ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം; മ​ഞ്ഞി​ലും മ​ഴ​യ​ത്തും റ​ൺ​വേ കാ​ണാ​ൻ പറ്റുന്ന ഇ​ൻ​സ്ട്രു​മെ​ന്‍റ് ലാ​ൻ​ഡിം​ഗ് സി​സ്റ്റം ഘ​ടി​പ്പി​ച്ചു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​ൻ​സ്ട്രു​മെ​ന്‍റ് ലാ​ൻ​ഡിം​ഗ് സി​സ്റ്റം (ഐ​എ​ൽ​എ​സ് ) ഘ​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ഒ​രു മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്താ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​യി​രു​ന്നു ഇ​ൻ​സ്ട്രു​മെ​ന്‍റ് ലാ​ൻ​ഡിം​ഗ് സി​സ്റ്റ​ത്തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. വി​മാ​ന​ങ്ങ​ളു​ടെ ടേ​ക്ക് ഓ​ഫും ലാ​ൻ​ഡിം​ഗും പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ സം​വി​ധാ​ന​മാ​ണ് ഐ​എ​ൽ​എ​സ്. മ​ഞ്ഞും മ​ഴ​യു​മു​ള്ള​പ്പോ​ഴും മ​റ്റും പൈ​ല​റ്റി​നു റ​ൺ​വേ കൃ​ത്യ​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​തു അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​മാ​ന​മി​റ​ക്കു​ന്ന​തി​നാ​ണ് ഐ​എ​ൽ​എ​സ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. റ​ൺ​വേ​യി​ൽ ഐ​എ​ൽ​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ചു ക​ഴി​ഞ്ഞ​തി​നാ​ൽ കാ​ലി​ബ്രേ​ഷ​ൻ ഫ്ളൈ​റ്റ് പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്ത​ണം. വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ലും റ​ൺ​വേ​യി​ലു​മു​ള്ള ഐ ​എ​ൽ​എ​സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഏ​കോ​പ​ന​വും പ​രി​ക്ഷി​ക്കു​ന്ന​തി​നാ​ണി​ത്. ഐ​എ​ൽ എ​സ് ഘ​ടി​പ്പി​ക്കു​ന്ന​തി​നു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ സാ​മ​ഗ്രി​ക​ൾ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ മാ​സ​മാ​ണ്…

Read More

സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ; തെ​റ്റാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ പെ​ൻ​ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ന്നു

മു​ക്കം: ഡാ​റ്റാ ബേ​സി​ൽനി​ന്ന് തെ​റ്റാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കു​ന്നു. ഡി​ബി​ടി സം​വി​ധാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു വ​രു​ന്ന വി​വി​ധ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​ക്കു​ന്ന​തി​നും അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ധാ​രാ​ളം ഗു​ണ​ഭോ​ക്താ​ക്ക​ളെ പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ൾ തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​താ​യു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. തെ​റ്റാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ പെ​ൻ​ഷ​ൻ ഉ​ട​ൻ ത​ന്നെ പു​നസ്ഥാ​പി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ക​ർ​ശ​ന​നി​ർ​ദേ​ശം പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വ്യ​ക്ത​മാ​യ കാ​ര​ണ​ത്താ​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ പെ​ൻ​ഷ​ൻ പു​നസ്ഥാ​പി​ക്കേ​ണ്ട​തി​ല്ല. ര​ണ്ട് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ അ​ധി​ക​മാ​യി വാ​ങ്ങി​യ തു​ക തി​രി​ച്ച​ട​ച്ച​തി​ന് ശേ​ഷം വ്യ​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ പു​ന:​സ്ഥാ​പി​ച്ചു ന​ൽ​കാ​ൻ പാ​ടു​ള്ളൂ. അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ​ക്കും അ​ധി​ക​മാ​യി വാ​ങ്ങി​യ തു​ക തി​രി​ച്ച​ട​ക്കാ​ത്ത​വ​ർ​ക്കും പെ​ൻ​ഷ​ൻ പു​ന:​സ്ഥാ​പി​ച്ചു…

Read More

വാർത്ത തുണയായി;  ജാ​നു​വി​ന്‍റെ ദു​രി​തജീ​വി​ത​ത്തി​ന് അ​റു​തി​യാ​കു​ന്നു; സു​മ​ന​സു​ക​ൾ കൈ​കോ​ർ​ത്ത് ജാനുവിനെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റി

