കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. അടുത്ത ദിവസം തന്നെ ഈയാളെ പിടികൂടാനാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം 30ന് പിണറായിയിൽ പോലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിനിടെ എടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ആണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടത്. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിലിരുന്ന് മുഖ്യമന്ത്രി ജനറൽ ഡയറിയിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിലായിരുന്നു പോലീസ് കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, കണ്ണൂർ ഐജി ബൽറാം കുമാർ ഉപാധ്യായ, എഡിജിപി അനിൽ കാന്ത്, എസ്പി ജി. ശിവവിക്രം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി ഫയലിൽ ഒപ്പ് വെച്ചത്. ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന് മുഖ്യമന്ത്രി വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നതായി മോർഫ് ചെയ്യപ്പെട്ട ഈ…
Read MoreCategory: Kannur
ജിഎൻപിസിയിൽ ഒടുവിൽ അഡ്മിന്റെ തിരുത്ത്; മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അനുവദനീയമല്ല; അഡ്മിൻ ടി.എൽ. അജിത്ത്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ…
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിൽ ഒടുവിൽ അഡ്മിന്റെ തിരുത്ത്. മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അനുവദനീയമല്ലെന്ന് ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്ത്കുമാർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ജിഎൻപിസി മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് നിർദേശം നൽകിയതായും രാഷ്ട്രദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ഗ്രൂപ്പ് അഡ്മിൻ മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദനീയമല്ല എന്നറിയച്ചത്. ജിഎൻപിസിക്കെതിരേ എക്സൈസ് വകുപ്പ് നടപടിയെടുക്കുമെന്ന വാർത്ത രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇതേ പേജിൽ രാഷ്ട്രദീപികയ്ക്കെതിരേ വ്യാപകമായും വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മദ്യം പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ഗ്രൂപ്പ് അഡ്മിൻ തന്നെ പേജിൽ പറയുന്നു. ജിഎൻപിസി ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്ത്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ; സ്നേഹമുള്ള ചങ്കുകളുടെ ശ്രദ്ധയ്ക്ക്;…
Read Moreസിപിഎം പ്രവർത്തകന്റെ വീടിനു നേരേ ബോംബേറ്; കുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്; പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം
തലശേരി: കുട്ടിമാക്കൂൽ പെരിങ്കളത്ത് സിപിഎം പ്രവർത്തകന്റെ വീടിനുനേരേ ബോംബേറ്. രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ ഒൻപത് വയസുകാരി ധരിച്ചിരുന്ന വസ്ത്രം കത്തി പൊള്ളലേറ്റു. ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം. സിപിഎം പ്രവർത്തകനായ പെരിങ്കളം പ്രതീഷയിൽ ലിനീഷിന്റെ വീടിനുനേരേയാണ് ബോംബേറുണ്ടായത്. സ്ഫോടനത്തിൽ ലിനീഷിന്റെ മാതാവ് ഉഷ (53), മക്കളായ അനാമിക (9), അലേഷ് (ഏഴ്) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉഷയും പേരക്കുട്ടികളും വീടിന്റെ ഹാളിലാണ് കിടന്നിരുന്നത്. രണ്ടു ബൈക്കുകളിലായെത്തിയ അക്രമി സംഘം വീടിന്റെ ജനലിനും വാതിലിനും നേരേ രണ്ട് ബോംബ് എറിയുകയായിരുന്നു. ഒരു സ്റ്റീൽ ബോംബും ഒരു നാടൻ ബോംബുമാണ് എറിഞ്ഞതെന്ന് ലിനീഷ് രാഷ്ട്രദീപികയോട് പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ അലേഷ് ബോധരഹിതനായി. അലേഷിന്റെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്ത് കിടന്നുറങ്ങുകയായിരുന്ന സഹോദരി അനാമികയുടെ വസ്ത്രത്തിന് തീപിടിക്കുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. ഉഷയുടെ ഇടത് കൈമുട്ടിനാണ് പരിക്കേറ്റത്.…
Read Moreസിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധം; മഹേഷ് വധത്തിലെ പ്രതികളെല്ലാം കുറ്റക്കാർ; പ്രതികളെല്ലാം സിപിഎം പ്രവർത്തകർ
തലശേരി: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്ത് മഹേഷിനെ(33) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവർത്തകരായ 11 പ്രതികളും കുറ്റക്കാരണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. സിപിഎം പ്രവര്‍ത്തകരായ പൈങ്ങോളി രമേശ്, ഓണിയന്‍ ബാബു, നെല്ലിക്ക ഉത്തമന്, ചെമ്മേരി പ്രകാശന്, മണോളി ഉമേശ്, വാഴവളപ്പില്‍ രഞ്ജിത്, നല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമന്, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. . മുഴുവൻ പ്രതികളിലും കൊലകുറ്റവും 3-5 എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ടും തെളിഞ്ഞിട്ടുണ്ട്. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ശിക്ഷയെകുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് പാവങ്ങളാണെന്നും കുടുംബത്തിന്റെ ആശ്രയമാണെന്നും ശിക്ഷയിൽ ഇളവ് ചെയ്തുതരണമെന്നും പ്രതികൾ കോടതിയോട് പറഞ്ഞു. വിധി കേൾക്കാനായി നിരവധി സിപിഎം പ്രവർത്തകരാണ് കോടതിയിലെത്തിയത്. 2008 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. തലശേരിയില്‍…
Read Moreമണത്തണയിൽ രണ്ടു മാസം മുമ്പ് കവർച്ച നടന്ന കടയിൽ വീണ്ടും മോഷണം; സിസിടിവി കാമറയും കവർന്നു
മണത്തണ: മണത്തണ ടൗണിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം. കൃഷ്ണ ടെക്സ് ആൻഡ് ഫൂട്ട്വെയറിലാണ് മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. കൂടാതെ വ്യാപാരി വ്യവസായികൾ മണത്തണ ടൗണിൽ സ്ഥാപിച്ച സിസിടിവി കാമറയും മോഷ്ടാവ് കവർന്നെടുത്തു. മോഷണം നടന്ന കടയുടെ മുകളിൽ തന്നെയാണ് കാമറ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ രണ്ടു മാസം മുമ്പ് ഇതേ വ്യാപാര സ്ഥാപനത്തിൽ മോഷണം നടന്നതാണ്.പേരാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണത്തണയിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടും സാമുഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു.
