പയ്യന്നൂര്‍: ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ ജ്യോതിശാസ്ത്രജ്ഞൻമാരൊന്നും കണ്ടിട്ടില്ലാത്ത പ്രപഞ്ച വിസ്മയത്തിനാണ് 31ന് നമ്മള് സാക്ഷികളാവുന്നതെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതന് പയ്യന്നൂരിലെ ശശിധരപൊതുവാള്. മറ്റെന്തെല്ലാം മറന്നാലും 31ന് വൈകുന്നേരം 6.21 മുതല്‍ രാത്രി 7.37 വരെ ആകാശത്ത് നോക്കാന്‍ മറക്കരുതെന്നും അദ്ദേഹം പറയുന്നു. കാരണം ശാസ്ത്രലോകം ബ്ലൂ ബ്ലഡ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്ന അത്ഭുത പ്രതിഭാസം നേരിട്ടു കാണാന്‍ കഴിയുന്ന അസുലഭ നിമിഷങ്ങളാണത്. ഒരു കലണ്ടര്‍ മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് ബ്ലൂ മൂണ്‍ എന്നത്. ബ്ലൂ മൂണിന് ചന്ദ്രന്റെ നിറവുമായി ബന്ധമൊന്നുമില്ല. ബ്ലൂമൂണ്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ദീര്‍ഘവൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രന് ഇതിലൂടെ കടന്നുപോകും. ഈ ഭ്രമണത്തിനിടയില്‍ ചന്ദ്രന് ഭൂമിയുടെ അടുത്തെത്തുമ്പോള്‍ അത്യപൂര്‍വമായി വെളുത്ത വാവ് സംഭവിച്ചാല്‍ അതിനെ ശാസ്ത്രലോകം…
Read MoreCategory: Kannur
സാമ്പാര്‍, അവിയല്‍, പച്ചക്കറി ബിരിയാണി, ബജി മിക്സ്, കുറുമ… വീട്ടമ്മമാര്‍ക്കു പുഞ്ചിരിക്കാം, പച്ചക്കറി അരിഞ്ഞ് എത്തും; ‘ഫ്രഷ്ലി’ പായ്ക്കറ്റുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരേറെ
കണ്ണൂർ: പച്ചക്കറികൾ കഴുകി വൃത്തിയാക്കി ആരെങ്കിലും അരിഞ്ഞ് തന്നിരുന്നെങ്കിൽ! തിരക്കുപിടിച്ച ജീവിതത്തിൽ ഇങ്ങനെ ചിന്തിക്കാത്ത വീട്ടമ്മമാരുണ്ടാവില്ല. അവർക്ക് ആശ്വാസമാകുകയാണ് കണ്ണൂർ തോട്ടടയിൽ സ്മിത ഹരിദാസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്മൈൽ ഫ്രഷ് അഗ്രോ പ്രൊഡക്ട്സ്. വിഷവിമുക്തമാക്കിയ പച്ചക്കറികൾ എളുപ്പത്തിൽ പാചകം ചെയ്യാവുന്ന വിധത്തിൽ കഷണങ്ങളാക്കി ലഭ്യമാക്കുന്ന “ഫ്രഷ്ലി’’ പായ്ക്കറ്റുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറെ. മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യ ഗവേഷണകേന്ദ്രം (സിഎഫ്ടിആർഐ) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തികച്ചും ശുചിത്വപൂർണമായ അന്തരീക്ഷത്തിൽ തയാറാക്കുന്നതിനാൽ പച്ചക്കറികൾക്കു ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പാണെന്നു സ്മിത ഹരിദാസ് പറയുന്നു. കേടാകാതെയിരിക്കാനുള്ള യാതൊരു കൃത്രിമവസ്തുക്കളും ചേർക്കാത്ത പച്ചക്കറി കഷണങ്ങൾ രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ജൈവമാലിന്യങ്ങൾ പൂർണമായി ഒഴിവാക്കാമെന്നതും വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായവർക്കു സൗകര്യപ്രദമാണെന്നതും ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നു. കണ്ണൂർ ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള സ്മിത ഹരിദാസിനു ചെറുപ്പം മുതലുള്ള താത്പര്യമാണ് സ്വന്തമായി സംരംഭം ആരംഭിക്കുന്നതിലേക്കു നയിച്ചത്.…
Read Moreമൊബൈൽ രക്ഷകനായ കഥ..! തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ദേശീയ പതാകയെ അപമാനിച്ചെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം; കോൺഗ്രസ് നേതാവും അണികളും കുടുങ്ങി; ചതിച്ചയാളെ കണ്ടെത്തിയതിങ്ങനെ…
തളിപ്പറമ്പ്: ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ മുഴുവന്‍ മണ്ഡലം സെക്രട്ടറി മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയത് കൊണ്ട് മാത്രം നേതാക്കള്‍ ദേശീയപതാകയെ അപമാനിച്ചുവെന്ന ആരോപണത്തില്‍ നിന്നും പോലീസ് കേസില്‍ നിന്നും രക്ഷപ്പെട്ടു. തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ ഉയര്‍ത്തിയ ദേശീയപതാകയുടെ ചരട് പൊട്ടിയത് ചില കുബുദ്ധികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് സംഭവത്തെ വിവാദമാക്കിയത്. ഇന്നലെ രാവിലെ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷം ഉച്ചയോടെയാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ദേശീയപതാക തലതിരിച്ചുകെട്ടിയതായി ഫോട്ടോയും വാര്‍ത്തയും വന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗവും നാട്ടുകാരുമെല്ലാം കോണ്‍ഗ്രസ് മന്ദിരത്തിന്റെ പരിസരത്തെത്തി. പതാക തലതിരിഞ്ഞുകിടക്കുന്നത് കണ്ടതോടെ സംഭവം വിവാദമായി. ദേശീയപതാകയെ അപമാനിച്ചതിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തിയിലായി. എന്നാല്‍ പതാക ശരിയായിട്ടാണ് ഉയര്‍ത്തിയതെന്നും…
