പാർക്കിംഗ് പ്രശ്നത്തിൽ തർക്കം മുറുകുന്നു;  ത​ളി​പ്പ​റ​മ്പിൽ ഓ​ട്ടോ​ഡ്രൈ​വ​ർ​മാർ സ്ഥാപിച്ച ബോ​ർ​ഡ് അ​ന​ധി​കൃ​ത​മെ​ന്ന് വ്യാപാരികൾ

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കാ​ന​ത്ത് ശി​വ​ക്ഷേ​ത്രം റോ​ഡ​രി​കി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. വ്യാ​പാ​രി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ല​മി​ല്ലാ​തെ ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന ത​ളി​പ്പ​റ​മ്പി​ല്‍ ഇ​ന്ന​ലെയാണ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ള്‍ ക​ടു​ത്ത എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഓ​ട്ടോ​ക്കാ​ര്‍ ബോ​ര്‍​ഡ് വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ന്യ​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്. ഇ​വി​ടെ അ​ഞ്ച് ഓ​ട്ടോ​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നാ​ണ് നേ​ര​ത്തെ​മു​ത​ല്‍ പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ലി​വി​ടെ പ​ത്തി​ലേ​റെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പാ​ര്‍​ക്ക്‌​ചെ​യ്യു​ന്നു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തു​വ​രു​ന്ന സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍​ക്കും ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ര്‍​ക്കും ഇ​ത് ബു​ദ്ധി​മു​ട്ടാ​യി​രി​ക്ക​യാ​ണ്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ ന​ഗ​ര​സ​ഭ അം​ഗീ​ക​രി​ച്ച ഓ​ട്ടോ-​ടാ​ക്‌​സി സ്റ്റാ​ൻ​ഡ​പ​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വ ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് പാ​ര്‍​ക്ക്‌​ചെ​യ്തു​വ​രു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​യി​ല്‍ പോ​ലും സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചും സെ​ക്യൂ​രി​റ്റി​ക്കാ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യും പൊ​തു സ്ഥ​ല​ങ്ങ​ള്‍ കൈ​യ​ട​ക്കു​ന്ന​ത് ഏ​റി വ​രി​ക​യാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കി​യാ​ല്‍ ത​ന്നെ പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ലം ല​ഭ്യ​മാ​കും.

Read More

വീ​ടി​ന്‍റെ ചോ​ർ​ച്ച ത​ട​യാ​ൻ ഫ്ള​ക്സ് ചോ​ദി​ച്ചെ​ത്തി​യ  സലിമിനെയും ഭാര്യയെയും  കാ​ണാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി  വീട്ടിലെത്തി; മക്കളുമായി സംസാരിച്ച്   ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ  വനിതാ എസ്ഐയെ  ചുമതലപ്പെടുത്തി

തൃ​ക്ക​രി​പ്പൂ​ർ: വീ​ടി​ന്‍റെ ചോ​ർ​ച്ച ത​ട​യാ​ൻ ഫു​ട്ബോ​ൾ ഫാ​ൻ​സു​കാ​ർ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഫ്ള​ക്സ് ചോ​ദി​ച്ചെ​ത്തി​യ നി​ർ​ധ​ന കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സ് എ​ത്തി. ചോ​രു​ന്ന വീ​ട് ന​വീ​ക​രി​ച്ചു ന​ൽ​കു​ന്ന ജോ​ലി ഏ​റ്റെ​ടു​ത്ത ബീ​രി​ച്ചേ​രി ലൈ​വ് വാ​ട്സ് ആ​പ് ഗ്രൂ​പ്പിലെ യു​വാ​ക്ക​ൾ കു​ടും​ബ​ത്തെ താ​ത്കാ​ലി​ക​മാ​യി ബീ​രി​ച്ചേ​രി​യി​ലെ ക്വാ​ർട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റി​യി​രിക്കുകയാണ്. ഇ​വി​ടെ​യെ​ത്തി​യ പോ​ലീ​സ് മേ​ധാ​വി ക​ല്ലി​ങ്ക​ൽ സ​ലീ​മി​ന്‍റെ​യും ഭാ​ര്യ സു​ബൈ​ദ​യു​ടെ​യും ദു​രി​ത​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ഇ​വ​രു​ടെ മ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് ഇ​വ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ഇ​രു​വ​ർ​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്താ​ൻ കാ​സ​ർ​ഗോ​ഡ് വ​നി​താ സി​ഐയെ ​ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു .

Read More

പഠിച്ച് മിടുക്കരായി വാടാ മക്കളെ; യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നു​മാ​യി  ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സി​നു പ​ഠ​ന​കേ​ന്ദ്രം

ക​ണ്ണൂ​ർ: പാ​ർ​ട്ടി​യി​ലേ​ക്കു കൂ​ടു​ത​ൽ യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നു​മാ​യി ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ​ഠ​ന​കേ​ന്ദ്രം. ത​ല​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ​തി​വു​രീ​തി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​തീ​വ​ര​ഹ​സ്യ​മാ​യി ആ​രം​ഭി​ച്ച പ​ഠ​ന​കേ​ന്ദ്രം ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. 17 നും 25 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണു പ​രി​ശീ​ല​നം. ആ​ദ്യ​ബാ​ച്ചി​ലെ 140 കു​ട്ടി​ക​ൾ ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി. 2019 ആ​കു​ന്പോ​ഴേ​ക്കും 2,000 കു​ട്ടി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ല്കു​ന്ന രീ​തി​യി​ലാ​ണു ക്ര​മീ​ക​ര​ണം. പ്ര​സം​ഗ​പ​രി​ശീ​ല​നം, ആ​ത്മ​വി​ശ്വാ​സം, നേ​തൃ​ത്വ പ​രി​ശീ​ല​നം, ആ​ശ​യ​വി​നി​മ​യ ശേ​ഷി​യും ശ​രീ​ര​ഭാ​ഷ​യും, സം​ഘാ​ട​ക​ശേ​ഷി, ടൈം ​മാ​നേ​ജ്മെ​ന്‍റ്, പ്ര​ശ്ന​പ​രി​ഹാ​രം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഉ​ത്ത​ര​വാ​ദി​ത്വം, ആ​ശ​യ​വി​നി​മ​യ​രം​ഗ​ത്തെ പു​തി​യ സാ​ധ്യ​ത​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ, ലിം​ഗ​സ​മ​ത്വം തു​ട​ങ്ങി​യ​വ​യി​ലാ​ണു ക്ലാ​സു​ക​ൾ. സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്രം, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ​ങ്ക്, കോ​ൺ​ഗ്ര​സ് ച​രി​ത്ര​വും രാ​ജ്യ​ത്തി​നു ന​ല്കി​യ സം​ഭാ​വ​ന​ക​ളും, ഇ​ന്ത്യ​ൻ ച​രി​ത്രം, ലോ​ക​ച​രി​ത്രം തു​ട​ങ്ങി​യി​വ​യും പ​രി​ശീ​ല​ന വി​ഷ​യ​ങ്ങ​ളാ​ണ്.ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്നു​ദി​വ​സ​ത്തെ സ​ഹ​വാ​സ ക്യാ​ന്പാ​ണു ന​ട​ത്തു​ന്ന​ത്. ര​ണ്ട്, മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ൽ…

Read More

ത​ല​ശേ​രി ന​ഗ​ര​മ​ധ്യ​ത്തി​ലെ ര​ഞ്ജി​ത്ത് വ​ധം; 11 സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ര്‍​ത്തി​യാ​യി; അ​ഞ്ച് പ്ര​തി​ക​ളെ​യും ആ​യു​ധ​ങ്ങ​ളും തി​രി​ച്ച​റിഞ്ഞു