Read Moreമൊബൈൽ ഫോണും കവർന്ന് വീട്ടിൽ കയറിയ കള്ളൻ ചോറും കറിയും കഴിച്ചു മുങ്ങി; മാഹികോപ്പാലത്ത് നടന്ന സംഭവമിങ്ങനെ…
മാഹി: കോപ്പാലത്ത് കള്ളൻ വീട്ടിൽക്കയറി വീട്ടമ്മയുടെ മൊബൈൽ ഫോൺ കവർന്നു. കവർച്ച നടത്തിയ ശേഷം അടുക്കളയിൽ പാചകം ചെയ്തു വെച്ചിരുന്ന ചോറും കറിയും ഭക്ഷിച്ച് പാത്രങ്ങൾ തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ച് കടന്നു. ചവക്കമുക്കിലെ കുനിയിൽ ഷീനയുടെ വീട്ടിലാണ് മോഷണം നടന്നത്. ഷീന പുതിയ വീട് പണിയുന്നതിനാൽ സമീപം താത്കാലിക ഷെഡ് കെട്ടിയായിരുന്നു താമസം. ഇതിന്റെ അടുക്കള ഭാഗത്തെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കയറിയത്.സമീപത്തെ നാലു വീടുകളിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാർ ഞെട്ടി ഉണർന്നപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ന്യൂമാഹി എസ്ഐ സുമേഷും സംഘവും വീടുകളിൽ എത്തി അന്വേഷണം തുടങ്ങി.
Read Moreകണ്ണൂർ വിമാനത്താവളം: നിയമനങ്ങൾ പൂർത്തിയാക്കാനുള്ള നടപടി തുടങ്ങി
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കാനിരിക്കെ നിയമനങ്ങൾ വേഗത്തിൽ നടത്തും. അടുത്ത മാസത്തോടെ വിമാനത്താവളത്തിലേക്കുള്ള മുഴുവൻ നിയമനങ്ങളും പൂർത്തീകരിക്കാനാണ് നീക്കം നടക്കുന്നത്. വിമാനത്താവള കമ്പനിയായ കിയാലിനു ആവശ്യമായ നിയമനങ്ങൾ നേരത്തെ നടത്തിയിരുന്നു. 130 ഓളം പേരെയാണ് കിയാലിലേക്ക് നിയമിച്ചത്. എയർപോർട്ട് ഫയർസ്റ്റേഷൻ, എയർ പോർട്ട് സെക്യൂരിറ്റി, എയർ പോർട്ട് ഓപ്പറേഷൻ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം നടത്തിയത്. വിമാനത്താവളത്തിലെ അനുബന്ധ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളാണ് ഇനി നടക്കേണ്ടത്. ഇതിൽ 600 പേരെ ഇനിയും നിയമിക്കും. ഏജൻസി വഴിയാണ് ഉദ്യോഗാർഥികളെ ഇന്റർവ്യു നടത്തി നിയമിക്കുന്നത്. എയർ ഇന്ത്യയും സെൽവി എന്ന ഏജൻസിയുമാണ് ഉദ്യോഗാർഥികളെയെടുക്കുക. കഴിഞ്ഞ മാസം എയർ ഇന്ത്യ കണ്ണൂരിൽ ഇന്റർവ്യൂ നടത്തിയിരുന്നുവെങ്കിലും 300 പേരെയെടുക്കുന്നതിനു 4000 ത്തോളം പേർ എത്തിയതിനാൽ ഇന്റർവ്യൂ നടത്താൻ സാധിച്ചിരുന്നില്ല. അന്നു അപേക്ഷ വാങ്ങി വച്ചു ഉദ്യോഗാർഥികളെ തിരിച്ചയക്കുകയായിരുന്നു. ഇരു ഏജൻസികളും ഈ മാസവും…
Read Moreറേഷൻ ഗോതമ്പിൽ മാലിന്യം ഫ്രീ; ജൂൺ മാസം ലഭിച്ച ഗോതമ്പിനോടൊപ്പം കടുക്, മുത്താറി, എലിക്കാഷ്ഠം, മൺക്കട്ട, പല്ലിക്കാഷ്ഠം എല്ലാംകൂടി അരക്കിലോയോളം മാലിന്യം