Read Moreചായ കുടിച്ച ഗ്ലാസ് തിരികെ ചോദിച്ചതിന് ഹോട്ടൽ അടിച്ചു തകർത്തു; ഓട്ടോ ഡ്രൈവർക്കും സഹോദര ങ്ങൾക്കുമെതിരേ പോലീസ് കേസെടുത്തു
പാനൂർ: ചായ കുടിച്ച ഗ്ലാസ് തിരികെ ചോദിച്ചതിന് ഹോട്ടൽ അടിച്ചു തകർത്തു. ഹോട്ടൽ ഉടമയടക്കം 2 പേർക്ക് പരിക്ക്. മൂന്ന് പേർക്കെതിരേ കേസ്. കതിരൂർ നൻമ ഹോട്ടലാണ് അക്രമിസംഘം അടിച്ചു തകർത്തത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. അക്രമികളുടെ മർദനത്തിൽ ഹോട്ടലുടമ സജീഷ്, തൊഴിലാളി പ്രേമരാജൻ എന്നിവർക്ക് പരിക്കേറ്റു. പാട്യം കൊങ്ങാറ്റയിലെ ഓട്ടോ ഡ്രൈവർക്കും സഹോദര ങ്ങൾക്കുമെതിരേ കതിരൂർ പോലീസ് കേസെടുത്തു.
Read Moreതനിച്ചു താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകം: വീടിനു സമീപത്തുള്ള നാലു പേരെ നുണ പരിശോധനയ്ക്കു വിധേയരാക്കും; ഒന്നിലധികം പേർ കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടാകുമെന്നു പോലീസ്
കാഞ്ഞങ്ങാട്: പെരിയ ആയന്പാറ ചെക്കിപ്പള്ളത്തെ സുബൈദ(62)യുടെ കൊലയുമായി ബന്ധപ്പെട്ട് നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റു കോടതി (ഒന്ന്) ഉത്തരവിട്ടു.സുബൈദയുടെ വീടിനു സമീപത്തുള്ള നാലു പേരാണിവർ. ഇവരെ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ വൈരുധ്യം കണ്ടതാണു നുണപരിശോധന നടത്താൻ പോലീസിനെ നിർബന്ധിതരാക്കിയത്. കഴിഞ്ഞ 17നാണ് തനിച്ചു താമസിക്കുന്ന സുബൈദയുടെ കൈകാലുകൾ തുണികൊണ്ടു ബന്ധിച്ചു വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഒന്നിലധികം പേർ കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടാകുമെന്നു പോലീസ് കരുതുന്നു. കൊല നടന്ന ദിവസത്തെ മൊബൈൽ ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഉത്തരമേഖലാ ഐജി മഹിപാൽ യാദവ് കഴിഞ്ഞ ദിവസം ബേക്കൽ പോലീസ് സ്റ്റേഷനിലെത്തി ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Read Moreകോടിയേരിക്കു പിന്നാലെ ചൈനയെ അനുകൂലിച്ച് പിണറായിയും; ചൈനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് കണ്ണൂർ ജില്ലാസമ്മേളനത്തിൽ മുഖ്യമന്ത്രി
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്നാലെ ചൈനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ചൈനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പിണറായി പറഞ്ഞു. അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നുണ്ട്. ഇതാണ് ചൈനയെ തകർക്കാനുള്ള ശ്രമങ്ങൾക്കു പിന്നിലെ കാരണമെന്നും അമേരിക്കയ്ക്ക് എതിരായി മറ്റ് രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയർന്നു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാന്പത്തിക രംഗത്ത് വൻ തോതിൽ മുന്നേറുന്ന ചൈനയുടെ ജിഡിപി വളർച്ച ഏഴ് ശതമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചേരിചേരാ നയം അട്ടിമറിച്ച് ഇന്ത്യ അമേരിക്കയ്ക്ക് പിന്തുണ നൽകുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. നേരത്തെ, ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. സോഷ്യലിസ്റ്റ് നിർമാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. സിപിഎം എറണാകുളം…
Read Moreഎല്ലാം കൃത്യമായി ചെയ്തശേഷം..! മരണാനന്തര ചടങ്ങുകൾക്കുള്ള പണം സുഹൃത്തിനെ ഏൽപിച്ചു; സ്വത്തുക്കൾ എഴുതി വച്ചു; എസ്ഐ, സുഹൃത്ത്, ബന്ധുക്കൾ, ഫേസ്ബുക്ക് കൂട്ടായ്മ എന്നിവർക്കായി ഇരുപതോളം കത്തുകൾ; ചെറുപുഴയിലെ മൂന്നംഗ കുടുംബത്തിന്റെ മരണത്തിന് പിന്നിലെ സത്യം ഇങ്ങനെ..
