കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ അറസ്റ്റിലായ ചെറുതാഴം സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചെറുതാഴം പരത്തി ഹൗസിൽ വിജേഷിനെ (37) ആണ് കണ്ണൂർ എസ്പിയുടെ സ്ക്വാഡ് ഇന്നലെ കാസർഗോട്ടു നിന്നും അറസ്റ്റ് ചെയ്തത്. വിജേഷ് ആർഎസ്എസ് അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കഴിഞ്ഞ വർഷം തിരുവനന്തപുരം മ്യൂസിയം പോലീസ് വിജേഷിനെതിരേ കേസെടുത്തിരുന്നു. കടുത്ത ആർഎസ്എസ് അനുഭാവിയും സിപിഎം വിരോധിയുമാണെന്ന് ശനിയാഴ്ച ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിൽ ഹരം കയറിയാണ് സിപിഎം ഓഫീസിലേക്ക് വിളിച്ചതെന്നും വിജേഷ് മൊഴി നൽകിയതായും പോലീസ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്ക് ശനിയാഴ്ച ഉച്ചയോടെയാണ് വധഭീഷണിയുമായി വിളി എത്തിയത്. അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയേയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിക്കുകയായിരുന്നു.…
Read MoreCategory: Kannur
ശുഹൈബ് വധം; കൊലയാളി സംഘത്തിലെ അഞ്ചുപേരും അറസ്റ്റിൽ; കൊല്ലാൻ നിർദേശം നല്‍കിയവരെ തേടി പോലീസ്
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇനി പിടികൂടാനുള്ളത് നിർദേശം നല്‍കിയവരെ.കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചുപേരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തതോടെയാണ് ശുഹൈബിനെ കൊല്ലാൻ നിർദേശം നല്‍കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. വെട്ടാനാണ് നിർദേശം നല്‍കിയതെന്ന് സംഭവത്തിൽ ആദ്യം അറസ്റ്റിലായ ആകാശ് തില്ലങ്കേരി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇന്നലെ അറസ്റ്റിലായ രണ്ടു സിപിഎം പ്രവർത്തകരെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരമാണ് സിപിഎം പ്രവർത്തകനും ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ തെരൂർ പാലയോട്ടെ സാജ് നിവാസിൽ കെ.ബൈജു (36), കാക്കയങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളി മുഴക്കുന്ന് പാലയിലെ കൃഷ്ണ നിവാസിൽ സി.എസ്. ദീപ്ചന്ദ് (25) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി. ജോണും സംഘവും അറസ്റ്റു ചെയ്തത്. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നതാണ് ദീപ്ചന്ദ് എന്നും ആയുധം സൂക്ഷിക്കാൻ ഉൾപ്പെടെയുള്ള…
Read Moreലോറിക്കു പിന്നിൽ വാനിടിച്ചു മൂന്നു മരണം; മരിച്ചത് തമിഴ്നാട് തെങ്കാശി സ്വദേശികൾ; കണ്ണൂരിലേക്ക് വരികയായിരുന്ന ഓമ്നിവാൻ ലോറിക്കു പിന്നിൽ ഇടിച്ചു കയറുകയായിരുന്നു
കണ്ണൂർ: ചാല ബൈപ്പാസിൽ ടിപ്പർ ലോറിക്കു പിന്നിൽ ഓമ്നിവാനിടിച്ച് തമിഴ്നാട് സ്വദേശികളായ മൂന്നുപേർ മരിച്ചു. ഇന്നു രാവിലെ 6.30ഓടെയായിരുന്നു അപകടം. തമിഴ്നാട് തെങ്കാശി സ്വദേശികളായ രാമർ (35) , ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്ന് പുതിയതെരുവിലേക്ക് പാറപ്പൊടിയുമായി വരികയായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലാണ് കണ്ണൂരിലേക്ക് വരികയായിരുന്ന ഓമ്നിവാൻ ഇടിച്ചത്. അപകടത്തിൽ ഓമ്നിവാനിന്റെ മുൻവശം പൂർണമായി തകർന്നു. മൂന്നുപേർ മാത്രമാണ് ഓമ്നി വാനിലുണ്ടായിരുന്നത്. അപകടസ്ഥലത്തു വച്ചു തന്നെ ഇവർ മരിക്കുകയും ചെയ്തു. വാനിലുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ തലശേരിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ തെങ്കാശിയിൽ നിന്നും കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ചാല ബൈപ്പാസിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. എടക്കാട്…