കണ്ണൂർ: ഇക്കഴിഞ്ഞ ജൂൺ മാസം കണ്ണൂർ ജില്ലയിലെ വിവിധ റേഷൻ ഷോപ്പുകൾ വഴി വിതരണം ചെയ്ത ഗോതന്പിൽ നിറയെ മാലിന്യങ്ങൾ. കടുക്, മുത്താറി തുടങ്ങിയവയ്ക്കു പുറമെ ഗോതന്പിൽ നിറയെ എലിക്കാഷ്ഠം, മൺക്കട്ട, പല്ലിക്കാഷ്ഠം തുടങ്ങിയവയാണ്. ഒരു കിലോഗ്രാം ഗോതന്പിൽ അരക്കിലോയോളം മാലിന്യങ്ങളാണ്. ഇതുകാരണം പലരും വീട്ടിൽ കൊണ്ടുവന്ന ഗോതന്പ് കഴുകി ഉണക്കി മാലിന്യങ്ങൾ വേർത്തിരിക്കുകയാണ്. പഞ്ചിംഗ് സംവിധാനം നിലവിൽ വന്നതോടെ മണിക്കൂറുകൾ കാത്തിരുന്നാണ് പലർക്കും റേഷൻ ഷോപ്പിൽനിന്ന് സാധനങ്ങൾ ലഭിക്കുന്നതു തന്നെ. പഞ്ചിംഗിനിടെ വിരൽ പതിയാത്തതിനാൽ തലേന്ന് മടങ്ങിയവർക്ക് വീണ്ടും സാധനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്നു. ഇത്തരത്തിൽ മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം കിട്ടുന്ന ഭക്ഷ്യവസ്തുക്കളാകട്ടെ കന്നുകാലികൾക്കു പോലും കൊടുക്കാൻ പറ്റാത്തവയാണ്. ഭക്ഷ്യ ഉത്പന്നങ്ങളിലേയും മത്സ്യങ്ങളിലേയും മായം കണ്ടെത്താൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് പറയുന്പോഴാണ് സമൂഹത്തിലെ ഏറ്റവും താഴേയ്ക്കിടയിലുള്ളവരും സാധാരണക്കാരും ആശ്രയിക്കുന്ന റേഷൻഷോപ്പു വഴി മാലിന്യം നിറഞ്ഞ…
Read Moreകണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എയ്റോബ്രിഡ്ജ് കുരുക്കില്ലാതെ മാഹി കടന്നു
മാഹി: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എയ്റോബ്രിഡ്ജുമായി എത്തിയ മൂന്നാമത്തെ കണ്ടെയ്നർ ലോറി കുരുക്കുകളില്ലാതെ മാഹി പാലം കടന്നു. ഇന്ന് രാവിലെ 6.45 ന് മാഹി അതിർത്തിയായ പൂഴിത്തലയിൽ എത്തിയ കണ്ടെയ്നർ 40 മിനുട്ടുകൊണ്ടാണ് മാഹി അതിർത്തിപിന്നിട്ടത്. ലോറി സ്റ്റാച്യു ജംഗ്ഷനിൽ അനായാസം മുന്നോട്ടെടുത്തു. കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലേക്ക് എയ്റോബ്രിഡ്ജുമായി മാഹിയിൽ എത്തിയ രണ്ട് കണ്ടെയ്നുകൾ മൂന്നു മണിക്കൂറോളം ടാഗോർ പാർക്കിന് സമീപം സ്റ്റാച്യു ജംഗഷനിൽ കുടുങ്ങുകയും ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. മാഹി എസ്ഐ വിബൽകുമാർ, ന്യൂ മാഹി എസ്ഐ. സുമേഷ്, മാഹി വൈദ്യുതി ബോർഡ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കണ്ടെയ്നർ കടന്നുപോകുവാൻ സൗകര്യം ഒരുക്കി. മാഹി ദേശീയപാതയിലെ വൈദ്യുതി രാവിലെ ആറിന് ഓഫാക്കിയിരുന്നു. മാഹി പാലത്തിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ ഒളവിലം വഴി തിരിച്ചുവിട്ടു. തലശേരി പോലീസ് സെയ്താർ പള്ളിയിൽ നിന്ന് മാഹിയിലേക്ക് പോകുന്ന…
Read Moreബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗമായി തെരഞ്ഞെടുത്തു
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേ രിയെ കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പറായി തെരഞ്ഞെടുത്തു. തലശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിനീഷ് കോടിയേരിയെ ജില്ലയിൽ നിന്നുള്ള കെസിഎ പ്രതിനിധിയായി തെരഞ്ഞെടുത്തത്. യോഗത്തിൽ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. അനസ്, ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Read More