ബൈ​ക്കി​ൽ ഹി​മാ​ല​യം വ​രെ, ഹാ​പ്പി​യാ​ണ്;  നാലുവർഷമായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കുവച്ച് അ​ശ്വി​ൻ

കൂ​ത്തു​പ​റ​മ്പ്: ഹി​മാ​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മാ​ന​ന്തേ​രി​യി​ലെ അ​ശ്വി​ൻ. നാ​ലു വ​ർ​ഷ​മാ​യി ഈ ​ഇ​രു​പ​തു​കാ​ര​ൻ മ​ന​സി​ൽ കൊ​ണ്ടു ന​ട​ന്ന ആ​ഗ്ര​ഹ​മാ​യി​രു​ന്നു ബൈ​ക്കി​ൽ ഹി​മാ​ല​യ​ത്തി​ലേ​ക്കൊ​രു യാ​ത്ര. യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ശ്വി​ൻ.

യാ​ത്ര​ക​ളോ​ടു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹ​മാ​ണ് അ​ശ്വി​നി​നെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​തി​നാ​യി അ​ശ്വി​ൻ ഒ​രു വ​ർ​ഷം മു​ന്പേ ത​യാ​റെ​ടു​ത്തു. ഇ​തി​നാ​യി 350 സി​സി. ക​പ്പാ​സി​റ്റി​യു​ള്ള റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റും വാ​ങ്ങി. ഈ ​മാ​സം നാ​ലി​നാ​ണ് അ​ശ്വി​ൻ യാ​ത്ര പു​റ​പ്പെ​ട്ട​ത്. 19 ന് ​തി​രി​ച്ചെ​ത്തി. ആ​കെ ആ​റാ​യി​രം കി​ലോ​മീ​റ്റ​റാ​ണ് യാ​ത്ര ചെ​യ്ത​ത്.

കാ​ർ തൂം​ഗ് ലാ​പാ​സ് വ​രെ പോ​കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ യാ​ത്ര ല​ഡാ​ക്കി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ശ്വി​ൻ പ​റ​ഞ്ഞു. ബു​ള്ള​റ്റി​ൽ മ്യാ​ൻ​മാ​ർ ബോ​ർ​ഡ​റി​ലേ​ക്കു​ള്ള അ​ടു​ത്ത യാ​ത്ര​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ശ്വി​ൻ. മാ​ന​ന്തേ​രി അ​രീ​ക്ക​ര​യി​ലെ ദാ​സ് വി​ല്ല​യി​ൽ പ​രേ​ത​നാ​യ ദാ​സ​ൻ – ചി​ത്രാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫ​ർ​ണി​ച്ച​ർ ജോ​ലി​ക്കാ​ര​നാ​യ അ​ശ്വി​ൻ.

Related posts