പ​യ്യ​ന്നൂ​ർ വി​ഠോ​ബാ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം;  മോഷ്ടാവ് ക്ഷേത്രത്തിലെത്തിയത് അടിവസ്ത്രം ധരിച്ച്; മോഷണ ദൃശ്യം സിസിടിവി കാമറ‍യിൽ

പ​യ്യ​ന്നൂ​ര്‍:​ പ​യ്യ​ന്നൂ​ര്‍ വി​ഠോ​ബാ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. ചെ​മ്പ് പാ​ത്ര​ങ്ങ​ള്‍ മോ​ഷ​ണം പോ​യി. ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. മേ​ൽ​ശാ​ന്തി മ​ഠം പു​റ​ത്ത് നി​ന്നു പൂ​ട്ടി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ അ​ടി വ​സ്ത്രം മാ​ത്രം ധ​രി​ച്ച ര​ണ്ടാ​ളു​ക​ളു​ടെ ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്‍റെ പു​റ​ത്തെ പ്ര​ദ​ക്ഷി​ണ വ​ഴി​യി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 2.40 നാ​ണ മോ​ഷ്ടാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​തെ​ന്നു സി​സി​ടി​വി ദൃ​ശ്യ​ത്തി​ലെ സ​മ​യം കാ​ണി​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഭ​ര​ത​നാ​ചാ​രി​യു​ടെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. സ​മാ​ജം സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലി​സ് ക്ഷേ​ത്ര​ത്തി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും ക​വ​ർ​ച്ച ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബിനോയ് ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ൽ; ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ക​ള്ള്ഷാ​പ്പ് മു​ത​ൽ ക​ള​ക്‌​ട​റേ​റ്റ് വ​രെ 

ക​ണ്ണൂ​ർ: ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും വ​ൻ ക​വ​ർ​ച്ച പ​ര​ന്പ​ര​ക​ൾ ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി കോ​ന്നം തൊ​ടി​യി​ൽ കെ.​പി. ബി​നോ​യി (34) യെ​യാ​ണ് ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്നു പു​ല​ർ​ച്ചെ 5.30ഓ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​തു​ങ്ങി​യി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നും മോ​ഷ്ടി​ച്ച ര​ണ്ടു മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു. 2017 മാ​ർ​ച്ചി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടം​ഗ​സം​ഘ​ത്തി​ൽ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ ഇ​യാ​ളാ​ണ്. ഈ ​കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് ജ​നു​വ​രി​യി​ലാ​ണ് ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം 40 ഓ​ളം ക​വ​ർ​ച്ച​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​മാ​സം യോ​ഗ​ശാ​ല റോ​ഡി​ലെ അ​ബ്ദു​ൾ​ഗ​ഫൂ​റി​ന്‍റെ പെ​യി​ന്‍റ് ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ…

Read More

മാ​രീ​ച വേ​ഷം പൂ​ണ്ട എ​സ്ഡി​പി​ഐ​യു​ടെ യ​ഥാ​ർ​ഥ രൂ​പം കാ​ണി​ച്ച് കൊ‌​ടു​ക്കാ​ൻ സ​മൂ​ഹം ത​യാ​റാ​ക​ണമെന്ന്: ടി. ​പ​ത്മ​നാ​ഭ​ൻ