ത​ല​ശേ​രി: സി​പി​എം പ്ര​വ​ര്‍​ത്ത​ക​നും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​മാ​യ ഇ​ട​ത്തി​ല​മ്പ​ല​ത്തെ സി. ​ര​ഞ്ജി​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 11 സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. സാ​ക്ഷി​ക​ളാ​യ വേ​ലാ​ണ്ടി പ്ര​കാ​ശ​ന്‍ ര​ണ്ട് പ്ര​തി​ക​ളെ​യും സു​രേ​ഷ് അ​ഞ്ച് പ്ര​തി​ക​ളേ​യും തി​രി​ച്ച​റി​ഞ്ഞു. കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും സാ​ക്ഷി​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു. മ​റ്റൊ​രു സാ​ക്ഷി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ വ​രു​ണി​ന്‍റെ വി​സ്താ​രം ഇ​ന്ന് ന​ട​ക്കും. സം​ഭ​വ​സ​മ​യ​ത്ത് ത​ല​ശേ​രി ടൗ​ണ്‍ എ​സ്‌​ഐ​യും ഇ​പ്പോ​ള്‍ കോ​സ്റ്റ​ല്‍ സി​ഐ​യു​മാ​യ കെ.​കു​ട്ടി​കൃ​ഷ്ണ​ന്‍റെ​യും കൊ​ല്ല​പ്പെ​ട്ട ര​ഞ്ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള 11 പേ​രു​ടെ​യും വി​സ്താ​ര​മാ​ണ് ഇ​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. 2008 മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണ് ത​ല​ശേ​രി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വ​ച്ച് പ​ട്ടാ​പ്പ​ക​ല്‍ ര​ഞ്ജി​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ര്‍​എ​സ്എ​സ് നേ​താ​വാ​യ എം.​പി. സു​മേ​ശി​നെ നാ​ര​ങ്ങാ​പ്പു​റ​ത്ത് വ​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് വ​രി​ക​യാ​യി​രു​ന്ന ര​ഞ്ജി​ത്തി​നെ അ​ക്ര​മി​സം​ഘം ലോ​ഗ​ന്‍​സ് റോ​ഡി​ലെ എ​ന്‍​സി​സി റോ​ഡ് ജം​ഗ്ഷ​നി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം ന​ട​ന്ന് പ​ത്ത് വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് വി​ചാ​ര​ണ…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം: എ​മ​ർ​ജ​ൻ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ട്ട​ന്നൂ​ർ – അ​ഞ്ച​ര​ക്ക​ണ്ടി റോ​ഡി​ൽ കാ​ര​യി​ലാ​ണ് എ​മ​ർ​ജ​ൻ​സി റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​യ ക​ല്ലേ​രി​ക്ക​ര​യി​ൽ നി​ന്നു നാ​ലു​വ​രി പാ​ത നി​ർ​മി​ച്ച​തി​നു പു​റ​മെ​യാ​ണ് കാ​ര​യി​ൽ ര​ണ്ടു​വ​രി പാ​ത പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​ധാ​ന റോ​ഡി​ൽ ത​ട​സ​ങ്ങ​ളും മ​റ്റു​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കും പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​ണ് എ​മ​ർ​ജ​ൻ​സി റോ​ഡ് പ​ണി​ത​ത്. വി​മാ​ന​ത്താ​വ​ളം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ത​ന്നെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ റോ​ഡു​ക​ളു​ടെ​യും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കി​യാ​ൽ ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

Read More

അഭിമന്യു വധം ;  കൊലപാതകത്തിൽ ക​ണ്ണൂ​രു​കാ​ര​നും പ​ങ്കുള്ളതായി സൂചന; ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യുവാവിന്‍റെ അ​റ​സ്റ്റും ഉ​ടനെന്ന് അന്വേഷണ സംഘം

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യൂ കൊ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നി​ൽ ക​ണ്ണൂ​രു​കാ​ര​നും പ​ങ്കു​ള്ള​താ​യി സൂ​ച​ന. അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളു​ടെ അ​റ​സ്റ്റും ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു വി​വ​രം. ഇ​രു​പ​ത്തി​യാ​റ് വ​യ​സു​കാ​ര​നാ​യ യു​വാ​വി​നെ​യാ​ണു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. കൃ​ത്യം ന​ട​ന്ന ദി​വ​സം രാ​ത്രി​യി​ൽ ഇ​യാ​ൾ കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്ന​താ​യി തി​രിച്ചറിഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​ത്. യു​വാ​വ് കൊ​ച്ചി​യി​ലെ​ത്തി​യ​ത് ആ​സൂ​ത്രി​ത​മാ​യാ​ണെ​ന്ന വി​വ​ര​ങ്ങ​ളാ​ണു ല​ഭ്യ​മാ​കു​ന്ന​ത്. ഇയാളുടെ അറസ്റ്റ് ഉ​ട​നു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ. ഇ​തി​നി​ടെ, കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ​കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണു വി​വ​രം. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രി​ൽ ഒ​രാ​ൾ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​യാ​ളാ​ണെ​ന്നും ഇ​രു​വ​ർ​ക്കും കൊ​ല​പാ​ത​ക​ത്തെ സം​ബ​ന്ധി​ച്ച് ഇ​വ​ർ​ക്ക് വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

Read More

കനത്ത മഴയിൽ  ചോ​ർ​ച്ച ത​ട​യാ​ൻ ഫ്ലക്സ് ചോ​ദി​ച്ചു സ​ലീ​മും​ സു​ബൈ​ദ​യും;  ലൈ​വ് ബീ​രി​ച്ചേ​രി വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ ന്‍റെ  സഹായത്തോടെ വീ​ടി​ന്‍റെ അ​റ്റ​കു​റ്റപ്പണി ഏ​റ്റെ​ടുത്ത് യു​വാ​ക്ക​ൾ

