കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനായ പരിയാരം ഇരിങ്ങൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നിൽ പി.ദിനേശൻ (42) ആണ് പിടിയിലായത്. ബിജെപിയുടെ സജീവ പ്രവർത്തകനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. അതേസമയം ഇയാൾ മനോരോഗത്തിന് ചികിത്സയിൽ കഴിയുന്നതിന്റെ രേഖകൾ ബന്ധുക്കൾ പോലീസ് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഇന്നു രാവിലെ 8.30 ഓടെയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിമയിലെ കണ്ണട അടിച്ചുതകര്‍ത്ത അക്രമി കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ പോകുന്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ ചിത്രം പകർത്തിയിരുന്നു. ഇതാണ് പോലീസിന് പ്രതിയിലേക്ക് വേഗത്തിൽ എത്താൻ സാധിച്ചത്.
Read MoreCategory: Kannur
ഡിജിപി ഉത്തരവിറക്കി; ബറ്റാലിയനിലുള്ള വനിതാ പോലീസുകാരെ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കും
കണ്ണൂർ: കേരളാ പോലീസിന്റെ ബറ്റാലിയനിലുള്ള വനിതാ പോലീസുകാരെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കാൻ ഡിജിപി ലോകനാഥ് ബഹ്റ ഉത്തരവിറക്കി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ കുറവുണ്ടെന്ന് രാഷ്ട്രദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ കണ്ണൂർ, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ബറ്റാലിയനുകളിൽ പുരുഷ പോലീസ് ബറ്റാലിയന്റെ കൂടെയാണ് വനിതകളുള്ളത്. ബറ്റാലിയനിലുള്ള വനിതാ പോലീസുകാരെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നിയമിച്ചാൽ മാത്രമേ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കാൻ വനിതാ പോലീസിന്റെ സേവനം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുകയുള്ളൂവെന്ന് ഇന്നലെ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾ കൈകാര്യം ചെയ്യുവാൻ പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസിന്റെ സേവനം ആവശ്യമാണെന്നും അതിന് ബറ്റാലിയനിലുള്ളവരെ വനിതാ പോലീസിന്റെ കുറവുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ കുറവുമൂലം ലോകവനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പോലീസ്…
Read More22 പടികൾ കയറി മുകളിലെ ഒ.പിയിലെത്തുമ്പോൾ രോഗികളുടെ കാര്യം കഷ്ടം ; അശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് രോഗികൾ
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ആസൂത്രണമില്ലാതെയുള്ള നിർമാണവും ക്രമീകരണവും രോഗികളെ ദുരിത്തിലാക്കുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഒപികളിലേക്ക് കയറിച്ചെല്ലാൻ റാന്പ് സംവിധാനമില്ലാത്തതിനാൽ വയോധികരും രോഗികളും ഏറെ ക്ലേശിക്കുകയാണ്. നിലവിൽ രണ്ടാം നിലയിലേക്ക് രോഗികൾ പടികൾ കയറിയാണ് പോകേണ്ടി വരുന്നത്. കണ്ണ്, ഇഎൻടി, ഓർത്തോ തുടങ്ങിയ ഒപികൾ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. 22 പടികൾ കയറിവേണം രണ്ടാം നിലയിലെത്താൻ. ആശുപത്രികളില്‍ രോഗികളെ മുകള്‍നിലകളിലേക്ക് കൊണ്ടുപോകുന്നതിന് റാമ്പുകളോ അല്ലെങ്കില്‍ ലിഫ്റ്റുകളോ വേണമെന്നിക്കെയാണ് തളിപ്പറന്പിൽ ഒരു സൗകര്യവും ഒരുക്കാതിരിക്കുന്നത്. ഏറെക്കാലം നിര്‍മാണം മുടങ്ങിയ ഒപി കെട്ടിടം മൂന്ന് വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. തികച്ചും അശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത കെട്ടിടമെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന ഒപി വിഭാഗങ്ങള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയോ അതല്ലെങ്കില്‍ മുകള്‍ നിലയിലേക്ക് റാമ്പ് നിര്‍മിക്കുകയോ ചെയ്യണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്. കോടിക്കണക്കിന് രൂപ…
