വേലക്കാരിയെ കാണാനില്ലെന്ന് വീട്ടുടമയുടെ പരാതി; സംഭവം പോലീസ് അന്വേഷിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനകഥ; ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച വീട്ടുടമ അറസ്റ്റില്‍

ക​രി​ക്കോ​ട്ട​ക്ക​രി: വീ​ട്ടി​ല്‍ ജോ​ലി​ക്കു നി​ന്ന 16കാ​രി​യാ​യ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വീ​ട്ടു​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ.​ഫി​ലി​പ്പി​നെ​യാ​ണ് ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ട്ടി​ല്‍ കു​ട്ടി​യെ നോ​ക്കാ​ന്‍ നി​ർ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​ട​മ​യു​ടെ ത​ന്നെ പ​രാ​തി​യാ​ണ് പീ​ഡ​നം പു​റ​ത്ത​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഫി​ലി​പ്പ് ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി ‌സ്വ​ന്തം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഫി​ലി​പ്പ് ത​ന്നെ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ന്ന​താ​യും ഇ​തി​ല്‍ ഭ​യ​ന്ന് താ​ന്‍ വീ​ട്ടി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് ഫി​ലി​പ്പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​ണ് ഫി​ലി​പ്പ്. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts