കണ്ണൂർ: ജില്ലാ ആശുപത്രി ബസ്സ്റ്റാൻഡിനു സമീപം അഞ്ചുകണ്ടി-ആയിക്കര-കലാശിലൈൻ റോഡിൽ പട്ടാളം വീണ്ടും വഴി തടഞ്ഞതോടെ നാട്ടുകാർ സത്യഗ്രഹം നടത്തി. ഇന്നു പുലർച്ചെ അഞ്ചോടെ പട്ടാളം ടെന്റ് കെട്ടി ക്ലാസെടുത്തു വഴി മുടക്കുകയായിരുന്നു. പട്ടാളത്തിന്റെ നീക്കം മനസിലാക്കിയ നാട്ടുകാർ ആറോടെ പ്രദേശത്തു സംഘടിച്ചെത്തി. തുടർന്നു റോഡിൽ കുത്തിയിരുന്ന സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. നാട്ടുകാർ പ്രതിഷേധം തുടങ്ങിയതോടെ സ്ഥലത്തു സായുധരായ പട്ടാളക്കാരെ വിന്യസിച്ചു. നാട്ടുകാരും പട്ടാളക്കാരും തമ്മിൽ വാക്കേറ്റവും നടന്നു. ഇതിനിടയിൽ ഡിഎസ്സി കമാൻഡന്റ് അജയ് ശർമ സ്ഥലത്തെത്തി നാട്ടുകാരെ ശാന്തരാക്കി. ആക്ഷൻ കമ്മിറ്റി നേതാക്കളുമായി കമാൻഡന്റ് സംസാരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കളക്ടറുമായി ഇക്കാര്യം ചർച്ച ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യോഗ തീരുമാനത്തിനുശേഷം മാത്രമേ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂവെന്ന കമാൻഡന്റിന്റെ ഉറപ്പിന്മേൽ പ്രദേശവാസികൾ സത്യഗ്രഹം അവസാനിപ്പിക്കുകയായിരുന്നു. പുലർച്ചെ റോഡരികിൽ കെട്ടിയ ടെന്റ് അഴിച്ചുമാറ്റാൻ കമാൻഡന്റ് ഉത്തരവിട്ടു. രാവിലെ ഒൻപതോടെ…
Read MoreCategory: Kannur
ശ്യാമപ്രസാദ് വധം സിഐ കുട്ടികൃഷ്ണനും സംഘവും അന്വേഷിക്കും; ഗൂഢാലോചനയെ കുറിച്ച് അന്വേഷണം തുടങ്ങി; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം
പേരാവൂർ: ആർഎസ്എസ് പ്രവർത്തകൻ കണ്ണവം ആലപ്പറന്പിലെ ശ്യാമപ്രസാദിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇരിട്ടി സിഐ പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ പേരാവൂർ സിഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന നാലു പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് സിഐ എ.കുട്ടികൃഷ്ണൻ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കാർ സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ ആരുടെയും വാഹനമല്ലെന്ന് വ്യക്തമായതോടെ കാർ പ്രതികൾക്ക് ലഭിച്ചതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. മറ്റൊരാൾ പറഞ്ഞതനുസരിച്ചാണ് വാഹന ഉടമ പ്രതികൾക്ക് കാർ നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കാർ ഉടമയെക്കുറിച്ചും പ്രതികൾക്ക് കാർ നൽകാൻ നിർദേശിച്ച ആളെക്കുറിച്ചും വിശദമായി അന്വേഷണത്തിലാണ് പോലീസ്. എസ്ഐ കെ.എം.ജോൺ, എഎസ്ഐ ഇ.കെ.രമേശ്, സീനിയർ സിപിഒ കെ.വി.ശിവദാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങൾ…