ചെറുപുഴ: പാടിയോട്ടുചാല്‍ ചന്ദ്രവയലില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നംഗകുടുംബത്തിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കൊളങ്ങരവളപ്പില്‍ രാഘവൻ (54), ഭാര്യ ശോഭ (45), സംസ്ഥാന ജൂണിയര്‍ ഹാന്‍ഡ്ബോള്‍ താരവും മകളുമായ കെ.വി. ഗോപിക (19) എന്നിവരെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നോടെ പാടിയോട്ടുചാൽ ടൗണിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.ഗോപികയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലും മാതാപിതാക്കള്‍ അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഗോപികയെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണു പോലീസ്. മികച്ച ഹാന്‍ഡ് ബോൾ താരവും സംസ്ഥാന ജൂണിയർ ഹാന്‍ഡ്ബോൾ ടീമംഗവുമായ ഗോപിക തൃശൂർ വിമല കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ഗോപിക കഴിഞ്ഞ ദിവസമാണു ചന്ദ്രവയലിലെ വീട്ടിലെത്തിയത്. രാഘവന്റെ…
Read Moreവാസുവിന്റെ വരവും കാത്ത് കുടുംബവും നാടുകാരും..! തീർഥയാത്രയ്ക്കിടയിൽ ഗൃഹനാഥനെ കാണാതായിട്ട് 2 മാസം പിന്നിട്ടു; മധുര മീനാക്ഷി ക്ഷേത്രത്തിൽവെച്ചാണ് വാസുവിനെ കാണാതായത്
സ്വന്തം ലേഖകൻ കൂത്തുപറമ്പ്: തീർഥയാത്രയ്ക്കിടയിൽ കൈവിട്ടു പോയ ഗൃഹനാഥനെ കാത്തിരിക്കുകയാണ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കായലോടിനടുത്ത് പറമ്പായിയിലെ ഒരു കുടുംബം. വീട്ടുകാർ ഉൾപ്പെടെ പ്രദേശവാസികളായ അമ്പതോളം പേർ ഉൾപ്പെടുന്ന തീർഥാടക സംഘത്തിലെ അംഗമായിരുന്നു പറമ്പായി ഷജിൽ നിവാസിൽ ഒതയേടത്ത് വാസു (73). മധുരമീനാക്ഷി ക്ഷേത്ര ദർശനത്തിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. അന്നു മുതൽ ബന്ധുക്കളും പോലീസും തുടങ്ങിയതാണ് അന്വേഷണം. എന്നാൽ വാസുവിനെ കണ്ടെത്താനുള്ള അന്വേഷണം എങ്ങുമെത്തിയില്ല. 2017 നവംബർ 17നായിരുന്നു വാസുവും കുടുംബവും ഉൾപ്പെടെ പ്രദേശവാസികളായ അമ്പതോളം പേരടങ്ങുന്ന സംഘം ബസ് ഏർപ്പെടുത്തി മധുര, രാമേശ്വരമുൾപ്പെടെ തീർഥാടക യാത്ര പുറപ്പെട്ടത്.18 ന് പഴനി ക്ഷേത്ര ദർശനം കഴിഞ്ഞ് വൈകുന്നേരത്തോടെ സംഘം മധുര മീനാക്ഷി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനകത്തേക്ക് കയറുന്നില്ലെന്ന് പറഞ്ഞ് വാസു ക്ഷേത്രത്തിന്റെ പുറത്ത് കവാടത്തിനടുത്ത് നില്‍ക്കുകയായിരുന്നു. എന്നാൽ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയവർക്ക് വാസുവിനെ കണ്ടെത്താനായില്ല. പിന്നെ പരിസരമാകെ…
Read Moreപയ്യന്നൂർ സിഐ’ അറസ്റ്റില്‍, എസ്ഐ’ വലയില്‍..! പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കമിതാക്കളുടെ കൈയിൽ നിന്നും സ്വർണവും പണവും തട്ടിയകേസിൽ സിഐ റഷീദാണ് അറസ്റ്റിലായത്
പയ്യന്നൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതിയേയും യുവാവിനേയും കബളിപ്പിച്ച സംഭവത്തിലെ സിഐ ചമഞ്ഞയാള്‍ അറസ്റ്റില്‍. കുറ്റ്യാടി അടുക്കത്തെ കെ.എം.റഷീദ് (40) ആണ് അറസ്റ്റിലായത്. തട്ടിപ്പു സംഭവത്തില്‍ എസ്ഐ ചമഞ്ഞ കാസര്‍ഗോഡ് സ്വദേശി ശിഹാബ് പോലീസിന്റെ വലയിലായതാണ് സൂചന. കഴിഞ്ഞ നവംബറില്‍ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജില്‍ താമസിച്ചിരുന്ന കമിതാക്കളെ കബളിപ്പിച്ച് കോഴിക്കോടും മംഗലാപുരത്തും കൊണ്ടുപോയി താമസിപ്പിച്ച് അവരില്‍നിന്നും ഏഴ് പവന് സ്വർണവും പണവും മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങിയ സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. തട്ടിപ്പിനിരയായ യുവതിയില്‍നിന്നും യുവാവില്‍ നിന്നും പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു. പയ്യന്നൂര്‍ സിഐ ആയി അവതരിച്ച് തട്ടിപ്പ് നടത്തിയ റഷീദിനെ പരാതിക്കാര്‍ തിരിച്ചറിഞ്ഞു.തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സ്വര്‍ണം പണയം വെച്ചതായും മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ തന്നെയുണ്ടെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്ന് കുറ്റ്യാടിയിലെത്തി തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ ഇയാളുടെ കൂടെ…
Read Moreദാരീക വധം കഴിഞ്ഞ് ശിരസുമായി ആനന്ദ രൂപിണിയായ ദേവി; രക്തചന്ദനത്തിൽ ഭദ്രകാളിയുടെ പ്രതിഷ്ഠാ വിഗ്രഹം തീർത്ത് ചെറുതാഴത്തെ പ്രശാന്ത്
മട്ടന്നൂർ: കേരളവർമ പഴശി രാജയുടെ പ്രതിമയ്ക്ക് ശേഷം രക്ത ചന്ദനത്തിൽ ഭദ്രകാളിയുടെ പ്രതിഷ്ഠാ വിഗ്രഹം നിർമിച്ചു ശ്രദ്ധേയമാകുകയാണ് ചെറുതാഴത്തെ പ്രശാന്ത്. 2016 നവംബറിലാണ് എട്ടു മാസം സമയമെടുത്ത് വീരകേരള വർമ പഴശിരാജയുടെ എട്ടടി ഉയരത്തിൽ ഈട്ടിത്തടിയിൽ ശില്പം നിർമിച്ചത്. ഇതിനു ശേഷമാണ് പ്രശാന്ത് കൊല്ലം ജില്ലയിലെ പുതിയ കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് രക്തചന്ദനത്തിൽ ഭദ്രകാളിയുടെ വിഗ്രഹം നിർമിച്ചത്. ആറു മാസം സമയമെടുത്താണ് ശില്പ നിർമാണം പൂർത്തീകരിച്ചതെന്ന് പ്രശാന്ത് പറയുന്നു. പീഠവും നാളവും പ്രഭാവലയവും ഉൾപ്പെടെ നാല് അടിയോളം ഉയരമാണ് ശില്പത്തിനുളളത്. പൂർണമായും രക്തചന്ദനത്തിൽ തീർത്ത ശില്പത്തിനു വെങ്കലത്തിന്റെ പ്രഭാവലയം കൂടിയുണ്ട്. ദാരീക വധം കഴിഞ്ഞ് ശിരസുമായി ആനന്ദ രൂപിണിയായ ദേവി വേതാളിയുടെ തലയിൽ ചവിട്ടി മുന്നോട്ട് ചലിക്കുന്ന രീതിയിലാണ് ശില്പം നിർമിച്ചത്. പ്രശാന്ത് ചെറുതാഴം ജില്ലയ്ക്ക് അകത്തും പുറത്തുമായി ഏകദേശം 40 ൽ പരം ക്ഷേത്രങ്ങളിൽ ശില്പങ്ങൾ…
Read More