ക​ണ്ണൂ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ടി​നേ​യും എ​സ്ഡി​പി​ഐ​യേ​യും നി​രോ​ധി​ക്കു​ക​യ​ല്ല വേ​ണ്ട​ത് മ​റി​ച്ച് സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ൻ. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ക​ണ്ണൂ​ർ ശി​ക്ഷ​ക് സ​ദ​നി​ൽ സം​ഘ​ടി​പ്പി​ച്ച വ​ർ​ഗീ​യ തീ​വ്ര​വാ​ദ വി​രു​ദ്ധ സാം​സ്കാ​രി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഈ ​സം​ഘ​ട​ന​ക​ളു​ടെ മു​ൻ രൂ​പ​മാ​യ സി​മി​യെ നി​രോ​ധി​ച്ചി​ട്ട് എ​ന്താ​ണ് ഫ​ല​മു​ണ്ടാ​യ​ത്. അ​വ​ർ മ​റ്റ് രൂ​പ​ത്തി​ൽ സ​മൂ​ഹ​ത്തെ വി​ഷം പു​ര​ട്ടു​ക​യാ​ണ്. മാ​രീ​ച വേ​ഷം പൂ​ണ്ട എ​സ്ഡി​പി​ഐ​യു​ടെ യ​ഥാ​ർ​ഥ രൂ​പം കാ​ണി​ച്ച് കൊ‌​ടു​ക്കാ​ൻ സ​മൂ​ഹം ത​യാ​റാ​ക​ണം. വി​ക​സ​ന​ത്തി​നെ​തി​രേ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളി​ൽ ഇ​ത്ത​രം മാ​രീ​ച​ന്മാ​ർ നു​ഴ​ഞ്ഞു ക​യ​റു​ക​യാ​ണ്. ഇ​വ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ത്ത​രം സം​ഘ​ട​ന​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്നു. എ​ല്ലാ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളി​ലും രാ​ഷ്ട്രീ​യേ​ത​ര സ​മി​തി​ക​ളി​ലും പോ​പ്പു​ല​ർ ഫ്ര​ണ്ടും അ​തു​പോ​ലു​ള്ള സം​ഘ​ട​ന​ക​ളും നു​ഴ​ഞ്ഞു ക​യ​റി​യി​ട്ടു​ണ്ട്. പോ​ലീ​സി​ൽ പോ​ലും ഇ​ക്കൂ​ട്ട​ർ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ട്. ഇ​തി​ന് ര​ണ്ട് ല​ക്ഷ്യ​മാ​ണു​ള്ള​ത്. സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ ത​ക​ർ​ക്കു​ക, സ​ർ​ക്കാ​റി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി…

Read More

ആ​റ​ളം​ഫാം പു​ന​ര​ധി​വാ​സം ആ​രം​ഭി​ച്ച് പ​ന്ത്ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​ന്നു; ഉ​ദ്യോ​ഗ-​തൊ​ഴി​ലാ​ളി  നിയമനങ്ങളിൽ ആദിവാസികളെ അവഗണിക്കുന്നു; സമരത്തിനൊരുങ്ങി ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി

ഇ​രി​ട്ടി: ആ​റ​ളം​ഫാം പു​ന​ര​ധി​വാ​സം ആ​രം​ഭി​ച്ച് പ​ന്ത്ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ആ​റ​ളം ഫാ​മി​ലെ​യും പു​നഃ​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ-​തൊ​ഴി​ലാ​ളി നി​യ​മ​ന​ങ്ങ​ൾ ആ​ദി​വാ​സി​ക​ളെ ഒ​ഴി​വാ​ക്കി പു​റ​ത്തു​നി​ന്നു​ള്ള​വ​രെ നി​യ​മി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​മെ​ന്ന് ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ൻ​പ​ത് അ​ങ്ക​ണ​വാ​ടി​ക​ളി​ലെ വ​ർ​ക്ക​ർ​മാ​രെ​ല്ലാം ഫാ​മി​ന് പു​റ​ത്ത് നി​ന്നു​ള്ള​വ​രാ​ണ്. പു​തി​യ അ​ഞ്ച് അ​ങ്ക​ണ​വാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കെ ഈ ​നി​യ​മ​ന​ങ്ങ​ളി​ലും ആ​ദി​വാ​സി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഫാ​മി​ലെ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ യു​വ​തി-​യു​വാ​ക്ക​ളു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ നി​യ​മി​ച്ച് ആ​ദി​വാ​സി​ക​ളു​ടെ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത്. ‘ആ​ദി​വാ​സി ഭാ​ഷ​യി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ച് വി​ദ്യാ​ഭ്യാ​സ​ത്തോ​ട് താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​തി​ന് പ്രാ​വി​ണ്യ​മു​ള്ള​വ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​റ​ളം​ഫാം പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും ഉ​യ​ർ​ന്ന ശ​ന്പ​ളം പ​റ്റു​ന്ന ജീ​വ​ന​ക്കാ​രി​ലേ​റെ​യും സ്ഥി​രാ​ടി​സ്ഥാ​ന​ത്തി​ലും താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ലും പു​റ​ത്തു​നി​ന്നു​ള്ള​വ​രെ​യാ​ണ് നി​യ​മി​ച്ചു​വ​രു​ന്ന​ത്. ഫാ​മി​ൽ കി​ട​ത്തി​ചി​കി​ത്സ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​ക​ളി​ലെ…

Read More

കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട് എന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി. ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാം. ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് വ​ട​ക്കു​ള്ള ജി​ല്ല​ക​ളി​ലും, മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി തീ​വ്ര​മാ​യ മ​ഴ ആ​യി​രി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത തു​ട​ര്‍​ച്ച​യാ​യ മ​ഴ മൂ​ലം വ​ര്‍​ദ്ധി​ച്ച​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​യി​രി​ക്കണമെന്നും നിർദേശിക്കുന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ണ്ട്രോ​ള്‍​ റൂ​മു​ക​ള്‍ 24 മ​ണി​ക്കു​റുംവെള്ളിയാഴ്ച വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. മ​ഴ ശ​ക്ത​മാ​യി​ട്ടു​ള്ള​തും, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തു​മാ​യ താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഒ​രു താ​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍/​ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ക​യ്യി​ല്‍ ക​രു​തു​ക.…

Read More

മു​തി​യ​ങ്ങ‍​യി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി ക​ർ​ണാ​ട​ക​ത്തി​ൽ ; പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി കൊ​ണ്ടു​പോ​യ 57 കാ​ര​ൻ അ​റ​സ്റ്റി​ൽ; രണ്ട് കുട്ടികളുടെ അച്ഛനായ ഇയാൾ മുൻപും  സമാനകേസിൽ പ്രതിയാണ്

പാ​നൂ​ർ: മു​തി​യ​ങ്ങ കാ​ര്യാ​ട്ടു​പു​റ​ത്ത് നി​ന്നും കാ​ണാ​താ​യ സ്ത്രീ​യെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി കൊ​ണ്ടു​പോ​യ വി​വാ​ഹി​ത​നാ​യ 57 കാ​ര​ൻ പി​ടി​യി​ൽ. കാ​ര്യാ​ട്ടു പു​റ​ത്തെ ചെ​ട്യാ​ൻ വീ​ട്ടി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്ന സു​ലൈ​മാ​നെ (57)യാ​ണ് ക​ർ​ണാ​ട​ക​യി​ലെ സി​ദ്ദാ​പു​ര​ത്തെ എ​സ്റ്റേ​റ്റി​ൽ നി​ന്നും 46 കാ​രി​യോ​ടൊ​പ്പം പി​ടി​കൂ​ടി​യ​ത്.​ ക​ഴി​ഞ്ഞ മേ​യ് 18നാ​ണ് 46 കാ​രി​യാ​യ സ്ത്രീ​യെ​യും സു​ലൈ​മാ​നെ​യും കാ​ണാ​താ​യ​ത്. സി​ദ്ദാ​പു​ര​ത്തെ എ​സ്റ്റേ​റ്റി​ൽ കൊ​ണ്ടു​പോ​യി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം സ്ത്രീ​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​നം അ​സ​ഹ്യ​മാ​യ​തി​നാ​ൽ നാ​ട്ടി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​തി​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി സു​ലൈ​മാ​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​ന് മു​മ്പ് കാ​ര്യാ​ട്ടു പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന ത​മി​ഴ്നാ​ട്ടു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് സി​ദ്ദാ​പു​ര​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു.​ മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മ​തം മാ​റി കാ​ര്യാ​ട്ടു പു​റ​ത്തെ​ത്തി മു​സ്‌​ലിം സ്ത്രീ​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു. ഈ…

Read More

അ​ഭി​മ​ന്യു വ​ധം: മു​ഖ്യ​പ്ര​തി ക​ണ്ണൂ​രി​ലോ ? ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ്, ഇ​രി​ട്ടി മേ​ഖ​ല​ക​ളി​ൽ റെ​യ്ഡ്; 20 പേ​ർ മു​ൻക​രു​ത​ൽ​ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​യി റെ​യ്ഡ് തു​ട​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി ക​ണ്ണൂ​രി​ൽ ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ഇ​രി​ട്ടി, കൂ​ത്തു​പ​റ​ന്പ്, പാ​പ്പി​നി​ശേ​രി, ത​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്. ഇ​ന്ന​ലെ മാ​ത്രം ന​ഗ​ര​ത്തി​ൽ ഇ​രു​പ​ത് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മു​ൻ​ക​രു​ത​ലാ​യി അ​റ​സ്റ്റ് ചെ​യ്തു. ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണു ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ റെ​യ്ഡി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. താ​യ​ത്തെ​രു, ചാ​ലാ​ട്, സി​റ്റി, അ​തി​ര​കം, ക​ണ്ണൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നാ​ണ് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​സ്ഡി​പി​ഐ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ത​ല​ശേ​രി ഒ.​വി റോ​ഡി​ലെ എ​സ്ഡി​പി​ഐ കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് പോ​ലീ​സ് മി​ന്ന​ല്‍ റെ​യ്ഡ് ന​ട​ത്തി. ഇ​ന്ന​ലെ ടൗ​ണ്‍…