Read Moreശുഹൈബിന്റെ കൊലപാതകം കണ്ണൂരിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകണം; നാലാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് എ പി അബ്ദുള്ളക്കുട്ടി
ഇരിട്ടി: ശുഹൈബിന്റെ കൊലപാതകം കണ്ണൂരിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകണമെന്ന ഉറച്ചതീരുമാനവുമായാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് എ.പി.അബ്ദുള്ളക്കുട്ടി. ഷുഹൈബിനെ കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിനു മുന്പിൽ കൊണ്ടുവരുന്നതിനോടൊപ്പം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നതും കോണ്‍ഗ്രസ് സമരത്തിന്റെ ലക്ഷ്യമാണ്. സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ച് ക്രിമിനലുകൾ തിന്നുകൊഴുക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലമറന്ന് നാലാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തിലാണ് പിണറായി വിജയൻ പ്രതികരിക്കുന്നതെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. വിളക്കോടിൽ ഷുഹൈബ് അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം അഡ്വ.സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സിറാജ് പൂക്കോത്തിന് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് വി.രാജു അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി, പി.പി.മുസ്തഫ, പൊയിൽ മുഹമ്മദ്, കെ.രാജൻ, സജിതാ മോഹനൻ, കെ.കെ.സജീവൻ, ഒ.ഹംസ, സുരേഷ് ചാലറത്ത്, അരിപ്പയിൽ മജീദ് , എം.കെ.മുഹമ്മദ്, ഷൈലജ രാമകൃഷ്ണൻ, ,കെ. മനേഷ്…
Read Moreനിർമാണപ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീടിനു നേരേ അക്രമം; ചുമർഭിത്തി പൂർണമായും തകർത്ത നിലയിൽ; പോലീസിൽ പരാതി നൽകി പ്രഭാകരനും കുടുംബവും
കൂത്തുപറമ്പ്: ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിനു സമീപം നിർമാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീടിനുനേരേ അക്രമം. വീടിന്റെ ചുമർ തകർത്തു. സി.പി.പ്രഭാകരന്റെ വീടിനു നേരെയാണു വെള്ളിയാഴ്ച രാത്രി അക്രമമുണ്ടായത്. വീടിന്റെ തറയ്ക്കു മുകളിലായി മുഴുവൻ ഭാഗത്തും ചുമരായി ഉയർത്തിയ ഏഴുവരി കല്ലുകളാണ് അക്രമിസംഘം തകർത്തത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരമുള്ള ധനസഹായം കൊണ്ട് ആരംഭിച്ചതായിരുന്നു വീട് നിർമാണം. നിർമാണപ്രവൃത്തി നടക്കുന്നതിനാൽ പ്രഭാകരനും കുടുംബവും തൊട്ടടുത്തു തന്നെയുള്ള താത്കാലിക ഷെഡ്ഡിലാണു താമസിച്ചു വന്നത്. പ്രഭാകരൻ മകളുടെ വീട്ടിലും ഭാര്യ പരിസരത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനും പോയതിനാൽ വെള്ളിയാഴ്ച രാത്രി വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ ആറോടെ വീട്ടുകാർ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. വിവരമറിഞ്ഞു കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കണ്ണവം പോലീസും സ്ഥലത്തെത്തി.