കൂ​ത്തു​പ​റ​മ്പ്: പ്ലാ​സ്റ്റി​ക് ഷീ​റ്റി​നു കീ​ഴെ ത​നി​ച്ചു താ​മ​സി​ച്ചു വ​ന്ന മൂ​ര്യാ​ട് അ​യോ​ധ്യാ ന​ഗ​ർ ചു​ള്ളി ഭാ​ഗ​ത്തെ കാ​രാ​യി ജാ​നു​വി​ന്‍റെ ദു​രി​ത ജീ​വി​ത​ത്തി​ന് അ​റു​തി​യാ​കു​ന്നു. സു​മ​ന​സു​ക​ൾ കൈ​കോ​ർ​ത്ത​തോ​ടെ ഇ​നി ഇ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി വാ​ട​ക വീ​ട്ടി​ൽ ക​ഴി​യാം. വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​ന്ന വീ​ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞ ഷെ​ഡി​ന​ക​ത്താ​യി​രു​ന്നു എ​ഴു​പ​തു​കാ​രി​യാ​യ ജാ​നു മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി താ​മ​സി​ച്ചു വ​ന്ന​ത്. ഇ​വ​രു​ടെ ദു​രി​ത ജീ​വി​തം ക​ഴി​ഞ്ഞ ദി​വ​സം രാഷ് ട്രദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് സു​ര​ക്ഷി​ത സ്ഥ​ല​ത്ത് താ​മ​സ​മൊ​രു​ക്കാ​ൻ സു​മ​ന​സു​ക​ളും രം​ഗ​ത്തെ​ത്തി. ഈ ​കാ​ര്യം ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​മീ​പ​ത്താ​യി വാ​ട​ക വീ​ട് ക​ണ്ടെ​ത്തി അ​വി​ടേ​ക്ക് മാ​റ്റി​യ​ത്. നേ​ര​ത്തെ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണ അ​പേ​ക്ഷ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജാ​നു​വി​ന്‍റെ പേ​രി​ൽ സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലെ​ന്ന…

Read More

ജ്വ​ല്ല​റി ക​വ​ർ​ച്ച: ​വ​ർ​ച്ച​ക്കാ​രെ പി​ടി​കൂ​ടി​യ  പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ൾ​ക്കും  പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം

പ​ഴ​യ​ങ്ങാ​ടി: അ​ൽ​ഫ​ത്തീ​ബി ജ്വ​ല്ല​റി ക​വ​ർ​ച്ച​ക്കാ​രെ പി​ടി​കൂ​ടി​യ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ൾ​ക്കും പ​ഴ​യ​ങ്ങാ​ടി പൗ​രാ​വ​ലി​യു​ടെ ആ​ദ​രം. ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ, പ​ഴ​യ​ങ്ങാ​ടി എ​സ്ഐ പി.​എ. ബി​നു​മോ​ഹ​ൻ എ​ന്നി​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ രേ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ടാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ബി​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​വി​നോ​ദ്, ഏ​ഴോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​മ​ല, ആ​ർ. അ​ജി​ത, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​വി. രാ​മ​ച​ന്ദ്ര​ൻ, കെ. ​പ​ദ്മ​നാ​ഭ​ൻ, പി.​എം. ഹ​നീ​ഫ്, പി.​വി. അ​ബ്‌​ദു​ള്ള എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഓ​ഫീ​സ​ർ​മാ​രേ​യും സം​ഘാം​ഗ​ങ്ങ​ളെ​യും സൈ​ബ​ർ​സെ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളേ​യും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ​ഴ​യ​ങ്ങാ​ടി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും നൂ​റു​ക​ണ​ക്കി​നു പൗ​രാ​വ​ലി​യും സ്വീ​ക​ര​ണ​ത്തി​ൽ…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം: വി​മാ​ന​ത്തി​നു ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു​ള്ള ടാ​ങ്ക​റു​ക​ൾ എ​ത്തി​ച്ചു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നി​രി​ക്കെ വി​മാ​ന​ത്തി​നു ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു ടാ​ങ്ക​റു​ക​ൾ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു എ​ത്തി​ച്ചു.നാ​ലു ടാ​ങ്ക​റു​ക​ളാ​ണ് ഹ​രി​യാ​ന​യി​ൽ നി​ന്നെ​ത്തി​ച്ച​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ഇ​ന്ധ​ന പാ​ട​ത്തി​ൽ നി​ന്നും ഇ​ന്ധ​നം നി​റ​ച്ചു ഏ​പ്ര​ണി​ൽ നി​ർ​ത്തി​യി​ടു​ന്ന വി​മാ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നാ​ണ് ടാ​ങ്ക​റു​ക​ൾ എ​ത്തി​ച്ച​ത്. ഒ​ന്നി​നു 50 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചി​ല​വു വ​രു​ന്ന ടാ​ങ്ക​റു​ക​ൾ ഹ​രി​യാ​ന​യി​ൽ നി​ന്നു റോ​ഡു​മാ​ർ​ഗ​മാ​ണ് വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തു എ​ത്തി​ച്ച​ത്. ടാ​ങ്ക​റി​ന്‍റെ ക​മ്പ​നി അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് നാ​ലു ടാ​ങ്ക​റു​ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്. ഇ​ന്ധ​ന പാ​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഒ​രു വ​ർ​ഷം മു​മ്പേ പൂ​ർ​ത്തി​യാ​യി​രു​ന്നു. ടാ​ങ്ക​റു​ക​ൾ എ​ത്തി​ച്ച​തി​നാ​ൽ ഇ​ന്ധ​ന പാ​ടം അ​ടു​ത്ത മാ​സ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കും. കൊ​ച്ചി​യി​ൽ നി​ന്നാ​ണ് വി​മാ​ന​ത്തി​നു​ള്ള ഇ​ന്ധ​നം എ​ത്തി​ക്കു​ക. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ര​ണ്ടു ടാ​ങ്കു​ക​ളി​ൽ നി​റ​യ്ക്കു​ന്ന ഇ​ന്ധ​നം പി​ന്നീ​ട് ടാ​ങ്ക​റി​ലാ​ക്കി​യാ​ണ് വി​മാ​ന​ത്തി​ൽ നി​റ​യ്ക്കു​ക.