Read Moreകണ്ണൂരിൽ നാലു രാഷ്ട്രീയ കൊലക്കേസുകളിൽ സിബിഐ; നാലു രാഷ്ട്രീയ കൊലപാതക കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎം
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസും സിബിഐ ഏറ്റെടുത്തതോടെ കണ്ണൂരിലെ നാലു രാഷ്ട്രീയ കൊലപാതകക്കേസുകളിൽ സിബിഐ അന്വേഷണം. ആർഎസ്എസ് നേതാവ് കതിരൂർ മനോജ് , എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂർ, തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ തുടങ്ങിയ കൊലപാതക കേസുകളാണു നിലവിൽ സിബിഐ അന്വേഷിക്കുന്നത്. അതിനു പിന്നാലെയാണു മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസും സിബിഐയുടെ കൈകളിലേക്ക് എത്തുന്നത്. നാലു രാഷ്ട്രീയ കൊലപാതക കേസുകളിലും പ്രതിസ്ഥാനത്തുള്ളതു സിപിഎമ്മാണ്. ഈ നാലു കേസുകൾക്കു പുറമേ പയ്യന്നൂരിലെ ഹക്കീം വധം, തലശേരി മെയിൻ റോഡിലെ സവിത ജൂവലറി ഉടമ ദിനേശൻ വധം, ചെറുപുഴയിലെ മറിയക്കുട്ടി വധം എന്നിവയും സിബിഐയാണ് അന്വേഷിക്കുന്നത്. കതിരൂർ മനോജ്, അരിയിൽ ഷുക്കൂർ കേസുകളിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ളവർ പ്രതിസ്ഥാനത്താണ്. മുഹമ്മദ് ഫസൽ വധക്കേസ്…
Read Moreതളിപ്പറമ്പിൽ ഗാന്ധിപ്രതിമയ്ക്കു നേരേ പട്ടാപ്പകൽ അക്രമം; കാവിമുണ്ടും ഷർട്ടും ധരിച്ചെത്തിയയാൾ പ്രതിമയ്ക്കു മുകളിൽ കയറി പരാക്രമം നടത്തുകയായിരുന്നു
കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു നേരെ പട്ടാപ്പകല്‍ അക്രമം. പ്രതിമയിലെ കണ്ണട അടിച്ചുതകര്‍ത്ത അക്രമി കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു വലിച്ചെറിഞ്ഞു. ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അക്രമം. നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണു കാവിമുണ്ടും ഷർട്ടും ധരിച്ചെത്തിയ ഒരാള്‍ പ്രതിമയ്ക്കു മുകളിൽ കയറി പരാക്രമം കാണിച്ചത്. കണ്ണടയും മാലയും പൊട്ടിച്ച ശേഷം അക്രമി പ്രതിമ തല്ലിത്തകർക്കാൻ ശ്രമിക്കുകയും ചെയ്തു. അക്രമത്തിനു ശേഷം അതിവേഗത്തില്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിന്നു പുറത്തേക്കോടി ബസ് സ്റ്റാൻഡ് ഭാഗത്തേക്കു ഇയാൾ പോവുകയായിരുന്നു. തലകുനിച്ചു വന്നാണ് ഇയാള്‍ താലൂക്ക് ഓഫീസ് വളപ്പിലെത്തി കൃത്യം നിര്‍വഹിച്ചത്. ഇയാൾ തിരിച്ചു പോകുന്നതിനിടെ ദൃക്സാക്ഷികളിലൊരാൾ മൊബൈലിൽ പകർത്തിയ ചിത്രം പോലീസിനു കൈമാറിയിട്ടുണ്ട്. പോലീസ് നഗരം മുഴുവന്‍ അക്രമിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞു നൂറുകണക്കിനാളുകളാണു താലൂക്ക് ഓഫീസ് വളപ്പിലെത്തിക്കൊണ്ടിരിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമി വലിച്ചുപൊട്ടിച്ച മാല…
Read Moreആവശ്യത്തിന് വനിതാ പോലീസുകാരില്ല; വനിതാദിനത്തിൽ പോലീസ് സ്റ്റേഷനുകൾ വനിതകൾ ഭരിക്കില്ല; ഡിജിപിയുടെ ഉത്തരവ് നടപ്പാകില്ല