Read Moreതാൻ ഒന്നിനെയും ഭയക്കുന്നില്ല; പാർട്ടിക്കു മീതെ പറക്കുന്നവരെ കാലം തോൽപ്പിക്കും; ഒളിയമ്പെയ്ത് കെ.ഇ. ഇസ്മയിൽ
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ. മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന താൻ ഒന്നിനെയും ഭയക്കുന്നില്ലെന്നും പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടുമെന്നും സമാപനദിവസമായ ഞായറാഴ്ച സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കവെ ഇസ്മയിൽ വ്യക്തമാക്കി. തനിക്കെതിരേ ആരോപണങ്ങൾ നിരത്തുന്ന കണ്ട്രോൾ കമ്മീഷന്റെ റിപ്പോർട്ട് ഹൃദയത്തിൽ സ്വീകരിക്കാതിരുന്ന പാർട്ടി അംഗങ്ങൾക്കു നന്ദി. മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന ആളാണ് താൻ. ഒന്നിനെയും ഭയക്കുന്നുമില്ല. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടും. പാർട്ടിക്കു മീതെ പറക്കുന്നവരെ കാലം തോൽപ്പിക്കും. പാർട്ടിക്കു പോറൽ പോലും ഏൽപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇസ്മയിൽ പറഞ്ഞു. തനിക്കെതിരേ വിവാദമുണ്ടാക്കുന്നവർ പാർട്ടി ശത്രുക്കളാണെന്നും അതുകൊണ്ടെന്നും പാർട്ടിയെ തകർക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നേരെ ഒളിയന്പെയ്ത് ഇസ്മയിൽ വ്യക്തമാക്കി. വിവാദങ്ങൾക്കിടെയും ഒപ്പം നിന്നവർക്ക് അദ്ദേഹം നന്ദിയും പ്രകടിപ്പിച്ചു.
Read Moreവിഭാഗീയത തള്ളി കാനം; എന്റെ നിലപാടുകൾ പാർട്ടിയുടെ നിലപാട് തന്നെ; സംസ്ഥാന കൗണ്‍സിൽ തെരഞ്ഞെടുപ്പ് നടന്നത് ഐകകണ്ഠ്യേന
മലപ്പുറം: സംഘപരിവാറിനെ ചെറുക്കാൻ വിശാല മതേതര ജനാധിപത്യ ഇടതുപക്ഷ വേദി ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടുകൾ പാർട്ടിയുടെ നിലപാട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളാകുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. വിശാലമായ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ മുന്നോട്ടുപോകുന്നത്. പാർട്ടിയിൽ വിഭാഗിയതയില്ല. സിപിഐ ഒറ്റക്കെട്ടാണ്. എന്റെ നിലപാടുകൾ പാർട്ടിയുടെ നിലപാട് തന്നെയാണ്. സംസ്ഥാന കൗണ്‍സിൽ തെരഞ്ഞെടുപ്പ് ഐകകണ്ഠ്യേനയാണ് നടന്നത്. സിപിഐ മന്ത്രിമാരുടെ പുനഃസംഘടന ഉദ്ദേശിക്കുന്നില്ല- കാനം പറഞ്ഞു. കണ്ട്രോൾ കമ്മീഷനിൽ പുതിയ ആളുകൾ വന്നതിൽ അസ്വഭാവികതയില്ല. കണ്ട്രോൾ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടി ഭരണഘടന അനുസരിച്ച് കേന്ദ്രകമ്മിറ്റിക്കു പരാതി നൽകാമെന്നും കെ.ഇ. ഇസ്മായിലിന്റെ പേരെടുത്തു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
Read Moreമഴയും വെയിലുമേറ്റ് ആദിവാസി കുടുംബം; അരുവിക്കല്‍ കോളനിയിലെ മൂപ്പന് ചന്ദ്രനും ഭാര്യ ശാന്തയുമാണു കിടപ്പാടം പോലും ഇല്ലാതെ ദുരിതമനുഭവിക്കുന്നത്; വീടെന്ന സ്വപ്നത്തിന് വിലങ്ങ്തടിയായി റേഷൻ കാർഡ്
