നി​ർ​മാ​ണ​പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​നു നേ​രേ അ​ക്ര​മം; ചുമർഭിത്തി പൂർണമായും തകർത്ത നിലയിൽ; പോലീസിൽ പരാതി നൽകി പ്ര​ഭാ​ക​ര​നും കുടുംബവും

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി പൂ​വ​ത്തൂ​ർ പാ​ല​ത്തി​നു സ​മീ​പം നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​നു​നേ​രേ അ​ക്ര​മം. വീ​ടി​ന്‍റെ ചു​മ​ർ ത​ക​ർ​ത്തു. സി.​പി.​പ്ര​ഭാ​ക​ര​ന്‍റെ വീ​ടി​നു നേ​രെ​യാ​ണു വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ക്ര​മ​മു​ണ്ടാ​യ​ത്.

വീ​ടി​ന്‍റെ ത​റ​യ്ക്കു മു​ക​ളി​ലാ​യി മു​ഴു​വ​ൻ ഭാ​ഗ​ത്തും ചു​മ​രാ​യി ഉ​യ​ർ​ത്തി​യ ഏ​ഴു​വ​രി ക​ല്ലു​ക​ളാ​ണ് അ​ക്ര​മി​സം​ഘം ത​ക​ർ​ത്ത​ത്. കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ധ​ന​സ​ഹാ​യം കൊ​ണ്ട് ആ​രം​ഭി​ച്ച​താ​യി​രു​ന്നു വീ​ട് നി​ർ​മാ​ണം.

നി​ർ​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ഭാ​ക​ര​നും കു​ടും​ബ​വും തൊ​ട്ട​ടു​ത്തു ത​ന്നെ​യു​ള്ള താ​ത്കാ​ലി​ക ഷെ​ഡ്‌​ഡി​ലാ​ണു താ​മ​സി​ച്ചു വ​ന്ന​ത്. പ്ര​ഭാ​ക​ര​ൻ മ​ക​ളു​ടെ വീ​ട്ടി​ലും ഭാ​ര്യ പ​രി​സ​ര​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നും പോ​യ​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണു സം​ഭ​വം അ​റി​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞു കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ്ണ​വം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Related posts