റെനീഷ് മാത്യു കണ്ണൂർ: ലോകവനിതാ ദിനത്തിൽ സ്റ്റേഷൻ ചുമതല വനിതാ പോലീസുകാർക്ക് നൽകണമെന്നുള്ള ഡിജിപിയുടെ ഉത്തരവ് സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനിലും നടപ്പിലാകില്ല. ലോകവനിതാ ദിനമായ നാളെ സ്ത്രീ സുരക്ഷ, സംരക്ഷണം, തുല്യത എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഷൻ ചുമതലകൾ വനിതകളെ ഏല്പിക്കണമെന്ന് ഡിജിപി ലോകനാഥ് ബഹ്റ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ അഭാവമാണ് ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാത്തത്. സ്റ്റേഷനിലെ പ്രധാന ചുമതലയായ ജിഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ വനിതാ പോലീസുകാരായിരിക്കണം നിയന്ത്രിക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവ്. എന്നാൽ ജിഡി ചാർജ് കൊടുക്കണമെങ്കിൽ സീനിയർ വനിതാ പോലീസ് ഓഫീസർ വേണം. സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റേഷനുകളിലും സീനിയർ വനിതാ പോലീസ് ഓഫീസറുടെ അഭാവമുണ്ട്. അതിനാൽ ചുരുക്കം ചില സ്റ്റേഷനുകളിൽ മാത്രമേ ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കുമെന്ന് പറഞ്ഞിട്ടുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഇതുവരെയും…
Read Moreജസീമിന്റെ മരണം കൊലപാതകം? പറയാറായിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ്; ദുരൂഹതയെന്നു ബന്ധുക്കൾ; അറസ്റ്റിലായ രണ്ടുപേരെ റിമാഡ് ചെയ്തു
കാസർഗോഡ്: റെയിൽവേ ട്രാക്കിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസുകാരന്റെ ദുരൂഹ മരണം കൊലപാതകമാണോയെന്നു പോലീസ് വിശദമായി അന്വേഷിക്കുമെന്ന് കാസർഗോഡ് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മാങ്ങാട് ചോയിച്ചിങ്കലിൽ ജാഫർ-ഫരീദ ദന്പതികളുടെ മകൻ മുഹമ്മജ് ജസീം(15)നെയാണ് ശനിയാഴ്ച്ച രാത്രിയിൽ വെള്ളക്കെട്ടിൽ മരിച്ചുകിടക്കുന്നതായി സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചത്. സംഭവത്തെതുടർന്നു പോലീസ് സർജൻ ഡോ.ഗോപാലകൃഷ്ണപിള്ള സ്ഥലത്തെത്തി പരിശോധന നടത്തുകയും ട്രെയിൻ തട്ടിയാകാം മരണമെന്നു പ്രാഥമികമായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം കൂടുതൽ വ്യക്തമാകൂ. ജാസിമിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 16 കാരനും മറ്റു രണ്ടു പേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.കഞ്ചാവ് ഉപയോഗിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് ഉപയോഗിക്കാൻ നൽകിയത് ഉൾപ്പെടെ പരിഗണിച്ചാണ് കേസ്. പോലീസ് ഇക്കാര്യത്തിൽ…
Read Moreകെപിസിസി നേതൃത്വത്തിനെതിരേ കെ. സുധാകരൻ; ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാൻ നേതൃത്വത്തിന് വയ്യ; ചെറുപ്പക്കാർക്ക് സംരക്ഷണം നൽകാൻ പാർട്ടിക്കു സാധിക്കുന്നില്ലെന്നും സുധാകരൻ
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തെ വിമർശിച്ച് കെ. സുധാകരൻ രംഗത്ത്. ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കാൻ താത്പര്യം ഇല്ലായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. സമരം മുന്നോട്ട് കൊണ്ട് പോകണമായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാൻ നേതൃത്വത്തിന് വയ്യെന്നും സുധാകരൻ കെപിസിസി നിർവാഹക സമിതി യോഗത്തിൽ കുറ്റപ്പെടുത്തി.ഗാന്ധിയൻ സമരം കൊണ്ടു കാര്യമില്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ അതേരീതിയിൽ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർക്ക് സംരക്ഷണം നൽകാൻ പാർട്ടിക്കു സാധിക്കുന്നില്ല. തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ ആലോചിച്ച് സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സമരം നടത്തിയ തന്നോട് ആലോചിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. അതേസമയം സമരം നടത്തുന്ന വേദികളിൽ നേതാക്കൻമാർ തങ്ങളുടെ പ്രസംഗം കഴിഞ്ഞു പോകുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താനും കുറ്റപ്പെടുത്തി. നേതാക്കൻമാർ വേദികളിൽ മുഴുവൻ…
