തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ ആദിവാസി യുവാവ് ചികിത്സകിട്ടാതെ മരിച്ചു. ഇരിട്ടി കൂട്ടുപുഴ പേരട്ടയിലെ നരിമട കോളനിയിലെ രാജു (42) ആണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് കടുത്ത ശ്വാസതടസത്തെ തുടർന്ന് രാജുവിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖത്തെ തുടർന്ന് ഇന്നലെ ഇരിട്ടി ഗവ. ആശുപത്രിയിൽ കാണിക്കുകയും നില ഗുരുതരമായതിനാലാണ് തലശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്തത്. എന്നാൽ പുലർച്ചെ അഞ്ചുവരെ രാജുവിനെ ഡോക്ടർമാരാരും തിരിഞ്ഞുനോക്കിയില്ലെന്ന് ഭാര്യ സീമ രാഷ്ട്രദീപികയോട് പറഞ്ഞു. ശ്വാസതടസം കൂടുതലായപ്പോൾ ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് വിവരംപോയി പറഞ്ഞെങ്കിലും അവർ വന്ന് നോക്കാൻപോലും തയാറായില്ല. രാജു മരിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് ഓക്സിജൻ കൊടുക്കാൻ നഴ്സെത്തിയതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സീമ പറഞ്ഞു. ഭാര്യ സീമയ്ക്കുപുറമെ ഇളയമകൻ മൂന്നുവയസുകാരൻ രാംദേവിനെയും കൂട്ടിയാണ് രാജു ചികിത്സ തേടി ആശുപത്രിയിലെത്തിയത്. പുലർച്ചെ അഞ്ചിന് രാജു മരിക്കുന്പോഴും…
Read MoreCategory: Kannur
ശുഹൈബ് വധം; സിപിഎം കക്ഷി ചേർന്നേക്കും; സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുമോയെന്നറിയാൻ ഉറ്റുനോക്കി രാഷ്ട്രീയ കേരളം
കണ്ണൂർ: ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി അടുത്തയാഴ്ച പരിഗണിക്കുന്പോൾ സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.സിംഗിൾ ബെഞ്ച് വിധി ശുഹൈബിന്റെ കുടുംബത്തിന് അനുകൂലമായാൽ തന്നെ സർക്കാർ ഡിവിഷൻ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചേക്കും. നേരത്തെ ഫസൽ കേസിൽ ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും അപ്പീൽ സമർപ്പിച്ചത് സർക്കാരാണ്. ഇവിടെയും അത് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് അറിയിക്കാൻ ഹൈക്കോടതി സിബിഐക്ക് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവർ നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ച് തീരുമാനം. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്പോൾ സിപിഎം കക്ഷിചേരുമോ എന്നതും പ്രധാന…
Read Moreഊരത്തൂർപറമ്പിൽ നിന്ന് കണ്ടെത്തിയ തലയോട്ടി 22 നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേത്; മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നും മെഡിക്കൽ റിപ്പോർട്ട്; ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്
ശ്രീകണ്ഠപുരം(കണ്ണൂർ): ഊരത്തൂർപറമ്പിൽ നിന്ന് കണ്ടെത്തിയ തലയോട്ടി സ്ത്രീയുടേതാണെന്ന് മെഡിക്കൽ റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധന റിപ്പോർട്ട് ഫോറൻസിക് സർജൻ പി. ഗോപാലകൃഷ്ണ പിള്ള അന്വേഷണ ഉദ്യോഗസ്ഥനായ ഇരിക്കൂർ എസ്ഐ രജീഷിന് കൈമാറി. 22 നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് തലയോട്ടിയെന്നും മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിഎൻഎ പരിശോധനക്കായി തലയോട്ടി അടുത്ത ദിവസം തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് കൊണ്ടുപോകും. അതേസമയം ഊരത്തൂർ പറമ്പിൽ നിന്ന് എല്ലും കണ്ടെത്തി. ഇന്നലെ രാത്രി എട്ടോടെ സമീപവാസിയാണ് എല്ല് കണ്ടത്. നേരത്തെ തലയോട്ടി കണ്ടെത്തിയ ഊരത്തൂർ പിഎച്ച്സിക്ക് സമീപത്ത് നിന്ന് 100 മീറ്റർ അകലെ നിന്നാണ് എല്ല് ലഭിച്ചത്. എല്ല് ഇരിക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് ഊരത്തൂർ പിഎച്ച്സിക്ക് സമീപം ഊരത്തൂർ – കല്യാട് റോഡിൽ നിന്ന് 50 മീറ്റർ…
Read Moreശുഹൈബ് വധം: അക്രമത്തിനു ഉപയോഗിച്ച വാളുകൾ കണ്ടെത്താത്തതെന്താണെന്ന് ഹൈക്കോടതി; ആയുധങ്ങൾ കണ്ടെത്താൻ റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും
മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ വാളുകളുകൾ കണ്ടെത്തുന്നതിനു റിമാൻഡിൽ കഴിയുന്ന നാലു പ്രതികളെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങും. തിരിച്ചറിയൽ പരേഡ് കഴിഞ്ഞതിനു ശേഷമാകും കസ്റ്റഡിയിൽ വാങ്ങുക. കണ്ണൂർ സ്പെഷൽ സബ് ജയിലിൽ കഴിയുന്ന മുഴക്കുന്നിലെ ജിതിൻ (23), തില്ലങ്കേരി ആലയാട്ടെ പുതിയ പുരയിൽ അൻവർ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടിൽ വീട്ടിൽ കെ.അഖിൽ (24), തെരൂർ പാലയോട്ടെ തൈയുള്ള പുതിയ പുരയിൽ ടി.കെ.അഷ്കർ (25), എന്നിവരെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി.ജോൺ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. നേരത്തെ അറസ്റ്റിലായ തില്ലങ്കേരിയിലെ ആകാശ് (24), റിജിൻ രാജ് (23) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെങ്കിലും വാളുകൾ…
Read Moreഅപമര്യാദയായി പെരുമാറിയതു ചെറുക്കാൻ ശ്രമിച്ചതിന് നാടോടി യുവതിയുടെ കൈക്കുഞ്ഞിനു വെട്ടേറ്റ സംഭവം: പ്രതി മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെ അറസ്റ്റു ചെയ്തു
മഞ്ചേരി: അപമര്യാദയായി പെരുമാറിയതു ചെറുക്കാൻ ശ്രമിച്ചതിന് നാടോടി യുവതിയുടെ ഒൻപതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെയാണ് (40) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് കുട്ടിയെ പ്രതി വെട്ടിപരിക്കേൽപ്പിച്ചത്. മഞ്ചേരിയിലെ തെരുവിൽ അന്തിയുറങ്ങുന്ന കുടുംബമാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഒൻപതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണു വെട്ടേറ്റത്. ഒരു വർഷത്തോളമായി കന്യാകുമാരി, ഭർത്താവ് മുരുകൻ, മകൾ പ്രിയ, സഹോദരൻ ധർമൻ എന്നിവരടങ്ങുന്ന നാടോടി കുടുംബം മഞ്ചേരി ഐജിബിടി ബസ് സ്റ്റാൻഡ് പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നത്. മുരുകനും പ്രതിയും സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതും പതിവാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മുരുകനില്ലാത്ത സമയത്താണ് പ്രതി എത്തിയത്. തന്നോടു അപമര്യാദയായി പെരുമാറിയ അയ്യൂബിനോടു കന്യാകുമാരി കയർത്തു സംസാരിച്ചു. ഇതിൽ പ്രകോപിതനായ പ്രതി കത്തി വീശുകയും കുഞ്ഞിനും ധർമനും പരിക്കേൽക്കുകയുമായിരുന്നു. കാലിൽ…
Read Moreമാഹിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നൈറ്റ് അലവൻസും, ശമ്പള വർദ്ധനവും; 10 വർഷം വരെ സർവീസു ള്ളവർക്ക് 1000 രൂപയും 15 വർഷം പൂർത്തിയായവർക്ക് 1200 രൂപയു മാണ് വർധന
മാഹി: മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് നൈറ്റ് അലവൻസും, ശമ്പള വർധനവും അനുവദിച്ചു.10 വർഷം വരെ സർവീസു ള്ളവർക്ക് 1000 രൂപയും 15 വർഷം പൂർത്തിയായവർക്ക് 1200 രൂപയും,15 ന് മേലെയുള്ളവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനവും 20 വർഷം തികഞ്ഞവർക്ക് 20 ശതമാനം ശന്പള വർധന നടത്താനാണ് തീരുമാനം. നൈറ്റ് അലവൻസ് പ്രതിദിനം 50 രൂപ നൽകുവാനും തീരുമാനമായി. എണ്ണക്കമ്പനികളുടെ നിർദേശ പ്രകാരം കഴിഞ്ഞ ഓഗസ്റ്റിൽ ഒരു വർഷം പൂർത്തിയായ ജീവനക്കാർക്ക് വേതനം വർധിപ്പിക്കുമ്പോൾ പഴയ തൊഴിലാളികളെ പരിഗണിച്ചിരുന്നില്ല. ഓഗസ്റ്റിൽ നടന്ന ചർച്ചയിൽ ഒരു വർഷം പൂർത്തിയാക്കിയ ജീവനക്കാരുടെ മിനിമം വേതനം 9500 ൽ നിന്ന് 12121 ആക്കി വർധിപ്പിച്ചിരുന്നു. ഇന്നലെ മാഹി ലേബർ ഓഫീസർ കെ. മനോജ് കുമാറിന്റെ സാന്നിധ്യത്തിൽ പന്പുടമകളും തൊഴിലാളി പ്രതിനിധികളും നടത്തിയ ചർച്ചിയിലാണ് ശന്പള വർധനവും നൈറ്റ് അലവൻസ് നൽകുന്നതും…
Read Moreമദ്യലഹരിയിൽ മാങ്ങ പറിക്കാൻ മാവിൽ; കുഴങ്ങിയത് പോലീസും അഗ്നിശമന സേനയും; *സംഭവം ശ്രീകണ്ഠാപുരത്ത്
ശ്രീകണ്ഠപുരം: മദ്യലഹരിയിൽ മാങ്ങ പറിക്കാൻ കയറിയ മധ്യവയസ്കൻ പോലീസിനേയും അഗ്നിശമനസേനയേയും വട്ടം കറക്കി. ഇന്നലെ രാത്രി 10.30 ഓടെ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ചെങ്ങളായി സ്വദേശിയായ 50 കാരനാണ് രണ്ട് മണിക്കൂറോളം പോലീസിനേയും അഗ്നിശമനസേനയേയും മുൾമുനയിൽ നിർത്തിയത്. അസമയത്ത് മാവിന്റെ തലപ്പത്തിരിക്കുന്നയാളെ കണ്ട് ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണെന്ന് തെറ്റിദ്ധരിച്ച നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളോട് താഴെയിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. ഇതോടെ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമനസേനയും ഇറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് സംഘം കോണി വെച്ച് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തന്നെ താഴെയിറങ്ങുകയായിരുന്നു.
Read Moreസൗജന്യമായി 10 സെന്റ്സ്ഥലം കിട്ടി; പാനൂർ കെ.എസ്.ഇ.ബി ഓഫീസ് കെട്ടിടം എലാങ്കോട്ടേക്ക് മാറ്റും; പി.കെ.കുഞ്ഞബ്ദുള്ള ഹാജിയാണ്സൗ ജന്യമായി സ്ഥലം നൽകിയത്
പാനൂർ: പാനൂർ കെ.എസ്.ഇ.ബി ഓഫീസ് കെട്ടിടം എലാങ്കോട്ടേക്ക് മാറുന്നു. കെട്ടിടം പണിയാൻ സൗജന്യമായി 10 സെന്റ്സ്ഥലം വിട്ടുനൽകി പൗരപ്രമുഖന്റെ മാതൃക. യാഥാർത്ഥ്യമാകുന്നത് കെ.എസ്.ഇ.ബി യുടെ ചിരകാല സ്വപ്നം.പാനൂർ പുത്തൂർ റോഡിൽ വൈദ്യരു പീടികയ്ക്ക് സമീപം കൃഷി ഓഫീസിനു സമീപമാണ് നിർദ്ദിഷ്ട ഓഫീസ് കെട്ടിടം നിർമ്മിക്കാൻ പോകുന്നത്. ഓഫീസിനായി.എലാങ്കോട്ടെ പി കെ ഹൗസിലെ പി.കെ.കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി 10 സെന്റ് സ്ഥലം വിട്ടുനൽകി. വസ്തുവിന്റെ ആധാരകൈമാറ്റവും നടന്നു.കെ.എസ്.ഇ.ബി തലശ്ശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ രജിസ്ട്രർ ചെയ്ത വസ്തുവിവിന്റെ ആധാരം ഡിവിഷൻ എക്സി.എഞ്ചിനീയർ ജയകൃഷ്ണൻ പി.കെ.കുഞ്ഞബ്ദുള്ള ഹാജിയുടെ വസതിയിൽ വെച്ച് ഏറ്റുവാങ്ങി . പാനൂർ സബ്ബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജാത കെ.എസ്.ഇ.ബി യുടെ ഉപഹാരം കുഞ്ഞബ്ദുള്ളയ്ക്ക് കൈമാറി. പാനൂർ സെക്ഷൻ അസി: എഞ്ചിനീയർ കെ.രാജേഷ് ,സബ്ബ് എഞ്ചിനീയറന്മാരായ അമിത് വിജയൻ , എ എൻ രാജേഷ് സ്റ്റാഫിനെ…
Read Moreസിപിഎം പ്രവർത്തകന്റെ വീട്ടിൽ കരി ഓയിൽ പ്രയോഗം: മുസ്ലിം ലീഗ് പ്രവര്‍ത്തകനും എസ്ടിയു നേതാവുമായിരുന്ന മഷൂദ് അടുത്തിടെയാണ് ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്
പരിയാരം: സിപിഎം പ്രവര്‍ത്തകന്റെ പുതുതായി നിര്‍മിച്ച വീട് കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. അരിപ്പാമ്പ്ര അങ്കണവാടിക്ക് സമീപത്തെ തട്ടിക്കൂട്ടി ഹൗസില്‍ ടി.കെ.മഷൂദിന്റെ വീടിന്റെ ചുമരുകളും ജനല്വാതിലുകളുമാണ് ഇന്നലെ രാത്രി കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. നേരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകനും എസ്ടിയു നേതാവുമായിരുന്ന മഷൂദ് അടുത്തിടെയാണ് ലീഗ് വിട്ട് ഒരു സംഘം പ്രവര്‍ത്തകരോടൊപ്പം സിപിഎമ്മില്‍ ചേര്‍ന്നത്. ഇപ്പോള്‍ അരിപ്പാമ്പ്ര ബ്രാഞ്ച് അംഗവും സിപിഎം ന്യൂനപക്ഷ സംഘടനയായ കരുണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പരിയാരം വില്ലേജ് സെക്രട്ടറിയുമാണ്. ഇന്നലെ രാത്രി മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം നടന്നതിന് ശേഷം ഒരുസംഘം പ്രവര്‍ത്തകരെത്തിയാണ് കരിഓയില്‍ പ്രയോഗം നടത്തിയതെന്ന് മഷൂദ് പരിയാരം മെഡിക്കല്‍ കോളജ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read Moreചെന്നിത്തലയ്ക്കും സുധാകരനും കിർമാണി മനോജിന്റെ വക്കീൽ നോട്ടീസ്; ശുഹൈബിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ തനിക്കുണ്ടായ മാനഹാനി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്
കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ടി.പി കേസിലെ പ്രതിയായ കിർമാണി മനോജ് വക്കീൽ നോട്ടീസ് അയച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ മനോജിന് പങ്കുണ്ടെന്ന ആരോപണത്തിലാണ് ഇരുവർക്കുമെതിരെ മനോജ് നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണം തനിക്കു മാനഹാനി ഉണ്ടാക്കിയെന്നും മനോജ് നോട്ടീസ് ചൂണ്ടിക്കാട്ടി.ശുഹൈബിനെ കൊന്നത് മനോജാണെന്ന സംശയം സുധാകരന് പ്രകടിപ്പിച്ചിരുന്നു. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോൾ നൽകിയതെന്ന് സുധാകരൻ ആരോപിച്ചിരുന്നു. ശുഹൈബ് കൊല്ലപ്പെട്ട ദിവസം ടി.പി കേസിലെ പ്രതികൾ പരോളിൽ ജയിലിനു പുറത്തുണ്ടായിരുന്നുവെന്നും ഇവർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെന്നും ചെന്നിത്തലയും ആരോപിച്ചിരുന്നു.
Read More