മട്ടന്നൂർ: ഗ്രീൻ എയർപോർട്ടായ കണ്ണൂർ വിമാനത്താവളത്തിൽ പുല്ലും വൃക്ഷത്തൈകളും വച്ചു പിടിപ്പിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തി. റൺവേയ്ക്ക് സമീപം പുല്ലും പദ്ധതി പ്രദേശത്തു ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു വൃക്ഷ തൈകളുമാണ് വച്ചുപിടിപ്പിക്കുന്നത്. റൺവേ, എയർ കൺട്രോൾ കെട്ടിടം, ടെർമിനൽ ബിൽഡിംഗ് എന്നിവയുടെ സമീപത്തു ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു പുൽചെടികളാണ് വച്ചു പിടിപ്പിക്കുന്നത്. കാർ പാർക്കിംഗ് ഏരിയയിലും പ്രദേശത്തു ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തുമായി കൊന്ന, മണിമരുതിന്റെ തൈകളുമാണ് വച്ചുപിടിപ്പിക്കുന്നത്. പക്ഷികൾ ഉൾപ്പെടെ ചേക്കേറാതിരിക്കാനാണ് പഴവർഗ ചെടികൾ വച്ചുപിടിപ്പിക്കാതെ ഒഴിവാക്കിയത്. കണ്ണവം വനത്തിൽ നിന്നാണ് ആദ്യഘട്ടത്തിൽ 20,000ത്തിലധികം വൃക്ഷ തൈകൾ വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിച്ചത്. വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് പ്രവൃത്തി പൂർത്തീകരിക്കാനാണ് ശ്രമം നടത്തുന്നത്. പദ്ധതി പ്രദേശത്തെ മണ്ണൊലിപ്പ് തടയുന്നതിനു രാമച്ചവും വച്ചു പിടിപ്പിച്ചിട്ടുണ്ട്.
Read MoreCategory: Kannur
ലീഡർ ചരിത്രം സൃഷ്ടിക്കുവാനും സ്വയം ചരിത്രമാകാനുംശ്രമിച്ച അപൂർവ വ്യക്തിത്വം: പി.രാമകൃഷ്ണൻ
അഴീക്കോട്: ലീഡർ കെ. കരുണാകരൻ സ്വയം ചരിത്രം സൃഷ്ടിക്കുവാനും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രമാകാനും ശ്രമിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒന്നാം സ്ഥാനീയനാണെന്നു കെപിസിസി ജനറൽ സിക്രട്ടറി പി.രാമകൃഷ്ണൻ. കെ. കരുണാകരൻ ജന്മശതാബ്ദിയോടനുബന്ധിച്ച് അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും ആധുനിക കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കു ലീഡർ എന്ന രാഷ്ടീയ നേതാവിന്റെ വ്യക്തിത്വത്തെ പഠിക്കാതെ മുന്നോട്ടുപോകാൻ സാധിക്കുകയില്ല. ഒരു ഉറച്ച തീരുമാനമെടുത്താൽ പിന്നെ അതിൽ നിന്നു പിന്തിരിപ്പിക്കുവാനോ മാറ്റം വരുത്തിക്കുവാനോ ഒരു ശക്തിക്കും സാധിക്കുമായിരുന്നില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയുമായി കേരളത്തിന്റെ ചരിത്ര ഗതികളെ സ്വാധീനിക്കുവാൻ ലീഡർക്കു കഴിഞ്ഞു. അജയ്യനായ രാഷ്ട്രീയ നേതാവെന്ന നിലയിൽ കേരള ജനതയുടെ മനസുകളിൽ ലീഡർ എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. അജിത് അധ്യക്ഷത വഹിച്ചു. ഡിസിസി…
Read Moreതീവച്ചു നശിപ്പിക്കപ്പെട്ട ഓട്ടോറിക്ഷയ്ക്കു പകരം പുതിയ ഓട്ടോ; ഐഎൻടിയുസി പ്രവർത്തകരും സുമനസുകളും കൈകോർത്തപ്പോൾ രമേശന് പുതിയ ഓട്ടോ സ്വന്തമായി
പയ്യന്നൂർ: ഐഎൻടിയുസി പ്രവർത്തകന്റെ തീവച്ചു നശിപ്പിക്കപ്പെട്ട ഓട്ടോറിക്ഷയ്ക്കു പകരം ഓട്ടോറിക്ഷ നൽകി. പയ്യന്നൂർ ബസാറിലെ ഓട്ടോറിക്ഷാ തൊഴിലാളിയും ഐഎൻടിയുസി പ്രവർത്തകനുമായ അന്നൂർ പടിഞ്ഞാറെക്കരയിലെ എ.കെ.രമേശനാണു പകരം ഒട്ടോറിക്ഷ ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ 16 നാണു രമേശന്റെ ജീവിതോപാധിയായ ഓട്ടോറിക്ഷ തീവച്ചു നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തെങ്കിലും കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ പയ്യന്നൂർ പോലീസ് സ്റ്റേഷനു മുന്നിൽ ധർണാ സമരവും നടത്തിയിരുന്നു. അക്രമികൾ തീവച്ചു നശിപ്പിച്ച ഓട്ടോറിക്ഷയ്ക്കു പകരമായാണ് ഐഎൻടിയുസി തൊഴിലാളികളും സുമനസുകളും കൈകോർത്തു പുതിയ ഓട്ടോറിക്ഷ വാങ്ങി രമേശനു നല്‍കിയത്. പയ്യന്നൂർ ഗാന്ധിമന്ദിറിൽ നടന്ന താക്കോൽദാന ചടങ്ങ് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.പി.നാരായണൻ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ഓട്ടോത്തൊഴിലാളികളുടെ മക്കളെ കെപിസിസി ഭാരവാഹികളായ എം.നാരായണൻ കുട്ടി,…
Read Moreകൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കൈവിരലില്‍ ഇഡ്ലി തട്ടുകുടുങ്ങി; മണിക്കൂറുകൾ നീണ്ടു പരിശ്രമത്തിനിടെ ഫയർഫോഴ്സ് മുറിച്ചു നീക്കി
ഇരിട്ടി: ആറുവയസുകാരിയുടെ കൈവിരലില്‍ ഇഡ്ലി തട്ട് കുടുങ്ങി. മണിക്കൂറുകൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഫയർഫോഴ്സ് ഇഡ്ലി തട്ട് മുറിച്ചു മാറ്റി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇരിട്ടി പെരുമ്പറമ്പ് സ്വദേശി ശ്രീജിത്ത്-സുജന ദമ്പതികളുടെ മകള്‍ ശ്രീയയുടെ കൈവിരലിലാണ് ഇഡ്ലി തട്ടു കുടുങ്ങിയത്. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ശ്രീയയുടെ ഇടതു കൈയുടെ ചെറുവിരലിലാണ് ഇഡ്ലി പാത്രത്തിന്റെ തട്ട് കുടുങ്ങിയത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇഡ്ലി തട്ട് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ വീട്ടുകാര്‍ കുട്ടിയെയും കൂട്ടി ഇരിട്ടി ഫയര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു. എയര്‍ കട്ടറും മറ്റു സംവിധാനവും ഉപയോഗിച്ച് കൈ വിരലില്‍ കുടുങ്ങിയ ഇഡ്ലി പാത്രം മുറിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും മുറിച്ചു മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. കൈ വിരലാകട്ടെ മുറിയുകയും നീരുവന്നു തടിക്കുകയും ചെയ്തു. സ്റ്റീലിന്റെ ഇഡ്ലി പാത്രമായതിനാലാണ് മുറിച്ചു മാറ്റാന്‍ കഴിയാതെ വന്നത്. ഒടുവില്‍ വേദന കൊണ്ട് പുളഞ്ഞ…
Read Moreസംഭവം 2017ഓക്ടോബർ മുതൽ ! ഓൺലൈൻ ബിസിനസിനിടെ പ്രണയം, പീഡനം: യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഓൺലൈൻ ബിസിനസുകാരൻ അറസ്റ്റിൽ. ഏഴിലോട് ഹനീഫ ക്വാർട്ടേഴ്സിലെ അഫ്സലാണ് (41) അറസ്റ്റിലായത്. കരിവെള്ളൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി വാടക വീടുകളിൽ താമസിച്ചു വരുന്ന ഇരുപത്തേഴുകാരിയായ ദളിത് യുവതിയാണ് ഇയാൾക്കെതിരേ പയ്യന്നൂർ പോലീസിന് പരാതി നൽകിയത്. ഓൺലൈൻ ബിസിനസ് നടത്തിവന്ന ഇവർ പ്രണയബന്ധരാവുകയും അഫ്സൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്. 2017ഓക്ടോബർ മുതൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് പോലീസ് പിടികൂടിയ പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
Read Moreജാതി വേർതിരിവ് കാണിച്ച ഹോസ്റ്റൽ വാർഡനെ മാറ്റി; വാർഡന്റെ അടുത്ത് ചെല്ലാനോ തങ്ങളോട് മിണ്ടുകയോ ചെയ്യില്ല; ഉയർന്ന ജാതിയുടെ പേരിൽ ഹോസ്റ്റലിൽ നിന്ന വെള്ളം ഉപയോഗിക്കില്ല; വിദ്യാർഥികൾ പറയുന്നതിങ്ങനെയൊക്കെ..
