​ന്നു.

പി​ന്നീ​ട് ജ​ലാ​ശ​യ​ങ്ങ​ൾ കാ​ണു​മ്പോ​ഴൊ​ക്കെ നീ​ന്താ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ല്യാ​ണി​യ​മ്മ പ​റ​ഞ്ഞു. മ​ന​സി​ലു​ള്ള ഈ ​ആ​ഗ്ര​ഹം കൊ​ണ്ട് ത​ന്നെ​യാ​യി​രു​ന്നു പ്രാ​യാ​ധി​ക്യ​മൊ​ന്നും നോ​ക്കാ​തെ ക​ഴി​ഞ്ഞ​ദി​വ​സം ചെ​റു​മ​ക്ക​ളോ​ടൊ​പ്പം ക​ല്യാ​ണി​യ​മ്മ നീ​ന്താ​നെ​ത്തി​യ​ത്. നീ​ന്ത​ൽ ദൃ​ശ്യം വൈ​റ​ലാ​യ​തോ​ടെ നീ​ന്ത​ലി​നെ എ​ന്നും ആ​വേ​ശ​മാ​യി കൊ​ണ്ടു​ന​ട​ന്ന ക​ല്യാ​ണി​യ​മ്മ​യ്ക്കി​ത് ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ അം​ഗീ​കാ​ര​വു​മാ​യി.

Related posts