Read Moreകഷ്ടം മൊതലാളി കഷ്ടം..! കോടതിയിലെ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഒന്നരവർഷമായി തകരാറിൽ; കേസ് സംബന്ധമായ രേഖകളുടെ പകർപ്പ് കിട്ടാതെ ദുരിതത്തിൽ കക്ഷികളും അഭിഭാഷകരും
കൂത്തുപറമ്പ്: ഫോട്ടോസ്റ്റാറ്റ് മെഷീൻ കേടായതു കാരണം യഥാസമയം കോടതിയിൽ നിന്നും കേസ് സംബന്ധമായ രേഖകൾ അനുവദിച്ചു കിട്ടാതെ ഒന്നരവർഷത്തോളമായി കക്ഷികളും അഭിഭാഷകരും ദുരിതത്തിൽ. കൂത്തുപറമ്പ് മുൻസീഫ് കോടതിയിലാണ് ഈ ദുരിതാവസ്ഥ. പുതിയ മെഷീൻ വാങ്ങാനുള്ള ക്വട്ടേഷൻ നടപടികൾ പൂർത്തിയായിട്ടും കോടതിയിൽ മെഷീൻ സ്ഥാപിക്കാനുള്ള നടപടി അനന്തമായി നീളുന്നതാണു ദുരിതമാകുന്നത്. കോടതിയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മെഷീൻ കേടായിട്ട് ഏതാണ്ട് രണ്ടു വർഷത്തോളമായി. ഇതിനാൽ ഒന്നര വർഷം മുന്‍പുതന്നെ പുതിയൊരു മെഷീൻ വാങ്ങാൻ നടപടികൾ ആരംഭിച്ചു. ഇതേ തുടർന്നു ക്വട്ടേഷൻ നടപടികളും പൂർത്തിയായി. എന്നാൽ തുടർനടപടികൾ തടസപ്പെടുകയായിരുന്നു. ജില്ലാ കോടതിയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.ഫോട്ടോസ്റ്റാറ്റ് മെഷീൻ തകരാറായതു കാരണം കേസ് സംബന്ധമായ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടു കൊണ്ടുള്ള അഞ്ഞൂറോളം അപേക്ഷകളാണു കഴിഞ്ഞ ഒന്നരവർഷമായി കെട്ടിക്കിടക്കുന്നത്. കോടതിയിൽ പ്രത്യേക അപേക്ഷ നല്കിയാൽ താൽക്കാലിക പരിഹാരമെന്ന നിലയിൽ രേഖകൾ പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ…
Read Moreവെട്ടേറ്റ് അടുത്ത വിട്ടിൽ അഭയം തേടിയെങ്കിലും പിൻതുടർന്ന് കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ; എബിവിപി പ്രവർത്തകന്റെ കൊലപാതകത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; വെട്ടാനുപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി
കണ്ണൂർ: എബിവിപി പ്രവർത്തകന്റെ കൊലപാതകം നാല് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ .മുഹമ്മദ്, സലിം,അമീർ,ഷഹിം എന്നിവരാണ് അറസ്റ്റിലായത് .ഇവർ ഉപയോഗിച്ച വാഹനവും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കണ്ണുരിൽ എത്തിക്കും. ഇന്നലെ വൈകിട്ട് അഞ്ചോടെ തലശേരി- നെടുംപൊയിൽ റോഡിൽ ബൈക്കിൽ സുഹ്യത്തിനെ പിന്നിലിരുത്തി യാത്ര ചെയ്യുകയായിരുന്ന എബിവിപി പ്രവർത്തകന് ശ്യാമപ്രസാദിനെ മുഖമൂടി സംഘം തടഞ്ഞുനിർത്തി വെട്ടുകായിരുന്നു. വെട്ടേറ്റ ശ്യാമപ്രസാദ് അടുത്ത വീട്ടിൽ അഭയംതേടിയെങ്കിലും പിൻതുടർന്നെത്തിയ കൊലയാളി സംഘം വെട്ടികൊല്ലുകയായിരുന്നു.ദ്യക്സാക്ഷികൾ നൽകിയ സൂചനകൾ ശേഖരിച്ച പോലീസ് അക്രമികൾ സഞ്ചരിച്ച വഴിലുടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.വയനാട് വഴി കർണ്ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പോലീസ് വലയിലാകുന്നത്.
