മു​തി​യ​ങ്ങ‍​യി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി ക​ർ​ണാ​ട​ക​ത്തി​ൽ ; പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി കൊ​ണ്ടു​പോ​യ 57 കാ​ര​ൻ അ​റ​സ്റ്റി​ൽ; രണ്ട് കുട്ടികളുടെ അച്ഛനായ ഇയാൾ മുൻപും  സമാനകേസിൽ പ്രതിയാണ്

പാ​നൂ​ർ: മു​തി​യ​ങ്ങ കാ​ര്യാ​ട്ടു​പു​റ​ത്ത് നി​ന്നും കാ​ണാ​താ​യ സ്ത്രീ​യെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി കൊ​ണ്ടു​പോ​യ വി​വാ​ഹി​ത​നാ​യ 57 കാ​ര​ൻ പി​ടി​യി​ൽ. കാ​ര്യാ​ട്ടു പു​റ​ത്തെ ചെ​ട്യാ​ൻ വീ​ട്ടി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്ന സു​ലൈ​മാ​നെ (57)യാ​ണ് ക​ർ​ണാ​ട​ക​യി​ലെ സി​ദ്ദാ​പു​ര​ത്തെ എ​സ്റ്റേ​റ്റി​ൽ നി​ന്നും 46 കാ​രി​യോ​ടൊ​പ്പം പി​ടി​കൂ​ടി​യ​ത്.​

ക​ഴി​ഞ്ഞ മേ​യ് 18നാ​ണ് 46 കാ​രി​യാ​യ സ്ത്രീ​യെ​യും സു​ലൈ​മാ​നെ​യും കാ​ണാ​താ​യ​ത്. സി​ദ്ദാ​പു​ര​ത്തെ എ​സ്റ്റേ​റ്റി​ൽ കൊ​ണ്ടു​പോ​യി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം സ്ത്രീ​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​നം അ​സ​ഹ്യ​മാ​യ​തി​നാ​ൽ നാ​ട്ടി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ക​തി​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി സു​ലൈ​മാ​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​ന് മു​മ്പ് കാ​ര്യാ​ട്ടു പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന ത​മി​ഴ്നാ​ട്ടു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് സി​ദ്ദാ​പു​ര​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു.​

മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മ​തം മാ​റി കാ​ര്യാ​ട്ടു പു​റ​ത്തെ​ത്തി മു​സ്‌​ലിം സ്ത്രീ​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ൽ ര​ണ്ട് മ​ക്ക​ളു​ണ്ട്.

Related posts