തൃ​ക്ക​രി​പ്പൂ​ർ : ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ നാ​ടെ​ങ്ങും മു​ങ്ങി​യ​പ്പോ​ൾ വീ​ടി​ന്‍റെ ചോ​ർ​ച്ച ത​ട​യാ​ൻ ഫ്ലക്സു​ക​ൾ ചോ​ദി​ച്ചെ​ത്തി​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ സ​ഹാ​യ​വു​മാ​യി ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ രം​ഗ​ത്തി​റ​ങ്ങി. വൃ​ദ്ധ​രും രോ​ഗി​ക​ളു​മാ​യ ര​ണ്ടു പേ​ര​ട​ങ്ങു​ന്ന തൃ​ക്ക​രി​പ്പൂ​ർ പേ​ക്ക​ട​ത്തെ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം അ​ക​റ്റാ​നാ​ണ് അ​വ​ർ കൈ​കോ​ർ​ത്ത​ത്. വീ​ടി​നു​ള്ളി​ലേ​യ്ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ളം ത​ട​യാ​നാ​യി വീ​ടി​ന്‍റെ മു​ക​ളി​ൽ ഇ​ടാ​നാ​ണ് സ​ലീം ഫ്ല​ക്സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​വ​ശ്യം അ​റി​ഞ്ഞ​യു​ട​ൻ യു​വാ​ക്ക​ൾ ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ സ​ജീ​വ​മാ​യ ലൈ​വ് ബീ​രി​ച്ചേ​രി വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഈ ​കാ​ര്യം അ​വ​ത​രി​പ്പി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ പി​രി​ഞ്ഞു​കി​ട്ടു​ക​യും വീ​ടി​ന് ആ​വ​ശ്യ​മാ​യ പ​ണി യു​വാ​ക്ക​ളു​ടെ ഈ ​കൂ​ട്ടാ​യ്മ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സ​ലീം ഭാ​ര്യ കെ.​എ​സ്.​സു​ബൈ​ദ എ​ന്നി​വ​ർ താ​മ​സി​ക്കു​ന്ന കൊ​ച്ചു വീ​ട്ടിലാ​ണ് സ​ഹാ​യ​വു​മാ​യി യു​വാ​ക്ക​ൾ എ​ത്തി​യ​ത്. പേ​ക്ക​ട​ത്ത് നാ​ലു സെ​ന്‍റ് ഭൂ​മി​യി​ൽ ത​ക​ർ​ന്നു ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞ…

Read More

മന്ത്രിയുടെ ശ്രദ്ധയിലേക്ക്…പരിയാരം മെ​ഡി​ക്ക​ൽ കോ​ള​ജ് പരിസരം പാമ്പുകളുടെ താവളം;  എട്ടാംനില വരെ എത്താൻ വള്ളിപ്പടർപ്പ്;  ദുരിതം പേറി രോഗികളും കൂട്ടിരിപ്പുകാരും

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തെ കാ​ടു​വെ​ട്ടി ശു​ചീ​ക​രി​ക്കാ​ത്ത​തി​ന്‍റെ ദു​രി​തം പേ​റു​കാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും. കാ​ട്ടു​വ​ള്ളി​ക​ളി​ലൂ​ടെ എ​ട്ടാ​മ​ത്തെ നി​ല​വ​രെ ക​ട​ന്നു​ക​യ​റു​ക​യാ​ണ് പാ​മ്പു​ക​ളും മ​റ്റ് ക്ഷു​ദ്ര​ജീ​വി​ക​ളും. പ​ല​ത​വ​ണ വി​ഷ​പ്പാ​മ്പു​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ള​പ്പി​ലെ​യും പാ​മ്പു​ശ​ല്യം നി​ര​വ​ധി ത​വ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ദ​ന്ത​ല്‍ കോ​ള​ജ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കു​ക​ളു​ടെ പ​രി​സ​രം മു​ഴു​വ​നും കാ​ടു​ക​ള്‍ പ​ട​ര്‍​ന്നു​ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യെ​ല്ലാം വ​ലി​യ​തോ​തി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പ​വു​മു​ണ്ട്. കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന കാ​മ്പ​സും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ച്ച് പൂ​ന്തോ​ട്ടം നി​ര്‍​മി​ച്ച് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം എം.​വി.​രാ​ഘ​വ​ന്‍ ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​നാ​യ കാ​ല​ത്തു​ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നാ​യി ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ന്ന് നി​ര്‍​മി​ച്ച പൂ​ന്തോ​ട്ട​ങ്ങ​ളു​ടെ ഇ​ന്ന​ത്തെ കാ​ഴ്ച വേ​ദ​നാ​ജ​ന​ക​മാ​ണ്. ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് ഒ​രു ഇ​ക്കോ​പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ നി​ര്‍​മി​ക്ക​ണ​മെ​ന്നും ഉ​പ​യോ​ഗ​ശു​ന്യ​മാ​യ മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ക​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​രി​യാ​രം വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​സ്.​ശി​വ​സു​ബ്ര​ഹ്മ​ണ്യ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന് ആ​ര്‍​എ​സ്എ​സ് ശൈ​ലി​; ബി​ന്ദ്ര​ന്‍ വാ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ച്ച കോ​ണ്‍​ഗ്ര​സി​ന് ഭ​സ്മാ​സു​ര​ന് വ​രം കൊ​ടു​ത്ത അ​വ​സ്ഥയാണ് ഉണ്ടായതെന്നും ഓർമിപ്പിച്ച്  പി.​ജ​യ​രാ​ജ​ന്‍

