സോ​ഷ്യ​ൽ മീ​ഡി​യ ഹ​ർ​ത്താ​ൽ;  33 പേ​ർ​ക്കെ​തി​രേ  ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ന​ല്ല​ന​ട​പ്പി​ന് കേ​സ്

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 33 പേ​ർ​ക്കെ​തി​രേ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ന​ല്ല ന​ട​പ്പി​ന്‍റെ ഭാ​ഗ​മാ​യി കേ​സെ​ടു​ത്തു. 107 സി​ആ​ർ​പി​സി പ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

ക്ര​മ​സ​മാ​ധാ​ന ലം​ഘ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത​ര​ത്തി​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16നാ​ണ് ആ​രു​ടെ​യും പേ​രു​വ​യ്ക്കാ​തെ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​രു​വി​ഭാ​ഗം ഹ​ർ​ത്താ​ൽ ന​ട​ത്താ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്നു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളെ​യാ​ണ് ഹ​ർ​ത്താ​ൽ ബാ​ധി​ച്ച​ത്. ക​ഠു​വ​യി​ൽ കൊ​ല്ല​പ്പെ​ട്ട എ​ട്ടു​വ​യ​സു​കാ​രി​ക്ക് നീ​തി​ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

Related posts