Read More

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം! ഞെട്ടല്‍ മാറാതെ മാവിലായി ഗ്രാമം; ശാന്തനും സൗമ്യനുമായിരുന്നു പ്രദീപ്; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ​നി​ന്ന് ഇ​നി​യും മാ​വി​ലാ​യി ഗ്രാ​മം മു​ക്ത​മാ​യി​ട്ടി​ല്ല. മാ​വി​ലാ​യി യു​പി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​ഴി​ക്ക​ലാ​യി​യി​ലെ പൂ​ന​ത്ത​റ ശ്രീ​ല​ത(42)​യാ​ണ് ഉ​റ​ക്ക​ത്തി​നി​ടെ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് പ്ര​ദീ​പ​നെ (48) എ​ട​ക്കാ​ട് എ​സ്ഐ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ആ​ളു​ക​ളോ​ട് അ​ധി​കം ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും ശാ​ന്ത​നും സൗ​മ്യ​നു​മാ​യി​രു​ന്നു പ്ര​ദീ​പ​നെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ഭാ​ഷ്യം. ഇ​യാ​ൾ ഇ​ത്ര​യും വ​ലി​യ ക്രൂ​ര​ത ചെ​യ്യു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് വി​ശ്വ​സി​ക്കാ​നേ ക​ഴി​യു​ന്നി​ല്ല. പ്ര​ദീ​പ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​മാ​ണു താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പോ​ലും അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​വാ​നോ സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​നോ ഇ​യാ​ൾ അ​നു​വ​ദി​ക്കാ​റി​ല്ല. ഭാ​ര്യ​യെ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളെ​യും പു​റ​ത്തു​വി​ടു​ന്ന​തു ത​ന്നെ അ​പൂ​ർ​വ​മാ​ണ​ത്രെ. കൊ​ല​പാ​ത​ക ദി​വ​സം ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു പു​റ​ത്തു​വ​ന്ന ഇ​യാ​ൾ മ​റ്റൊ​രു…

Read More

വാദി പ്രതിയായി! ടെ​ന്പോ ത​ട​ഞ്ഞു​നി​ർ​ത്തി പ​ണം ത​ട്ടി​യെ​ന്ന കേസ്; പ​രാ​തി​ക്കാ​ര​ൻ അ​റ​സ്റ്റിൽ