Read Moreഎബിവിപി പ്രവർത്തകന്റെ കൊലപാതകം: കണ്ണൂരിൽ ബിജെപി ഹർത്താൽ തുടങ്ങി; കൊലയ്ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ബിജെപി
കണ്ണൂർ: എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ബിജെപിയടക്കമുള്ള സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. വാഹനങ്ങളെയും അവശ്യ സർവീസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എബിവിപി പ്രവർത്തകൻ കാക്കയങ്ങാട് ഗവണ്മെന്റ് ഐടിഐ വിദ്യാർഥി ശ്യാമപ്രസാദാണ് വെള്ളിയാഴ്ച വൈകിട്ട് വെട്ടേറ്റു കൊല്ലപ്പെട്ടത്. കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെ ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
Read Moreബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് തലശേരിയില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം; 6ലക്ഷം വാങ്ങിയയാൾക്ക് 36 ലക്ഷം പലിശ ഇനത്തിൽ നൽകിയെന്ന് വീട്ടമ്മ; സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി
തലശേരി: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. നങ്ങാറത്ത് പീടിക സ്വദേശിനിയാണ് അമിതമായി ഗുളികകള്‍ കഴിച്ച് അവശനിലയില്‍ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസികളായ അധ്യാപിക ഉള്‍പ്പെടെയുള്ള ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തരമായ ഭീഷണി സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യയ്ക്കു മുതിരുന്നതെന്നാണു യുവതി എഴുതിവച്ച കത്തില്‍ പറഞ്ഞിട്ടുള്ളത്. യുവതിയുടെ പിതാവ് ചിട്ടി നടത്തിയിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്നു യുവതിയാണു ചിട്ടി ഏറ്റെടുത്ത് നടത്തി വന്നത്. ചിട്ടിയുടെ ബാധ്യത തീര്‍ക്കുന്നതിനായി ഒരാളില്‍ നിന്ന് ആറര ലക്ഷം രൂപയും മറ്റൊരാളില്‍ നിന്നു 11 ലക്ഷം രൂപയും ഈ കുടുംബം പലിശയ്ക്കു വാങ്ങിയിരുന്നു. ഇതില്‍ ആറര ലക്ഷം വാങ്ങിയ ഇനത്തില്‍ പലിശ സഹിതം 36 ലക്ഷം രൂപ മടക്കി നല്കുകയു ം ചെയ്തിരുന്നു. മറ്റുള്ളവര്‍ക്കു മുതലും പലിശ ഭാഗികമായും മടക്കി നല്‍കിയിരുന്നു. എന്നിട്ടും സംഘം നിരന്തരം ഈ…
Read Moreഇതു സുഹറ സ്റ്റൈൽ ..! കൃഷി ചെയ്യാൻ ഇടമില്ലെന്നു പറഞ്ഞു കാർഷിക മേഖലയോടു വിമുഖത കാട്ടുന്നവർക്കു ടെറസ് കൃഷിയിലൂടെ മാതൃകയായി വീട്ടമ്മ
കൂത്തുപറമ്പ്: കൃഷി ചെയ്യാൻ ഇടമില്ലെന്നു പറഞ്ഞു കാർഷിക മേഖലയോടു വിമുഖത കാട്ടുന്നവർക്കു പ്രചോദനമാവുകയാണു മാങ്ങാട്ടിടം കരിയിലെ സുഹറയെന്ന വീട്ടമ്മ. സുഹറയുടെ വീടിന്റെ ടെറസിലെത്തിയാൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു കൃഷിത്തോട്ടത്തിലെത്തിയ പ്രതീതിയാണുണ്ടാവുക. ടെറസിലെ കൃഷിയിടത്തിൽ കൃഷി ചെയ്യാത്തതായി ഒരിനവും ഇല്ലെന്നു തന്നെ പറയാം. വീട്ടുപറമ്പിൽ കൃത്യമായി സൂര്യപ്രകാശം കിട്ടാത്തതാണു സുഹറയെ ടെറസ് കൃഷിയിലേക്ക് ആകർഷിച്ചത്. പരീക്ഷണമെന്നോണം ഓരോ ഇനങ്ങളും കൃഷി ചെയ്തു തുടങ്ങിയ സുഹറ നാട്ടിൽ അധികം കൃഷി ചെയ്തു വരാത്ത ഇനങ്ങളും കൃഷി ചെയ്ത് വരുന്നു. കോളി ഫ്ലവർ, മുളക്, കാരറ്റ്, മല്ലിച്ചപ്പ്, തക്കാളി, കാബേജ്, ബീറ്റ്റൂട്ട്, ഉള്ളി, വഴുതിന, മത്തൻ, വെണ്ട ഇങ്ങിനെ നീളുന്നു സുഹറയുടെ ടെറസ് കൃഷിയിലെ ഇനങ്ങൾ. തീർന്നില്ല, ചെറുനാരങ്ങ, മുരിങ്ങ, പേര, മാവ്, സ്ട്രോബറി, റംബൂട്ടാൻ, തുടങ്ങിയവയും ടെറസിൽ സമൃദ്ധമായി വളരുന്നു. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന വിത്തുകളും തൈകളും ഉപയോഗിച്ചു കൃഷി ചെയ്തുവരുന്ന…
Read Moreഅധ്യാപക മഹത്വം മറക്കുന്ന അധ്യാപകർ..! കെ.എം. ഷാജി എംഎൽഎയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: അഴീക്കോട് എംഎൽഎ കെ.എം. ഷാജിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് അധ്യാപകൻ അറസ്റ്റിൽ. അഴീക്കോട് പൂതപ്പാറ പി.കെ. ഹൗസിൽ നൗഷാദി(42)നെയാണ് വളപട്ടണം എസ്ഐ അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റിയിലെ ഡിഐഎസ് സ്കൂളിലെ ഇക്കണോമിക്സ് അധ്യാപകനും അക്ഷയയുടെ മുൻ ജില്ലാ കോ-ഓർഡിനേറ്ററുമാണ് അറസ്റ്റിലായ നൗഷാദ്. കെ.എം. ഷാജി എംഎൽഎ മണൽ കടത്തുകാരിൽനിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും അഴിമതിക്കാരനും അക്രമത്തിന് പ്രോത്സാഹനം നൽകുന്ന ആളാണെന്ന രീതിയിലുമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. കലാപമുണ്ടാക്കൽ, എംഎൽഎയെ അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകളിലാണ് അറസ്റ്റ്.