പ​യ്യ​ന്നൂ​ര്‍: ആ​ര്‍​എ​സ്എ​സി​ന്‍റെ ശൈ​ലി​യാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പി​ന്തു​ട​രു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന്‍. കു​ന്ന​രു കാ​ര​ന്താ​ട്ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​വി.​ധ​ന​രാ​ജി​ന്‍റെ ര​ണ്ടാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹി​ന്ദു​മ​ത​ത്തെ സം​ഘ​ടി​ത മ​ത​മാ​ക്കി മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ആ​ര്‍​എ​സ്എ​സ് ന​ട​ത്തു​മ്പോ​ള്‍ മ​റു​ഭാ​ഗ​ത്ത് സം​ഘ​പ​രി​വാ​റി​ന്‍റെ ശൈ​ലി ക​ടം​കൊ​ണ്ട് ഇ​സ്‌​ലാം തീ​വ്ര​വാ​ദി​ക​ളും മ​ത്സ​രി​ക്കു​ക​യാ​ണ്. ബി​ന്ദ്ര​ന്‍ വാ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ച്ച കോ​ണ്‍​ഗ്ര​സി​ന് ഭ​സ്മാ​സു​ര​ന് വ​രം കൊ​ടു​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്.​സ്വ​ന്തം സു​ര​ക്ഷാ ഭ​ട​ന്മാ​രാ​രാ​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി കൊ​ല്ല​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​തി​ലൂ​ടെ​യു​ണ്ടാ​യ​ത്. താ​ലി​ബാ​ന്‍, അ​ല്‍​ഖ്വ​യ്ദ എ​ന്നി​വ​യെ​പോ​ലെ ഇ​പ്പോ​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ല്‍ ചേ​രു​ന്ന​തി​നാ​യി മു​സ്‌​ലിം യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണ്. ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടാ​ല്‍ സ്വ​ര്‍​ഗം ല​ഭി​ക്കു​മെ​ന്നാ​ണ് ഐ​എ​സി​ന്‍റെ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ രാ​ജ്യ​ത്തെ മ​ധ്യ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു ന​ട​ത്തി പു​രോ​ഗ​തി​യും വി​ക​സ​ന​വും ത​ട​യു​ന്ന ബി​ജെ​പി​യെ ത​റ​പ​റ്റി​ക്കാ​ന്‍ ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ളു​ടെ ഏ​കോ​പ​നം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സി​പി​എം…

Read More

ഉണ്ണിച്ചവനെ ഊട്ടാൻ വലവിരിച്ച് പോലീസ്… മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത​ത് വി​ദേ​ശ​ത്ത്; വ​ല​വി​രി​ച്ച് സൈ​ബ​ൽ സെ​ൽ

കണ്ണൂര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത​ത് വി​ദേ​ശ​ത്തു​നി​ന്നെ​ന്നു സൂ​ച​ന. ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മോ​ർ​ഫ് ചെ​യ്ത ചി​ത്രം പ്ര​ച​രി​പ്പി​ച്ച​വ​രെ മു​ഴു​വ​ൻ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ മാ​സം 30ന് ​പി​ണ​റാ​യി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ എ​ടു​ത്ത ഫോ​ട്ടോ​യാ​ണ് മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ലി​രു​ന്ന് സ്റ്റേ​ഷ​നി​ൽ​വ​ച്ച് മു​ഖ്യ​മ​ന്ത്രി ജ​ന​റ​ൽ ഡ​യ​റി​യി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന ചി​ത്രം, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യി മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണു കേ​സ്. ഫോ​ട്ടോ വാ​ട്ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം പി​ണ​റാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More