മു​ള്ളേ​രി​യ: കോ​ഴി​യെ കൊ​ണ്ടു​വ​രാ​ൻ പോ​കു​ന്ന​തി​നി​ടെ ടെ​ന്പോ ത​ട​ഞ്ഞു നി​ർ​ത്തി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​ൻ പ്ര​തി​യാ​യി. ക​ർ​ണാ​ട​ക​യി​ലേ​ക്ക് കോ​ഴി കൊ​ണ്ടു വ​രാ​ൻ പോ​കു​ന്ന​തി​നി​ടെ ത​ന്നെ​യും സ​ഹാ​യി​യേ​യും ആക്ര​മി​ച്ച് ഒ​ന്ന​ര ല​ക്ഷം രു​പ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി ടെ​ന്പോ ഡ്രൈ​വ​റു​ടെ ആ​സൂത്ര​ണ​മാണെന്ന് പോ​ലീ​സ് അ​േ ന്വ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ തോടെ പ​രാ​തി​ക്കാ​ര​നെ അ​റ​സ്റ്റ് ചെയ്തു. ക​ള​നാ​ട്ടെ ഫാ​റൂ​ഖി(32)​നെ​യാ​ണ് ആ​ദൂ​ർ സി​ഐ എം.​എ.​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ള​ങ്ക​ര​യി​ലെ മു​സ്താ​ഖ് ഉ​ൾ​പ്പടെ മൂന്നു പേ​രെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. 24ന് ​പു​ല​ർ​ച്ചെ ആ​ദൂ​ർ സി​എ ന​ഗ​റി​ൽ വ​ച്ച് ആ​ൾ​ട്ടോ കാ​റി​ലെ​ത്തി​യ മൂന്നം​ഗ സം​ഘം ത​ന്നെ​യും സ​ഹാ​യി​യാ​യ ഹ​ബീ​ബി​നെ​യും ആക്രമി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് ഫാ​റൂ​ഖ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേത്തുട​ർ​ന്ന് പോ​ലീ​സ് പ​ഴു​തു​ക​ള​ട​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ പ്ര​തി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫാ​റൂ​ഖി​ന്‍റെ ഫോ​ണി​ലേ​ക്കു…

Read More

ട്രോളിംഗ് നിരോധനത്തിനിടെ ഓ​ട​ത്തി​ൽ പോ​യ വ​ല​ക്കാ​ർ​ക്ക് ല​ഭി​ച്ചത്  മൂ​ന്നു ക്വി​ന്‍റ​ൽ തൂ​ക്കം വരുന്ന തിരണ്ടി; മാർക്കറ്റിൽ  തിരണ്ടിയോടൊപ്പം സെൽഫിയെടുക്കാൻ തിരക്കോട് തിരക്ക്

തൃ​ക്ക​രി​പ്പൂ​ർ: ട്രോ​ളിം​ഗ് കാ​ലം മ​ൽ​സ്യ​ല​ഭ്യ​ത കു​റ​യു​മെ​ന്നു ക​രു​തി തൃ​ക്ക​രി​പ്പൂ​ർ മ​ൽ​സ്യ മാ​ർ​ക്ക​റ്റി​ൽ ചെ​റു മ​ൽ​സ്യ​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ ഞെ​ട്ടി. ഒ​രൊ​ന്നൊ​ന്ന​ര തി​ര​ണ്ടി വി​ൽ​പ​ന​ക്കാ​യി വാ​ഹ​ന​ത്തി​ൽ ഇ​റ​ക്കു​ന്നു. തൂ​ക്കം മൂ​ന്ന് ക്വി​ന്‍റ​ലി​ല​ധി​കം വ​രും. മ​ട​ക്ക​ര തു​റ​മു​ഖ​ത്തു നി​ന്നും ഓ​ട​ത്തി​ൽ പോ​യ വ​ല​ക്കാ​ർ​ക്ക് ല​ഭി​ച്ച കൂ​റ്റ​ൻ തി​ര​ണ്ടി​യാ​ണ് തൃ​ക്ക​രി​പ്പൂ​ർ മ​ൽ​സ്യ മാ​ർ​ക്ക​റ്റി​ൽ വി​ൽ​പ്പ​ന​ക്കെ​ത്തി​ച്ച​ത്. ലേ​ല​ത്തി​ൽ നാ​ല് പേ​ര് പ​ങ്കെ​ടു​ത്തെ​ങ്കി​ലും 20,000 രൂ​പ​ക്ക് കെ. ​ഗ​ണേ​ശ​ൻ കൂ​റ്റ​ൻ തി​ര​ണ്ടി സ്വ​ന്ത​മാ​ക്കി മു​റി​ച്ചു കി​ലോ​ക്ക് 250 രൂ​പ വീ​തം ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് തി​ര​ണ്ടി മാ​ർ​ക്ക​റ്റി​ൽ നി​ന്നും വി​ല്പ​ന ന​ട​ത്തി. ഭീ​മ​ൻ തി​ര​ണ്ടി​യെ കാ​ണാ​നും അ​ടു​ത്ത് നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​നും ന​ല്ല തി​ര​ക്കാ​യി​രു​ന്നു.