കണിച്ചാര്‍: മഴയും വെയിലും മറയ്ക്കാൻ കൂരയില്ലാതെ ആദിവാസി കുടുംബം ദുരിതത്തില്‍. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാര്‍ഡിലെ 24ാം മൈല്‍ അരുവിക്കല്‍ കോളനിയിലെ മൂപ്പന് ചന്ദ്രനും ഭാര്യ ശാന്തയുമാണു കിടപ്പാടം പോലും ഇല്ലാതെ കോളനിയില്‍ കഴിയുന്നത്. 24ാം മൈല്‍ അരുവിക്കല്‍ കോളനിയിലാണ് അരനൂറ്റാണ്ട് കാലമായി ചന്ദ്രന് താമസിക്കുന്നത്. പിതാവ് മരിച്ചതോടെ കുടുംബസ്വത്തായി ഉണ്ടായിരുന്ന സ്ഥലം സഹോദരിയുടെ പേരിലായതിനെ തുടര്‍ന്നാണു ചന്ദ്രനു സ്വന്തം പേരില്‍ സ്ഥലമില്ലാതെ പോയത്. സ്വന്തമായി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കിലും റേഷന്‍കാര്‍ഡ് ഇല്ലാത്തത് ഈ കുടുംബത്തിനു വീടെന്ന സ്വപ്നത്തിനു തിരിച്ചടിയായി. മേല്‍ക്കൂരയില്ലാത്ത ഒരു കുടിലിലാണു ചന്ദ്രന്റെയും ശാന്തയുടെയും താമസം. വീടിനു വേണ്ടി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. കണിച്ചാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ അധികൃതര്‍ നല്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവര്‍ ദിനങ്ങള്‍ തള്ളി നീക്കുന്നത്. തളര്‍വാതം പിടികൂടിയ ചന്ദ്രനു പരസഹായം കൂടാതെ…
Read Moreതലശേരി ജഗനാഥ ക്ഷേത്രോത്സവത്തിൽ സംഘർഷ സാധ്യത; രാഷ്ട്രീയ പാർട്ടികളുടെ ഡ്രസ് കോഡിൽ എത്തുന്നവർക്ക് പ്രവേശനമില്ല; മദ്യലഹരിയിൽ എത്തിയ 40 പേർ പിടിയിൽ
തലശേരി: ജഗന്നാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ അമിതമായി മദ്യപിച്ചെത്തിയ 40 പേർ പോലീസ് പിടിയിലായി. ഏഴ് മൊബൈൽ ബാറുകളും പോലീസ് പിടികൂടി. രാഷ്ട്രീയ പാർട്ടികളുടെ ഡ്രസ് കോഡിൽ സംഘമായിട്ടെത്തിയ യുവാക്കളെ പോലീസ് പിടികൂടി ഉത്സവസ്ഥലത്തു നിന്നും തിരിച്ചയച്ചു. ഉത്സവ സ്ഥലത്തേക്കുള്ള അഞ്ച് റോഡുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനത്തിലെത്തിയ 40 പേർ പിടിയിലായത്. ഇവർക്കെതിരെ കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ വാഹനത്തിൽ മദ്യപിച്ചു കൊണ്ടിരുന്നവരേയും പോലീസ് പൊക്കി. ഇവർ മദ്യപിക്കാൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മദ്യലഹരിയിലെത്തുന്നവരെ നിരീക്ഷിക്കാൻ ഉത്സവ സ്ഥലത്ത് മഫ്ടിയിൽ പോലീസിനെ വിന്യസിച്ചിട്ടുള്ളതായി ടൗൺ സിഐ കെ. ഇ പ്രേമചന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് സംഘർഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ അക്രമ കേസുകളിലെ പ്രതികളായവരെ പോലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. എഎസ്പി ചൈത്ര തെരേസ ജോൺ,…
Read Moreഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴുപത്തിയൊന്നുകാരനായ വൃദ്ധനും
ആലക്കോട്: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തേർത്തല്ലി ചിറ്റടി കണ്ണംവെള്ളി കുഞ്ഞിരാമൻ (71), മണക്കടവ് ചുള്ളിപ്പള്ളത്തെ മുകാലിയിൽ നിധിൻ ജോസഫ് (22), ഒറ്റപ്ലാക്കൽ മനു തോമസ് (30) എന്നിവരെയാണ് ആലക്കോട് സിഐ ഇ.പി. സുരേശനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പ്ലസ് ടു വിദ്യാർഥികളും കേസിൽ പ്രതികളാണ്.പെൺകുട്ടിയെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായിരുന്നു. ആരുമറിയാതെ ബന്ധുവീട്ടിൽ ഒളിച്ചുകഴിഞ്ഞിരുന്ന പെൺകുട്ടിയെ അഞ്ച് ദിവസം കഴിഞ്ഞ് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യം പീഡിപ്പിക്കപ്പെട്ടത്. ഇത് നേരിൽക്കണ്ട കുഞ്ഞിരാമൻ, സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടി ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണു മനുവും നിധിനും ഉപദ്രവിച്ചത്. അവിടെ ജോലിക്ക് വന്നിരുന്ന മനുവും നിധിനും പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. അഞ്ചുപേർ പീഡിപ്പിച്ചെന്നാണു പെൺകുട്ടി…
Read More