പിണറായിയിൽ പിണറായിയുടെ വീടിന് സമീപം പിണറായി പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

​ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​ന് വി​ളി​പ്പാ​ട​ക​ലെ സു​സ​ജ്ജ​മാ​യ പോ​ലി​സ് സ്റ്റേ​ഷ​ൻ ഒ​രു​ങ്ങി. 30ന് ​വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. പി​ണ​റാ​യി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ 159ാം ന​മ്പ​ർ വാ​ട​ക വീ​ട്ടി​ലാ​ണ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം. നി​ല​വി​ൽ ധ​ർ​മ​ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ് പി​ണ​റാ​യി പ്ര​ദേ​ശം.

പി​ണ​റാ​യി വി​ല്ലേ​ജും ക​തി​രൂ​ർ പോ​ലീ​സ് പ​രി​ധി​യി​ലെ എ​രു​വ​ട്ടി, കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് പ​രി​ധി​യി​ലെ പാ​തി​രി​യാ​ട് വി​ല്ലേ​ജു​ക​ളു​മാ​ണ് പു​തി​യ പോ​ലി​സ് സ്റ്റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​റു​ടെ കീ​ഴി​ലാ​ണ് പി​ണ​റാ​യി സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം.

ഒ​രു പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ, ര​ണ്ട് അ​ഡീ​ഷ​ണ​ൽ എ​സ്ഐ​മാ​ർ, ആ​റ് സീ​നി യ​ർ സി​വി​ൽ പോ​ലി​സ് ഓ​ഫി​സ​ർ​മാ​ർ, 18 സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ, ര​ണ്ട് വ​നി​താ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ​മാ​ർ, ഒ​രു ഡ്രൈ​വ​ർ, സ്വീ​പ്പ​ർ എ​ന്നി​വ​രു​ടെ ത​സ്തി​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ.​വി.​ദി​നേ​ശ​നാ​ണ് പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ. ഇ​ദ്ദേ​ഹ​ത്തി​ന് നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ വാ​ഗ്ദാ​ന​മാ​യി​രു​ന്നു പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലു​ള്ള നെ​യിം​ബോ​ർ​ഡ് സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.

Related posts