കഷ്ടം മൊതലാളി കഷ്ടം..! കോ​ട​തി​യി​ലെ ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ  ഒന്നരവർഷമായി ത​ക​രാ​റി​ൽ; കേ​സ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളുടെ പകർപ്പ് കിട്ടാതെ ദുരിതത്തിൽ  ക​ക്ഷി​ക​ളും അ​ഭി​ഭാ​ഷ​ക​രും

കൂ​ത്തു​പ​റ​മ്പ്: ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ കേ​ടാ​യ​തു കാ​ര​ണം യ​ഥാ​സ​മ​യം കോ​ട​തി​യി​ൽ നി​ന്നും കേ​സ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ അ​നു​വ​ദി​ച്ചു കി​ട്ടാ​തെ ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി ക​ക്ഷി​ക​ളും അ​ഭി​ഭാ​ഷ​ക​രും ദു​രി​ത​ത്തി​ൽ. കൂ​ത്തു​പ​റ​മ്പ് മു​ൻ​സീ​ഫ് കോ​ട​തി​യി​ലാ​ണ് ഈ ​ദു​രി​താ​വ​സ്ഥ. പു​തി​യ മെ​ഷീ​ൻ വാ​ങ്ങാ​നു​ള്ള ക്വ​ട്ടേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും കോ​ട​തി​യി​ൽ മെ​ഷീ​ൻ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി അ​ന​ന്ത​മാ​യി നീ​ളു​ന്ന​താ​ണു ദു​രി​ത​മാ​കു​ന്ന​ത്. കോ​ട​തി​യി​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന മെ​ഷീ​ൻ കേ​ടാ​യി​ട്ട് ഏ​താ​ണ്ട് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി.

ഇ​തി​നാ​ൽ ഒ​ന്ന​ര വ​ർ​ഷം മു​ന്പു​ത​ന്നെ പു​തി​യൊ​രു മെ​ഷീ​ൻ വാ​ങ്ങാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തേ തു​ട​ർ​ന്നു ക്വ​ട്ടേ​ഷ​ൻ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജി​ല്ലാ കോ​ട​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ ത​ക​രാ​റാ​യ​തു കാ​ര​ണം കേ​സ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള അ​ഞ്ഞൂ​റോ​ളം അ​പേ​ക്ഷ​ക​ളാ​ണു ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

കോ​ട​തി​യി​ൽ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ല്കി​യാ​ൽ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ രേ​ഖ​ക​ൾ പു​റ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കോ​പ്പി​യെ​ടു​ത്തു ന​ല്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ഇ​തു​മൂ​ലം ക​ക്ഷി​ക​ൾ​ക്കു സാ​മ്പ​ത്തീ​ക ന​ഷ്ട​വും നേ​രി​ടു​ന്നു​ണ്ട്. അ​പ്പീ​ലു​ക​ൾ ന​ല്കു​ന്ന​തി​നു​ൾ​പ്പെ​ടെ കേ​സി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കും മ​റ്റും അ​ത്യാ​വ​ശ്യ​മാ​യി​ട്ടു​ള്ള​താ​ണു വി​ധി പ​ക​ർ​പ്പ്. ഇ​വ യ​ഥാ​സ​മ​യം ല​ഭി​ക്കാ​ത്ത​തു കാ​ര​ണം ബാ​ങ്ക് ലോ​ൺ, വീ​ടു നി​ർ​മാ​ണം തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ​ക്കും ക​ക്ഷി​ക​ൾ​ക്കു ത​ട​സം നേ​രി​ടു​ന്നു​മു​ണ്ട്.

Related posts