Read Moreവ്യാജരേഖ, തട്ടിപ്പ്: സബ് രജിസ്ട്രാർക്കും ആറുപേർക്കുമെതിരേ കേസെടുക്കും; എറണാകുളം സ്വദേശിനി തുമ്പശേരി റോസ്മേരിയുടെ പരാതിയിലാണ് നടപടി
തളിപ്പറമ്പ്: ആള്‍മാറാട്ടത്തിലൂടെ സംസ്ഥാന പാതയോരത്തെ കോടികൾ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലുള്ള സബ് രജിസ്ട്രാറുള്പ്പെടെ ഏഴു പേര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. എറണാകുളം സ്വദേശിനി തുമ്പശേരി റോസ്മേരിയുടെ പരാതിയിലാണ് ഏഴുപേര്‍ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് നികേഷ്കുമാര്‍ തളിപ്പറമ്പ് പോലീസിനു നിര്‍ദേശം നല്‍കിയത്. സ്ഥലം വാങ്ങിയെന്നു പറയുന്ന എറണാകുളം പാലാരിവട്ടത്തെ കാരയില്‍ മുത്തലിബ്, മാട്ടൂല്‍ നോര്‍ത്തിലെ കൊയക്കര പുതിയപുരയില്‍ കെ.പി. അബ്ദുള്‍ സത്താര്‍, ആധാരമെഴുത്തുകാരന്‍ എ. പുരുഷോത്തമന്, സബ് രജിസ്ട്രാർ പി.വി. വിനോദ്കുമാര്‍, രജിസ്ട്രേഷന് സമയത്ത് റോസ്മേരിയെ തിരിച്ചറിഞ്ഞു സാക്ഷ്യപ്പെടുത്തിയ മാടായിയിലെ എ. രാജേന്ദ്രന്, കല്യാശേരിയിലെ കളത്തിൽ ദീപ, തളിപ്പറമ്പിലെ കൊഴുക്കൽ ഇസ്മയില്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. കേസിൽ ആരോപണവിധേയനായ സബ് രജിസ്ട്രാർ പി.വി. വിനോദ് കുമാർ കഴിഞ്ഞ മാസം 14നാണ് കൈക്കൂലിക്കേസില്‍ പിടിയിലായതും സസ്പെൻഷനിലായതും. പരാതി നൽകിയ റോസ്മേരി ഇപ്പോൾ ബംഗളൂരുവിലാണു സ്ഥിരതാമസം. തളിപ്പറമ്പ്…
Read Moreഈ പാവത്തിനെ രക്ഷിക്കേണ്ടേ… കൂത്തുപറമ്പിൽ പാത്രം കഴുത്തിൽ കുടുങ്ങിയ തെരുവുനായ നൊമ്പരക്കാഴ്ചയാവുന്നു ; ഭക്ഷണം കഴിക്കാനോ കിടക്കാനോ ആവാതെ നായ ബുദ്ധിമുട്ടുന്നു
കൂത്തുപറമ്പ്: കഴുത്തിൽ കുടുങ്ങിയ പാത്രത്തിന്റെ ശേഷിക്കുന്ന ഭാഗവുമായി അലഞ്ഞു തിരിയുന്ന നായ നൊമ്പരക്കാഴ്ചയാവുന്നു. കൂത്തുപറമ്പ് സ്റ്റേഡിയം റോഡിന്റെ പരിസരങ്ങളിലാണ് ഈ നായ ഏറെ കാലമായി ചുറ്റിത്തിരിയുന്നത്. ജന്തുസംരക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവരെല്ലാം മുഖം തിരിഞ്ഞുനില്‍ക്കുകയാണ് ഈ നിസഹായതക്കു മുന്നിൽ. കൂത്തുപറമ്പ് ട്രഷറി, കോടതി, പോലീസ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങൾക്കു പരിസരത്തായി പലരും കണ്ടിരിക്കും ഈ മിണ്ടാപ്രാണിയെ. അബദ്ധത്തിൽ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രത്തിന്റെ ശേഷിക്കുന്ന ഭാഗവുമായി ഈ നായ ഇവിടെ അലഞ്ഞു തിരിയാൻ തുടങ്ങിയിട്ടു മാസങ്ങളേറെയായി. ഭക്ഷണം കഴിക്കാനോ നീണ്ടു നിവർന്നൊന്നു കിടക്കാനോ ആവാതെ നായ ബുദ്ധിമുട്ടുന്ന കാഴ്ച ആരിലും ദൈന്യത ഉളവാക്കിയിരുന്നു. ആക്രമിച്ചേക്കുമെന്ന ഭയത്താൽ കഴുത്തിൽ കുടുങ്ങിയ പാത്രം മുറിച്ചുനീക്കാൻ ആരും മുതിർന്നതുമില്ല. നേരത്തെ രാഷ്ട്രദീപിക ഈ കാര്യം വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ജന്തുസംരക്ഷണത്തിനായും ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും…
Read More