Read More

സി​നി​മാ​ഷൂ​ട്ടിം​ഗി​ന് മു​റി​യെ​ടു​ത്ത് പ​ണം ന​ല്കി​യി​ല്ല; ഹോട്ടൽ ഉടമയുടെ പരാതിയിൽ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വി​നെ അറസ്റ്റു ചെയ്തു

ത​ളി​പ്പ​റ​മ്പ്: സി​നി​മാ​ഷൂ​ട്ടിം​ഗി​നാ​യി ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് പ​ണം ന​ല്‍​കാ​തെ വ​ഞ്ചി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് കോ​ഴി​ക്കോ​ട് കാ​വി​ലും​പാ​റ പ​ശു​ക്ക​ട​വി​ന​ടു​ത്ത് മ​രു​തോ​ങ്ക​ര​യി​ലെ പാ​റ​ച്ചാ​ലി​ല്‍ വീ​ട്ടി​ല്‍ സി.​എ​സ്.​മ​നോ​ജ​നെ(43) ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ല്‍ 24 ന് ​പ​റ​ശി​നി​ക്ക​ട​വി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ സി​നി​മ​യു​ടെ ആ​വ​ശ്യാ​ര്‍​ത്ഥ​മെ​ന്നു​പ​റ​ഞ്ഞ് 18 മു​റി​ക​ള്‍ ബു​ക്ക്ചെ​യ്യു​ക​യും വാ​ട​ക​യി​ന​ത്തി​ല്‍ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ല്‍​കി​യ​ത് പ​ണ​മി​ല്ലാ​തെ മ​ട​ങ്ങു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് മ​നോ​ജ​നെ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ല്‍ പീ​ഡനം; മുപ്പത്തിമൂന്നുകാരനായ യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി

പ​രി​യാ​രം: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ല്‍ വെ​ച്ച് 17 കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ഉ​ളി​യ​ത്താം​പ​റ​മ്പി​ലെ ഷാ​ഹി​ദാ മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ള്‍​നാ​സ​റാ​ണ്(33) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി ബ​ഹ​ളം വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം മ​റ്റു​ള്ള യാ​ത്ര​ക്കാ​ര്‍ അ​റി​ഞ്ഞ​ത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തു​പ്ര​കാ​രം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സെ​ത്തി​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യ​നു​സ​രി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

ചതി, കൊടുംചതി! സിനിമാഷൂട്ടിംഗിന് മുറിയെടുത്തിട്ട് പണം നല്കിയില്ല; അറസ്റ്റിലായ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ കോടതിയില്‍ ഹാജരാക്കും

ത​ളി​പ്പ​റ​മ്പ്: സി​നി​മാ​ഷൂ​ട്ടിം​ഗി​നാ​യി ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് പ​ണം ന​ല്‍​കാ​തെ വ​ഞ്ചി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് കോ​ഴി​ക്കോ​ട് കാ​വി​ലും​പാ​റ പ​ശു​ക്ക​ട​വി​ന​ടു​ത്ത് മ​രു​തോ​ങ്ക​ര​യി​ലെ പാ​റ​ച്ചാ​ലി​ല്‍ വീ​ട്ടി​ല്‍ സി.​എ​സ്.​മ​നോ​ജ​നെ(43) ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ല്‍ 24 ന് ​പ​റ​ശി​നി​ക്ക​ട​വി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ സി​നി​മ​യു​ടെ ആ​വ​ശ്യാ​ര്‍​ത്ഥ​മെ​ന്നു​പ​റ​ഞ്ഞ് 18 മു​റി​ക​ള്‍ ബു​ക്ക്ചെ​യ്യു​ക​യും വാ​ട​ക​യി​ന​ത്തി​ല്‍ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ല്‍​കി​യ​ത് പ​ണ​മി​ല്ലാ​തെ മ​ട​ങ്ങു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് മ​നോ​ജ​നെ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More