Read Moreപി. ജയരാജന്റെ മകന് ടോയ്ലറ്റ് സൗകര്യം നൽകിയില്ല: എഎസ്ഐക്ക് സസ്പെൻഷൻ; ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിന് കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് നടപടി
കണ്ണൂർ: ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിന് കൈയേറ്റം ചെയ്തെന്ന പരാതിയിൽ എഎസ്ഐക് സസ്പെൻഷൻ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകൻ ആശിഷ് രാജിന്റെ പരാതിയിലാണ് നടപടി. എഎസ്ഐ മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ആഴ്ച മനോജിന്റെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം പോലീസ് സ്റ്റേഷനു സമീപം ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയശേഷം ടോയ്ലറ്റിൽ പോകാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമീപത്തു തന്നെ നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ ഉണ്ടെന്നും അവിടേക്ക് പോകാനും പോലീസ് നിർദേശിച്ചിരുന്നു. സ്റ്റേഷനിൽ വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേർ ഉണ്ടായ സ്ഥിതിക്ക് അപരിചിതരായ ആളുകളെ പോലീസ് സ്റ്റേഷനിൽ പ്രവേശിപ്പിക്കാൻ സുരക്ഷയുടെ ഭാഗമായി സാധിക്കില്ലെന്നാണ് പോലീസ് നൽകിയ വിശദീകരണം.
Read More“ജയരാജ’ സ്തുതി വീണ്ടും..! കണ്ണൂരിന്റെ ‘സൂര്യ തേജസ്’; വീണ്ടും പി ജയരാജന്റെ ഫ്ലക്സ് ബോർഡ്; സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് വീണ്ടും പാർട്ടി സിദ്ധാന്തം തെറ്റിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നത്
കണ്ണൂർ: വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തത്തിന് എതിരായി കണ്ണൂരിൽ വീണ്ടും പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ സ്വയം മഹത്വവത്കരിക്കപ്പെടുന്നെന്ന സംസ്ഥാന കമ്മിറ്റിയുടെ വിമർശനത്തെ തുടർന്നു പ്രവർത്തകർ നേതാക്കളുടെ ബോർഡുകൾ സ്ഥാപിക്കുന്നത് ഇടക്കാലത്ത് നിർത്തിവച്ചിരുന്നു. ഇപ്പോൾ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പലയിടത്തും കമ്യൂണിസ്റ്റ് ആചാര്യമാരുടെയും ദേശീയനേതാക്കളുടെയും ചിത്രങ്ങൾക്കൊപ്പം ജീവിച്ചിരിക്കുന്ന നേതാക്കളുടെ ഫോട്ടോ സഹിതമുള്ള ബോർഡുകൾ സ്ഥാപിച്ചത്. കണ്ണൂർ-തലശേരി ദേശീയപാതയിൽ തെഴുക്കിലെ പീടികയിൽ സമ്മേളനത്തിന്റെ ചുമരെഴുത്തിനൊപ്പം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൂറ്റൻ ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്. “കണ്ണൂരിന്റെ സൂര്യ തേജസ്’ എന്ന കുറിപ്പോടു കൂടിയാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനു സമീപമായി സ്ഥാപിച്ച കവാടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന കമ്യൂണിസ്റ്റും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെ ചിത്രത്തോട് ചേർന്ന്…
Read More