കീ​ഴാറ്റൂ​രി​ൽ “വ​യ​ൽ​ക്കി​ളി​ക​ളെ പ​റ​പ്പി​ക്കാ​ൻ’ സി​പി​എം മാ​ർ​ച്ച്; ​”നാ​ടി​ന് കാ​വ​ൽ’ എ​ന്ന പേ​രി​ലാണ് സി​പി​എം സ​മ​ര​വു​മാ​യി രം​ഗ​ത്തെത്തുന്നത്

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സി​പി​എം ഒ​രു​ങ്ങു​ന്നു. വ​യ​ൽ നി​ക​ത്തി നാ​ലു​വ​രി​പാ​ത നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ വ​യ​ൽ​ക്കി​ളി​ക​ൾ കീ​ഴാ​റ്റൂ​രി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ മാ​ർ​ച്ച് 24ന് ​”നാ​ടി​ന് കാ​വ​ൽ’ എ​ന്ന പേ​രി​ൽ സ​മ​ര​വു​മാ​യി സി​പി​എം രം​ഗ​ത്തു​വ​രു​ന്നു. ത​ളി​പ്പ​റ​ന്പി​ൽ​നി​ന്നും കീ​ഴാ​റ്റൂ​രി​ലേ​ക്ക് 3,000 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ച്ചി​നും പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്നുണ്ട്.

ബൈ​പാ​സി​നെ​തി​രെ സി​പി​എം മൂ​ന്നു​ത​വ​ണ നേ​ര​ത്തെ സ​മ​രം ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ര​ണ്ടു ത​വ​ണ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​വ​ച്ചു. ഇ​പ്പോ​ൾ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ലും സി​പി​എം പ​ങ്കെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് സി​പി​എം പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. മാർച്ച് 25നുശേഷം പന്തൽ കെട്ടി സമരം നടത്താനാണ് സിപിഎം നീക്കം.

മാ​ർ​ച്ച് 25ന് ​വ​യ​ൽ​ക്കി​ളി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട സ​മ​ര​ത്തി​ന് മു​ന്നോ​ടി​യ​യാ​ണ് സി​പി​എം നീ​ക്കം. വ​യ​ൽ​ക്കി​ളി​ക​ളു​ടെ സ​മ​രം സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ​കൂ​ടി​യാ​ണ് സിപിഎം സ​മ​രം. ഞാ​യ​റാ​ഴ്ച വ​യ​ൽ​ക്കി​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും സ​മ​ര പ​ന്ത​ൽ കെ​ട്ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം വ​യ​ൽ​ക്കി​ളി​ക​ളു​ടെ സ​മ​ര​പ​ന്ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചി​രു​ന്നു.

വ​യ​ൽ​ക്കി​ളി​ക​ളു​ടെ സ​മ​ര​ത്തി​ന് സി​പി​ഐ​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സി​പി​ഐ യു​വ​ജ​ന സം​ഘ​ട​ന എ​ഐ​വൈ​എ​ഫ് ആ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​രം ശ​ക്ത​മാ​ക്ക​നാ​ണ് എ​ഐ​വൈ​എ​ഫ് നീ​ക്കം.

Related posts