Read More

ട്രെ​യി​നി​നു ക​ല്ലെ​റി​ഞ്ഞ് കളിക്കരുത് കു​ടു​ങ്ങും; ആ​ർ​പി​എ​ഫി​ന്‍റെ ജാ​ഗ്ര​താ​സ​മി​തി വ​രു​ന്നു; പിടിക്കപ്പെട്ടാൽ  അ​ഞ്ചു​വ​ർ​ഷം​വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റം

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ട്രെ​യി​നി​നു​നേ​രേ ക​ല്ലെ​റി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ റെ​യി​ൽ​വേ പ്രൊ​ട്ട​ക‌്‌​ഷ​ൻ ഫോ​ഴ്സ്(​ആ​ർ​പി​എ​ഫ്) ജാ​ഗ്ര​താ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്നു. പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ലാ​ണ് റെ​യി​ൽ​വേ ട്രാ​ക്ക് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം മു​ത​ൽ ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഇ​തോ​ടൊ​പ്പം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ർ​പി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ പ​ട്രോ​ളിം​ഗും ന​ട​ത്തും. റെ​യി​ൽ​വേ ട്രാ​ക്ക് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ർ, സ്കൂ​ളു​ക​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കു​പു​റ​മെ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ആ​ർ​പി​എ​ഫ് ജാ​ഗ്ര​താ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ക​ല്ലെ​റി​യു​ന്ന​തെ​ന്ന് ആ​ർ​പി​എ​ഫി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​നാ​ൽ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ആ​ർ​പി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​സി.​ക​മ്മീ​ഷ​ണ​ർ തോ​മ​സ് ജോ​ൺ, മം​ഗ​ളൂ​രു ഡി​വി​ഷ​ൻ അ​സി.​ക​മ്മീ​ഷ​ണ​ർ എം.​വാ​സു, ആ​ർ​പി​എ​ഫ് സ​ർ​ക്കി​ൾ ‌ഇ​ൻ​സ്പെ​ക്ട​ർ എ.​പി. വേ​ണു എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. അ​ടു​ത്ത​കാ​ല​ത്താ​യി ട്രെ​യി​നു​ക​ൾ​ക്കു​നേ​രേ ക​ല്ലെ​റി​യു​ന്ന…

Read More

ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ റാമ്പ് ചർച്ചയാവുന്നു;  വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ആ​യാ​സ​ര​ഹി​ത​മാ​യി ക​യ​റി​യി​റങ്ങാൻ പണിത റാമ്പ് കി​ണ​റി​ന്‍റെ ആ​ള്‍​മ​റ​ക്ക് മു​ക​ളി​ലൂ​ടെ…

ത​ളി​പ്പ​റ​മ്പ്: ഭി​ന്ന​ശേ​ഷി​ക്കാ​രെ കി​ണ​റ്റി​ല്‍ വീ​ഴ്ത്താ​നാ​യി ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ അ​പ​ക​ട​റാ​മ്പ്. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ലും വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ആ​യാ​സ​ര​ഹി​ത​മാ​യി ക​യ​റി​യി​റ​ങ്ങു​ന്ന​തി​നാ​യാ​ണ് റാ​മ്പ് നി​ര്‍​മ്മി​ക്കാ​ന്‍ ഉ​ത്ത​ര​വാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ക​ണ്ണൂ​ര്‍ ജി​ല്ല​യെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​വും ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ റാ​മ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് സി​എം​പി നേ​താ​വ് പി.​പി.​മോ​ഹ​ന​ന്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​മാ​സം റാ​മ്പ് പ​ണി​ത​ത്. 1.77 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​ത റാ​മ്പ് പ​ക്ഷെ നൂ​റ​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള കി​ണ​റി​ന്‍റെ ആ​ള്‍​മ​റ​ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ്. പ​ണി പൂ​ര്‍​ത്തി​യാ​യ​പ്പോ​ഴാ​ണ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍ ഇ​തി​ലെ അ​പ​ക​ടം മ​ണ​ത്ത​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കി​ണ​റി​നും റാ​മ്പി​നു​മി​ട​യി​ല്‍ താ​ത്കാ​ലി​ക സു​ര​ക്ഷാ​വേ​ലി ഒ​രു​ക്കി​യി​രി​ക്ക​യാ​ണ് പോ​ലീ​സു​കാ​ര്‍.​ റാ​മ്പ് നി​ര്‍​മ്മാ​ണ​ത്തി​ന് മു​മ്പ് പൊ​തു​മ​രാ​മ​ത്ത് ബി​ല്‍​ഡിം​ഗ് വി​ഭാ​ഗം യാ​തൊ​രു​വി​ധ അ​ഭി​പ്രാ​യ​ങ്ങ​ളും തേ​ടി​യി​രു​ന്നി​ല്ലെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. ഈ ​അ​പ​ക​ട​റാ​മ്പ് പൊ​ളി​ച്ചു​മാ​റ്റി സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ല്‍ നി​ര്‍​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Read More