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി കാക്കവയൽ പട്ടികവർഗ ഹോസ്റ്റലിൽ വാർഡൻ ജാതി വേർതിരിവ് കാണിച്ചുവെന്ന പരാതിയിൽ അന്വേഷണ വിധേയമായി വാർഡനെ മാറ്റിനിർത്തി. ഹോസ്റ്റൽ വാർഡൻ എം.വി. വീണയെയാണ് താത്കാലികമായി മാറ്റി നിർത്താൻ മാനന്തവാടി ടിഡിഒ ഉത്തരവിട്ടത്. തൃശിലേരി സ്വദേശിനിയായ വീണ എന്ന ഹോസ്റ്റൽ വാർഡനെതിരെയാണ് തൃശിലേരി ട്രൈബൽ ഹോസ്റ്റലിലെ 72 വിദ്യാർഥിനികൾ കഴിഞ്ഞയാഴ്ച ടിഡിഒ യ്ക്ക് പരാതി നൽകിയിരുന്നത്. ജാതി വിവേചനം കാണിക്കുകയും തങ്ങളോട് സംസാരിക്കാനും വാർഡൻ തയാറാകുന്നില്ല. ഉയർന്ന ജാതിയുടെ പേരിൽ ഒരു തുള്ളി വെള്ളം പോലും ഹോസ്റ്റലിൽ നിന്ന് വാർഡൻ ഉപയോഗിക്കുന്നില്ല. അടുത്ത് പോകാൻപോലും വാർഡൻ അനുവദിക്കില്ലെന്നും കുട്ടികൾ പരാതിയിൽ പറയുന്നു. വാർഡൻ ഉയർന്ന ജാതിയിൽപ്പെടുന്ന വ്യക്തിയാണെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട തങ്ങളോട് അതുകൊണ്ടാണ് വാർഡൻ ഇങ്ങനെ പെരുമാറുന്നതെന്നുമാണ് വിദ്യാർഥിനികൾ പറയുന്നത്. വാർഡന്റെ മാനസിക പീഡനം ഇനി ഒരു ദിവസം കൂടി സഹിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും…
Read Moreസോഷ്യൽ മീഡിയ ഹർത്താൽ; 33 പേർക്കെതിരേ ഒരു വർഷത്തിൽ കുറയാത്ത നല്ലനടപ്പിന് കേസ്
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഹർത്താലിന്റെ ഭാഗമായുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് 33 പേർക്കെതിരേ ഒരു വർഷത്തിൽ കുറയാത്ത നല്ല നടപ്പിന്റെ ഭാഗമായി കേസെടുത്തു. 107 സിആർപിസി പ്രകാരം കണ്ണൂർ ടൗൺ പോലീസാണ് ഇവർക്കെതിരേ കേസെടുത്തത്. ക്രമസമാധാന ലംഘനത്തിന് ആഹ്വാനം ചെയ്യുന്നതരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്തിനാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ 16നാണ് ആരുടെയും പേരുവയ്ക്കാതെ സോഷ്യൽമീഡിയ വഴി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതേത്തുടർന്ന് ഒരുവിഭാഗം ഹർത്താൽ നടത്താൻ രംഗത്തിറങ്ങിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ ബാധിച്ചത്. കഠുവയിൽ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തത്.
Read Moreമഹാരാജാസിലെ കൊലപാതകം: കണ്ണൂരിൽ 60 തോളം പേർ നിരീക്ഷണത്തിൽ; മുഖ്യപ്രതിയ്ക്കായി കണ്ണൂരിൽ തെരച്ചിൽ
കണ്ണൂർ: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അറുപതോളം എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് പ്രവർത്തകർ നിരീക്ഷണത്തിൽ. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന കാന്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫ (24) കൂത്തുപറന്പ് നീർവേലി സ്വദേശിയാണ്. ഇയാളെ തേടി അഭിമന്യു കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവും കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ കൂത്തുപറന്പ്, മാലൂർ ഭാഗങ്ങളിൽ പരിശോധന നടത്തി. പി.എം. മുഹമ്മദ് റിഫകൂത്തുപറന്പ് നീർവേലി സ്വദേശിയാണ്. ഇയാളെ തേടിയാണ് അന്വേഷണസംഘം ഇന്നലെ കൂത്തുപറന്പിലെത്തിയത്. എന്നാൽ ആറുമാസം മുന്‍പ് ഇയാൾ ശിവപുരം വെന്പടിത്തട്ടിലേക്ക് മാറിയതായി സമീപവാസികൾ പറഞ്ഞതിനാൽ പ്രത്യേക അന്വേഷണസംഘം ശിവപുരത്ത് ഇയാൾ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയെങ്കിലും മുഹമ്മദ് റിഫയെ കണ്ടെത്താനായില്ല. നാട്ടുകാരുമായി റിഫയ്ക്ക് കാര്യമായി ബന്ധമില്ല. എറണാകുളത്ത് എൽഎൽബി വിദ്യാർഥിയാണെന്ന വിവരം മാത്രമേ നാട്ടുകാർക്കുള്ളൂ. കണ്ണൂരിലെ…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ ഫയർ സ്റ്റേഷൻ സജ്ജമായി; ജോലിയിൽ പ്രവേശിച്ചവർ വിവിധ സ്ഥലങ്ങളിൽ പരിശീലനം കഴിഞ്ഞ് എത്തിവർ
മട്ടന്നൂർ: വിമാനം പറന്നുയരാൻ പോകുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ഫയർ സ്റ്റേഷൻ സജ്ജമായി. നാല് അഗ്നിശമനയന്ത്രം എത്തിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. വിമാനത്താവള പദ്ധതി പ്രദേശത്തു ആദ്യമായി സജ്ജമായതും ജീവനക്കാരെ നിയമിച്ചു പരിശീലനം തുടങ്ങിയതും ഫയർസ്റ്റേഷൻ കെട്ടിടമാണ്. റൺവേയുടെ ആദ്യവും അവസാനവുമായി രണ്ടു കെട്ടിടങ്ങളിലായാണ് ഫയർഫോഴ്സ് പ്രവർത്തിക്കുന്നത്. ഒന്നിനു അഞ്ചരക്കോടിയോളം രൂപ വിലമതിക്കുന്ന നാലു ഫയർ എൻജിനുകൾ ഓസ്ട്രിയയിൽ നിന്നു മാസങ്ങൾക്ക് മുമ്പേ വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിച്ചിരുന്നു. രണ്ടു സ്റ്റേഷനുകളിലുമായി രണ്ടു വീതം ഫയർഎജിനുകളാണ് സുരക്ഷയുടെ ഭാഗമായി നിർത്തിയിടുക. രക്ഷാപ്രവർത്തനത്തിനു ഉൾപ്പെടെ 66 പേരെയാണ് കിയാൽ അഗ്നിശമന വിഭാഗത്തിൽ നിയമിച്ചിരിക്കുന്നത്. മാനേജർ, അസി.മാനേജർ, സൂപ്പർവൈസർ, മറ്റു ജീവനക്കാർ എന്നീവയാണ് നിയമിച്ചിരിക്കുന്നത്. ജോലിയിൽ പ്രവേശിപ്പിച്ചവർക്ക് വിവിധ സ്ഥലങ്ങളിൽ വച്ചു പരിശീലനം നൽകിയതിനു ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിലേക്ക് അയച്ചത്. വിമാനത്താവളത്തിൽ വച്ചു വിവിധ യന്ത്രങ്ങളുടെ പരിശീലനവും മൂന്നു മാസം…
Read Moreഫേസ്ബുക്ക് പ്രണയത്തിൽ കുടുങ്ങിയ യുവതി പത്തുവയസുള്ള മകളെ ഉപേക്ഷിച്ച് നാടുവിട്ടു; ഭർത്താവിന്റെ പരാതിയിൽ യുവതിയെ കോട്ടയത്തെ കാമുകന്റെ വീട്ടിൽ നിന്നും കണ്ടെത്തി
പയ്യന്നൂര്‍: ഫേസ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ പോലീസ് കണ്ടെത്തി. പയ്യന്നൂര്‍ നഗരത്തിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്ന 28കാരിയെയാണ് പയ്യന്നൂര്‍ പോലീസ് കണ്ടെത്തിയത്. 10 വയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനോടൊപ്പം നാടുവിട്ടത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാമുകന്റെ കോട്ടയം കിടങ്ങൂരിലെ വീട്ടില്‍നിന്ന് യുവതിയെ കണ്ടെത്തിയത്.ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോലിക്കെന്ന് പറഞ്ഞ് കൊറ്റിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നുമിറങ്ങിയ യുവതിയെ കാണാതായത്.ഇതേതുടര്‍ന്ന് യുവതിയുടെ പിതാവ് പയ്യന്നൂര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More