മട്ടന്നൂരിൽ ഇന്ന് ബിജെപി ഹർത്താൽ..! അഞ്ച് ബിജെപി പ്രവർത്തകർക്കും ആർഎസ്എസ് പ്രവർത്തകനും വെട്ടേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

കണ്ണൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. മാലൂരിൽ അഞ്ച് ബിജെപി പ്രവർത്തകർക്കും കതിരൂരിൽ ഒരു ആർഎസ്എസ് പ്രവർത്തകനും വെട്ടേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

ചൊവ്വാഴ്ച വൈകിട്ട് മാലൂർ പോലീസ് സ്റ്റേഷനിൽ പോയി മടങ്ങുന്പോഴാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അടിച്ചു തകർത്ത ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ പ്രവീണിനാണ് വെട്ടേറ്റത്. ബൈക്കിൽ സഞ്ചരിക്കവേ കതിരൂർ പുല്യോട് വച്ച് മുഖംമൂടി ധരിച്ച സംഘം പ്രവീണിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts